Gulf

യുഎഇയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ 31ന് പ്രാബല്യത്തിലാവും

അബുദാബി: യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ജൂലൈ 29ന് പ്രഖ്യാപിച്ച പുതിയ ഫെഡറല്‍ നിയമ(നമ്പര്‍9/2024) ഭേദഗതികള്‍ ഈ മാസം 31ന് പ്രാബല്യത്തിലാവുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍രംഗത്തെ ചൂഷണത്തിന് തടയിടാനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നിലവിലെ തൊഴില്‍ നിയമങ്ങളില്‍ ചില ഭേദഗതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതാണ് 31 പ്രാബല്യത്തിലാവുന്നത്.

ഉടമക്കും തൊഴിലാളിക്കും ഇടയില്‍ തങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള സമയപരിധി ഒരു വര്‍ഷമെന്നത് ഭേദഗതിയോടെ രണ്ടു വര്‍ഷമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തൊഴിലാളിയുടെ ജോലി അവസാനിക്കുന്ന ദിനം മുതലാണ് ഇത് കണക്കാക്കുക.

വിവിധ തൊഴില്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. പെര്‍മിറ്റില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, തൊഴിലാളി പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ സ്ഥാപനം അടച്ചുപൂട്ടുക, വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പുതുക്കിയ തൊഴില്‍ നിയമപ്രകാരം ഒരുലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കേണ്ടിവരും. നേരത്തെ ഇത് 50,000 ദിര്‍ഹം മുതല്‍ രണ്ടു ലക്ഷം ദിര്‍ഹംവരെയായിരുന്നു. ഇവ ഉള്‍പ്പെടെ നിരവധി ഭേദഗതികളാണ് നടപ്പിലാക്കാന്‍ യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്.

Related Articles

Back to top button