Kerala
പ്രതികരിക്കാൻ സൗകര്യമില്ല; മാധ്യമപ്രവർത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി
മലയാള സിനിമാ താരങ്ങൾക്കെതിരായ ലൈംഗികാരോപണങ്ങളിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശ്ശൂർ രാമനിലയത്തിലെത്തിയ നടൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരെ തള്ളിമാറ്റി
എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാവിലെ ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പ്രതികരണം വിവാദമായിരുന്നു
വലിയ സംവിധാനത്തെ മാധ്യമങ്ങൾ തകർക്കുകയാണെന്നായിരുന്നു രാവിലെ സുരേഷ് ഗോപി പ്രതികരിച്ചത്. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.