കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 58
രചന: റിൻസി പ്രിൻസ്
അമ്മ എന്ത് കരുതാൻ ഒന്നും കരുതാൻ പോകുന്നില്ല, താൻ ആയിട്ട് പുതിയ ശീലങ്ങൾ ഒന്നും അമ്മയെ പഠിപ്പിച്ചു കൊടുക്കാൻ നിൽക്കണ്ട.. അമ്മയല്ല ഞാനാ തന്നെ കല്യാണം കഴിച്ചത് ഞാൻ പറയുന്ന കാര്യം അങ്ങ് കേട്ടാൽ മതി, വേഗം ഡ്രസ്സ് മാറിയിട്ട് കുറച്ചു നേരം വന്നു കിടക്കാൻ നോക്ക്… അവൾ നിസ്സഹായ ആയി പോയിരുന്നു.
” എങ്കിലും അമ്മ വിചാരിക്കല്ലേ ഞാനൊന്നു ചെന്നില്ലല്ലോ,
” ഞങ്ങൾ യാത്ര കഴിഞ്ഞു വന്നത് ക്ഷീണം ഉണ്ടെന്നു പറഞ്ഞില്ലേ ഞാൻ ഇങ്ങോട്ട് വന്നത് അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും വിചാരിക്കില്ല,
അവന്റെ നിർബന്ധപ്രകാരം അവൾക്ക് പുറത്തേക്കു പോയില്ലങ്കിലും അവൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മുറി തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു… അപ്പോൾ സതി അവിടെ ഉണ്ടായിരുന്നില്ല, കട്ടിളപ്പടിയിൽ ഇരുന്നുകൊണ്ട് മൊബൈൽ ഫോൺ നോക്കിക്കൊണ്ടിരുന്ന സുഗന്ധി സതി കുടുംബശ്രീക്ക് പോയി എന്ന് അവളോട് പറയുകയും ചെയ്തിരുന്നു… പ്രത്യേകിച്ചൊന്നും സുഗന്ധി സംസാരിച്ചില്ല എന്നതുകൊണ്ടു തന്നെ അവളും ഒന്നും സംസാരിക്കാൻ നിന്നില്ല… മുറിയിലേക്ക് കയറിയപ്പോൾ സുധി ഉണർന്നിട്ടുണ്ട്,
” സമയം 2:15 ആയല്ലേ…? അവൻ വാച്ചിലേക്ക് നോക്കിക്കൊണ്ട് അവളോട് പറഞ്ഞു…
” എനിക്ക് ഉറക്കം വന്നില്ല ഏട്ടാ,
ഞാനിപ്പോൾ പുറത്തേക്ക് പോയപ്പോൾ അമ്മ കുടുംബശ്രീക്ക് പോയി എന്ന് പറഞ്ഞു…
” കഴിക്കാല്ലേ നല്ല വിശപ്പ്, നമുക്ക് കഴിക്കാം വല്ലോം എടുത്തു വയ്ക്ക്….
സുധി പറഞ്ഞു, ആ സമയം അവൾ ഡൈനിങ് ടേബിളിന്റെ അരികിൽ എത്തി, സുഗന്ധി അപ്പോൾ ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു..
“നിങ്ങൾ കഴിച്ചിരുന്നു…?
അവളോട് ആയി സുഗന്ധി ചോദിച്ചു,
” ഭക്ഷണം കഴിച്ചിരുന്നില്ല, നല്ല യാത്രയായതുകൊണ്ട് ക്ഷീണായിരുന്നു, അതാ കിടന്നത്. സുധിയേട്ടൻ പറഞ്ഞു ഏട്ടന് വിശക്കുന്നുവെന്ന്. ഭക്ഷണം എടുത്തു വയ്ക്കാൻ എന്നോട്
മടിയോടെ അവള് പറഞ്ഞു,
” ഞങ്ങളെ കരുതി നിങ്ങൾ കഴിച്ചിട്ടായിരിക്കും വരുന്നത് എന്ന്, അതുകൊണ്ട് കാര്യമായിട്ട് ഒന്നും ഉണ്ടാക്കിയില്ല, പയറു തോരനും ചമ്മന്തിയും അച്ചാറും ഉണ്ട്…. പിന്നെ അമ്മയ്ക്ക് വയ്യായിരുന്നു അടുക്കളേ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ലല്ലോ, നിങ്ങൾ കയറി കിടന്നില്ലേ…? എനിക്കാണെങ്കിൽ കൊച്ചിനെ നോക്കാൻ തന്നെ സമയമുണ്ടായിരുന്നില്ല,
സുഗന്ധി പറഞ്ഞപ്പോൾ മീര വല്ലാതായി പോയിരുന്നു,
” സുധിയേട്ടൻ പറഞ്ഞു ക്ഷീണിച്ചു വന്നതല്ലേ കുറച്ചു കഴിഞ്ഞിട്ട് പോയാൽ മതിയെന്ന്, അതുകൊണ്ടാ ഞാൻ…
ന്യായീകരണം പോലെ അവൾ പറഞ്ഞപ്പോൾ സുഗന്ധി അത് ശ്രദ്ധിച്ചു പോലുമില്ല…. മൊബൈലും എടുത്ത് അവൾ മുറിയിലേക്ക് പോയപ്പോൾ മീരയ്ക്ക് വിഷമമായിരുന്നു. അപ്പോഴേക്കും സുധി ഇറങ്ങി വന്നു, ആ വിഷമം മുഖത്ത് കാണിക്കാതിരിക്കാൻ മീര ശ്രമിച്ചു… രണ്ടുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്,
” ഒരു മൂന്നു മണിയാവുമ്പഴേക്കും റെഡിയായ്ക്കോ നമുക്കൊന്ന് പുറത്തു പോണം, വിനോതും വൈഫും വരുന്നുണ്ട്, ഇവിടെ അടുത്ത് കുറച്ച് സ്ഥലങ്ങളൊക്കെ കാണാനുണ്ട് താൻ കണ്ടിട്ടില്ലല്ലോ നമുക്ക് പോകാം…
സുധിയത് പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ തലയാട്ടിയിരുന്നു… രണ്ടുപേരും റെഡിയായി വരുമ്പോഴാണ് കുടുംബശ്രീ കഴിഞ്ഞ് സതി എത്തിയത്,
” രണ്ടുപേരും കൂടി എങ്ങോട്ടാ ഈ സമയത്ത്,
സതി സുധിയോട് ചോദിച്ചു
” വെറുതെ ഒന്ന് പുറത്തു പോവാ. ഇവിടുത്തെ സ്ഥലങ്ങൾ ഒന്നും ഇയാൾ കണ്ടിട്ടില്ലല്ലോ, വിനോദ് പറഞ്ഞു അവനും ഭാര്യയും വരുന്നുണ്ട് എന്ന്, ഞങ്ങളും കൂടി ചെല്ലാൻ ചെറിയൊരു ഔട്ടിംഗ് പോലെ…. വൈകിട്ട് ഞങ്ങൾ പുറത്തുനിന്ന് കഴിച്ചിട്ടേ വരൂ,
” എവിടെയെങ്കിലും പോണമെങ്കിൽ നേരത്തെ പൊയ്ക്കൂടെ സുധി എന്നിട്ട് സന്ധ്യയ്ക്ക് മുന്നേ വീട്ടിൽ വരണം, വീട്ടിലെ പെണ്ണുങ്ങൾ വേണം നാമം ജപിക്കാൻ.. ഇങ്ങനെ സന്ധ്യക്ക് ഇവിടെ ഇല്ലാതിരുന്നാൽ എങ്ങനെയാണ് …?വീട്ടിലെ മൂത്ത മരുമകൾ അല്ലേ..?
സതി പറഞ്ഞു
” അമ്മ ഒരു മാസം കഴിയുമ്പോൾ ഞാൻ അങ്ങ് പോകും.. പിന്നെ ഇവിടെ ഒറ്റക്കല്ലേ മീര, അതുവരെ എനിക്ക് കൂടെ കൊണ്ടുപോകാൻ പറ്റുന്ന സ്ഥലങ്ങളിൽ ഒക്കെ കൊണ്ടുപോണ്ടേ…? ഞാൻ പിന്നെ വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന അതിഥി അല്ലേ, മാത്രമല്ല കല്യാണം കഴിഞ്ഞ് ഇത്രയ്ക്ക് ഇത്ര ദിവസമേ ആയിട്ടുള്ളൂ. ഇയാൾക്ക് ഇവിടെ ഒന്നും പരിചയം പോലും ആയിട്ടില്ല, അത്യാവശ്യം ഞാനില്ലെങ്കിലും ഒന്ന് പുറത്തു പോകാൻ എങ്കിലും പഠിപ്പിച്ചു കൊടുക്കണ്ടേ…? പിന്നെ ശ്രീജിത്തിന്റെയും രമ്യയുടെയൊക്കെ കല്യാണം കഴിഞ്ഞ് എത്ര മാസം ടൂറിന് ആയിട്ട് പോയത്,
സുധിയുടെ ചോദ്യത്തിൽ ഒരു നിമിഷം സതി നിശബ്ദയായെങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല,.
അവർ അങ്ങനെ പോയെങ്കിലെ അവന്റെ അമ്മായിഅച്ചൻ അവർക്ക് മണാലിക്കുള്ള ടിക്കറ്റ് എടുത്തു കൊടുത്തു, അതുകൊണ്ട് പോയത് ആണ്, അല്ലാതെ ഒന്നുമല്ലല്ലോ. നിന്റെ അമ്മായിയമ്മയോട് പറ എവിടെയെങ്കിലും നിങ്ങൾക്ക് പോകാൻ ഒരു ടിക്കറ്റ് എടുത്തു തരാൻ
സതി പറഞ്ഞപ്പോൾ ശരിക്കും ദേഷ്യം തോന്നിയിരുന്നു സുധിയ്ക്ക്, എങ്കിലും അവനത് പുറത്ത് കാണിച്ചില്ല…
” എനിക്ക് ഹണിമൂണിന് പോകാൻ എന്റെ അമ്മായിയമ്മ ടിക്കറ്റ് എടുത്ത് തരേണ്ട കാര്യമൊന്നുമില്ല, അതിനുള്ള മാർഗമൊക്കെ എനിക്കുണ്ട്. പെണ്ണ് വീട്ടുകാരുടെ പൈസയുടെ പുറത്ത് ഹണിമൂണിന് പോകാൻ എനിക്ക് താല്പര്യമില്ല, എന്നെക്കൊണ്ട് പറ്റുന്ന സ്ഥലത്ത് എന്നെക്കൊണ്ട് ആവുന്ന കാലത്ത് ഞാൻ കൊണ്ട് കാണിക്കും. അതിന് ഹണിമൂൺ എന്ന് ഒന്നും പേരിടേണ്ട കാര്യമില്ലല്ലോ, ഏതായാലും അമ്മ പറഞ്ഞു സ്ഥിതിക്ക് ഒരു ടിക്കറ്റ് കിട്ടുമോന്ന് ഞാൻ ഒന്ന് നോക്കാം,
മീരയുടെ കേൾക്കെ അവൻ അങ്ങനെ പറഞ്ഞുകൊണ്ട് അവളെ വിളിച്ചുകൊണ്ട് പോയപ്പോൾ സതിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു… മുറിയിൽ നിന്ന് ഇറങ്ങി വന്ന സുഗന്ധി സതിയെ കൂടുതൽ ചോടിപ്പിക്കാനായി പറഞ്ഞു
” കണ്ടോ ഏട്ടൻ മാറിപ്പോയത്, ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ നമുക്കെതിരെ ഏട്ടനെ തിരിക്കാൻ അവളെ കൊണ്ട് കഴിഞ്ഞു…
” അത് തന്നെയാണ് ഞാനും ഓർക്കുന്നത്, എൻറെ നേരെ നിന്ന് ഒരു വാക്ക് പറയാത്ത ചെറുക്കനാ. ഇപ്പൊൾ എന്തൊക്കെയാ പറയുന്നത് എന്ന് നോക്കിയേ…
സതി മൂക്കത്ത് വിരൽ വെച്ചു…
” താൻ ഇനി മുഖമൂതി വീർപ്പിച്ച് ഇരിക്കേണ്ട, ഇതൊക്കെ എല്ലാ വീട്ടിലും പതിവുള്ളതാ. ഞാൻ പറഞ്ഞില്ലേ ഒന്നൊന്നര മാസം അമ്മ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അത് അമ്മയുടെ ഒരു സന്തോഷം, അതിന് ഇപ്പോൾ കൃത്യമായിട്ടുള്ള മറുപടി കൊടുക്കാൻ ഞാൻ ഇവിടെ ഉണ്ടല്ലോ, ഞാൻ പോകുമ്പോഴല്ലേ നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം… തൽക്കാലം എൻറെ കൊച്ച് വിഷമിച്ചിരിക്കേണ്ട, അത് കണ്ടാൽ ഇന്നത്തെ സകല മൂഡും പോകും ഇന്ന് ഒരുപാട് കാര്യങ്ങൾ പ്ലാനിൽ ഉള്ളത് ആണ്…
ചെറുചിരിയോടെ സുധി പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചു കാണിച്ചിരുന്നു… അവൻറെ സന്തോഷം തകർക്കേണ്ട എന്ന് കരുതി മാത്രം, എല്ലാവരുടെയും ഒപ്പം പുതിയ ഓരോ സ്ഥലങ്ങളായി കാണുകയായിരുന്നു മീര, ഓരോ സ്ഥലങ്ങളെ കുറിച്ച് വിശദമായി തന്നെ സുധി അവൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്.. പുറത്തുനിന്ന് ഭക്ഷണം ഒക്കെ കഴിച്ചു രണ്ടുപേരും, ഭക്ഷണസമയത്ത് അൽഫാമിന്റെ നല്ല പീസുകൾ നോക്കി അവളുടെ പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുന്ന സുധിയെ അവൾ അത്ഭുതത്തോടെ ഉറ്റു നോക്കി, ഇത്തരം ഭക്ഷണങ്ങളൊക്കെ കഴിക്കുന്നത് തന്നെ ഇപ്പോഴാണ് മീര ഓർത്തു…
വീട്ടിലേക്ക് വന്നപ്പോൾ തന്നെ സമയം 8:40 അടുപ്പിച്ചിരുന്നു, വല്ലാത്ത ഒരു ദേഷ്യം സതിയുടെ മുഖത്ത് കണ്ടിരുന്നുവെങ്കിലും സുധി അത് കാര്യമാക്കിയില്ല, ഭക്ഷണം കഴിച്ചിട്ട് വന്നതുകൊണ്ട് തന്നെ രണ്ടുപേരും നേരെ മുറിയിലേക്കാണ് പോയത്… മുറിയിലേക്ക് ചെന്നതും കുളിക്കാനായി പോയിരുന്നു മീര, കുളികഴിഞ്ഞ് ഇറങ്ങി വന്ന അവൾ ഒരു വെള്ള നിറത്തിലെ നൈറ്റി ആണ് ഇട്ടത്… മുടി തോർത്തി കണ്ണാടിക്ക് മുൻപിൽ നിൽക്കുന്നവളെ കണ്ടപ്പോൾ സുധിയിൽ എന്തൊക്കെയോ വികാരങ്ങൾ ഉടലെടുത്തിരുന്നു, അവളെ ഒന്ന് നോക്കി ചിരിച്ചതിനു ശേഷം അവൻ നേരെ ബാത്ത്റൂമിലേക്ക് പോയി കുളിച്ച് ഫ്രഷ് ആയി തിരികെ വന്നപ്പോൾ അവൾ ഫോണിൽ അമ്മയോട് സംസാരിക്കുകയാണ്. ഇന്ന് പോയി സ്ഥലങ്ങളെ കുറിച്ചൊക്കെ വിശദമായി അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്, ഒരു കൊച്ചു കുഞ്ഞിനെ പോലെ വാചാലമായി സംസാരിക്കുന്നവളെ അവൻ നോക്കി നിന്നു പോയിരുന്നു… അതുകഴിഞ്ഞ് അവൾക്ക് അരികിലേക്ക് വന്നിരുന്നു, അവൻറെ സാന്നിധ്യം അറിഞ്ഞതും അവൾ പെട്ടെന്ന് അവരോട് മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്തു…
” അമ്മയോട് എന്താ കാര്യമായിട്ട് പറഞ്ഞത്,
അവളുടെ മുടി മാടി ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു…
” ഇന്ന് യാത്ര പോയ കാര്യം ഒക്കെ പറയായിരുന്നു…
” നമുക്ക് ഒരു ഹണിമൂൺ ഒക്കെ പോണ്ടേ…? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു,
ആ മുഖത്ത് അതുവരെ തനിക്ക് പരിചയമില്ലാത്ത എന്തൊക്കെയോ ഭാവം ഉണ്ടെന്ന് മീരയ്ക്ക് തോന്നി…
” അതൊക്കെ വലിയ ചെലവല്ലേ സുധിയേട്ടാ…. എനിക്ക് അങ്ങനെ നിർബന്ധമൊന്നുമില്ല,
” പക്ഷേ എനിക്ക് നിർബന്ധം ഉണ്ടല്ലോ… തനിക്കൊപ്പം എനിക്കൊരുപാട് സ്ഥലത്ത് പോണം,ഇനിയുള്ള പ്രവാസകാലത്ത് എനിക്ക് ഓർമ്മിച്ചുവയ്ക്കാൻ അതുമാത്രമേ ഉള്ളൂ…
” ഏട്ടൻ പോകുന്ന കാര്യം പറയുമ്പോൾ തന്നെ എനിക്ക് വിഷമം വരും,
” വിഷമിക്കൊന്നും വേണ്ട, ഒരു 100 ഓർമ്മകൾ തന്നിട്ടില്ലേ ഞാൻ പോകു,
” ഇപ്പോൾ തന്നെ ഒരു 100 ഓർമ്മകൾ ഉണ്ട് എനിക്ക്…
അവൾ പറഞ്ഞു ഒപ്പം അവന്റെ നെഞ്ചിലേക്ക് ചാരി…
” ഇതൊന്നുമല്ല ഇനി ഒരുപാട് ഓർമ്മകൾ ഇല്ലേ…?
കുസൃതിയോട് പറഞ്ഞവനെ സംശയത്തോടെ അവൾ നോക്കിയതും, അവന്റെ ചുണ്ടുകൾ അവളുടെ ആധാരങ്ങളിൽ പതിച്ചിരുന്നു… ഒരു നിമിഷമെന്ന് വിയർത്തു പോയെങ്കിലും അവൾ അവൻറെ മുഖത്തേക്ക് നോക്കി, പിന്നെ ഏറെ പ്രണയത്തോടെ അവൻറെ കവിളിൽ ഒരു ചുംബനം നൽകി….
” നമുക്ക് ജീവിച്ചു തുടങ്ങിയാലോ…?
അവളുടെ കാതോരം അവൻ ചോദിച്ചതും അവളിൽ ഒരു പരിഭ്രമം നിറഞ്ഞിരുന്നു, അത് കാണേ അവനിൽ ഒരു വല്ലായ്മ തോന്നി…
” പേടിയാണോ…
അല്ലന്ന് പറഞ്ഞ് അവൾ അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു… ആ നിമിഷം തന്നെ അവൻ ബെഡ് ലാമ്പ് ഓഫ് ചെയ്തിരുന്നു, ഒപ്പം അവളുമായി കട്ടിലിലേക്ക് കിടന്നു… പിന്നെ പതിയെ അവളുടെ തലമുടി ഇഴകളിൽ തഴുകാൻ തുടങ്ങി, ഒപ്പം അവളുടെ മുഖത്തും ആ വിരലുകൾ തലോടി നടന്നു… പിന്നെ ചെറിയ ചെറിയ ചുംബനങ്ങൾ കൊണ്ട് അവളുടെ മുഖത്ത് ഒരു പ്രണയ മഴ തന്നെ തീർത്തു… അവൻ അവളുടെ കാതിൽ മെല്ലെ കടിച്ച് ആ കാതിൽ ഒന്ന് ചുംബിച്ചു… തന്റെ നീളൻ വിരലുകൾ കൊണ്ട് അവന്റെ തോളിൽ അവൾ കൈ മുറുക്കി, അത് അവനിലെ പുരുഷനെ ഉന്മാദത്തൻ ആക്കി…. അവൻറെ ചുംബനം അവളുടെ കഴുത്തിലേക്കൊഴുകി… അത് പതിയെ താഴേക്ക് നീണ്ടതും അവളിലും പുതുവികാരങ്ങൾ വന്നു മൂടി… അവൾ ഒന്നു പിടഞ്ഞു, അത് അവനിൽ കൂടുതൽ ഉണർവേകി ചുവന്നു തുടുത്തവളുടെ മുഖം, വിറക്കുന്ന ചുണ്ടുകൾ, അത് അവനിലെ പുരുഷനെ വീണ്ടും ഉന്മാദത്തനാക്കി.. വിരലുകൾ കൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് തടവി അവളിലെ സ്ത്രീയെ അവൻ ഉണർത്തി, അവൻറെ ഒരു ചുംബനത്തിൽ തന്നെ അവൾ വിവശ ആകുന്നത് കണ്ട് അവൻ വീണ്ടും വികാരത്തെറിലേരി,.
നിമിനേരം കൊണ്ട് അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി, ഹൃദയമിടിപ്പ് പരസ്പരം ഒന്നായി… ഏറെനേരം നീണ്ടു നിന്നൊരു ചുംബനം, രണ്ടുപേരും ഏതോ ഒരു വികാരത്തിൻറെ തേരിലേറി… പതിയെ അവളുടെ വസ്ത്രത്തിനുള്ളിലൂടെ നഗ്നമായ ശരീരത്തിൽ അവൻറെ വിരലുകൾ ഓടി നടന്നു… അവളുടെ പിടച്ചിൽ അവന് ലഹരിയായിരുന്നു, പൊക്കിൾ ചുഴിയിലേക്ക് അവൻറെ കൈകൾ ഒഴുകിയെത്തിയപ്പോൾ ആ സ്പർശം അവളെ ഉന്മാദിനിയാക്കി,
” സുധിയേട്ടാ
ഒരു ശീൽക്കാരം പോലെ അവൾ വിളിച്ചപ്പോൾ ഏറെ പ്രണയത്തോടെ അവൻ അവളുടെ മുടി രണ്ടും ഒതുക്കി വെച്ച് ആ നെറ്റിയിൽ മുത്തി
” എന്തോ…..
ഏറെ പ്രണയത്തോടെ അവൻ വിളി കേട്ടു, അവളെ ശക്തിയായി പുണർന്നുകൊണ്ട് അവൾക്ക് മുകളിലായി കൈ കുത്തി അവളുടെ മിഴികളിലേക്ക് ഉറ്റു നോക്കി,പതിയെ പതിയെ ശരീരം ചൂട് പിടിച്ചു തുടങ്ങി.. ഉടയാടകൾ ഇരുവർക്കും ഇടയിൽ മറയില്ലാതെ മാറിനീങ്ങി, ഉയർച്ച താഴ്ചകളുടെ വേലിയേറ്റങ്ങൾക്കിടയിൽ അവൻ അവളെ വിവശയാക്കിയിരുന്നു, ആദ്യമായി ഒരു പുരുഷനെ അറിയുന്നതിന്റെ നാണവും നൊമ്പരവും അവൾ അനുഭവിച്ചു… എന്നാൽ ഒട്ടും വേദനിപ്പിക്കാതെ പതിയെ പതിയെ അവളിലേക്ക് അവൻ ആഴ്ന്ന് ഇറങ്ങി, ഇടയ്ക്കിടെ വേദനയുണ്ടോ എന്ന് അവളോട് ചോദിച്ചു കൊണ്ടേയിരുന്നു, അവളുടെ ശീൽക്കാരം വേദനയിലേക്ക് മാറുന്ന നിമിഷം അവൻ അവളിൽ നിന്നും അകന്നു മാറും, അങ്ങനെ ഒട്ടും വേദനിപ്പിക്കാതെ പതിയെ പതിയെ അവളിലെ പെണ്ണിനെ തൃപ്തിപ്പെടുത്താൻ അവന് സാധിച്ചു… ആ പ്രണയവേഴ്ച അവസാനിച്ചപ്പോഴും അവനോട് അവൾക്ക് തോന്നിയത് ബഹുമാനം തന്നെയായിരുന്നു, കൂട്ടുകാരികളൊക്കെ പറഞ്ഞു തന്നിട്ടുള്ള കഥകളിൽ വേഴ്ച സമയത്ത് സ്വന്തം സുഖത്തിനു വേണ്ടി സ്ത്രീകൾ അത് ആസ്വദിക്കുന്നുണ്ടോന്ന് പോലും ചിന്തിക്കാത്ത പുരുഷന്മാരെ കുറിച്ചാണ്, . എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ട് പോകുന്നവർ. ഇവിടെ അതുപോലും തനിക്ക് വേദനിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സ്, അങ്ങനെ ഒരുവൻ തന്റെ ഭാഗ്യമാണെന്ന് അവൾക്ക് തോന്നി… പെണ്ണിൻറെ ഇഷ്ടങ്ങൾ കൂടി മനസ്സിലാക്കുമ്പോഴാണല്ലോ പങ്കുവയ്ക്കൽ അതിന്റെ അനുഭൂതിയിൽ എത്തുന്നത് ..
……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…