Novel

ഹൃദയം കൊണ്ട്: ഭാഗം 5

രചന: സുറുമി ഷാജി

വർക്കിംഗ് ആയതുകൊണ്ട് വേറെയാരും തങ്ങളെ കാണില്ലെന്ന് അവൾക്കറിയാമായിരുന്നതുകൊണ്ടാണ് ധൈര്യമായി അവൾ വന്നത്. എന്നാലും റിട്ടയേർഡ് പാർട്ടീസ് ആരെങ്കിലും തങ്ങളെ നോക്കുന്നുണ്ടോന്ന് അവൾ ചുമ്മാ ഒന്ന് കണ്ണോടിച്ചു . കാരണം പിന്നെ രണ്ട് ബ്ളോക്കിലും തങ്ങളെ കുറിച്ചായിരിക്കുമല്ലോ സംസാരം . ആനോട്ടത്തിന്റെ ഇടയിലാണ് അവളാ കാഴ്ച കണ്ടത്.മുകളിലെ കോമൺബാൽക്കണിയിൽ അജു!!!. തങ്ങളെ തന്നെ നോക്കി നിൽക്കുവാ. അതുകണ്ടപ്പൊൾ സുലു പതുക്കെ എഴുന്നേറ്റ് റഊഫിന്റടുത് പോയിരുന്നു. എന്നിട്ട് ചിരിച്ചുകൊണ്ട് അവനോട് വർത്താനം പറയാൻ തുടങ്ങി. അത്രയും നേരം ഒന്നോ രണ്ടോ വാക്കുകളിൽ മറുപടിയൊതുക്കിയിരുന്ന സുലുവിന്റെ ഈ മാറ്റം റഊഫിനെയും വണ്ടറടിപ്പിച്ചു. പക്ഷെ അഭിനയത്തിന്റെ അതിർവരമ്പുകൾ കടക്കാതിരിക്കാൻ സുലു പ്രത്യേകംശ്രദ്ധിച്ചിരുന്നു.

ഇതെല്ലാംമുകളിൽ നിന്നുകൊണ്ട് കണ്ടോണ്ടിരുന്ന അജുവിന്‌ ദേഷ്യവും സങ്കടവും ഒന്നിച്ചുവന്നു.
‘അറിയാമവൾക്ക് ! അവളുടെ ഈ പ്രവർത്തികൾ എന്നെ വേദനിപ്പിക്കുമെന്നു. അതുകൊണ്ട് മനപ്പൂർവ്വമാണ്. അല്ലാതെ കഴിയില്ല നിനക്ക്..ഈ ജന്മം മറ്റൊരാളെ സ്നേഹിക്കുവാൻ’അജു ദേഷ്യത്തിൽ മുഷ്ടിചുരുട്ടി ബാൽക്കണി കമ്പിയിലിടിച്ചു.

കുറച്ചു നേരം കഴിഞ്ഞു അജുവിനെ മുകളിൽ കാണാതായപ്പോഴേക്ക് സുലു തിരികെ ഫ്ലാറ്റിലേക്ക് പോകാമെന്ന് പറഞ്ഞു . തിരികെ വന്നു ലിഫ്ടിൽകയറി . റഊഫ് അവന്റെ ഫ്ളൂറിലിറങ്ങി. സുലു പന്ത്രണ്ടാമത്തെ ഫ്‌ളൂരിലേക്കിറങ്ങിയപ്പോൾ അവളെയും പ്രതീക്ഷിച്ചെന്നപോലെ ഭിത്തിയിൽ ചാരി കയ്യുംകെട്ടി നിന്നിരുന്ന അജുവിനെയാണ് കാണുന്നത്. സുലു മൈൻഡ് ആക്കിയില്ല . എന്നാലും ദേഷ്യം കൊണ്ട് ചുമന്നിരിക്കുന്ന മുഖം അവൾക്കൊരാശ്വാസമേകി. ഇത്തിരിവേദനിക്കട്ടെ ! സുലു മുന്നോട്ട് നടന്നുപോയി.
പിറകെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അജുവും. അവൻ ഫോണെടുത്തു വേഗം എവിടേക്കോ ഡയല് ചെയ്തു. ശേഷം ഒരു വശ്യമായ പുഞ്ചിരിയോടെ നടന്നുപോകുന്ന സുലുവിനെ നോക്കിനിന്നു.

വൈകിട്ട് രശ്മിയും ത്രേസ്യ കൊച്ചും വന്നപ്പോൾ സുലു കിടക്കുകയാണ്. മരുന്നിന്റെ എഫക്റ്റ് തീർത്തും പോയി. കൂടാതെ കുറച്ചു വെയിലും കൂടി കൊണ്ടതല്ലേ സുലുവിനു പനി കൂടി.
വന്നപാടെ രശ്മി ഓടി സുലുവിന്റടുത് വന്നിരുന്നുകൊണ്ട് പറഞ്ഞു
“സുലു..
നിനക്കെങ്ങനുണ്ട്? നിനക്ക് തീരെ വയ്യാ എന്നെനിക്കറിയാം . പക്ഷെ പറ്റുമെങ്കിൽ എനിക്ക് ഒരു ഹെല്പ് വേണം. ”
“സാരമില്ല . നീ പറഞ്ഞോ ! സുലു പതുക്കെ എഴുന്നേറ്റു.
“എടി നമ്മുടെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ പുതിയതാമസത്തിനു വന്നതാരാണെന്നറിയാമോ ? നമ്മുടെ അജ്‌സൽ സാർ !!”
ഇതുകേട്ടിട്ട് ഒരു പ്രതികരണവും ഇല്ലാതിരുന്ന സുലുവിനെ രശ്മിയും ഒപ്പം ത്രേസ്യാകൊച്ചും ഒരുപോലെ നോക്കി.
“സുലുകൊച്ചു ആൾറെഡി അറിഞ്ഞെന്നു തോന്നുന്നല്ലോ.? “ത്രേസ്യാമ്മ സംശയം പ്രകടിപ്പിച്ചു.
“ഉവ്വാ.! ഇന്ന് ഞാൻ കണ്ടായിരുന്നു.
നീ നിനക്ക് എന്നാ ഹെല്പ് വേണ്ടേ എന്ന് പറ.! അതൊക്കെ കള. ആരേലും എവിടേലും പോയി താമസിക്കട്ടെ. !! ”
സുലുവിന്റെ ദേഷ്യം കണ്ട് തെല്ലൊന്നമ്പരന്നെങ്കിലും രശ്മി വേഗം കാര്യത്തിലേക്ക് വന്നു:”എടി പുല്ലേ അതാ കാര്യം. അങ്ങേരുടെ അടുത്തേക്കൊന്നു ചെല്ലു നീ ”

ഇത്തവണ ഞെട്ടിയത് സുലുവാ.
“എന്തോന്ന് !!!??? ”

“എടി നമ്മുടെ ഹോസ്പിറ്റലിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ റെക്കോർഡ്‌സ്…അതും കറക്റ്റ് ചെയ്യാനുള്ളത് , അങ്ങേരുടെഅടുത്തുണ്ട് . നിനക്കോർമ്മയില്ലേ അഡ്മിനിസ്ട്രേഷനിൽ നിന്ന് നമ്മളെ വിളിപ്പിച്ചു ചെയ്യാൻ തന്ന വർക്ക് . അന്നുപിന്നെ സൂപ്രണ്ട് സ്റ്റാഫ് വന്നിട്ട് ചെയ്താൽ മതിയെന്നും പറഞ്ഞു മാറ്റിവെച്ചതല്ലേ?”
“അതിനു ഇന്നുതന്നെ നമ്മൾ ചെയ്യണംന്നുണ്ടോ ?”
സുലു ചോദിച്ചു.
“ഡീ അങ്ങേരു വന്നിട്ട് കുറെ ദിവസമായില്ലേ ?! ഇന്നയാള് ഹോസ്പിറ്റലിൽ വിളിച്ചിട്ട് എല്ലാം വീട്ടിലേക്ക് എടുപ്പിച്ചു. കറക്ഷൻസ് ഇന്നുതന്നെ ചെയ്യാൻഅഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ ഉത്തരവും കൊടുത്തു.
അതിപ്പോ നമ്മൾക്കാ പാരയായത്. ഹോസ്പിറ്റലിൽ ചെയ്തതിന്റെ ബാക്കി ഇന്ന് അയാളുടെ ഫ്ലാറ്റിൽ പോയി നമ്മൾ രണ്ടാളുംകൂടി ചെയ്തൊടുക്കാനാ അഖിലേഷ് സാർ പറഞ്ഞത്. ”
“ആര് അഡ്മിനിസ്ട്രേഷനിലെ ആ മൊട്ടത്തലയനോ ?!!”
സുലുവിന്റെ ചോദ്യം കേട്ട് ത്രേസ്യാമ്മക്ക് ചിരിപൊട്ടി. എന്നാലും സാഹചര്യം കണക്കിലെടുത്തു അവൾ അനങ്ങാതെ നിന്നു.
“അതേടി. അയാള്ത്തന്നെ! ഞാനൊന്നു ഫ്രഷ് ആയിട്ട് വരുന്നവരെ മതി. ന്റെ പൊന്നുമോൾ ഒന്ന് ചെല്ല്. ഇല്ലെങ്കിലിന്നതു തീരില്ല ഡീ.”
രെശ്മിയുടെ പറച്ചിലിൽ നിന്ന് സംഭവം സീരിയസാണ് എന്നവൾക്കു മനസ്സിലായി.
പക്ഷെ ഞാൻ തനിച്ചു അജുക്കയുടെ അടുത്തേക്ക്..അതാലോചിച്ചതും അവൾ ബെഡിലേക്ക് തന്നെ വീണു.
“നിനക്ക് വയ്യാങ്കില് വേണ്ട ഡീ. ഞാൻ വേഗം ഫ്രഷ് ആയി പോയി വരാം.”
രശ്മി പോകാൻ എഴുന്നേറ്റു.
“നീ വന്നതല്ലെയുള്ളൂ. സമാധാനത്തിൽ റെഡിയായി വാ. ഞാൻ പോകാം. ഒന്ന് ഡ്രസ്സ് മാറട്ടെ.”സുലു എഴുന്നേറ്റു ബാത്റൂമിലേക്ക് കയറി. കണ്ണാടിയിൽ അവളുടെ രൂപത്തെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു. ‘പാവംരശ്മി. ഡ്യൂട്ടി കഴിഞ്ഞു വന്നതല്ലേ സമാധാനത്തെ വന്നോട്ടെ!അതുവരെ മതിയല്ലോ! അല്ലേലും ഞാൻ എന്തിനു ഭയക്കണം ? എന്നെപ്പിടിച്ചു തിന്നുമോ ?! ‘അവൾ ഒരു ലോഡ് പുച്ഛം അവനെ മനസ്സിലോർത്തു വാരിയെറിഞ്ഞു.

കാളിങ് ബെൽ കേട്ട് വാതിലുതുറന്ന അജു കണ്ടത് ഇളംനീലകളർ സിമ്പിൾ സാൽവാറണിഞ്ഞു സുന്ദരിയായി മുന്നിൽ നിൽക്കുന്ന സുലുവിനെയാണ്. ഷാളിനുള്ളിൽ നിന്നും നീളന്മുടി അലസമായി മുന്നിലേക്കും പിന്നിലേക്കുമൊക്കെ പറന്നുകിടപ്പുണ്ട്. ഒരു നിമിഷം കണ്ണിമവെട്ടാതെ അവളെ നോക്കിനിന്നു.
പക്ഷെ പെട്ടെന്ന് അജുവിനു അന്ന്നടന്ന കാര്യങ്ങൾ ഓർമ്മവന്നു. അവന്റെ മുഖം ചുവന്നു.
അവൻ നോട്ടം പിൻവലിച്ചു അകത്തേക്ക് നടന്നു.
“Yes comeIn! files are on the table over there. You can start your work right now”അതും പറഞ്ഞു നടന്നിട്ട് അവൻ പെട്ടെന്ന് തിരിഞ്ഞതും സുലുവിനെ വന്നു തട്ടി. അവൾ ഒരടി പിറകോട്ട് വെച്ചു.
“iam srry! By the way where is Your friend?!”
“She ll be here within 10 minutes”സുലു അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
” Good”അജു റൂമിലേക്ക് പോയി.
സുലു ടേബിളിൽ വന്നിരുന്നു ഓരോ ഫയലുകളായി എടുത്തു നോക്കി.
കുറച്ചു കഴിഞ്ഞു ലാപ്ടോപ്പും എടുത്തുകൊണ്ട് അജു അവളുടെ ഓപ്പോസിറ്റുള്ള കസേരയിൽ വന്നിരുന്നു.
എന്നിട്ട് എസിയുടെ റിമോട്ട് എടുത്തു തണുപ്പ് കൂട്ടി.
സുലുവിനു ആകെ അസ്വസ്ഥത കൂടി.
“can you please control the AC ?!!”സുലു ചോദിച്ചു.
“excuse me?” അജു ഒന്നുമറിയാത്തത് പോലെ അവളെ നോക്കി.
“സർ എനിക്ക് പനിയാണ്. തണുപ്പൊന്നു കുറച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.”സുലു അലസമായി പറഞ്ഞു.
“നട്ടുച്ചയ്ക്കത്തെ വെയിലൊന്നും കുഴപ്പമില്ല. കുറച്ചു തണുപ്പാണോ പ്രശ്നം ?!”പരിഹാസ രൂപേണ അജു ശ്രദ്ധ ലാപ്പിലേക്കാക്കി.
‘ഓ അതാണപ്പോൾ കാര്യം. ഈ ‘പണി തരൽ’ മനപ്പൂർവ്വമാണ്. ഉച്ചയ്ക്ക് റഊഫിനൊപ്പം പോയതിനു തന്നെ ഇവിടെ എത്തിക്കാൻ മനപ്പൂർവ്വം. ‘സുലു മനസ്സിൽ കരുതിയിട്ട് ദേഷ്യത്തോടെ ഓരോ പേജും മറിച്ചു.
ലാപ് മുന്നിൽ വെച്ച് അതിന്റെ മറവിൽ സുലുവിനെ തന്നെ നോക്കിയിരുന്ന അജുവിന്‌ പക്ഷെ അവളുടെ ദേഷ്യം കണ്ട് ചിരി വന്നു.വലത്തേകൈയ്യിലെവിരലുകൾ കൊണ്ട് നെറ്റിയിലും താടിക്കുമായി താങ്ങു കൊടുത്തിരുന്നുഅജു സുലുവിനെ തന്നെ നോക്കി. ഒരു നറുപുഞ്ചിരിയോടെ. സുലുവിനു അത് മനസ്സിലായെങ്കിലും അവൾ ശ്രദ്ധിക്കാനേ പോയില്ല. ഗൗരവത്തിലിരുന്നു ഫയലുകൾ നോക്കി.

കുറച്ചു കഴിഞ്ഞു രശ്മി വന്നു. സുലു പൊയ്‌ക്കോട്ടെന്നു രശ്മി പറഞ്ഞെങ്കിലും അജു സമ്മതിച്ചില്ല. ഓവർലോഡ് ആണ്. രണ്ട് പേരും കൂടി വേഗം ചെയ്തു തീർക്കെന്നു പറഞ്ഞു അവൻ .
അജു ഇടയ്ക്കിടെ എഴുന്നേറ്റുപോയും വന്നുമിരുന്നു.
സമയം പോകുന്തോറും സുലുവിനു അസ്വസ്ഥത കൂടി വന്നു.
“സർ ഇവൾക്ക് ഈ തണുപ്പ് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒന്ന് കുറയ്ക്കാമോ ?!”
രശ്മി അഭ്യർത്ഥിച്ചു.
“ഏയ്. അത്രക്ക് കുഴപ്പമൊന്നും ഇല്ല . അല്ലെ ഡോക്ടർ.?
ഞാൻ ഒന്ന്നോക്കട്ടെ ”
ഇതും പറഞ്ഞു അജു സുലുവിന്റെ അടുത്തേക്ക് നടന്നതും അവൾ ചാടി എഴുന്നേറ്റതും ഒന്നിച്ചായിരുന്നു.
“വേണ്ട രശ്മി. Iam…..Ok…ay” പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് സുലു തളർന്നു വീണിരുന്നു. രശ്മി എഴുന്നേൽക്കുന്നതിനു മുൻപേ അജുവിന്റെ കൈകൾ സുലുവിനെ താങ്ങി. “സുലു..സുലു കണ്ണുതുറക്ക് ” ഒന്ന് ഇറിറ്റേറ്റ് ചെയ്യണമെന്നതിലുപരി വേറൊന്നും അവനും വിചാരിച്ചിരുന്നില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു.
“സുലു..മോളെ” രശ്മിയും അവളെ ഉണർത്താൻ ട്രൈ ചെയ്തു
അവൻ വേഗംഅവളെയും എടുത്ത് പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി നടന്നു. രശ്മി പിന്നാലെയും.
അവൻ വേഗം അവളെയും കൊണ്ട് ഹോസ്പിറ്റലിലെത്തി. വേഗം ICU ൽ കയറ്റി.
സുലുവിന്റെ കിടപ്പ് കണ്ടു അജുവിന്റെ ഉള്ളം വിങ്ങി. കണ്ണിൽനിന്ന് എത്ര തടയാൻ ശ്രമിച്ചിട്ടും കണ്ണുനീർ ഉരുണ്ടുകൂടി. അത് രശ്മി കാണാതിരിക്കാൻ അവൻ അവളോട് വെളിയിലിരുന്നാൽ മതിയെന്ന് പറഞ്ഞു പുറത്തേക്കയച്ചു.
ശാന്തമായി ഉറങ്ങുന്ന സുലുവിന്റെ മുഖത്ത് നോക്കി മിഴി ചിമ്മാതെയിരുന്നു അവൻ…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button