Kerala
മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ച് സിദ്ധിഖ്; അഭിഭാഷകരുമായി ചർച്ച നടത്തി
യുവനടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ച് നടൻ സിദ്ധിഖ്. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ധിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവനടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് സിദ്ധിഖിനെതിരെ കേസ്
2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ധിഖ് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ വഴിയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി
ആരോപണമുയർന്നതിന് പിന്നാലെ സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.