Novel

കാണാചരട്: ഭാഗം 75

രചന: അഫ്‌ന

അലങ്കാര പൂക്കൾ കൊണ്ട് വീട് ഭാഗിയായിട്ടുണ്ട്. എങ്ങോട്ട് നോക്കിയാലും പുഞ്ചിരിക്കുന്ന മുഖങ്ങൾ മാത്രം.ആദിയും വിഷ്ണുവും ഒന്ന് നടു നിവർത്താൻ പോലും സമയം കിട്ടിയിട്ടില്ല.വിക്കി എല്ലാം അറിഞ്ഞതിന് ശേഷം ആകെ മൂഡ് ഓഫ്‌ ആയി പോയി.അക്കി മുറിയിൽ അടച്ചിരിപ്പാണ്. താഴെ നടക്കുന്ന അലങ്കാര വെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി…..

എല്ലാവരും എന്ത് ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്, പക്ഷേ തനിക്ക് മാത്രം എന്താ അതിലൊന്നു പങ്ക് ചേരാൻ കഴിയാത്തത്.അതിന് മാത്രം എന്താണ് താൻ മിസ്സ്‌ ചെയ്യുന്നത്! അവൾക്കിപ്പോഴും അതിനുള്ള ഉത്തരം കിട്ടിയിരുന്നില്ല.അവളുടെ കുഞ്ഞു ബുദ്ധിയിൽ അത്ര മാത്രമേ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞൊള്ളൂ.

അപ്പുറത്തെ മുറിയിൽ നന്ദനും അതെ അവസ്ഥയിൽ ആണ്. എല്ലാം നേരിടാനുള്ള ഉറച്ച മനസ്സോടെ ആണവൻ.പക്ഷേ എവിടെയോ തന്നെ പിൻവലിക്കുന്ന പോൽ അവന്റെ കണ്ണുകൾ അപ്പുറത്ത് തുറന്നിട്ടിരിക്കുന്ന ജനൽ പാളിയിലേക്ക് ഓടി കൊണ്ടിരുന്നു…..ആരെയും കാണില്ലെങ്കിലും തനിക്കിഷ്ടപ്പെട്ട ആ സാന്നിധ്യം അവിടെ ഉണ്ടെന്ന് അവന് തോന്നി.

എല്ലാം അവസാനിക്കും മുൻപ് തന്നിൽ ഉണ്ടായിരുന്ന ആ പ്രണയം പറയണമെന്നുണ്ടായിരുന്നു അവന്, പക്ഷേ അതവളിൽ ഒരു മുറിവായി കിടക്കുമോ എന്നൊരു ഭയം അവനെ അതിൽ നിന്ന് പിൻവലിച്ചു. “അക്കി…..അക്കി. ….ഈ പെണ്ണ് എവിടെ പോയി കിടക്കുവാ,എടീ അക്കി ”വൈഷ്ണവിയാണ് വിളിക്കുന്നത്.

പഴയ പോലെ അല്ല അവളിപ്പോ ഒരുപാട് മാറി.വേണിയെയും ഫാമിലിയെയും ഇപ്പോ ഒരു പരുപാടിയിലേക്കും വിളിക്കില്ലെന്ന് ഉറപ്പിച്ചതാണ്. അതുകൊണ്ട് അവരെ പ്രതീക്ഷിക്കണ്ട, ആ ഭയം കൊണ്ട് തന്നെയാണ് അവളും അമ്മയും ഒതുങ്ങിയത്.ഇപ്പോ ആദിയെ വേറൊരു കണ്ണിലൂടെ കാണാൻ അവൾ ശ്രമിച്ചിരുന്നില്ല.

ആദി ആ ഭാഗത്തേക്ക്‌ അതികം ശ്രദ്ധ കൊടുക്കാറുമില്ല.. പുറത്ത് നിന്ന് വൈഷ്ണവിയുടെ ശബ്ദം കേട്ട് അക്കി നെടുവീർപ്പോടെ ചെയറിൽ നിന്നെണീറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു.ഡോർ തുറക്കുമ്പോൾ തന്നെ കാണുന്നത് അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്ന വൈഷ്ണവിയെയാണ്. വൈഷ്ണവി അക്കിയേ ആദ്യമായി കാണുന്ന പോലെ അടിമുടി നോക്കി..

മുടിയെല്ലാം പാറിപറന്നു സാധാരണ വീട്ടിൽ ഇടുന്ന pyjama set ഇട്ടു നിൽക്കുന്ന അക്കിയേ അവൾക്ക് പ്രാന്ത് കയറി. “എന്താ അക്കി ഈ വേഷം, നിനക്ക് അസുഖം എന്തെങ്കിലും ഉണ്ടോ? ” “ഒന്നുമില്ല ചേച്ചി, ഞാൻ വെറുതെ ഇങ്ങനെ ”അക്കി കാരണങ്ങൾ കിട്ടാതെ നിന്നു. “ഒന്നുമില്ലെങ്കിൽ ആരെ കാത്തിരിക്കുവാ ഒരുങ്ങാൻ നീ.

അവിടെ ഫാമിലി ഫോട്ടോ എടുക്കാൻ ക്യാമറമാനൊക്കെ എത്തി.നിന്നെ വിളിക്കാൻ പറഞ്ഞയച്ചതാ എന്നേ”വൈഷ്ണി കനപ്പിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ഇപ്പോ വരാം, നിങ്ങൾ അപ്പോയെക്കും എടുത്തോളൂ”അവൾ പതിയെ പറഞ്ഞു. “ഒരുമിച്ചു എടുക്കാനാ വിളിച്ചേ, ഞാൻ താഴെ വെയിറ്റ് ചെയ്യാം നീ വേഗം വാ…ഇനിയും ഇരിക്കല്ലേ ”ഇട്ടിരുന്ന ലഹങ്ക ഉയർത്തി പിടിച്ചു അവൾ പടിയിറങ്ങും നേരം ഒന്നൂടെ അവളെ ഓർമിപ്പിച്ചു കൊണ്ട് നടന്നു.

അക്കി നിസ്സഹായതയോടെ തലയാട്ടി കൊണ്ട് ഡോർ അടച്ചു….സങ്കടം വരുന്നുണ്ട്, ഒന്ന് പൊട്ടി കരയണം എന്നുണ്ട്.പക്ഷേ എന്തിനു വേണ്ടി!തന്നോട് സ്വയം ചോദിച്ചു മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്നു. മനസ്സ് തണുത്തില്ലെങ്കിലും ശരീരം തണുപ്പ് പിടിച്ചപ്പോൾ അവൾ മുഖം തുടച്ചു പുറത്തേക്ക് ഇറങ്ങി.

വാർഡ്രോബ് തുറന്നു തനിക്കിടാൻ വെച്ചിരുന്ന അത്യാവശ്യം ഹെവിയിൽ ഗോൾഡൻ ഹാൻഡ് വർക്ക് ചെയ്ത റെഡ് ചുരിദാർ സെറ്റ് എടുത്തിട്ടു,ഷാൾ കഴുത്തിന് പുറകിൽ അഡ്ജസ്റ്റ് ചെയ്തു. അതിലേക്ക് ഗോൾഡ് കളർ ജിമ്മിക്കി ധരിച്ചു.വലത്തേ കയ്യിൽ diamond ബ്രേസ്ലെറ്റും, മറു കയ്യിൽ ഗോൾഡൻ ബാംഗിൾസും അണിഞ്ഞു.

ലിപ്സ്റ്റിക് അല്ലാതെ വേറൊന്നും makeup ആയി അവൾ അണിഞ്ഞിരുന്നില്ല….എങ്കിലും ആ വേഷത്തിൽ നിലാവ് പോലെ പ്രകാശിച്ചിരുന്നു.പക്ഷേ തന്റെ മുഖം ഒരു നോക്ക് കണ്ണാടിയിൽ കൂടെ നോക്കാതെ അവൾ പുറത്തേക്ക് ഇറങ്ങി. താഴെ പാട്ടും ബഹളങ്ങളും തുടങ്ങിയിരുന്നു.പെണ്ണിന്റെ വീട്ടിലാണ് പരുപാടി എങ്കിലും ബന്ധുക്കൾ വരുന്നത് കൊണ്ട് വീണ്ടും അലങ്കരിച്ചിരുന്നു.നേരത്തെ ഇറങ്ങേണ്ടത് കൊണ്ട് അടുത്ത ബന്ധുക്കൾ വീട്ടിൽ തങ്ങും. അക്കി പതിയെ താഴേക്ക് നടന്നു.

ഇറങ്ങുമ്പോൾ തന്നെ അമ്മമാരുടെ ഇടയിൽ ഇരുന്നു ചിരിച്ചു സംസാരിക്കുന്ന നന്ദനേ കണ്ടു അവൾക്ക് വല്ലാതെയായി.അവന്റെ പുഞ്ചിരിച്ച മുഖം കണ്ടു വല്ലാത്തൊരു ആരാധനയോടെ നോക്കി കൊണ്ടിറങ്ങി.ഇങ്ങനെ ചിരിച്ചു കാണുന്നത് അപൂർവ്വമാണ്. പക്ഷേ ചിരിക്കുമ്പോൾ ആരും കാണാതെ താടി കൂട്ടങ്ങൾക്കിടയിൽ തെളിഞ്ഞു കാണുന്ന കുഞ്ഞു നുണ കുഴി അവൾക്കെപ്പോഴും കൗതുകമായിരുന്നു. അറിയാതെ അവന്റെ ചിരി അവളിലേക്കും പടർന്നിരുന്നു.

“എന്റെ അക്കി നേരെ നോക്കി ഇറങ്ങ്, നല്ലൊരു ദിവസമായിട്ട് അപകടം ഉണ്ടാക്കല്ലേ ”അമ്മ ശാസനയോടെ അവളോട് പറയുന്നത് കേട്ട് നന്ദൻ അക്കിയോ? എന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി.പടി ഇറങ്ങി വരുന്നവളെ കണ്ടു ഒരു നിമിഷം അവൻ മറ്റൊരു ലോകത്തേക്ക് ചെന്നെത്തിയ പോലെ തോന്നി.ആ ചുരിദാറിൽ അക്കി അതീവ സുന്ദരിയായിരുന്നു….

കണ്ണെടുക്കാൻ കഴിയാതെ നന്ദൻ അവളെ തന്നെ നോക്കി പോയി.. അക്കിയും അവന്റെ കണ്ണുകളിൽ അകപ്പെട്ടു പോയിരുന്നു.ഇത്രയും നേരം അവനെ നോക്കി ഇരിക്കുവാണെന്ന ചിന്ത അവളെയും പരിഭ്രാന്തിയിലാഴ്ത്തി. വേഗം മുടി പിന്നിലേക്ക് മാറ്റി കൊണ്ട് sit ഔട്ടിലേക്ക് ഓടി. അവൾ പോകുന്നത് അവനൊന്നു നോക്കിയ ശേഷം അടുത്തിരിക്കുന്നവരെ നോക്കി ചിരിച്ചു.

അക്കി തന്റെ ഹൃദയമിടിപ്പ് നേരെയാക്കുവാണ്, വല്ലാതെ മിടിക്കുന്നു…..അപ്പോഴും അവന്റെ നോട്ടവും പുഞ്ചിരിയും അവളിൽ തെളിഞ്ഞു കൊണ്ടെ ഇരുന്നു….. അത് മാത്രം മതിയായിരുന്നു തനിക്കുള്ളിലെ ആ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ. അതെ, എനിക്കുള്ളിലും പ്രണയമെന്ന വികാരം വളർന്നിരിക്കുന്നു. ആ ചിരിയും നോട്ടവും തന്നെയും സന്തോഷിപ്പിക്കുന്നു…..

കണ്ണുകളിലേക്ക് നോക്കാൻ പോലും തനിക്കു ത്രാണി ഇല്ലാതായി. ആ സത്യം ഉൾക്കൊള്ളാൻ അവൾക്ക് നന്നേ പ്രയാസമുണ്ടായിരുന്നു. പക്ഷേ സത്യത്തെ എത്ര കാലം മറച്ചു പിടിക്കും.പക്ഷേ സമയം ഒരുപാട് വൈകിയിരിക്കുന്നു. “നീ ഇവിടെ ഇരിക്കുവാണോ? വേഗം വാ നീയും കൂടെ വരാൻ ഒള്ളു ”വൈഷ്ണവി വരുമ്പോൾ ചിന്തയിൽ മുഴുകി ഇരിക്കുന്നവളെയാണ് കാണുന്നത്.

അവളുടെ ശബ്ദം കേട്ടാണ് അക്കി സ്വബോധത്തിൽ വരുന്നത്…..അക്കി ആദ്യം തന്നെ നോക്കിയത് നന്ദനേ ആയിരുന്നു.sit ഔട്ടിൽ നിന്ന് തുറന്നിട്ടിരിക്കുന്ന ജനൽ പാളിയിലൂടെ അവനെ കണ്ടതും അത്ഭുതത്തോടെ ആദ്യമായി കാണുന്ന പോകെ നോക്കി.അവന്റെ നോട്ടം ഇങ്ങോട്ട് വരുന്ന പോൽ തോന്നിയതും അക്കി വേഗം നോട്ടം പിൻവലിച്ചു വൈഷ്ണവിയുടെ കയ്യിൽ പിടിച്ചു പൂളിന്റെ ഭാഗത്തേക്ക്‌ നടന്നു.

അവിടെ വിക്കിയും വിഷ്ണുവും ആദിയും എല്ലാം ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ്.അക്കി അവരുടെ ഇടയിൽ കയറി നിന്നു.പക്ഷേ എത്ര ശ്രമിച്ചിട്ടും അവൾക്ക് ചിരി വരുന്നില്ല.വിക്കിയും അതേ മാനസികാവസ്ഥയിലാണ്. “നിങ്ങളെന്താ ഒരുമാതിരി മരണ വീട്ടിൽ വന്നപ്പോലെ ശോകമടിച്ചു, ഒന്ന് നേരെ ചൊവ്വേ ചിരിയ്ക്ക്….അല്ലെങ്കിൽ ഇരുപത്തി നാല് മണിക്കൂറും ഇളിച്ചോണ്ടാണ് നടപ്പ് ”ആദി രണ്ടിനെയും കൂർപ്പിച്ചു നോക്കി.

“നിങ്ങൾ ഒക്കെയല്ലേ, വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ”വിഷ്ണു സംശയത്തോടെ ചോദിച്ചു.ആ ചോദ്യത്തിൽ ഇരുവരും പരിഭ്രമിച്ചെങ്കിലും അത് വിധക്തമായി അവര് മറച്ചു പിടിച്ചു ചിരിച്ചു. “ഞങ്ങൾ attitude ഇട്ടതല്ലേ ഏട്ടാ….ഇഷ്ട്ടപ്പെട്ടില്ലേ നിങ്ങൾക്ക് ”വിക്കി ചിരിച്ചു കൊണ്ട് അവരെ കളിയാക്കി പറഞ്ഞു. “അവന്റെ കോപ്പിലെ attitude, എടുത്തു പൂളിൽ ഇടേണ്ടെങ്കിൽ മര്യാദക്ക് ചിരിക്ക് ”ആദി കണ്ണുരുട്ടി.

അതോടെ മനസ്സില്ലെങ്കിലും രണ്ടു പേരും അവർക്ക് മുൻപിൽ പുഞ്ചിരിയോടെ അഭിനയിച്ചു. ഇതെല്ലാം കണ്ണെടുക്കാതെ നോക്കി കാണുവാണ് നന്ദൻ. എന്തെന്നില്ലാതെ അവന്റെ കണ്ണുകൾ നനവാർന്നു പോയി. മൗനി നന്ദൻ ഫോൺ അടിച്ചിട്ട് എടുക്കാത്തതിന്റെ വിഷമത്തിൽ ആണ്. “മെഹന്ദി ഉണങ്ങിയോ ചേച്ചി ”മോക്ഷി മുറിയിലേക്ക് കയറി വന്നു.അതിന് ചെറിയൊരു മൂളൽ ആയിരുന്നു മറുപടി.

മൗനി സാധാരണ ഇങ്ങനെ അടഞ്ഞിരിക്കുന്ന കൂട്ടത്തിൽ അല്ലാത്തത് കൊണ്ട് മോക്ഷി സംശയത്തോടെ അപ്പുറത്ത് വന്നിരുന്നു. അവൾ മൗനിയേ സൂക്ഷിച്ചു നോക്കിയപ്പോൾ കാണുന്നത് കരഞ്ഞു വീർത്ത മിഴികളെയാണ്. “ചേച്ചി കരഞ്ഞോ ”മോക്ഷി അവളുടെ കവിളിൽ കൈ ചേർത്തു. “ഇല്ല ” “കള്ളം പറയേണ്ട, എനിക്കറിയാം എന്റെ ചേച്ചിയേ, എന്നോട് പറ എന്താ ഇത്രയ്ക്കു വിഷമിക്കാൻ ”

“അത് മോളെ ”കണ്ണുകൾ തുടച്ചു ബെഡിൽ ഇരുന്നു. “പറയ് ” “നന്ദേട്ടൻ എന്നേ മനപ്പൂർവം അവോയ്ഡ് ചെയ്യുന്ന പോലെ, എന്റെ ഒരൊറ്റ കാൾ പോലും എടുത്തിട്ടില്ല.” “എന്തെങ്കിലും തിരക്കിൽ ആയിരിക്കും ചേച്ചി ” “അല്ല മോളെ, ലീവിൽ ആണെന്ന് പറഞ്ഞതാ, ഓൺലൈനിൽ കണ്ടിട്ടാ അടിച്ചേ, പക്ഷേ വിളിച്ചതും വേഗം ഓൺലൈനിൽ നിന്ന് പോയി ”പറയുമ്പോൾ അവളുടെ വാക്കുകൾ ഇടരുന്നുണ്ട്.

മോക്ഷിയ്ക്ക് ഇനി എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ അവളെ നിസ്സഹായതയോടെ നോക്കി. “അതൊക്കെ ചേച്ചിയുടെ തോന്നലാ, നാളത്തോടെ എല്ലാം ശരിയാകും. പിന്നെ ചേച്ചിയ്ക്ക് ആരുടെയും അനുവാദം വേണ്ടല്ലോ വിളിക്കാനും പോകാനും…”മോക്ഷി തമാശയോടെ പറഞ്ഞു. “ശരിയാകും അല്ലേടാ ”അവൾ പ്രതീക്ഷയോടെ ചോദിച്ചു.

“പിന്നല്ലാതെ, ഞാനല്ലേ പറയുന്നേ.നല്ല കുട്ടിയായി വേഗം കിടന്നോ, നാളെ നേരത്തെ എണീക്കാൻ ഉള്ളതാ… ആറ് മണിയ്ക്ക് makeup artist ഇങ്ങേത്തും. അപ്പോയെക്കും കുളിച്ചു റെഡിയാവണം ” ”നീ കിടക്കുന്നില്ലേ ” ”കിടക്കണം, നാളത്തെ ദിവസം എനിക്കും വേണ്ടപ്പെട്ട ദിവസം അല്ലെ…..അതിന്റെ ഒരുക്കങ്ങൾ കുറച്ചുണ്ട് “മോക്ഷി കണ്ണ് ചിമ്മി കാണിച്ചു അവൾക്ക് പുതച്ചു കൊടുത്തു ലൈറ്റ് ഓഫ്‌ ചെയ്തു.

”എനിക്ക് വിഷ്ണുവിനോട്‌ മുടിഞ്ഞ പ്രേമം ഒന്നും ഉണ്ടായിട്ടല്ല, പക്ഷേ പ്രീതി, നിന്റെ കണ്ണിലെ പ്രണയം എന്നേ വല്ലാതെ മത്ത് പിടിപ്പിക്കുന്നു… നിന്റെ എല്ലാം നേടിയെടുത്തെ എനിക്ക് ശീലമൊള്ളൂ. അതിൽ ഇതും കൂടെ ചേർക്കണം എനിക്ക്….”മോക്ഷി പുച്ഛിച്ചു കൊണ്ട് ഓർത്തു കൊണ്ട് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

2&2 തുടരും അലങ്കാര പൂക്കൾ കൊണ്ട് വീട് ഭാഗിയായിട്ടുണ്ട്. എങ്ങോട്ട് നോക്കിയാലും പുഞ്ചിരിക്കുന്ന മുഖങ്ങൾ മാത്രം.ആദിയും വിഷ്ണുവും ഒന്ന് നടു നിവർത്താൻ പോലും സമയം കിട്ടിയിട്ടില്ല.വിക്കി എല്ലാം അറിഞ്ഞതിന് ശേഷം ആകെ മൂഡ് ഓഫ്‌ ആയി പോയി.അക്കി മുറിയിൽ അടച്ചിരിപ്പാണ്. താഴെ നടക്കുന്ന അലങ്കാര വെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി…..

എല്ലാവരും എന്ത് ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്, പക്ഷേ തനിക്ക് മാത്രം എന്താ അതിലൊന്നു പങ്ക് ചേരാൻ കഴിയാത്തത്.അതിന് മാത്രം എന്താണ് താൻ മിസ്സ്‌ ചെയ്യുന്നത്! അവൾക്കിപ്പോഴും അതിനുള്ള ഉത്തരം കിട്ടിയിരുന്നില്ല.അവളുടെ കുഞ്ഞു ബുദ്ധിയിൽ അത്ര മാത്രമേ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞൊള്ളൂ.

അപ്പുറത്തെ മുറിയിൽ നന്ദനും അതെ അവസ്ഥയിൽ ആണ്. എല്ലാം നേരിടാനുള്ള ഉറച്ച മനസ്സോടെ ആണവൻ.പക്ഷേ എവിടെയോ തന്നെ പിൻവലിക്കുന്ന പോൽ അവന്റെ കണ്ണുകൾ അപ്പുറത്ത് തുറന്നിട്ടിരിക്കുന്ന ജനൽ പാളിയിലേക്ക് ഓടി കൊണ്ടിരുന്നു…..ആരെയും കാണില്ലെങ്കിലും തനിക്കിഷ്ടപ്പെട്ട ആ സാന്നിധ്യം അവിടെ ഉണ്ടെന്ന് അവന് തോന്നി.

എല്ലാം അവസാനിക്കും മുൻപ് തന്നിൽ ഉണ്ടായിരുന്ന ആ പ്രണയം പറയണമെന്നുണ്ടായിരുന്നു അവന്, പക്ഷേ അതവളിൽ ഒരു മുറിവായി കിടക്കുമോ എന്നൊരു ഭയം അവനെ അതിൽ നിന്ന് പിൻവലിച്ചു. “അക്കി…..അക്കി. ….ഈ പെണ്ണ് എവിടെ പോയി കിടക്കുവാ,എടീ അക്കി ”വൈഷ്ണവിയാണ് വിളിക്കുന്നത്. പഴയ പോലെ അല്ല അവളിപ്പോ ഒരുപാട് മാറി.

വേണിയെയും ഫാമിലിയെയും ഇപ്പോ ഒരു പരുപാടിയിലേക്കും വിളിക്കില്ലെന്ന് ഉറപ്പിച്ചതാണ്. അതുകൊണ്ട് അവരെ പ്രതീക്ഷിക്കണ്ട, ആ ഭയം കൊണ്ട് തന്നെയാണ് അവളും അമ്മയും ഒതുങ്ങിയത്.ഇപ്പോ ആദിയെ വേറൊരു കണ്ണിലൂടെ കാണാൻ അവൾ ശ്രമിച്ചിരുന്നില്ല.ആദി ആ ഭാഗത്തേക്ക്‌ അതികം ശ്രദ്ധ കൊടുക്കാറുമില്ല.. പുറത്ത് നിന്ന് വൈഷ്ണവിയുടെ ശബ്ദം കേട്ട് അക്കി നെടുവീർപ്പോടെ ചെയറിൽ നിന്നെണീറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു.

ഡോർ തുറക്കുമ്പോൾ തന്നെ കാണുന്നത് അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്ന വൈഷ്ണവിയെയാണ്. വൈഷ്ണവി അക്കിയേ ആദ്യമായി കാണുന്ന പോലെ അടിമുടി നോക്കി. മുടിയെല്ലാം പാറിപറന്നു സാധാരണ വീട്ടിൽ ഇടുന്ന pyjama set ഇട്ടു നിൽക്കുന്ന അക്കിയേ അവൾക്ക് പ്രാന്ത് കയറി. “എന്താ അക്കി ഈ വേഷം, നിനക്ക് അസുഖം എന്തെങ്കിലും ഉണ്ടോ? ”

“ഒന്നുമില്ല ചേച്ചി, ഞാൻ വെറുതെ ഇങ്ങനെ ”അക്കി കാരണങ്ങൾ കിട്ടാതെ നിന്നു. “ഒന്നുമില്ലെങ്കിൽ ആരെ കാത്തിരിക്കുവാ ഒരുങ്ങാൻ നീ. അവിടെ ഫാമിലി ഫോട്ടോ എടുക്കാൻ ക്യാമറമാനൊക്കെ എത്തി.നിന്നെ വിളിക്കാൻ പറഞ്ഞയച്ചതാ എന്നേ”വൈഷ്ണി കനപ്പിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ഇപ്പോ വരാം, നിങ്ങൾ അപ്പോയെക്കും എടുത്തോളൂ”അവൾ പതിയെ പറഞ്ഞു. “ഒരുമിച്ചു എടുക്കാനാ വിളിച്ചേ, ഞാൻ താഴെ വെയിറ്റ് ചെയ്യാം നീ വേഗം വാ…ഇനിയും ഇരിക്കല്ലേ ”ഇട്ടിരുന്ന ലഹങ്ക ഉയർത്തി പിടിച്ചു അവൾ പടിയിറങ്ങും നേരം ഒന്നൂടെ അവളെ ഓർമിപ്പിച്ചു കൊണ്ട് നടന്നു.

അക്കി നിസ്സഹായതയോടെ തലയാട്ടി കൊണ്ട് ഡോർ അടച്ചു….സങ്കടം വരുന്നുണ്ട്, ഒന്ന് പൊട്ടി കരയണം എന്നുണ്ട്.പക്ഷേ എന്തിനു വേണ്ടി!തന്നോട് സ്വയം ചോദിച്ചു മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്നു. മനസ്സ് തണുത്തില്ലെങ്കിലും ശരീരം തണുപ്പ് പിടിച്ചപ്പോൾ അവൾ മുഖം തുടച്ചു പുറത്തേക്ക് ഇറങ്ങി.

വാർഡ്രോബ് തുറന്നു തനിക്കിടാൻ വെച്ചിരുന്ന അത്യാവശ്യം ഹെവിയിൽ ഗോൾഡൻ ഹാൻഡ് വർക്ക് ചെയ്ത റെഡ് ചുരിദാർ സെറ്റ് എടുത്തിട്ടു,ഷാൾ കഴുത്തിന് പുറകിൽ അഡ്ജസ്റ്റ് ചെയ്തു. അതിലേക്ക് ഗോൾഡ് കളർ ജിമ്മിക്കി ധരിച്ചു.വലത്തേ കയ്യിൽ diamond ബ്രേസ്ലെറ്റും, മറു കയ്യിൽ ഗോൾഡൻ ബാംഗിൾസും അണിഞ്ഞു.

ലിപ്സ്റ്റിക് അല്ലാതെ വേറൊന്നും makeup ആയി അവൾ അണിഞ്ഞിരുന്നില്ല….എങ്കിലും ആ വേഷത്തിൽ നിലാവ് പോലെ പ്രകാശിച്ചിരുന്നു.പക്ഷേ തന്റെ മുഖം ഒരു നോക്ക് കണ്ണാടിയിൽ കൂടെ നോക്കാതെ അവൾ പുറത്തേക്ക് ഇറങ്ങി. താഴെ പാട്ടും ബഹളങ്ങളും തുടങ്ങിയിരുന്നു.പെണ്ണിന്റെ വീട്ടിലാണ് പരുപാടി എങ്കിലും ബന്ധുക്കൾ വരുന്നത് കൊണ്ട് വീണ്ടും അലങ്കരിച്ചിരുന്നു.

നേരത്തെ ഇറങ്ങേണ്ടത് കൊണ്ട് അടുത്ത ബന്ധുക്കൾ വീട്ടിൽ തങ്ങും. അക്കി പതിയെ താഴേക്ക് നടന്നു.ഇറങ്ങുമ്പോൾ തന്നെ അമ്മമാരുടെ ഇടയിൽ ഇരുന്നു ചിരിച്ചു സംസാരിക്കുന്ന നന്ദനേ കണ്ടു അവൾക്ക് വല്ലാതെയായി.അവന്റെ പുഞ്ചിരിച്ച മുഖം കണ്ടു വല്ലാത്തൊരു ആരാധനയോടെ നോക്കി കൊണ്ടിറങ്ങി.

ഇങ്ങനെ ചിരിച്ചു കാണുന്നത് അപൂർവ്വമാണ്. പക്ഷേ ചിരിക്കുമ്പോൾ ആരും കാണാതെ താടി കൂട്ടങ്ങൾക്കിടയിൽ തെളിഞ്ഞു കാണുന്ന കുഞ്ഞു നുണ കുഴി അവൾക്കെപ്പോഴും കൗതുകമായിരുന്നു. അറിയാതെ അവന്റെ ചിരി അവളിലേക്കും പടർന്നിരുന്നു. “എന്റെ അക്കി നേരെ നോക്കി ഇറങ്ങ്, നല്ലൊരു ദിവസമായിട്ട് അപകടം ഉണ്ടാക്കല്ലേ ”അമ്മ ശാസനയോടെ അവളോട് പറയുന്നത് കേട്ട് നന്ദൻ അക്കിയോ? എന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി.

പടി ഇറങ്ങി വരുന്നവളെ കണ്ടു ഒരു നിമിഷം അവൻ മറ്റൊരു ലോകത്തേക്ക് ചെന്നെത്തിയ പോലെ തോന്നി.ആ ചുരിദാറിൽ അക്കി അതീവ സുന്ദരിയായിരുന്നു….കണ്ണെടുക്കാൻ കഴിയാതെ നന്ദൻ അവളെ തന്നെ നോക്കി പോയി.. അക്കിയും അവന്റെ കണ്ണുകളിൽ അകപ്പെട്ടു പോയിരുന്നു.ഇത്രയും നേരം അവനെ നോക്കി ഇരിക്കുവാണെന്ന ചിന്ത അവളെയും പരിഭ്രാന്തിയിലാഴ്ത്തി.

വേഗം മുടി പിന്നിലേക്ക് മാറ്റി കൊണ്ട് sit ഔട്ടിലേക്ക് ഓടി. അവൾ പോകുന്നത് അവനൊന്നു നോക്കിയ ശേഷം അടുത്തിരിക്കുന്നവരെ നോക്കി ചിരിച്ചു. അക്കി തന്റെ ഹൃദയമിടിപ്പ് നേരെയാക്കുവാണ്, വല്ലാതെ മിടിക്കുന്നു…..അപ്പോഴും അവന്റെ നോട്ടവും പുഞ്ചിരിയും അവളിൽ തെളിഞ്ഞു കൊണ്ടെ ഇരുന്നു….. അത് മാത്രം മതിയായിരുന്നു തനിക്കുള്ളിലെ ആ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ.

അതെ, എനിക്കുള്ളിലും പ്രണയമെന്ന വികാരം വളർന്നിരിക്കുന്നു. ആ ചിരിയും നോട്ടവും തന്നെയും സന്തോഷിപ്പിക്കുന്നു…..കണ്ണുകളിലേക്ക് നോക്കാൻ പോലും തനിക്കു ത്രാണി ഇല്ലാതായി. ആ സത്യം ഉൾക്കൊള്ളാൻ അവൾക്ക് നന്നേ പ്രയാസമുണ്ടായിരുന്നു. പക്ഷേ സത്യത്തെ എത്ര കാലം മറച്ചു പിടിക്കും.

പക്ഷേ സമയം ഒരുപാട് വൈകിയിരിക്കുന്നു. “നീ ഇവിടെ ഇരിക്കുവാണോ? വേഗം വാ നീയും കൂടെ വരാൻ ഒള്ളു ”വൈഷ്ണവി വരുമ്പോൾ ചിന്തയിൽ മുഴുകി ഇരിക്കുന്നവളെയാണ് കാണുന്നത്. അവളുടെ ശബ്ദം കേട്ടാണ് അക്കി സ്വബോധത്തിൽ വരുന്നത്…..അക്കി ആദ്യം തന്നെ നോക്കിയത് നന്ദനേ ആയിരുന്നു.

sit ഔട്ടിൽ നിന്ന് തുറന്നിട്ടിരിക്കുന്ന ജനൽ പാളിയിലൂടെ അവനെ കണ്ടതും അത്ഭുതത്തോടെ ആദ്യമായി കാണുന്ന പോകെ നോക്കി.അവന്റെ നോട്ടം ഇങ്ങോട്ട് വരുന്ന പോൽ തോന്നിയതും അക്കി വേഗം നോട്ടം പിൻവലിച്ചു വൈഷ്ണവിയുടെ കയ്യിൽ പിടിച്ചു പൂളിന്റെ ഭാഗത്തേക്ക്‌ നടന്നു. അവിടെ വിക്കിയും വിഷ്ണുവും ആദിയും എല്ലാം ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ്.അക്കി അവരുടെ ഇടയിൽ കയറി നിന്നു.

പക്ഷേ എത്ര ശ്രമിച്ചിട്ടും അവൾക്ക് ചിരി വരുന്നില്ല.വിക്കിയും അതേ മാനസികാവസ്ഥയിലാണ്. “നിങ്ങളെന്താ ഒരുമാതിരി മരണ വീട്ടിൽ വന്നപ്പോലെ ശോകമടിച്ചു, ഒന്ന് നേരെ ചൊവ്വേ ചിരിയ്ക്ക്….അല്ലെങ്കിൽ ഇരുപത്തി നാല് മണിക്കൂറും ഇളിച്ചോണ്ടാണ് നടപ്പ് ”ആദി രണ്ടിനെയും കൂർപ്പിച്ചു നോക്കി. “നിങ്ങൾ ഒക്കെയല്ലേ, വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ”വിഷ്ണു സംശയത്തോടെ ചോദിച്ചു.

ആ ചോദ്യത്തിൽ ഇരുവരും പരിഭ്രമിച്ചെങ്കിലും അത് വിധക്തമായി അവര് മറച്ചു പിടിച്ചു ചിരിച്ചു. “ഞങ്ങൾ attitude ഇട്ടതല്ലേ ഏട്ടാ….ഇഷ്ട്ടപ്പെട്ടില്ലേ നിങ്ങൾക്ക് ”വിക്കി ചിരിച്ചു കൊണ്ട് അവരെ കളിയാക്കി പറഞ്ഞു. “അവന്റെ കോപ്പിലെ attitude, എടുത്തു പൂളിൽ ഇടേണ്ടെങ്കിൽ മര്യാദക്ക് ചിരിക്ക് ”ആദി കണ്ണുരുട്ടി. അതോടെ മനസ്സില്ലെങ്കിലും രണ്ടു പേരും അവർക്ക് മുൻപിൽ പുഞ്ചിരിയോടെ അഭിനയിച്ചു.

ഇതെല്ലാം കണ്ണെടുക്കാതെ നോക്കി കാണുവാണ് നന്ദൻ. എന്തെന്നില്ലാതെ അവന്റെ കണ്ണുകൾ നനവാർന്നു പോയി. മൗനി നന്ദൻ ഫോൺ അടിച്ചിട്ട് എടുക്കാത്തതിന്റെ വിഷമത്തിൽ ആണ്. “മെഹന്ദി ഉണങ്ങിയോ ചേച്ചി ”മോക്ഷി മുറിയിലേക്ക് കയറി വന്നു.അതിന് ചെറിയൊരു മൂളൽ ആയിരുന്നു മറുപടി.മൗനി സാധാരണ ഇങ്ങനെ അടഞ്ഞിരിക്കുന്ന കൂട്ടത്തിൽ അല്ലാത്തത് കൊണ്ട് മോക്ഷി സംശയത്തോടെ അപ്പുറത്ത് വന്നിരുന്നു.

അവൾ മൗനിയേ സൂക്ഷിച്ചു നോക്കിയപ്പോൾ കാണുന്നത് കരഞ്ഞു വീർത്ത മിഴികളെയാണ്. “ചേച്ചി കരഞ്ഞോ ”മോക്ഷി അവളുടെ കവിളിൽ കൈ ചേർത്തു. “ഇല്ല ” “കള്ളം പറയേണ്ട, എനിക്കറിയാം എന്റെ ചേച്ചിയേ, എന്നോട് പറ എന്താ ഇത്രയ്ക്കു വിഷമിക്കാൻ ” “അത് മോളെ ”കണ്ണുകൾ തുടച്ചു ബെഡിൽ ഇരുന്നു. “പറയ് ” “നന്ദേട്ടൻ എന്നേ മനപ്പൂർവം അവോയ്ഡ് ചെയ്യുന്ന പോലെ, എന്റെ ഒരൊറ്റ കാൾ പോലും എടുത്തിട്ടില്ല.”

“എന്തെങ്കിലും തിരക്കിൽ ആയിരിക്കും ചേച്ചി ” “അല്ല മോളെ, ലീവിൽ ആണെന്ന് പറഞ്ഞതാ, ഓൺലൈനിൽ കണ്ടിട്ടാ അടിച്ചേ, പക്ഷേ വിളിച്ചതും വേഗം ഓൺലൈനിൽ നിന്ന് പോയി ”പറയുമ്പോൾ അവളുടെ വാക്കുകൾ ഇടരുന്നുണ്ട്. മോക്ഷിയ്ക്ക് ഇനി എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ അവളെ നിസ്സഹായതയോടെ നോക്കി. “അതൊക്കെ ചേച്ചിയുടെ തോന്നലാ, നാളത്തോടെ എല്ലാം ശരിയാകും.

പിന്നെ ചേച്ചിയ്ക്ക് ആരുടെയും അനുവാദം വേണ്ടല്ലോ വിളിക്കാനും പോകാനും…”മോക്ഷി തമാശയോടെ പറഞ്ഞു. “ശരിയാകും അല്ലേടാ ”അവൾ പ്രതീക്ഷയോടെ ചോദിച്ചു. “പിന്നല്ലാതെ, ഞാനല്ലേ പറയുന്നേ.നല്ല കുട്ടിയായി വേഗം കിടന്നോ, നാളെ നേരത്തെ എണീക്കാൻ ഉള്ളതാ… ആറ് മണിയ്ക്ക് makeup artist ഇങ്ങേത്തും.

അപ്പോയെക്കും കുളിച്ചു റെഡിയാവണം ” ”നീ കിടക്കുന്നില്ലേ ” ”കിടക്കണം, നാളത്തെ ദിവസം എനിക്കും വേണ്ടപ്പെട്ട ദിവസം അല്ലെ…..അതിന്റെ ഒരുക്കങ്ങൾ കുറച്ചുണ്ട് “മോക്ഷി കണ്ണ് ചിമ്മി കാണിച്ചു അവൾക്ക് പുതച്ചു കൊടുത്തു ലൈറ്റ് ഓഫ്‌ ചെയ്തു. ”എനിക്ക് വിഷ്ണുവിനോട്‌ മുടിഞ്ഞ പ്രേമം ഒന്നും ഉണ്ടായിട്ടല്ല, പക്ഷേ പ്രീതി, നിന്റെ കണ്ണിലെ പ്രണയം എന്നേ വല്ലാതെ മത്ത് പിടിപ്പിക്കുന്നു…

നിന്റെ എല്ലാം നേടിയെടുത്തെ എനിക്ക് ശീലമൊള്ളൂ. അതിൽ ഇതും കൂടെ ചേർക്കണം എനിക്ക്….”മോക്ഷി പുച്ഛിച്ചു കൊണ്ട് ഓർത്തു കൊണ്ട് നടന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button