❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 6
രചന: തസ്നി
“ഹലോ.. ”
മറുപുറത് ശബ്ദം കേട്ടിട്ടും ഒന്നും മിണ്ടാൻ പറ്റുന്നില്ല….
“ഹലോ ഹൈറാ….ആർ യൂ ഹിയർ…. ”
“ആഹ് സർ.. ”
“ഡൊ ഇനിയും നിനക്ക് ഈ സർ വിളി ഒഴിവാക്കി കൂടെ…. ”
“അത് പിന്നെ…സോറി സർ…. ”
ഏഹ്…. ഈ വായ പണി പറ്റിക്കും…. സർ എന്നല്ലാതെ ഇയാളെ എന്നാ വിളിക്കേണ്ടത്….
“എനിക്ക് ഇന്ന് അർജന്റ് മീറ്റിംഗ് ആയത് കൊണ്ടാട്ടോ വരാൻ പറ്റാതിരുന്നേ…. എനിവേ ആം റിയലി സോറി ഫോർ ദാറ്റ്…”
“ഇറ്റ്സ് ഓക്കേ…”
വരാതിരുന്നതിന് ഒരു ബിഗ് താങ്സ്…ഇത് മനസ്സിൽ പറഞ്ഞതാട്ടോ…
“താൻ നാളെ വരുന്നുണ്ടോ…വേണമെങ്കിൽ കുറച്ചു ഡേയ്സ് ലീവ് എടുത്തോളൂ…”
പി എ ലീവ് ആണെന്ന് പറഞ്ഞിട്ട് ഈ ആഴ്ച തന്നെ എങ്ങനെയോ ലീവ് തന്ന മനുഷ്യനാ…ഇപ്പൊ നോക്കിയേ ഇങ്ങോട്ട് വന്നിട്ട് ലീവ് എടുത്തോ എന്ന് പറയുന്നു…
പടച്ചോനെ , എല്ലാം അങ്ങയുടെ കളി….
“പ്രിയ മാഡം വിളിച്ചിരുന്നു, ടുസ്ഡേ വരണം എന്ന് പറഞ്ഞു, കുറേ വർക്ക് പെന്റിങ്ങിൽ ആണെന്ന് പറഞ്ഞു…. ”
“അത് വേണമെങ്കിൽ ഞാൻ മാനേജ് ചെയ്തോളാം…. നിനക്ക് ഈ ജോബ് ഇനി ചെയ്യണമെന്ന് നിർബന്ധം ഇല്ലെങ്കിൽ താൻ ഇനി വരണം എന്നില്ല.. എന്തായാലും മാരേജ് കഴിഞ്ഞാൽ നീ വരില്ലലോ…. ”
എന്തൊക്കെയാ റബ്ബേ ഇയാൾ പറയുന്നേ…ജോലിക് പോകാതെ ഇയാൾ ഇപ്പളെ ചിലവിന് കൊണ്ട് തരുമോ….
“അത് പ്രോബ്ലം ഇല്ലാ…. വീട്ടിൽ വെറുതെ ഇരിക്കണ്ടേ…ഞാൻ മറ്റന്നാൾ അങ്ങ് എത്തികൊള്ളാം സർ…. ”
“ഓക്കേ തനിക് പ്രോബ്ലം ഇല്ലെങ്കിൽ വന്നോളൂ…. ”
“ഓക്കേ സർ…. ഉമ്മാ വിളിക്കുന്നുണ്ട്…ഞാൻ എന്നാൽ…”
എന്ത് പറഞ്ഞു കട്ട് ചെയ്യുമെന്ന് കരുതി എല്ലാരുടെയും സ്ഥിരം ക്ലീഷെ എടുത്തിട്ടു…
അങ്ങേരു ഓക്കേ പറഞ്ഞു വെച്ചപ്പോയാ ശ്വാസം നേരെ വീണത്….
ഇനി ഓഫീസിൽ പോയാൽ എന്താവും പടച്ചോനെ…
രാവിലത്തെ ക്ഷീണം കൊണ്ടോ എന്താണെന്ന് അറിയില്ല കണ്ണുകൾ ഉറക്കത്തെ തേടിയിരുന്നു
രാവിലെ അലാറം വെച്ച് എഴുന്നേറ്റ് നിസ്കാരമൊക്കെ കഴിഞ്ഞു വേഗം തന്നെ ഉമ്മയെ ഹെൽപാൻ വേണ്ടി കിച്ചണിൽ കയറി….
ഹാനുനെ കുറേ വെറുപ്പിച്ചും അടി കഴിഞ്ഞും സമയത്തെ നിരുപാധികം കൊന്നു..
രാവിലത്തെയും ഉച്ചയ്ക്കത്തെയും പ്രഹസനം ഒക്കെ കഴിഞ്ഞു (വേറൊന്നുമല്ലാട്ടോ ഫുഡാണ് ഉദ്ദേശിച്ചത്..)
വീണ്ടും ബെഡിനെ കൂട്ട് പിടച്ചു….
ഒരു ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോയേക്കും സൂര്യൻ കടലിനെ പുൽകാൻ തുടങ്ങിയിരുന്നു…
ജനാല തുറന്ന് നോക്കുമ്പോൾ മുറ്റത്ത് ഉമ്മ വേസ്റ്റ് കൂട്ടി കത്തിക്കുന്നത് കണ്ടു…
ഓർമകളെ പടിയിറക്കാനുള്ള ആദ്യ ഘട്ടമെന്ന നിലയിൽ വിറയാർന്ന കൈകളാൽ ഷെൽഫിൽ നിന്ന് ഡയറി പുറത്തെടുത്തു…
തുറന്ന് നോക്കാനുള്ള കെൽപ്പ് ഇല്ലാത്ത കൊണ്ട് അതെടുത്തു മുറ്റത്തേക്ക് നടന്നു….
കത്തി എരിയുന്ന തീയിലേക്ക് ഉറ്റു നോക്കികൊണ്ട്, കയ്യിലെ ഡയറി എടുത്തെറിഞ്ഞു….പെട്ടെന്ന് എന്തോ ഓർത്തപോലെ ഓടി ആ തീയിൽ നിന്നും ഡയറി കൈകളിൽ എടുത്തു….
അവന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ഡയറി പോലും എനിക്ക് പടിയിറക്കാൻ കഴിയുന്നില്ല…പിന്നെ എങ്ങനെ അവനെ മനസ്സിൽ നിന്ന് പിഴുതെറിയും….ഇല്ലാ…ഈ ജന്മം എന്നല്ല ഒരു നൂറു ജന്മം കഴിഞ്ഞാലും അവനെയും അവന്റെ ഓർമ്മകളെയും മറക്കാൻ പോയിട്ട് മറക്കാൻ ശ്രമിക്കാൻ വരെ കഴിയില്ല…
ഓർമകളുടെ ബാക്കിയെന്നോളം കയ്യിൽ ഏറ്റ തീപൊരികളൊക്കെ അറിഞ്ഞത് പോലുമില്ല….ഡയറിയും മാറോട് ചേർത്ത് പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു….
കത്തി തുടങ്ങിയ ഡയറിയുടെ ആദ്യ പേജ് വിറയാർന്ന കരങ്ങളാൽ തുറന്ന് നോക്കി….
മനസ്സ് നാലഞ്ചു വർഷങ്ങൾക്കു മുന്നേയുള്ള ഒരു പുലരിയിൽ എത്തി ചേർന്നു….
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
“മോളെ…ഇതാ ഇത് കൂടി എടുത്തിട്ട് പൊക്കോ…”
കോളേജിലേക്ക് ദൃതിപെട്ടു ഇറങ്ങുന്നതിനു ഇടയിലാണ് ഉമ്മ ടിഫിൻ കൊണ്ട് തന്നത്
..
“ഇതൊന്നും ഇന്ന് വേണ്ടാ റസിയ കുട്ടിയെ…
ഇന്ന് ആദ്യായിട്ട് പോകുന്നതല്ലേ….ചിലപ്പോ ഉച്ചവരെയെ ക്ലാസ്സ് ഉണ്ടാകൂ…
ഇപ്പൊ പോയാൽ ആ ബസ് കിട്ടും…ആദ്യ ദിവസം തന്നെ ടീച്ചേഴ്സിനെ കൊണ്ട് ബ്ലാക്ക് മാർക്ക് ഇടീക്കാൻ വയ്യ….”
ഇതും പറഞ്ഞു ഉമ്മാക്ക് കവിളിൽ ഒരു മുത്തവും നൽകി ബസ് സ്റ്റോപ്പിലേക് നടന്നു…
ബസ് സ്റ്റോപ്പിലേക് കുറച്ചു ദൂരമുണ്ട് നടക്കാൻ…
എന്റെ ഫസ്റ്റ് ഡേ ആണ് ഇന്ന് കോളേജിൽ…എന്ന് കരുതി ഞാൻ ഫ്രഷേഴ്സ് ഒന്നുമല്ലാട്ടോ…
ഡിഗ്രി തേർഡ് ഇയർ സ്റ്റുഡന്റ് ആണ്…
രണ്ട് വർഷം ദൂരെയുള്ള ഒരു ഗവണ്മെന്റ് കോളേജിൽ ആണ് പഠിച്ചത്….പക്ഷേ യാത്ര വളരെ ബുദ്ധിമുട്ട് ആയിരുന്നു, ഹോസ്റ്റലിൽ നിൽക്കാമെന്ന് വെച്ചാൽ അത് താങ്ങാനുള്ള ശേഷിയൊന്നും എന്റെ പൊന്നുമ്മാക്ക് ഇല്ലാ…
അത്കൊണ്ട് തന്നെ രണ്ട് വർഷത്തെ അവിടെത്തെ കോളേജ് ജീവിതം അവസാനിപ്പിച്ചിട്ട് ഇപ്പൊ നാട്ടിലുള്ള ഒരു ഫേമസ് കോളേജിലെക് ട്രാൻസ്ഫർ വാങ്ങി വന്നതാ….ആദ്യത്തെ കോളേജിലെ മാനേജ്മെന്റിന്റെയും ടീച്ചേഴ്സിന്റെയും കണ്ണിലുണ്ണിയായിരുന്നു ഞാൻ, അത്കൊണ്ട് തന്നെ എന്റെ കുറെ കാലത്തെ പരിശ്രമങ്ങളുടെ ഫലമായി അവർ തന്നെ ഈ കോളേജിലേക്കുള്ള സീറ്റ് റെഡി ആക്കി തന്നു…
നിങ്ങളോട് പറഞ്ഞു പറഞ്ഞു എന്റെ ബസ് അങ്ങട് പോകും…
ദൃതിപെട്ടു ബസ്സ്റ്റോപ്പിലേക് നടക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്…കണ്ടപാതി ഞാൻ ബാഗൊക്കെ അവിടെയിട്ട് അവിടേക്ക് ഓടി…
ആ ഓട്ടം തന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ ഉള്ളതാണെന്ന് അറിയാതെ….
…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…