Kerala

യുവതിയുടെ പീഡന പരാതി: സന്തോഷ് വർക്കിക്കും അലൻ ജോസ് പെരേരക്കുമെതിരെ കേസ്

യുവതിയുടെ പീഡന പരാതിയിൽ ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. യുവതിയെ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഹ്രസ്വ ചിത്ര സംവിധായകൻ വിനീത്, സോഷ്യൽ മീഡിയ താരങ്ങളായ സന്തോഷ് വർക്കി ( ആറാട്ടണ്ണൻ) അലൻ ജോസ് പെരേര എന്നിവർക്കെതിരെ ഉൾപ്പെടെയാണ് കേസ്.

സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ എത്തി തന്നെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റിനെയാണ് വീട്ടിൽ കയറി ഉപദ്രവിച്ചത്.

അതേസമയം കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങൾക്കെതിരെയും പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

Related Articles

Back to top button