Kerala

സിദ്ധിഖിന്റെ കുരുക്ക് മുറുകുന്നു: താരവും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകൾ കണ്ടെത്തി

ലൈംഗിക പീഡന പരാതിയിൽ സിദ്ധിഖിനെതിരായ കുരുക്ക് മുറുകുന്നു. നടിയുടെ പരാതിയിൽ അന്വേഷണ സംഘം നിർണായക തെളിവുകൾ കണ്ടെത്തിയെന്ന് വിവരം. സിദ്ധിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളാണ് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകളുണ്ട്. സിദ്ധിഖിനെ കാണാൻ നടിയെത്തി. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിലെ ഒന്നാം നിലയിലാണ് സിദ്ധിഖിന്റെ മുറിയുണ്ടായിരുന്നത്. ഇവിടെ വെച്ച് പീഡിപ്പിക്കപ്പെട്ടെന്നാണ് നടിയുടെ മൊഴി

സിനിമ ചർച്ചക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ധിഖ് ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. ഇവിടെ വെച്ച് പീഡിപ്പിക്കപ്പെട്ട വിവരം അന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്നും നടി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button