Novel

മുറപ്പെണ്ണ്: ഭാഗം 13

രചന: മിത്ര വിന്ദ

പദ്മ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചതും മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങി..

“ഇതെന്താ ഈ സമയത്ത് ഒരു മഴ… “അവൾ ആരോടെന്നല്ലാതെ പിറുപിറുത്തു..

“ഡോ.. കുട ഉണ്ടോ… ”

“ഉവ്വ്… ”

അവൻ കാർ മുന്നോട്ട് എടുത്തു..

ചാറ്റൽ മഴ നനഞു വരുന്ന പദ്മയെ അവൻ റിവ്യു മിറർ ഇൽ കൂടി കണ്ടു…

“ക്ലാസ്സിൽ first hour അവൻ എത്തിയപ്പോൾ എന്നും കണ്ണുകളിൽ തിളങ്ങി നിന്ന കിരണം അസ്തമിച്ചതായി അവൾക്ക് തോന്നി..

എന്തോ… വല്ലാത്തൊരു നഷ്ടബോധം…

കുഞ്ഞിനാളിൽ അപ്പൂപ്പൻ താടിയ്ക്കായി ഓടി ഓടി കാവിന്റെ ഓരത്തായി കാത്തു മടുത്തു നിൽക്കുന്ന പദ്മ…..

അവൾ ഓടി അടുക്കും തോറും അപ്പൂപ്പൻ താടി അകന്ന് അകന്ന് പോകും…

കുഞ്ഞുപദ്മയ്ക്ക് ഒരുപാട് വിഷമം തോന്നിയിരുന്നു അപ്പോൾ..

അതേ അവസ്ഥ ആണ് ഇപ്പോൾ വീണ്ടും

എന്തോ വലിയൊരു നഷ്ടബോധം അവളെ അലട്ടി..
.

എന്നും ക്ലാസ്സിലേക്ക് സാർ വരുമ്പോൾ അവൾ ആണ് ഏറെ സന്തോഷിച്ചത്… മറ്റാരേക്കാളും..
.
എല്ലാം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു..

ഇനി സേതു ഏട്ടൻ ആണോ തന്റെ ജിവിതത്തിലെ പുരുഷൻ….

അന്ന് സിദ്ധു ഇത്തിരി നേരത്തെ കോളേജിൽ നിന്ന് ഇറങ്ങി…

അവനും ആകെ ഒരു സ്വസ്ഥത കുറവ് അനുഭവപെട്ടു..

പദ്മ ആണ് അവന്റെ ഉള്ളിൽ അപ്പോളും..

അവളുടെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുക ആയിരുന്നു സിദ്ധു..

ക്ലാസ്സ്‌ എടുക്കുമ്പോളും അവന്റെ മിഴികൾ അവളുടെ ചലനങ്ങൾ സാകൂതം നിരീക്ഷിക്കുക ആയിരുന്നു..

അവൾക്ക് തന്നോട് പ്രണയം ഉണ്ടെന്ന് ഈ ദിവസങ്ങൾ കൊണ്ട് അവനു മനസിലായി കഴിഞ്ഞു.

അവനോട് സംസാരിക്കുമ്പോളും അവനെ കാണുമ്പോളും അവന്റെ പ്രശംസ പിടിച്ചു പറ്റുമ്പോളും ഒക്കെ അവളുടെ മനസ് ആർദ്രം ആകുക ആയിരുന്നു..

പക്ഷെ…….പൂജ…..

അറിവായ പ്രായ മുതൽ അമ്മ പറയുന്ന ഒരേ ഒരു വാചകം ആണ്..

“മോനെ… പൂജ മോളേ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വരാം… അവൾ നല്ല കുട്ടി ആണ്…നിന്നെ അവൾക്ക് ജീവൻ ആണ്. ”

ഇന്നും ആ വാചകം അവന്റെ ഉള്ളിൽ മുഴങ്ങുക ആണ്.

അവൾക്ക് പകരമായി അവളുടെ സ്ഥാനത്തു പദ്മയെ കൊണ്ട് വന്നാൽ….. അമ്മ….. അമ്മ സമ്മതിക്കുമോ ആവോ….

അവൻ ചിന്തയിലാണ്ടു..

എന്തായാലും പദ്മയ്ക്ക് തന്നെ ഇഷ്ട്ടം ആണ്.. തനിക്ക് അവളെയും…

അച്ഛാ…. അച്ഛന്റെ സമ്മതം മാത്രം മതി എനിക്ക്….. എന്റെ അച്ഛൻ എതിര് നിൽക്കില്ല എന്നും എനിക്ക് അറിയാം….

അവൻ ഫോണിൽ അച്ഛന്റെ ഫോട്ടോയിൽ നോക്കി.

എന്നിട്ട് എല്ലാം തീരുമാനിച്ചു ഉറപ്പിച്ചത പോലെ നെടുവീർപ്പെട്ടു

അന്ന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ സുമിത്ര അമ്മായിയും മാധവമ്മാമയും അമ്മയെ വിളിച്ചു സംസാരിക്കുക ആയിരുന്നു

മുത്തശ്ശി അരികതയി ഇരിപ്പുണ്ട്.

അതീവ സന്തോഷത്തിൽ ആണ് രണ്ടാളും എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവനു മനസിലായി.

“ആഹ് ദേ നമ്മുടെ ആൾ എത്തി.. ഏട്ടൻ തന്നെ നേരിട്ട് ഈ സന്തോഷം പങ്കുവെച്ചോ.. ”

അമ്മ ഫോൺ മകന് കൈമാറി.

“ഹെലോ….. അമ്മാമ്മേ ”

“ആഹ് മോനെ…. ഞാൻ നിന്റെ അമ്മയോട് സംസാരിക്കുക ആയിരുന്നു…”

“എന്താ അമ്മാമേ വിശേഷിച്ചു “?

കാര്യങ്ങൾ ഏകദേശം പിടികിട്ടി എങ്കിലും അവൻ അജ്ഞത നടിച്ചു.

“മോനെ… ഞാൻ നേരിട്ട് കാര്യങ്ങൾ അങ്ങോട്ട്‌ പറയാം,, അല്ലെങ്കിൽ വേണ്ട സുമിത്ര തന്നെ ആകട്ടെ… “അയാൾ ഫോൺ ഭാര്യയുടെ കയ്യിൽ കൊടുത്തു.

“ഹെലോ.. സിദ്ധു….. അമ്മയിക്കും അമ്മാമയ്കും സമ്മതം ആണ് നിങ്ങളുടെ വിവാഹത്തിന്… ഏറ്റവും അടുത്ത മുഹൂർത്തം നോക്കി നമ്മൾക് അത് നടത്തം ”

ഒറ്റ ശ്വാസത്തിൽ ഉള്ള അമ്മായിയുടെ സംസാരം കേട്ട് അവൻ പകച്ചു..

ഇത്രയും പെട്ടന്ന് ഈ മനംമാറ്റം… അതു എങ്ങനെ..

അവനു അത് പിടികിട്ടുന്നില്ല..

“മോനെ.. നി ഫോൺ വെച്ചോടാ.. ”

“ങേ ഇല്ല അമ്മായി.. ഞാൻ കേൾക്കുന്നുണ്ട്.. x

“നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത് മോനെ… അതോ നിനക്ക് ഇപ്പോളും വിശ്വാസം വന്നില്ലേ… !

“അമ്മായി രണ്ടാമത് പറഞ്ഞത് ആണ് കറക്റ്റ്… എനിക്ക് അങ്ങട്.. ”

“സത്യം പറഞ്ഞാൽ എനിക്ക് എന്റെ മോളേ ഇങ്ങനെ ഒന്നും കല്യാണം കഴിച്ചു വിടണം എന്ന് അല്ലായിരുന്നു ആഗ്രഹം.. പക്ഷെ അവൾ… അവൾ മാത്രം സമ്മതിക്കുന്നില്ല… അവൾക് നി മാത്രം മതി.. പിന്നെ ഞാൻ എന്താ ചെയ്ക… ”

“ഓ അങ്ങനെ ആണോ… അല്ലാതെ പൂർണമായും മനസ് ആയിട്ട് അല്ല.. “?

“ഇന്നലെ വരെ അല്ലായിരുന്നു.. പക്ഷെ ഇന്ന്… ദേ… ഈ കുറുമ്പി എല്ലാ മാറ്റി മറിച്ചു… അല്ലേടി… ”

അമ്മായി ചിരിക്കുന്നത് അവൻ കേട്ടു..

…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button