Kerala

അസാധാരണം: മലപ്പുറം എസ് പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി പിവി അൻവർ എംഎൽഎ

മലപ്പുറം എസ്പി എസ് ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ അസാധാരണ സമരവുമായി പിവി അൻവർ എംഎൽഎ. എസ് പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പിവി അൻവറിന്റെ കുത്തിയിരിപ്പ് സമരം

പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ് പിക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ് പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പോലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എംആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ജയിലിൽ അടക്കുക തുടങ്ങിയ ആരോപണങ്ങളടങ്ങി ബാനറുകളും പിവി അൻവർ ഉയർത്തിയിട്ടുണ്ട്

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷൻ മലപ്പുറം എസ് പി മനപ്പൂർവം തടസ്സപ്പെടുത്തുന്നുവെന്ന് അൻവർ ആരോപിക്കുന്നു. ലൈഫ് പദ്ധതി അട്ടിമറിച്ചു, വാർത്ത ചോർത്തി, മരം മുറിച്ചു എന്നീ വിഷയങ്ങളിലാണ് പ്രതിഷേധമെന്ന് പിവി അൻവർ പറഞ്ഞു

Related Articles

Back to top button