Novel

നിൻ വഴിയേ: ഭാഗം 7

രചന: അഫ്‌ന

രാവിലെ അലാറം നിർത്താതെ അടുക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് തൻവി കണ്ണ് തുറക്കുന്നത്…..കോട്ടു വാ ഇട്ടു കണ്ണാടിയ്ക്ക് മുൻപിൽ വന്നു നിന്നു. മുടി ചെകിരി പോലെയായിട്ടുണ്ട്. എന്നും മേടഞ്ഞിട്ടാണ് കിടക്കാറ്, ഇന്നലെ ഓരോന്ന് ആലോചിച്ചു എപ്പോയോ ഉറങ്ങി പോയി…… “ഇതെന്താടി കുത്തുബ്മിനാരോ??? ” തലയും ചൊറിഞ്ഞു ഇറങ്ങി വരുന്നവളെ കണ്ടു ചായ കുടിച്ചു കൊണ്ടിരുന്ന അജയ് ചോദിച്ചു.

“അല്ല, താജ്മഹൽ😬…..എന്തൊക്കെ അറിയണം 🙄”അവനെ പുച്ഛിച്ചു അച്ഛമ്മയുടെ അടുത്ത് ചുരുണ്ടു കൂടി കിടന്നു. “നീ ഇതിനാണോ പെണ്ണെ മുകളിൽ നിന്നിറങ്ങി വന്നേ “അച്ഛമ്മ അവളെയും ചേർത്ത് പിടിച്ചു പറഞ്ഞു. “ഒരഞ്ചു മിനിറ്റ് മുത്തശ്ശി, പ്ലീസ് “പൂച്ച കുഞ്ഞുങ്ങളെ പോലെ ആ ചുളിഞ്ഞ കൈകൾ മുഖത്തോടടുപ്പിച്ചു കണ്ണു ചിമ്മി. “ഈ പെണ്ണ് “വാത്സല്യത്തോടെ തലയിൽ ചുണ്ടുകൾ ചേർത്ത് കിടന്നു.

കുറച്ചു സമയം അങ്ങനെ കിടന്നു,ദീപുവിനെ കറിവേപ്പില എടുക്കാൻ അമ്മ പറഞ്ഞു വിട്ടിട്ട് അങ്ങോട്ട്‌ വന്നിട്ടുണ്ട്. “തൻവി എണീറ്റോ അമ്മായി ” “ആര് എണീക്കാൻ.മുകളിൽ നിന്ന് എണീറ്റു താഴെ വന്നു കിടക്കുന്നുണ്ട്”ഇഷാനി “ഈ കുരിപ്പിനോട് ഞാൻ നേരത്തെ എണീക്കാൻ പറഞ്ഞിട്ട് “അവൻ കാവി മുണ്ട് മടക്കി കുത്തി അടുക്കള വഴി അകത്തേക്ക് കയറി.

അടുക്കള കഴിഞ്ഞാൽ ഒരു ഇടനാഴിയാണ്. അതിൽ വലതു ഭാഗത്താണ് മുത്തശ്ശിയുടെ മുറി. ദീപു വരുമ്പോൾ കാണുന്നതും അച്ഛമ്മയെയും കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന തൻവിയെ. അവൻ ഇത് നല്ല കൂത്ത് എന്ന മട്ടിൽ അകത്തേക്ക് കയറി.അടുത്തിരുന്ന കപ്പിൽ നിന്ന് കുറച്ചു വെള്ളം അവളുടെ മുഖത്തേക്ക് തളിച്ചു. “ദേ വക്കീലേ രാവിലെ തന്നെ വായിൽ ഉള്ളത് കേൾക്കേണ്ടങ്കിൽ പോകാൻ നോക്ക് “കണ്ണ് തുറക്കാതെ കൈ ഉയർത്തി പറഞ്ഞു വീണ്ടും കിടന്നു.

“എന്നാ നീ ഇവിടെ കിടന്നുറങ്ങ് ഞാൻ എന്റെ പാട്ട് നോക്കി പോവാ “ദീപുവിന്റെ ശബ്ദം കേട്ട് സ്വിച്ച് ഇട്ട പോലെ ബെഡിൽ നിന്ന് ചാടി എണീറ്റു അവനു നന്നായി ചിരിച്ചു കൊടുത്തു. “ചിരിക്കല്ലേ നീ😬…….. നിന്നെയും നോക്കി ഇരുന്നാൽ ഇന്നന്റെ കളി മിസ്സാവും 🙄” “ഒരു പത്തു മിനിറ്റ്, അപ്പോയെക്കും ഞാൻ റെഡിയായി വന്നിരിക്കും “അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു പുറത്തേക്ക് ഓടി.

“എങ്ങോട്ടാ കുട്ട്യേ രാവിലെ തന്നെ “മുത്തശ്ശി “ഫുട്ബോൾ കളിക്കാൻ പോവാ… പോരുന്നോ മാധവി കുട്ടി “അവൻ കവിളിൽ നുള്ളി ചിരിച്ചു. “നല്ല പെട കിട്ടുവേ….. അവന്റെ ഒരു മാധവി കുട്ടി “മുത്തശ്ശി കയ്യിന് അടിച്ചു. അവൻ ചിരിച്ചു കൊണ്ടു തടവി. “പോയി കപ്പുമായി വരവേ “അതിന് അവർ തലയാട്ടി. തൻവി ബ്രേഷും വായിൽ ഇട്ട് ചെടി നനക്കലും വിരിഞ്ഞ പൂവൊക്കെ പരിശോധിക്കുന്ന തിരക്കിലാണ്. എന്നത്തേയും പോലെ തന്റെ കാതിനു പ്രിയപ്പെട്ട ശബ്ദം ദൂരെ നിന്ന് വരുന്നതറിഞ്ഞു.

ആദ്യം ഗേറ്റിനടുത്തേക്ക് ഓടാൻ തുനിഞ്ഞതും ഇന്നലെ എടുത്ത ശബധം അവളെ പിന്തിരിപ്പിച്ചു. അവൾ അങ്ങനെ മനസ്സില്ല മനസ്സോടെ ചെടി നനക്കാൻ തുടങ്ങി….. അഭി ബൈക്ക് കടന്നു പോയതും തെല്ലും സങ്കടത്തോടെ അവൾ മതിലിൽ ഏതി മെല്ലെ പാളി നോക്കി. പെട്ടന്ന് തിരിച്ചു വരുന്ന പോലെ തോന്നി വേഗം നോട്ടം മാറ്റി തന്റെ ജോലിയിൽ തുടർന്നു…….

ബൈക്ക് തന്റെ വീടിനു മുറ്റത്തു വന്നു നിന്നത് തെല്ലും സങ്കോചത്തോടെ അവളറിഞ്ഞു. എന്നും വരുന്നത് തോട്ട് പോകുന്നത് വരെ തന്റെ കണ്ണുകൾ രാവണനിൽ ആയിരുന്നു,പക്ഷെ ദേഷ്യത്തിലുള്ള നോട്ടമായിരുന്നു കിട്ടിയിരുന്നത്…ഇന്ന് മനപ്പൂർവം മനസ്സിനെ വേണ്ടെന്നു പഠിപ്പിച്ചു. തൻവി അങ്ങോട്ട് ശ്രദ്ധിക്കാതെ ചെടി നനക്കാൻ തുടങ്ങി. ഇടയ്ക്ക് പല്ല് തേക്കലും…… “എന്തൊക്കെയുണ്ട് വക്കീലേ വിശേഷം, നാട് വിടുകയാണെന്നു കേട്ടു “അഭി ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ കാണുന്നത് അജയിയെ ആണ്.

“വിടാതെ വേറെ വഴി ഇല്ല ഡാ, അല്ല ഇന്ന് tournament അല്ലെ ” “ആഹ് അതിന്റെ ആവിശ്യത്തിന് ഇറങ്ങിയതാ, എന്നാൽ മുത്തശ്ശിയേ കണ്ടിട്ട് പോകാമെന്നു കരുതി ” അവന്റെ നോട്ടം അറിയാതെ മുറ്റത്തേക്ക് മാറി,പല്ല് തേച്ചു കൊണ്ടു ചെടി നനക്കുവാന്, ഇടയ്ക്ക് മുന്നിലേക്ക് പാറി വീണ മുടിഴിയകളെ തല ചെരിച്ചു തടി കൊണ്ടു പിന്നിലേക്ക്‌ ആക്കുന്നുണ്ട്.ചെടി നനച്ചു കഴിഞ്ഞു അവൾ അവനെ നോക്കാതെ തല താഴ്ത്തി അകത്തേക്ക് ഓടി കയറി.

പക്ഷെ ഇതുവരെ നോട്ടം ഇങ്ങോട്ട് വന്നില്ലെന്ന് അറിഞ്ഞു അവന്റെ നെറ്റി ചുളിഞ്ഞു. “ഇതാര് അഭിയോ “അച്ഛന്റെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്. “ആഹ് ഞാൻ ഇതിലൂടെ വെറുതെ പോയപ്പോ കേറിയതാ, അമ്മമ്മ ഉറങ്ങുവാണോ ” “ഏയ്‌ എണീറ്റിട്ടിട്ടുണ്ട്,” “ഞാൻ കണ്ടിട്ട് വരാം “അവൻ അകത്തേക്ക് നടന്നു. ഇടനാഴിയിലൂടെ മുറിയിലേക്ക് കയറാൻ നേരം അടുക്കളയിൽ നിന്നു വരുന്ന തൻവിയേ കണ്ടു…..

അവൾ അവനെ കണ്ടപാടെ വേഗം അടുക്കളയിലേക്ക് തന്നെ തിരിഞ്ഞു നടന്നു..അഭി പോകുന്നത് ഒന്ന് നോക്കിയ ശേഷം മുറിയിലേക്ക് കയറി. “ആരിത് അഭികുട്ടനോ “മുത്തശ്ശി കവിളിൽ തലോടി കൊണ്ടു ചിരിച്ചു. “ദേ അമ്മാമ്മേ ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ കുട്ടാ എന്ന് വിളിക്കരുതെന്ന് “അവൻ മുഖം കുർപ്പിച്ചു. “ഒന്ന് പോടാ ചെക്കാ എന്റെ കൊച്ചുങ്ങളെ എന്ത് വിളിക്കണം എന്ന് എനിക്കറിയാം “മുത്തശ്ശി മോണക്കാട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു.

“എണീക്കുന്നില്ലേ ” “എണീറ്റതാ, ആ പെണ്ണ് വന്നു കെട്ടിപിടിച്ചു കിടന്നപ്പോ അറിയാതെ വീണ്ടും ഉറങ്ങി പോയി “അതിന് അവൻ ചിരിച്ചു. “എന്നാ ഞാൻ ഇറങ്ങട്ടേ, ഇന്ന് കളിയുള്ളതാ…”അവൻ എണീറ്റു ഷർട്ട് നേരെയാക്കി ഹാളിലേക്ക് നടന്നു. “അമ്മായി ഞാൻ ഇറങ്ങുവാട്ടോ ” “ചായ കുടിച്ചിട്ട് പോയാൽ പോരെ, ഇടിയപ്പവും കടല കറിയും ഉണ്ട് ” “കുടിക്കണമെന്നുണ്ട്, പക്ഷെ സമയമില്ല…… പിന്നൊരിക്കെ ആവാം ” അഭി അത്രയും പറഞ്ഞു പുറത്തേക്കിറങ്ങി ചെരുപ്പിട്ടു.

അറിയാതെ അവന്റെ കണ്ണുകൾ അകത്തേക്ക് വലിഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞു ബൈക്കിൽ കയറി ഇറങ്ങി. എന്നാൽ മുകളിൽ നിന്ന് നിറ മിഴിയാലേ നോക്കാനേ അവൾക്ക് കഴിഞ്ഞോള്ളു. മറക്കണം എല്ലാം….. മറന്നേ പറ്റു വെറുതെ മോഹിച്ചു ഇങ്ങനെ ഉരുകി തീരാൻ വയ്യ…. അവൾ കണ്ണാടിയ്ക്ക് മുൻപിൽ ഇരുന്നു കഴുത്തിൽ അണിഞ്ഞിരുന്ന തന്റെ എൻഗേജ്മെന്റ് റിങ് മാലയിൽ നിന്നൂരി എടുത്തു. ഇനി നിനക്ക് സ്വാതന്ത്രമായി പറക്കാം.

ഇനി തടങ്കലിൽ ഇടില്ല ഞാൻ, അവൾ മോതിരത്തോട് പറഞ്ഞു ഒരു ചെറിയ ബോക്സിൽ വെച്ചു, കുളിക്കാൻ കയറി. കുളി കഴിഞ്ഞു മുടി നിവർത്തി ഇട്ടു. ആദ്യം ദാവണി ഉടുക്കാൻ നിന്നെങ്കിലും അന്ന് നടന്ന സംഭവം ആലോചിച്ചപ്പോൾ എന്തോ അത് അവിടെ തന്നെ വെച്ചു. ഇവിടെ വന്നാൽ ദാവണി മാത്രമേ ഉടുക്കു. എന്നാൽ അവിടെ ചെന്നാൽ ഷോർട്സും പാന്റും ഷർട്ടും ആകും. കാലം മാറുന്നതിനനുസരിച്ചു കോലം മാറും എന്ന് കേട്ടിട്ടില്ലേ അത് തന്നെ.

തൻവി വൈൽഡ് ലെഗ് ജീൻ പാന്റും റെഡ് chikankari കുർത്തയും എടുത്തിട്ടു. മുടി messy ബൺ ആയിരുന്നു ചെയ്തിരുന്നത്….. ഒരു കുഞ്ഞു പൊട്ടും തോട്ടു….. താഴെക്ക് ഇറങ്ങാൻ എന്തോ ഓർത്ത പോലെ ടേബിളിൽ വെച്ചിരുന്ന റിങ് ബോക്സ്‌ പോക്കറ്റിൽ ഇട്ടു താഴെക്കിറങ്ങി. ദീപു തന്നെയും വെയിറ്റ് ചെയ്തു നിൽക്കുവാണ്.തൻവി ഒന്നിളിച്ചു കൊണ്ടു സോറി അങ്ങ് കാച്ചി, അതോടെ അവൻ ഫ്ലാറ്റ്. “ഇന്നാരെ കാണിക്കാനാടി ഒരുങ്ങി കെട്ടി 🧐”ദീപു കപട ദേഷ്യത്തിൽ ചോദിച്ചു.

“അതൊക്കെയുണ്ട്, എനിക്ക് ഇനി രാവണനെ വേണ്ട. ഡിവോഴ്സ് ചെയ്യാൻ പോകുവാ….. അതുകൊണ്ട് പുതിയതിനെ കിട്ടോന്ന് നോക്കട്ടെ “അത് കേട്ടതും ദീപു ബൈക്ക് സഡൻ ബ്രേക്ക്‌ ഇട്ട് കൊണ്ടു അവളെ നോക്കി. “എന്താ നോക്കുന്നെ 🙄”ഉള്ളിലെ തിരെയേ ഉള്ളിൽ അടക്കി. “അല്ല, എവിടേലും ഇടിച്ചതാണോന്ന് നോക്കിയതാ😳 “അതും പറഞ്ഞു ബൈക്ക് വീണ്ടും എടുത്തു. “കളിയാക്കേണ്ട, കാര്യമായിട്ട് തന്നെയാ, വെറുതെ എല്ലാവരെയും സങ്കടപ്പെടുത്തി കിട്ടാത്തതിന് പിന്നാലെ ഇങ്ങനെ നടന്നിട്ട്….. വേണ്ട “അവൾ വയലിലേക്ക് കണ്ണുകൾ പായിച്ചു.

ദീപുവിന് അത്ഭുതമായിരുന്നു തൻവി അങ്ങനെ പറയുന്നത്….അവൻ അതികം ഒന്നും ചോദിക്കാൻ പോയില്ല, അത് അവൾക്ക് കൂടുതൽ സങ്കടം ഉണ്ടാക്കും എന്നവന് തോന്നി. വയൽ കഴിഞ്ഞു കുറച്ചു മാറി ഒരു വലിയ മൈതാനമുണ്ട്,….മൊത്തത്തിൽ ഒരു സ്റ്റേഡിയം പോലെ ആക്കിയെടുത്തിട്ടുണ്ട്. ആളുകൾ ഓക്കേ വന്നു ഇരിപ്പിടം കൈക്കിലാക്കാൻ തുടങ്ങിയിട്ടുണ്ട്.ദീപു ബൈക്ക് സൈഡാക്കി…

“ആളുകൾക്കിടയിൽ പോയി പെട്ടേക്കരുത്,… മുൻപിൽ തന്നെ വന്നിരുന്നോണം.കഴിഞ്ഞിട്ട് ഞാൻ ഫോൺ വിളിക്കാം, അപ്പൊ എണീറ്റാൽ മതി”അതിനൊക്കെ തലയാട്ടി കൊണ്ടു നടന്നു. ദീപുവിന് കൈ കട്ടി തിരിഞ്ഞതും ആരുമായോ കൂട്ടി ഇടിച്ചു. തൻവി മൂക്ക് തടവി ദേഷ്യത്തിൽ മുൻപിലേക്ക് നോക്കി. “Oh Shit…..തനിക്ക് കണ്ണ് കണ്ടുടെ “അതും പറഞ്ഞു മുൻപിലേക്ക് നോക്കി. അതോടെ പത്തി താഴ്ത്തിയ പാമ്പിനെ പോലെ തല താഴ്ന്നു.

“ബാക്കി കൂടെ പറ, എന്തിനാ പകുതി വെച്ച് നിർത്തിയേ “അഭിയുടെ ശബ്ദം ഉയർന്നതും തൻവി കണ്ണടച്ച് അതെല്ലാം കേട്ടു. “സോറി ഞാൻ കണ്ടില്ല “അതും പറഞ്ഞു മുന്നോട്ടു നടക്കാൻ തുടങ്ങിയതും കയ്യിൽ പിടി വീണു. “നിനക്കെന്താ ഇവിടെ കാര്യം,..എങ്ങോട്ടാ തിരക്കു പിടിച്ചു പോകുന്നെ “അവളുടെ കയ്യിൽ മുറുകെ പിടിച്ചു. “ഞാൻ ഫേഷ്യൽ ചെയ്യാൻ പോകുവാ,ഇയാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ 🤨”മര്യാദക്ക് പോകുന്ന എന്നെ പിടിച്ചു നിർത്തി ചോദിക്കാൻ കിട്ടിയ ഒരു ചോദ്യമേ🧐……

“നിനക്ക് നേരെ ചൊവ്വേ സംസാരിക്കാൻ അറിയില്ലേ തൻവി ” അവന്റെ ഒന്നൂടെ ഉയർന്നു. “സാധാരണ എല്ലാവരും ഇങ്ങോട്ട് കളികാണാൻ തന്നെ അല്ലെ വരാറ് അല്ലാതെ ഫേഷ്യൽ ചെയ്യാൻ അല്ലല്ലോ. പിന്നെ പിന്നെ അത് ചോദിച്ചു സമയം കളയണോ…..എന്നിട്ട് എനിക്ക് സംസാരിക്കാൻ അറിയില്ല പോലും😒”അവൾ കൈ എടുപ്പിക്കാൻ നോക്കി കൊണ്ടു ദേഷ്യത്തിൽ തന്നെ പറഞ്ഞു. “എനിക്ക് പോകണം,കൈ വിട്,” പക്ഷെ അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരുന്നു.

ആളുകളിൽ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു തൻവി തല താഴ്ത്തി അവനെ ദയനീയമായി നോക്കി. അതോടെ കയ്യിലെ പിടി വിട്ടു. തൻവി അപ്പൊ തന്നെ അവിടുന്നു ഓടി. അവൾ പോകുന്നതും നോക്കി ഒന്ന് നിന്നു പിന്നെ ടീമിന്റെ അടുത്തേക്ക് നടന്നു. തൻവി സുമേച്ചിയുടെ ഇളയ പുത്രി കാർത്തികയേ കണ്ടു അങ്ങോട്ട് ചെന്നിരുന്നു.

അവൾ നാട്ടിൽ ഡിഗ്രി ചെയ്യുവാണ്……. പിന്നെ നമ്മുടെ ദീപുവിന്റെ മേൽ ഒരു ചെറിയ കണ്ണുണ്ട്, പക്ഷെ ആള് മൈൻഡ് കൂടെ ചെയ്യില്ല. എത്ര ലെറ്റർ തന്നിട്ടുണ്ട് അതൊക്കെ അപ്പൊ തന്നെ എന്നെ ആട്ടി പായിച്ചു അവിടെ തന്നെ കൊണ്ടിടിച്ചും. “ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ മോളെ “കാർത്തിക പറയുന്നത് കേട്ട് തൻവി ശരിക്കും എന്ന മട്ടിൽ നോക്കി. “നീ എപ്പോ വന്നു,…അമ്മ പറഞ്ഞിരുന്നു നീ വന്നെന്ന്….. കണ്ടില്ലല്ലോ അങ്ങോട്ടൊന്നും “കാർത്തിക “എങ്ങോട്ടും ഇറങ്ങാൻ ഒരു mood വരുന്നില്ല, അല്ലെങ്കിൽ വന്നേനെ. എന്തായി നിന്റെ കാര്യം ” “എന്തോന്ന് ആവാൻ, അങ്ങേരെ നോക്കി ഇരുന്ന് ഞാൻ പ്രായമായി ചിതലരിച്ചു പോവുകയെ ഒള്ളു. എന്തൊരു ജാഡഡി അങ്ങേർക്ക്,😬”

“അത് കാഴ്ചയിലേ ഒള്ളു,ശരിക്കും ആള് വെറും തറയാ🤐” “അല്ല നിന്റെ രാവണപ്രിയം എന്തായി “അതോടെ അവളുടെ ചിരി മാഞ്ഞു. ഇത് കണ്ടു കാർത്തിക സ്വയം തലയ്ക്കടിച്ചു. “അതൊക്കെ പോട്ടെ, അവിടുത്തെ കോളേജ് ലൈഫ് എങ്ങനെയാ,”അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞു. “അടിപൊളി, നമ്മുടെ നാട്ടുകാർ ഒന്നും ഇല്ലാത്തത് കൊണ്ടു ആരെയും പേടിക്കേണ്ട, എങ്ങനെയും നടക്കാം ഫ്രീ bird 🤗🤗🤗”അത് കേട്ട് അവൾ ചിരിക്കാൻ തുടങ്ങി.അങ്ങനെ ഓരോന്ന് പറഞ്ഞു അവർ സംസാരം തുടങ്ങി.

ഇതെല്ലാം കണ്ടു അഭിയുടെ മുഖം വലിഞ്ഞു മുറുകി. കയ്യിലിരുന്ന ബോൾ ദേഷ്യത്തിൽ ഇട്ടടിക്കാൻ തുടങ്ങി. Announcement കേട്ട് പ്ലേയർസ് എല്ലാവരും ഗ്രൗണ്ടിലേക്ക് ഇറങ്ങി.5s ആയതു കൊണ്ടു മൊത്തത്തിൽ 7പ്ലേയർസ് ആണ് ഒരു ടീമിൽ അടങ്ങി ഇരുന്നത്….. എല്ലാവരും ബ്ലാക്കും പിങ്കും നിറത്തിലുള്ള ജെയ്‌സിയും ബനിയനും ആണ്…..

.Royal fighters എന്ന് മൈക്കിലൂടെ വിളിക്കുന്നത് കേട്ട് സ്റ്റേഡിയം ഒന്നടങ്കം അർപ്പു വിളിച്ചു അവരെ വരവേറ്റു.ദീപുവും രാവണനുമാണ് മെയിൻ പ്ലേയർസ്, അതിന്റെ അഹങ്കാരം എനിക്ക് എപ്പോഴും ഉണ്ട്. അങ്ങനെ കളി തുടങ്ങി, ഇരു ടീമും മത്സരിച്ചു കളിക്കാൻ തുടങ്ങി. തൻവി അഭിയിൽ നോട്ടം പതിക്കാതെ ശ്രദ്ധിച്ചു….. ഇതെല്ലാം അവൻ അറിയുന്നുണ്ടായിരുന്നു. കളിയുടെ അവസാന നിമിഷം…..

അഭി പന്ത് വരുതിയിലാക്കി കാലുകൾ കൊണ്ടു നിയന്ത്രിച്ചു നീങ്ങി,ടീമഗങ്ങൾ തമ്മിൽ പരസ്പരം പന്ത് കൈ മാറി ഗോൾ പോസ്റ്റിനടുത്തേക്ക് എത്തി, പന്ത് ദീപുവിന്റെ അടുത്തേക്ക് പാസ്‌ ചെയ്തു…. എല്ലാവരുടെയും നോട്ടം അവനിലായി, തൻവി ശ്വാസം പോലും വിടാതെ അവനെയും കണ്ണും നാട്ടിരിപ്പാണ്.ആരും പ്രതീക്ഷിക്കാതെ ദീപു ഉയർന്നു ബോൾ തല കൊണ്ടു ഗോൾ കീപ്പരെ കമ്പിളിപ്പിച്ചു വലയത്തിലാക്കി.

എല്ലാവരും ആർത്തു വിളിച്ചു. തൻവി എണീറ്റു കർത്താവിനെയും പിടിച്ചു ചാടി കളിക്കാൻ തുടങ്ങി, ദീപുവിന്റെ പേര് പറഞ്ഞു വിളിച്ചു കൂവി സന്തോഷം പ്രകടിപ്പിച്ചു. ഇതെല്ലാം അഭിയിൽ നീരസം ഉടലെടുത്തു. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി കയ്യിലുണ്ടായിരുന്ന ബോട്ടിൽ നേരിച്ചമർത്തി. സമയം ഒരുപാടായി,വീട്ടിൽ നിന്ന് അമ്മ വിളിക്കാൻ തുടങ്ങി. അതോടെ ഫോൺ ചെവിയിൽ വെച്ചു സ്റ്റേഡിയത്തിൽ നിന്നിറങ്ങി.

“നിനക്ക് വീട്ടിൽ കയറാൻ ആയില്ലേ തൻവി “ഫോൺ എടുത്ത പാടെ ഒരൊറ്റ ചോദ്യം. “ദേ കഴിഞ്ഞു, ദീപു വന്നാൽ ഞാൻ വീട്ടിൽ എത്തിയിരിക്കും 😇”വളരെ സൗമ്യമായി തന്നെ കാര്യം അവതരിപ്പിച്ചു അല്ലെങ്കിൽ വീട്ടിൽ കയറ്റില്ല, അമ്മയേക്കാൾ പോരാളി മാറ്റാരുമില്ലന്നല്ലേ, അതെന്റെ കാര്യത്തിൽ കാറക്റ്റാ….. തൻവി ഫോൺ വെച്ചു തിരിഞ്ഞപ്പോൾ കാണുന്നത് അഭിയുടെ വിയർപ്പെല്ലാം തുടച്ചു കൊടുക്കുന്ന ദീപ്തിയെയാണ്.

അവൾക്ക് ആ കാഴ്ച്ച ശരിക്കും മനസ്സിൽ തട്ടിയിരുന്നു, നെഞ്ചിൽ കല്ല് കയറ്റി വറ്റ പോലെ അവിടെ വേദന തോന്നി, നിറഞ്ഞ കണ്ണ് ആരും കാണാതിരിക്കാൻ അത് വേഗം തുടച്ചു മുൻപിലേക്ക് നടന്നു, ഇതെല്ലാം ദൂരെ നിന്ന് അഭി കാണുന്നുണ്ടായിരുന്നു, അവന്റെ ചുണ്ടിൽ പുച്ഛമായി,ഒരു വിജയ ഭാവത്തോടെ ദീപ്തിയെ ചേർത്ത് പിടിച്ചു കവിളിൽ ചുണ്ട് ചേർത്തു. “ഇന്നെന്താ പതിവില്ലാതെ ഉമ്മയൊക്ക”കവിളിൽ കൈ വെച്ച് കൊണ്ടു പുരികമുയർത്തി.

“ഒന്നുമില്ല, എനിക്ക് തോന്നിയപ്പോൾ തന്നു, എന്തെ ഇഷ്ട്ടായിലേ “ചിരിച്ചു കൊണ്ടു ചോദിച്ചതും അവൾ വയറിനൊരു കുത്ത് കൊടുത്തു. പക്ഷെ ഇതൊക്കെ കണ്ടു കൈ മാറിൽ പിണച്ചു കൊണ്ടു ദീപു മുൻപിൽ തന്നെ നിൽപ്പുണ്ട്,അവനെ കണ്ടതും തൻവി ഒന്ന് വിളറി വെളുത്തു, ഒന്നും അറിയാത്ത മട്ടിൽ ചിരി ചെന്നു വരുത്തി. “സങ്കടായോ “തലയിൽ പിടിച്ചു അവൾക്ക് നേരെ കുനിഞ്ഞു കൊണ്ടു ചോദിച്ചു. അതിന് ഇല്ലെന്ന മട്ടിൽ തലയാട്ടി.

“എങ്കിൽ വേഗം കണ്ണു തുടക്ക്, രാവിലത്തെ പ്രതിജ്ഞ ഓക്കേ മറന്നോ”മുടി നേരെയാക്കി ബൈക്കിൽ കയറി. അതിന് തൻവി ഒന്ന് മൂളി. “നീ ഈ അടുത്തൊന്നും നന്നാവുന്ന ലക്ഷണം ഇല്ല 🙄”മിററിലൂടെ നോക്കി പറഞ്ഞു, അപ്പോൾ തന്നെ പുറത്തിനൊരു കുത്ത് കിട്ടി. “ഒന്ന് പതിയെ അടിക്കെടി, നടുവൊടിഞ്ഞാൽ നീ ചെന്നു ക്ലാസ് എടുക്കുവോ പിശാശേ “പുറം തടവി കൊണ്ടു അവളെ നോക്കി പല്ല് കടിച്ചു.

“അപ്പൊ ഇത്രേ ഒള്ളു ലേ, എന്നിട്ടാണ് മസിലും വിരിച്ചു വീടിനു മുൻപിൽ നിന്ന് എക്സ്പോ നടത്തിയേ ” “പോടീ പോടീ,”ദീപു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, തൻവി പുറകിൽ കയറി അവന്റെ തോളിൽ കൈ വെച്ചു. ബൈക്ക് പോയതും അഭിയുടെ മുഖം വീണ്ടും ഇരുണ്ടു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നിൽക്കുമ്പോയാണ് ടാങ്കിനു മുകളിൽ വെച്ചിരിക്കുന്ന ഒരു ചെറിയ ബോക്സ്‌ കണ്ണിൽ പെട്ടത്. അവൻ അത് സംശയത്തോടെ എടുത്തു തുറന്നു നോക്കി…..

അതിനുള്ളിലെ റിങ് കണ്ടതും ആ ബോക്സ് ദേഷ്യത്തിൽ വലിച്ചെറിഞ്ഞു. ഒന്നും മനസിലാവാതെ ദീപ്തി അവനെ പുറകിൽ നിന്ന് തട്ടി വിളിച്ചു. പെട്ടെന്നുള്ള ദേഷ്യത്തിൽ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.അടിയുടെ ആകാതത്തിൽ അവൾ പിന്നിലേക്ക്‌ പോയതും അവൻ ബാലൻസ് ചെയ്തു പിടിച്ചിരുന്നു. “വാ പോകാം “അത്രയും പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ദീപ്തിയ്ക്ക് അവനെ അറിയുന്നത് കൊണ്ടു അതിന് തലയാട്ടി കൊണ്ടു അവന് പുറകിൽ കയറി…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button