Kerala

ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ജലനിരപ്പ് ഉയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഡാം ഷട്ടർ തുറന്നത്. ഘട്ടംഘട്ടമായി 50 ക്യൂമെക്‌സ് വെള്ളം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിത്തുടങ്ങി. ഡാമിന്റെ ഒരു ഷട്ടർ 0.5 അടിയാണ് തുറന്നത്

ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റിസർവോയറിൽ എത്തിച്ചേരും. അതേസമയം പെരിങ്ങൽക്കുത്ത് റിസർവോയറിലും ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ ഘട്ടംഘട്ടമായി പരമാവധി 300 ക്യൂമെക്‌സ് അധിക ജലം തുറന്നുവിടേണ്ട സാഹചര്യമാണ്.

ചാലക്കുടി പുഴയിൽ പരമാവധി 1.50 മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. കുട്ടികളടക്കം പൊതുജനങ്ങൾ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും പുഴയിലിറങ്ങി ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button