Novel

അമൽ: ഭാഗം 8

രചന: Anshi-Anzz

രാവിലെ കോളേജിലേക്ക് പോകാൻ റെഡിയായി ഇറങ്ങിയപ്പോളാണ് അമൽ ഒരുങ്ങി കെട്ടി സ്റ്റെപ് ഇറങ്ങി പോകുന്നത് കണ്ടത്….. അവളെ കണ്ടതും ഇന്നലെ അവളെന്നെ കാണിച്ചത് എനിക്ക് ഓർമ്മ വന്നു.. അവളെ കണ്ടപാടെ എനിക്ക് ദേഷ്യം ഇരച്ചുകയറി…. ആദ്യം സ്റ്റപ്പീന്ന് തള്ളിയിട്ടാലോ എന്നാ കരുതിയത്…. പിന്നെ അത് വേണ്ടന്ന് വെച്ചു. എന്താന്ന് വെച്ചാൽ ഓളിനി അതീന്ന് വീണ് കാലൊടിഞ് വീട്ടിൽ ഇരുന്നാൽ ഓളെ ക്ലാസ്സ്‌ മിസ്സാവും…. അപ്പൊ പിന്നെ ഈ കുരിപ്പിന് ഞാൻ തന്നെ ഇവിടെ ഇരുന്ന് പഠിപ്പിച്ച് കൊടുക്കേണ്ടി വരും… അതൊക്കെ വല്ല്യേ റിസ്ക് ആണ്… അതുകൊണ്ട് ഞാൻ അവളെ പുറകെ ചെന്ന് അവളെ തട്ടത്തിൽ പിടിച്ച് വലിച്ചു….. പെട്ടന്നുള്ള എന്റെ വലിയിൽ ബാലൻസ് തെറ്റി പെണ്ണ് വീഴാൻ പോയി….
ഇനി ഇങ്ങള് കരുതുന്നുണ്ടാവും അവള് വീഴണ്ടല്ലോ എന്ന് കരുതി ഞാൻ അവളെ പിടിച്ചിട്ടുണ്ടാകും എന്നൊക്കെ… ഞാൻ ആരാ മോൻ 😎😎😎അവിടെ കിടക്കട്ടെന്ന് വെച്ചു…. അല്ല പിന്നെ….. അമ്മാതിരി കുത്തല്ലേ അവള് ഇന്നലെ എന്നെ കുത്തിയത്…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആ ചെകുത്താൻ എങ്ങാനും ഇനി എന്നെ കൊണ്ടുപോകാതെ പോകുമോ എന്ന് കരുതി വേഗം ഒരുങ്ങി ഇറങായിരുന്നു….. കയ്യിലെ വാച് കെട്ടി സ്റ്റെപ്പ് ഇറങ്ങുന്നതിനിടയിൽ ആരോ എന്റെ തട്ടത്തിൽ പിടിച്ച് വലിച്ച് ഞാൻ അവിടെ വീണു…. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല…. കയ്യ് ചെറുതായി ഒന്ന് വേദനിച്ചു….. ഞാൻ ഗ്ലാസ്സൊക്കെ ഒന്ന് ശെരിയാക്കി എന്നെ തള്ളിയിട്ട ആ മഹാനെ ഒന്ന് നോക്കി…. തെണ്ടി എന്നെ നോക്കി പുച്ഛിച്ച് ചിരിക്കായിരുന്നു… അവനെ കണ്ടപാടെ അവന്റെ പേട്ടുതല എടുക്കാനാ എനിക്ക് തോന്നിയത്…..

ഒന്ന് എണീപ്പിക്ക പോലും ചെയ്യാതെ അവൻ എന്നെ മറികടന്ന് പോകാൻ ഒരുങ്ങി….
5 മിനിറ്റ് സമയം തരും. അതിനുള്ളിൽ ഒരുങ്ങി ഇറങ്ങിയാൽ ഞങ്ങളെ കൂടെ പോരാം…. ഇല്ലേൽ നീ എങ്ങനെയെങ്കിലും വരേണ്ടിവരും…. എന്നെ നോക്കി ഒരു പുച്ഛ ഭാവത്തോടെ പറഞ്ഞ് അവൻ പോയി….

അവനോട് ഒത്തിരി ദേഷ്യം തോന്നിയെങ്കിലും അവൻ 5 മിനിറ്റ് time തന്നത് ഓർത്തിട്ട് ഇത്തിരി സമാധാനം ആയി…. വേഗം ചെന്ന് ആദ്യം തൊട്ട് തട്ടം ഒക്കെ ചുറ്റി റെഡിയായി താഴേക്ക് ഇറങ്ങി… ഞാൻ ചെന്നപ്പോൾ അവരെ ചായകുടിയൊക്കെ കഴിയാൻ ആയിരുന്നു. എന്നെ കണ്ടതും അവൻ കഴിച്ച് മുഴുവനാക്കാതെ വേഗം എണീറ്റു….

നാജി നീ പോരുന്നേൽ വേഗം വാ…. എനിക്ക് അവിടെ ചെന്നിട്ട് വേറെ പണിയുണ്ട്…..

നിക്കട….. അമ്മു ഒന്നും കഴിച്ചിട്ടില്ല……

കഴിച്ചില്ലേൽ കഴിച്ചിട്ട് എങ്ങനെയെങ്കിലും പോന്നോട്ടെ…. ഞാൻ പോകാ……

ഉമ്മ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ആ ചെകുത്താൻ തീരെ അടുക്കുന്ന ലക്ഷണം ഇല്ല….. ഇതിനൊക്കെ വേണ്ടിയിട്ടായിരിക്കും അവൻ എന്നെ തള്ളിയിട്ട് നേരം വൈകിച്ചത്….

എന്താ അമ്മൂ….. വേഗം ഒരുങ്ങിക്കൂടെ… അവനെ നിനക്ക് അറിഞ്ഞൂടെ….

ഉമ്മ എന്റെ ഒരുക്കം ഒക്കെ കഴിഞ്ഞതായിരുന്നു…. അവൻ മനപ്പൂർവ്വം എന്നെ സമയം വൈകിക്കാൻ വേണ്ടി എന്റെ തട്ടം പിടിച്ച് വലിച്ച് കേടുവരുത്തി. മാത്രമല്ല എന്നെ സ്റ്റപ്പീന്ന് തള്ളിയിടേം ചെയ്തു….. ഞാൻ മുഖത്ത് ഇത്തിരി സങ്കടം ഒക്കെ ഫിറ്റ് ചെയ്ത് പറഞ്ഞു…..

എന്റെ സംസാരം കേട്ടതും അവൻ ഒന്ന് നിന്ന് പരുങ്ങി…..

ആഹാ.. നിന്റെ പണിയാണോ നാച്ചു ഇത്…. അപ്പൊ പിന്നെ നീ കുറച്ച് നേരം അവളെ വെയിറ്റ് ചെയ്യ്….. എന്നാലും എങ്ങനെ തോന്നിയട നിനക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ….. നിനക്കും അവൾക്കും ഒരു പ്രായം ആണോ…. ഇങ്ങനെ തുടങ്ങുന്ന കുറച്ച് ഡയലോഗ്സ് പറഞ്ഞ് ഉമ്മ അവനെ ആകെ നാറ്റിച്ചു….
ഹോ അത് കേട്ടപ്പോ തന്നെ എന്റെ വയറുനിറഞ്ഞു…. ഇനി ചായ ഒന്നും കുടിച്ചില്ലേലും വേണ്ട….. എന്നാലും നമ്മൾ ഇരുന്ന് നല്ല ചൂട് പത്തിരിയും കോഴിക്കറിയും കഴിച്ചു…. അല്ല പിന്നെ എന്നോടാ അവന്റെ കളി 😎 നമ്മളാരാ മോള്…

അങ്ങനെ ചായേം കുടിച്ച് ഞങ്ങൾ കോളേജിലേക്ക് പുറപ്പെട്ടു… കാറിൽ ഇരിക്കുമ്പോളും എന്റെ പ്രാർത്ഥന എന്നെ പോലുള്ള നല്ല കുട്ടികളെ തന്നെ ഇൻക്ക് ഫ്രണ്ട്‌സ് ആയി കിട്ടണേ എന്നായിരുന്നു 😉😉…..

:::::::::::::::::::::::::::::::::::::::::::::::::::

ഡാ….. നമ്മുടെ ചുള്ളൻ നസൽ സാറിന്റെ മാര്യേജ് കഴിഞ്ഞു… ക്ലാസ്സിലേക്ക് ഓടിവന്ന് കൊണ്ട് സിനാൻ പറഞ്ഞു….. അവന്റെ വായീന്ന് വീണ വാക്കുകൾ കേട്ടതും ക്ലാസ്സിലെ മുഴുവൻ പെണ്കുട്ടിയോൾടേം തലയിൽ ഇടിത്തീവീണ പോലെയായി….

എന്താടാ സിനാനെ നീ പറഞ്ഞത്…. Nazal സാറിന്റെ മാര്യേജ് കഴിഞ്ഞെന്നോ….. നീ വെറുതെ ഈ വകയുള്ള കള്ളമൊന്നും പറയരുത് ട്ടോ….

കള്ളമല്ലെടി…. സത്യാ ഞാൻ പറഞ്ഞത്… സാറിന്റെ കൂടെ ഒരു അഡാർ മൊഞ്ചത്തി വന്നിട്ടുണ്ട്….

ടാ… അത് സാറിന്റെ സിസ്റ്റർ ആയിരിക്കും…

അല്ലെടാ… എന്താ എനിക്ക് സാറിന്റെ സിസ്റ്ററെ കണ്ടാൽ തിരിച്ചറിയില്ലേ… ഇത് സാറിന്റെ വൈഫ് തന്നെയാ…. എനിക്ക് ഉറപ്പുണ്ട്….

എങ്ങനെ??? സാർ നിഞ്ഞോട് പറഞ്ഞോ… അത് സാറിന്റെ വൈഫ് ആണെന്ന്…..

ആ…. പക്ഷേ അങ്ങനെ പറഞ്ഞില്ല…. അവർ രണ്ടുപേരുംക്കൂടി പ്രിൻസിയെ കാണാൻ പോയിരുന്നു…. അവിടുന്ന് ഇറങ്ങിയപ്പോ ഞാൻ സാറിനോട് ചോദിച്ചു….. ഇത് സാറിന്റെ വൈഫ്‌ ആണോന്ന്…. അപ്പൊ സാർ ചിരിച്ചുകൊണ്ട് തലയാട്ടി….. ഇപ്പൊ എങ്ങനെ ഉണ്ട്….. അവൻ പറഞ്ഞതൊക്കെ കേട്ടതും ഏല്ലാ പെണ്കുട്ടികളുടേം മുഖം ആകെ വാടി…. അതിലേറെ വാടി കരിഞ്ഞത് ഷൈമയുടേതായിരുന്നു…..

എന്റെ സിസ്റ്റേഴ്സ്…. എനിക്ക് ഇപ്പൊ നിങ്ങളെ ഈ അവസ്ഥ കാണുമ്പോൾ പണ്ട് എന്റെ കണാരേട്ടൻ സ്കൂളിൽ കളിച്ച നാടകത്തിന്റെ പേരാണ് ഓർമ്മ വരുന്നത്….
അതേത് നാടകം…????
എടാ നമ്മളെ കണാരേട്ടന്റെ നാടകം…. യോഗല്ലമ്മിണിയേ…. ആ പായങ് മടക്കിയേര്…. 😂😂😂ആ പിന്നെ ഒരു പാട്ടും ഉണ്ട്…. 🎶🎶കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപോകും…. അയ്യോ കാക്കച്ചി കൊത്തി പോകും…. നോക്കിവെച്ചൊരു കാലാകാല പഴം നോട്ടം തെറ്റിയാൽ പോകും… അയ്യോ നോട്ടം തെറ്റിയാൽ പോകും…. 🎶🎶

അയ്യോ എനിക്ക് വയ്യ…. ഞാനൊരു ജൂനിയർ യേശുദാസ് തന്നെ…. അല്ലേ…..

ഓഹ്… പിന്നെ യേശുദാസ്…. അങ്ങേരെ വിലകളയാതെ അവിടെ എവിടേലും പോയി ഇരിക്കട….. അവനെ പിടിച്ച് തള്ളിക്കൊണ്ട് ഷൈമ പറഞ്ഞു….

ടീ….. നീ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നെ…. എന്നെയാണോ സാർ കെട്ടിയത്…. അതോ അവളെയോ…..

:::::::::::::::::::::::::::::::::::::::::::::::::

രാവിലെത്തെ ആ സീനിനുള്ളത് വയറു നിറച്ചും അവന്റെ അടുത്ത്ന്ന് കേട്ടിട്ടാണ് ഞാൻ ക്ലാസ്സിലേക്ക് പോയത്…. അവിടെ ചെന്നപ്പോൾ ഉണ്ട് എല്ലാവരും എന്നെ ഒരു അത്ഭുതജീവിയെ പോലെ നോക്കുന്നു….. ഇനി എനിക്ക് വല്ല കുഴപ്പോം ഉണ്ടോ…. ഞാൻ മെല്ലെ എന്നെ തന്നെ ഒന്ന് നോക്കി…. ഏയ് കുഴപ്പൊന്നും ഇല്ലല്ലോ…… ഞാൻ ക്ലാസ്സിലേക്ക് കയറി ചെന്നതും ഒരുപയ്യൻ ചാടി എണീറ്റ് ഇതാണ് ഞാൻ പറഞ്ഞ ആള് ഇതാണ് ഞാൻ പറഞ്ഞ ആള് എന്ന് പറഞ്ഞുകൊണ്ടിരുന്നു…. ഞാൻ ആണെങ്കിൽ ഒന്നും മനസ്സിലാകാതെ അവനേം നോക്കി അങ്ങനെ നിൽക്കാ….

ഹായ്….. എന്റെ പേര് സിനാൻ… നിന്നെ എനിക്ക് അറിയാം…. Nazal സാറിന്റെ വൈഫ് അല്ലേ….. 😮😮😡😡 അവൻ പറഞ്ഞ വാക്കുകൾ എന്റെ നെഞ്ചിലേക്ക് ബുള്ളറ്റുകൾ കയറി ഇറങ്ങുന്ന പോലെ തോന്നി…..

ആര് പറഞ്ഞു… ഞാൻ Nazal സാറിന്റെ വൈഫ് ആണെന്ന്….. ???

പിന്നെ….. സാറിന്റെ കൂടെ ആണല്ലോ വന്നിരുന്നത്…..

കൂടെ വന്നെന്ന് വെച്ച് എല്ലാവരും സാറിന്റെ വൈഫ്‌ ആകുമോ…..

അപ്പൊ നീ സാറിന്റെ വൈഫ് അല്ലേ…. എന്നിട്ട് ഞാൻ സാറോട് ചോദിച്ചപ്പോൾ സാർ ചിരിച്ച് തലയാട്ടിയല്ലോ…..

ഓഹ്… അപ്പൊ ആ ഹംക്ക് നമ്മക്ക് എന്തോ പണി വിജാരിച് പറഞ്ഞതായിരിക്കും…. ശെരിയാക്കി കൊടുക്കാം…. ഞാൻ മനസ്സിൽ പലതും കണക്ക്കൂട്ടി…. എടോ…. ഞാൻ സാറിന്റെ വൈഫ് ഒന്നും അല്ല…. Nazal സാറിന്റെ കസിൻ സിസ്റ്റർ ആണ്…..

അത് പറഞ്ഞതും അത് വരെ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കിയിരുന്ന പെൺപിള്ളേർസൊക്കെ ഒന്ന് ശ്വാസം വിട്ടു…. എനിക്കാണെങ്കിൽ ഇതൊക്കെ കണ്ടിട്ട് എന്താണെന്ന് പോലും മനസ്സിലായിട്ടില്ല…. പിന്നെ അവരെയൊക്കെ വേഗം പരിജയപ്പെട്ടു…. എല്ലാവരും എന്നെ ഇങ്ങോട്ട് വന്ന് പരിജയപെട്ടപ്പോൾ ബാക്ക് ബെഞ്ചിലെ 4 മൊതലുകൾ മാത്രം എന്റെ മുഖത്തേക്ക് കൂടി നോക്കാതെ ഇരിക്കുന്നത് കണ്ടു. അത് കണ്ടപ്പോൾ ഇത്തിരി വിഷമം തോന്നിയെങ്കിലും എന്റെ അതേ സ്വഭാവം ഉള്ള ടീംസ് ആണെന്ന് മനസ്സിലായി….. അവരെ കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു ഇവര് തന്നെ എന്റെ ഇനിയുള്ള ബെസ്റ്റീസ്….. അവര് 3 ബോയ്സും ഒരു ഗേളും ആണ് ഉള്ളത്….. അതിൽ ആ പെൺകുട്ടിയും വേറെ ഒരുത്തനും എന്നെ ഇടക്ക് നോക്കുന്നുണ്ടെങ്കിലും മറ്റവർ രണ്ടും മൈന്റ് പോലും ചെയ്യുന്നില്ല…. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരിച്ചെനിക്കും കിട്ടി ഒരു ചിരി….. അവള് എന്റെ അടുത്തേക്ക് എണീറ്റ് വന്നു….

hii…. I m Diya….

*Amal * Amal Firos……
അവള് എനിക്ക് ഷേക്ക്‌ഹാൻഡ് തന്ന് പരിജയപ്പെടുത്തി….
വാ…. അവൾ എന്റെ കൈ പിടിച്ച് മറ്റവരുടെ അടുത്തേക്ക് കൊണ്ടുപോയി…..
ഇത് വരുൺ…. നേരത്തെ എന്നെ നോക്കി പുഞ്ചിരിച്ചവനെ ചൂണ്ടി പറഞ്ഞു….
പിന്നെ ഇത് ഷാദിൽ, ഇത് അജ്‌സൽ മറ്റ് രണ്ടുപേരെ കൂടി എനിക്ക് പരിജയപെടുത്തിതന്നു….. Hii… I’M Amal…

തിരിച് വരുണിന്റെ അടുത്ത്ന്ന് ഒരു hi കിട്ടിയെങ്കിലും മറ്റേ രണ്ട് ജാഡതെണ്ടികൾ ഒന്നും മിണ്ടിയില്ല…
പിന്നെ ദിയ നമ്മളോട് നാച്ചുവും ഞാനും തമ്മിലുള്ള ബന്തോം മറ്റ് പലതും ചോദിച്ചപ്പോൾ ഞാൻ അവർക്ക് ഞാൻ വന്നതിന് ശേഷം ഇന്ന് വരെ നടന്ന ഏല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു…. എന്റെ രോദനം അവരെങ്കിലും ഒന്ന് അറിയട്ടെ 😣😣….. ഞാൻ പറഞ്ഞതൊക്കെ കേട്ടതും ക്ലാസ്സിലുള്ള എല്ലാവരും എന്നെ ഒരു അതിശയത്തോടെ നോക്കി….

എന്നാലും അമൽ നിന്നെ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു…. ഇത്രേം ദിവസം നീ സാറിന്റെ അടുത്ത് അങ്ങനെ പിടിച്ച് നിന്നല്ലോ….

മ്മ്…. ആ എന്നെയാണ് നിങ്ങൾ നേരത്തെ ആ കലിപ്പൻ സാറിന്റെ wife ആക്കിയത്… പ്യാവം ഞാൻ……

പെട്ടന്ന് തന്നെ ക്ലാസ്സിലുള്ള എല്ലാവരുമായി ഞാൻ ഭയങ്കര കൂട്ടായി…. അജ്‌സലും ഷാദിലും ഒക്കെ എന്റെ കട്ട ചങ്കുകൾ ആയി മാറി…. ആ 4 പേരിലെ അഞ്ചാമതൊരാളായി ഞാൻ അവരിൽ കയറി കൂടി….. നമ്മടെ ക്ലാസ്സിലെ ഏല്ലാ ചങ്കുകളും കൂടി നമ്മക്ക് നല്ലൊരു പേരും അങ്ങട്ട് ഇട്ട് തന്നു… കാന്താരി അമൽ……. 😂😂

അങ്ങനെ ക്ലാസിലിരുന്ന് എല്ലാവരോടും കത്തിയടിച്ചോണ്ടിരിക്കുമ്പോളാണ് Nazal ക്ലാസ്സിലേക്ക് കയറി വന്നത്…. അതുവരെ വൈലന്റ് ആയിരുന്ന ക്ലാസ്സ്‌ അവനെ കണ്ടപ്പോഴേക്കും സൈലന്റ് ആയി…. എന്നെ നോക്കി ഒരു പുച്ഛിച്ചിട്ട് അവൻ അവന്റെ സീറ്റിൽ പോയി ഇരുന്നു…. അങ്ങനെ ഇപ്പൊ അവൻ മാത്രം പുച്ചിക്കണ്ട…. ഒരു ലോഡ് പുച്ഛം ഞമ്മളും അങ്ങട്ട് വാരി വിതറി…. അല്ല പിന്നെ….

അറ്റന്റൻസൊക്കെ എടുത്ത് കഴിഞ്ഞ് അവൻ എല്ലാവരെയും ഒന്ന് നോക്കി…. പിന്നീട് അവൻ അവിടെ പറയുന്ന കാര്യങ്ങൾ കേട്ടതും ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ അവന്റെ തലമണ്ട അടിച്ച് പൊട്ടിക്കാൻ തോന്നി…. …….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button