Kerala

സിദ്ധിഖിനെ ചോദ്യം ചെയ്യുന്നത് വൈകും; ചോദ്യം ചെയ്യൽ തെളിവുകൾ ശേഖരിച്ച ശേഷം

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. പ്രതിയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘം തീരുമാനിച്ചു. 2016 ജനുവരി 28ന് സിദ്ധിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്

അതേസമയം ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ പോലീസിന് ഹോട്ടലിൽ നിന്നും ലഭിച്ചിട്ടില്ല. 2016ൽ മസ്‌കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി

മാതാപിതാക്കൾക്കും ഒരു സുഹൃത്തിനും ഒപ്പം കാറിൽ ഹോട്ടലിൽ വന്നുവെന്നാണ് പരാതിക്കാരി മൊഴി നൽകിയത്. രക്ഷിതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സുഹൃത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തു.ം

Related Articles

Back to top button