Kerala

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും; രാജി സന്നദ്ധത അറിയിച്ചു

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിലാണ് നീക്കം. ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുത്തേക്കില്ല. പ്രകാശ് ജാവേദ്കറുമായി ഇപി നടത്തിയ കൂടിക്കാഴ്ച മുന്നണിക്കുള്ളിൽ തന്നെ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരുന്നു

വിഷയം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇന്ന് മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് രാജി സന്നദ്ധത അറിയിച്ചത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇപി ജയരാജൻ വെളിപ്പെടുത്തിയത്. തന്റെ മകന്റെ വീട്ടിൽ വന്ന് ജാവേദ്കർ കണ്ടിരുന്നുവെന്ന് ഇപി സമ്മതിക്കുകയായിരുന്നു.

Related Articles

Back to top button