Kerala

മുകേഷിന് പാർട്ടി സംരക്ഷണം; രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനം

ലൈംഗികാതിക്രമ കേസിൽ പ്രതിയായെങ്കിലും മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. മുകേഷിന്റെ രാജി ചോദിച്ചു വാങ്ങണമെന്ന ആവശ്യം പാർട്ടിക്കുള്ളിലും പുറത്തും ശക്തമാകുന്നതിനിടെയാണ് സംസ്ഥാന സമിതി തീരുമാനം

പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ അഭിപ്രായം തള്ളിയാണ് സംസ്ഥാന സമിതി മുകേഷിനെ ചേർത്തുപിടിക്കുന്നത്. കൊല്ലം ജില്ലാ നേതൃത്വത്തോട് കൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടിയിരുന്നു

സമാന ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലെന്ന ന്യായമുയർത്തി മുകേഷിന് പ്രതിരോധം തീർക്കാൻ ഒടുവിൽ സിപിഎം തീരുമാനിക്കുകയായിരുന്നു. പതിവില്ലാത്ത രാജി കീഴ് വഴക്കം സൃഷ്ടിക്കേണ്ടെന്നാണ് ധാരണ

Related Articles

Back to top button