കാശിനാഥൻ-2: ഭാഗം 15
രചന: മിത്ര വിന്ദ
നിത്യേച്ചി… മൈഥിലി (മാതു )വന്നില്ലേ ഇതേ വരെ ആയിട്ടും,?
ബേക്കറി പാക്കറ്റ് അഴിച്ചു നോക്കുന്ന അമ്മയുടെ അരികിലായി നിൽക്കുന്ന നിത്യയെ നോക്കി ഗൗരി ചോദിച്ചു.
“ഇപ്പൊ എത്തും ടി,4ന്റെ പരിജാതത്തിനു വരും എന്നാണ് എന്നേ വിളിച്ചു പറഞ്ഞത് ”
“അവള് പോയിട്ട് എന്തായി, വേണു മാഷിനെ കണ്ടോടി ”
ദേവ് ആണ്.
“ഇല്ല ചേട്ടായി, താമസം ഉണ്ടായിരുന്നു ”
“ഹ്മ്മ്.. അച്ഛൻ എവിടെ ”
“അച്ഛൻ കവല വരെ പോയത് ആണ്, പാലൊക്കെ മേടിക്കാൻ വേണ്ടി..”
നിത്യ മറുപടി പറഞ്ഞു.
“അമ്മേ.. പറഞ്ഞത് എല്ലാം ഇല്ലെ, ഇനി വേറെ എന്തെങ്കിലും വേണോ ”
“ഇതൊക്കെ മതി മോനേ, അഞ്ചു കൂട്ടം പലഹാരം ഉണ്ട്, പിന്നെ ഞാലി പൂവൻ പഴവും ചായയും കൂടി എടുക്കാം.. അത് പോരേ ”
മതിയെന്ന് അവർ മൂന്നു പേരും മറുപടിയും പറഞ്ഞു.
“ചേട്ടായിയെ നല്ല ഒരു മണം, ഇന്നലെയും ഉണ്ടായിരുന്നു., പുതിയ പെർഫ്യൂം മേടിച്ചോ ”
അരികിൽ നിന്നു കൊണ്ട് നിത്യ ദേവിന്റെ ശരീരരത്തിൽ നിന്നും മണംപിടിച്ചു.
പെട്ടന്ന് ദേവും തന്റെ മുഖം വലതു വശത്തേക്ക് ചെരിച്ചു ഒന്ന് ശ്വാസം എടുത്തു വലിച്ചു.
ശരിയാ.. രണ്ടു ദിവസം ആയിട്ട് തന്നെ ആവരണം ചെയുന്ന ഗന്ധംവു സാമിപ്യവും..
അത് അവളുടെയാണ്.. ജാനിയുടെ.
“എന്നാ മണം ആണ് അല്ലേ ഗൗരി , നി ഒന്ന് നോക്കിയേ വന്നു ”
നിത്യ വീണ്ടും പറഞ്ഞു.
“അത് നമുടെ കാശിസാറിന്റെ മോള് ഇന്നലെ മുതൽ ഓഫീസിൽ വന്നു തുടങ്ങിയ കാര്യം പറഞ്ഞില്ലേ, പുള്ളിക്കാരിയുടെ പെർഫ്യൂം ആണ്.. ഏതോ വിദേശത്തു നിന്ന് കൊണ്ട് വന്നത് ആണെന്നെ, അടുത്ത് കുറേ സമയം ഇരിക്കുമ്പോൾ എങ്ങനെയൊ ചേട്ടായിക്കും കിട്ടിയതാ ”
ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരാം, നേരം പോകുന്നു, അവര് അഞ്ചു മണി എന്നല്ലേ മുമ്പേ വിളിച്ചു പറഞ്ഞത് ”
“അതേ മോനേ.. അഞ്ചു മണിയ്ക്ക് വരും…”
ഉഷാമ്മ പറഞ്ഞതും ദേവൻ തന്റെ മുറിയിലേക്ക് പോയി.
ഷർട്ട് ഊരി മാറ്റിയ ശേഷം അവൻ വീണ്ടും തന്റെ മുഖം വലതു വശത്തെയ്ക്ക് തിരിച്ചു ശ്വാസം എടുത്തു വലിച്ചു.അവിടെ നിന്നും കിട്ടുന്നുണ്ട്, പക്ഷെ ഇങ്ങേ വശത്തു ഇല്ല താനും.
ഒരുപക്ഷെ അവൾ തന്റെ അരികിൽ ഇരിക്കുമ്പോൾ അവളുടെ ഷോൾ എങ്ങാനും തട്ടി അതിൽ നിന്നും വരുന്നത് ആയിരിക്കും എന്നു അവൻ കണക്ക് കൂട്ടി.
ഒരു നിമിഷം അവൻ കണ്ണുകൾ മെല്ലെ അടച്ചു.ഒന്ന് കൂടി അവളുടെ ഗന്ധം നുകരുവനായി..
“ചേട്ടായി…. വേഗം കുളിച്ചു ഇറങ്ങിക്കോ, അവര് പുറപ്പെട്ടുന്നു അച്ഛൻ പറഞ്ഞേ…”
വാതിൽക്കൽ ഗൗരിയുടെ ശബ്ദം.
ആഹ് ശരിയെടി..ഒരു പത്തു മിനിറ്റ് ഇപ്പൊ വരാം..
പറഞ്ഞു കൊണ്ട് വേഗം വാഷ് റൂമിലേക്ക് കയറി പോയി..
കൃത്യം അഞ്ച് മണി അയപ്പോൾ ചെക്കനും അവന്റെ അമ്മയും അച്ഛനും പിന്നെ ബ്രോക്കർ സദാനന്തനും കൂടി എത്തി.
അച്ഛനും ദേവും കൂടി ഇറങ്ങി ചെന്നു അവരെ സ്വീകരിച്ചപ്പൾ അമ്മ ഉമ്മറത്തു തൂണിൽ പിടിച്ചു ഒരു പുഞ്ചിരിയോടെ നിന്നതേ ഒള്ളു.
മിഥുൻ എന്നായിരുന്നു ചെക്കന്റെ പേര്.. കാണാൻ സുന്ദരൻ ആണ്.ഫെഡറൽ ബാങ്കിൽ ആണ് ജോലി. അച്ഛനും അമ്മയും ഒരു അനുജത്തിയും ഉണ്ട്. അവളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയി, ഭർത്താവും ഒത്തു ബാംഗ്ലൂർ ആണ് താമസം. രണ്ടു പേരും ഐ ടി ഫീൽഡ്..
മിഥുന്റെ അച്ഛൻ രാമ കൃഷ്ണൻ കെ എസ് ഇ ബി ന്നു റിട്ടയർ ആയതു ആണ്. അമ്മ ഷീല അംഗന വാടി ടീച്ചറും. കൊച്ച് കുടുംബം ആണ്. അത് സന്തുഷ്ടവും ആണെന്ന് ദേവിനും അച്ഛനും അമ്മയ്ക്കും ഒക്കെ തോന്നി.
സംസാരിച്ചപ്പോൾ അവർ ഒക്കെ നല്ല ആളുകൾ ആയിരുന്നു.
നിത്യയെ കണ്ടപ്പോൾ അവർക്ക് എല്ലാവർക്കും വളരെ ഇഷ്ട്ടം ആയി.
ജാതകം കൂടി ചേർന്ന സ്ഥിതിക്ക് ഏറ്റവും അടുത്ത ദിവസം നോക്കി ഇവിടെ നിന്നും വേണ്ടപ്പെട്ട ആളുകൾ അവിടേക്ക് വരാൻ പറഞ്ഞു ക്ഷണിച്ച ശേഷം ആണ് അവർ മടങ്ങി പോയതു.
നിത്യവും മാതുവും ഗൗരിയും ചേർന്ന് ഹൽവ മുറിച്ചു കഴിക്കുകയാണ്..
ദേവും അച്ഛനും അമ്മയും കൂടി ഹോളിൽ ഇരുന്ന് ബാക്കി കാര്യങ്ങൾ ഒക്കെ സംസാരിക്കുകയാണ്.
ഈ വിവാഹ ആലോചന വന്നപ്പോൾ തന്നെ, ദേവ് തന്റെ ഏറ്റവും അടുത്ത 1, 2 സുഹൃത്തുക്കളെ വിളിച്ച് ചെറുക്കനെയും കുടുംബത്തെയും കുറിച്ച് അന്വേഷിച്ചിരുന്നു.
കേട്ടിടത്തോളം വളരെ നല്ല ആളുകൾ ആണെന്നാണ് അവരൊക്കെ അഭിപ്രായപ്പെട്ടത്.
ഇപ്പോൾ കണ്ടു സംസാരിക്കുക കൂടി ചെയ്തപ്പോൾ അവരെക്കുറിച്ചുള്ള മതിപ്പ് അല്പം കൂടി ഉയർന്നു.
ആ നേരത്ത് ആയിരുന്നു ദേവിന്റെ ഫോണിലേക്ക് കാശിയുടെ കോൾ വന്നത്.
“സാറെ…”
“ആഹ് എന്തായി ദേവാ കാര്യങ്ങളൊക്കെ, ചെക്കൻ വന്നു കണ്ടിട്ട് പോയോ”
” ഉവ്വ് സാറെ,ഒരു 10 മിനിറ്റ് ആയതേയുള്ളൂ അവര് പോയിട്ട്,”
“ഹ്മ്മ്.. എങ്ങനെയുണ്ട്, നിത്യക്ക് പയ്യനെ ഇഷ്ടമായോ”
” ഇഷ്ടമായി സാറേ, കാണാൻ കുഴപ്പമില്ല, പിന്നെ അവരുടെ, കുടുംബവും കാര്യങ്ങളും ഒക്കെ ഞാൻ സാറിനോട് പറഞ്ഞിരുന്നില്ലേ, എല്ലാത്തിനേക്കാളും ഉപരി ആയിട്ട് നല്ലൊരു ജോലിയും ഉണ്ട് ”
“ഹ്മ്മ്.. അതാണ് പ്രധാനം, ജോലി വേണം, ഇതിപ്പോ ഫെഡറൽ ബാങ്കിലെ അല്ലേ ജോലി, അപ്പൊ തരക്കേടില്ല, എന്തായാലും എല്ലാവരും കൂടി ആലോചിച്ച്, തീരുമാനിക്കുക കേട്ടോ, ബാക്കി കാര്യങ്ങളൊക്കെ നമ്മൾക്ക് ഉഷാറായിട്ട് നടത്താം, ആ പിന്നെ മുരളിയേട്ടൻ എവിടെ, ഒന്ന് കൊടുത്തേ ദേവാ ”
“അച്ഛൻ എന്റെ അരികിൽ തന്നെയുണ്ട്, ഇപ്പൊ കൊടുക്കാ സാറേ ”
പറഞ്ഞുകൊണ്ട് അവൻ ഫോണ്,അടുത്തിരുന്ന അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.
“കാശി മോനെ,കണ്ടിട്ടും കേട്ടിട്ടും ഒന്നും കുഴപ്പമില്ല കേട്ടോ, പിന്നെ മോൾക്ക് വിധിച്ചതാണെങ്കിൽ, ഈ കല്യാണം തന്നെ ആയിരിക്കും നടക്കുന്നത് ”
കാശിയോട് സംസാരിച്ചുകൊണ്ട്, മുരളി എഴുന്നേറ്റ് വെളിയിലേക്ക് പോയി.
“നല്ലൊരു അമ്മയാണ് കേട്ടോ, അംഗനവാടി ടീച്ചറും കൂടി ആയതുകൊണ്ട് അവർക്ക് നന്നായിട്ട് സംസാരിക്കാൻ ഒക്കെ അറിയാം, പിന്നെ ഇന്നത്തെ കാലത്ത്, ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിൽ, കുടുംബ പ്രശ്നങ്ങളിൽ 90 ശതമാനവും ഇല്ലാതായി പോകും എന്ന് വേണം പറയാൻ”
പെൺകുട്ടികളുടെ ചർച്ച അതായിരുന്നു.
” ആ ചേട്ടനെ കണ്ടിട്ട് ഒരു മര്യാദക്കാരൻ ആണെന്ന് എനിക്ക് തോന്നുന്നുണ്ട്, അമ്മയും അച്ഛനും ഒക്കെ നമ്മുടെ,ഉഷാമ്മയെയും മുരളി അച്ഛനെയും പോലെയാണ്, വലിയ പ്രശ്നക്കാര്‍ ഒന്നുമല്ല, ”
മാതു പറഞ്ഞത് ഗൗരി ശരിവെച്ചു.
ഹൽവ കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, നിത്യയുടെ മനസ്സിൽ മിഥുന്റെ മുഖം ആയിരുന്നു.
വളരെ തെളിമയോടെയുള്ള അവന്റെ സംസാരവും,പെരുമാറ്റവും ഒക്കെ നിത്യയ്ക്ക് ഒരുപാട് ഇഷ്ടമായി.
വിധിച്ചതാണെങ്കിൽ മിഥുനെ തന്നെ തന്റെ ഭർത്താവായി ലഭിക്കണമെന്ന് അവൾ,മഹാദേവനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു……തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…