Novel

അമൽ: ഭാഗം 9

രചന: Anshi-Anzz

പിന്നീടവൻ അവിടെ പറയുന്ന കാര്യങ്ങൾ കേട്ടതും ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ അവന്റെ തല മണ്ടഅടിച്ച് പൊട്ടിക്കാൻ തോന്നി….

 

 

hello may students, ഇത് അമൽ അവളെ നിങ്ങൾ എല്ലാവരും പരിചയപ്പെട്ടിട്ടുണ്ടാകും അതെനിക്കറിയാം….. ഇനി അവൾക്കെന്നോടുള്ള ബന്ധം ഞാൻ പറഞ്ഞുതരാം ഇവളെന്റെ വൈഫ് സോറി ആരും തെറ്റിദ്ദരിക്കരുത് ഞാൻ പറഞ്ഞു വരുന്നത് എന്റെ wife ആകണം എന്ന് ആഗ്രഹിച് നടക്കുന്ന ആളാണ്‌ ഇവൾ…. ആഗ്രഹം മാത്രമല്ല….. നിങ്ങളോടൊക്കെ അങ്ങനെ തന്നെ പറയും എന്ന് പറഞ്ഞാണ് അവളെന്റെ അടുത്ത്ന്ന് പോന്നത്…. അവൻ എന്നെ നോക്കി അത് പറയുമ്പോൾ എന്റെ മുഖത്ത് ഒരുതരം സഹതാപമായിരുന്നു അവനോട്….. പാവം വിവരമില്ലാത്ത കുട്ടിയാണ്, പറഞ്ഞിട്ട് കാര്യല്ല…..

 

മറ്റുള്ളവരുടെ അവസ്ഥേമ് അതുതന്നെ….. എല്ലാവരുടെ മുഖത്തും ഒരു തരം അവനെ ആക്കിക്കൊണ്ടുള്ള ചിരി.

 

 

ഞാൻ അവളെ കുറിച്ച് ഇവിടെ നിന്ന് വേണ്ടാത്തതോരോന്നും പറയുമ്പോളും ആരുടെ മുഖത്തും ഞാൻ അവളെ കളിയാക്കി കൊണ്ടുള്ള ഒരു ഭാവവും കണ്ടില്ല….. എല്ലാവരും എന്നെ കളിയാക്കി ചിരിക്കുന്നത് പോലെയാ എനിക്ക് തോന്നിയത്…. എന്റെ തോന്നൽ ശെരിയാക്കി കൊണ്ട് ആ ക്ലാസ്സിലെ ഒരു തല തെറിച്ച പയ്യൻ പറയുന്നത് കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി….

 

 

സാറേ…….. സാറതികം അവളെ കുറിച്ച് ഞങ്ങളോട് പറഞ്ഞ് ബുദ്ധിമുട്ടണ്ട….. ആര് ആരെയാ കെട്ടാൻ ആഗ്രഹിക്കുന്നെ എന്നൊക്കെ ഞങ്ങൾക്കറിയാം….. അവൻ പറയുന്നത് കേട്ടതും എല്ലാവരും പൊട്ടിചിരിച്ചു. കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായ nazal രൂക്ഷമായി അവളെ നോക്കിക്കൊണ്ട് അവിടുന്ന് ഇറങ്ങി പോയി…..

 

 

ഹോ അങ്ങനെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി…. അവള് ഫ്രണ്ട്സിനെ നോക്കി പറഞ്ഞു. എല്ലാവരും അപ്പൊ അവളെ ഒന്ന് ദയനീയതയോടെ നോക്കി.

 

**********

 

വൈകീട്ട് സ്കൂൾ വിട്ട് അമ്മുവും ദിയയും കൂടി നാജിയുടെ അടുത്തേക്ക് പോയി….. സീനിയേഴ്‌സിന്റെ ബ്ലോക്കിലേക്ക് എത്തിയതും എല്ലാവരും അവരെ ഉറ്റുനോക്കാൻ തുടങ്ങി. ദിയക്ക് ഇത്തിരി പേടിയൊക്കെ ഉണ്ടായിരുന്നു എങ്കിലും അമലിന് അതൊന്നും ഒരു വിഷയമല്ലായിരുന്നു. അവർ നാജിയുടെ ക്ലാസ്സ്‌ തിരഞ്ഞ് മുഞ്ഞോട്ട് നടന്നു. അവരെ നോക്കി പല ചെക്കന്മാരും പലതും പറയുന്നുണ്ടെങ്കിലും അവരതിന് ശ്രദ്ധ കൊടുത്തില്ല. എന്നാൽ അപ്രതീക്ഷിതമായി അതിൽ ഒരുത്തൻ ദിയയുടെ കയ്യിൽ കയറി പിടിച്ചപ്പോൾ അവളൊന്ന് ഞെട്ടി. എന്നാൽ ഇതൊന്നും അറിയാതെ മുന്നോട്ട് നടക്കുന്ന അമൽ പെട്ടന്ന് എന്തോ ഓർത്തപോലെ പുറകോട്ട് തിരിഞ്ഞപ്പോൾ കണ്ടത് നേരത്തെ ഞങ്ങളെ മോശമായി നോക്കി സംസാരിച്ചവരിൽ ഒരുവൻ ദിയയുടെ കയ്യിൽ പിടിച്ച് നിൽക്കുന്നതാണ്…..
അത് കണ്ടതും അമലിന്റെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവം വന്നു…. അവനെ രൂക്ഷമായി നോക്കികൊണ്ട് അവള് അവർക്കരികിലേക്ക് നടന്നു. അവരെ മുന്നിൽ ചെന്ന് നിന്ന് അവനെ രൂക്ഷമായി നോക്കിനിൽക്കുന്ന ടൈമിൽ അവള് പെട്ടന്ന് ഒന്ന് പുഞ്ചിരിച്ചു.

 

 

അവളെ മുഖത്തെ പെട്ടന്നുള്ള മാറ്റം അറിയാതെ അന്തം വിട്ട് നിൽക്കുന്ന അവൻമാരോട് ഒന്ന് കൂടി ഒന്ന് പുഞ്ചിരിച്ച് നൈസായിട്ടവൾ ദിയയുടെ കൈ അവനിൽ നിന്നും വേർപെടുത്തി. അവന്റെ കയ്യിലേക്കും അവളെ മുഖത്തേക്കും അവൻ മാറി മാറി നോക്കി. അവന്റെ നോട്ടം കണ്ട അവള് കളം മാറ്റി ചവിട്ടിക്കൊണ്ട് അവരോട് ചോദിച്ചു….

 

 

ബ്രദർ… സെക്കന്റ്‌ ഇയർ BA English ക്ലാസ്സ്‌ ഏതാ എന്നൊന്ന് പറഞ്ഞു തരുമോ….. അവളുടെ നിഷ്ക്കളത നിറഞ്ഞ ചോദ്യത്തിൽ അവര് ലയിച്ചു പോയീന്ന് തോന്നുന്നു…. അവളെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന അവനെ ഒന്ന് തട്ടി അവൾ വീണ്ടും ചോദിച്ചു….. ബ്രദർ….. സെക്കന്റ്‌ ഇയർ BA English ക്ലാസ്സ്‌ ഏതാണ് എന്നൊന്ന് പറഞ്ഞു തരുമോ….. വീണ്ടും അവൾ അതേ ചോദ്യം അതിലേറെ നിഷ്ക്കളതയിൽ ചോദിച്ചപ്പോൾ അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..

 

നേരെ പോയി ഈ ഫ്ലോറിലെ ലാസ്റ്റ് ക്ലാസ്സ്‌ റൂം…. അവൻ അവളെ നോക്കി പറയുന്നത് കേട്ട് അവന്റെ ഫ്രണ്ട്‌സ് ഒക്കെ വാ പൊളിച് നിന്നു.

 

താങ്ക്സ്…. അവൾ അവനെ നോക്കി ചിരിച് പറഞ്ഞു…..

ഓഹ്…. സ്വീകരിച്ചിരിക്കുന്നു….. പെങ്ങളെ
പേരെന്താ….

*അമൽ * അമൽ ഫിറോസ്….

ഫിറോസ് ആരാ ഹസ്ബന്റ് ആണോ….

അല്ല….. വാപ്പച്ചിയാ…

 

അവളെ സംസാരം അവൻ ഒരുപാട് ഇഷ്ട്ടപെട്ടു. വീണ്ടും വീണ്ടും അത് കേൾക്കുന്നതിന് വേണ്ടി അവൻ ഓരോന്ന് ചോദിച്ചോണ്ടിരുന്നു……
പെട്ടന്ന് തന്നെ അവനും അവന്റെ ഫ്രണ്ട്സുമൊക്കെ അവരോട് കൂട്ടായി…..

 

Im ജംഷാദ്…… ഇവിടുത്തെ MA ഫൈനലിയർ സ്റ്റുഡന്റ് ആണ്….. ഇതെന്റെ ഫ്രണ്ട്‌സ്…. അവൻ അവനെ പരിചയപ്പെടുത്തി…..

 

 

ഹായ് …. അവൾ എല്ലാവരോടുമായി പറഞ്ഞു…

 

അല്ല ക്ലാസ്സ്‌ കഴിഞ്ഞില്ലേ….. എന്താ വീട്ടിൽ പോകാതെ ഇവിടെ കിടന്ന് കളിക്കുന്നത്….

അത് എന്റെ സിസ്സിനെ നോക്കി വന്നതാ….

സിസ്സിനെ നോക്കി വരേ…. എന്തിന്……

 

വീട്ടിൽ പോകാൻ…. അവളേം കൂടെ കൂട്ടി പോകാൻ വേണ്ടി വന്നതാ….

ഓഹ്… അങ്ങനെ…. എന്നാ പോയി അവളേം വിളിച്ച് വീട്ടിൽ പോകാൻ നോക്ക്….

 

ഇതേ സമയം പുറത്ത്…

 

 

ടീ നാജിയാ…. ആ പെണ്ണ് വരുന്നത് കാണുന്നില്ല…. അവൾക്ക് അവിടെ ഇരുന്ന് നുണ പറഞ്ഞ് മതിയായിട്ടുണ്ടാകില്ല….. ഞാൻ ഇപ്പൊ പോകും….എനിക്ക് അവളെ ഒന്നും ഇങ്ങനെ വെയിറ്റ് ചെയ്യേണ്ട കാര്യമില്ല….

 

 

എന്റെ പൊന്ന് ഇക്കാക്ക…. അവൾ ഇപ്പൊ വരും… നിങ്ങളൊന്ന് അടങ്ങിൻ….. ശോ…. എന്തൊരു കഷ്ട്ടാ ഇത്…..

 

 

എന്താടി….. ഞാനാണോ എല്ലാം ചെയ്യുന്നത്… അവളല്ലേ എല്ലാം വരുത്തി വെക്കുന്നെ…. nee പോയി അവളെ ഒന്ന് വിളിച്ചോണ്ട് വരുന്നുണ്ടോ… ഇല്ലേൽ ഞാനിപ്പോ പോകും….

 

 

എന്റെ പടച്ചോനേ….. ഞാനാണല്ലോ പെട്ടത്…. ചെകുത്താന്റേം കടലിന്റേം നടുക്കല്ലേ നീ എന്നെ പെടുത്തിയത്…. അവൾ മേലേക്ക് നോക്കി കൈ മലർത്തി കൊണ്ട് അമ്മുവിനെ തിരഞ്ഞുപോയി….
ഇതേ സമയം അമ്മു നാജിയെ കാണാനിട്ട് തിരിച് പോരുകയായിരുന്നു……. അപ്പോഴാണ് അവൾ താഴെ ഗ്രൗണ്ടിൽ കാറിൽ ചാരി നിൽക്കുന്ന നാച്ചുവിനേം അവന്റെ അടുത്ത്ന്ന് പോകുന്ന നാജിയെയും കണ്ടത്…. അത് കണ്ടപ്പോൾ തന്നെ കാര്യം ഏതാണ്ട് മനസ്സിലായ അമ്മു ദിയയെയും വലിച്ച് വേഗം താഴേക്ക് ഓടി….

 

ഓടി കിതച്ചുവരുന്ന അമ്മുവിനെ കണ്ടതും നാജി അവളെ അടിമുടി ഒന്ന് നോക്കി….
നീ എവിടെ ആയിരുന്നു അമ്മു….. എത്ര നേരമായി നിന്നെ വെയിറ്റ് ചെയ്യുന്നു…. വേഗം വാ…. ഇക്കാക്കാന്റെ അടുത്ത്ന്ന് നല്ല ചീത്ത കേൾക്കും…..

 

അതിന് ഞാൻ നിന്നെ തിരഞ്‌ പോയതല്ലായിരുന്നോ….. അപ്പോഴേക്കും നീ എങ്ങനെയാ ഇവിടെ എത്തിയത്….

 

ഞാനൊക്കെ എത്തി…. നീ വേഗം വാ….
അവൾ ദിയയോട് പോകാണെന്ന് പറഞ്ഞ് വേഗം വണ്ടിയിൽ കയറി….. അവൻ അവളെ രൂക്ഷമായി നോക്കുന്നുണ്ടെങ്കിലും അവൾ അങ്ങോട്ട് മെയിന്റ്‌ ചെയ്യാതെ ഇരുന്നു.

 

നിനക്ക് ഞാൻ കാണിച്ച് തരാടി മൂദേവി…. അവൻ അവളെ നോക്കി ചിലതൊക്കെ മനസ്സിൽവിചാരിച്ചു…… ഒരു ഗൂഡമായ ചിരിയോടെ അവൻ വണ്ടി എടുത്തു……

 

ഇനി തനിക്ക് കിട്ടാൻ പോകുന്ന പണിയെന്താണെന്ന് അറിയാതെ അവളും ഇരുന്നു……. ……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button