ശിശിരം: ഭാഗം 16
രചന: മിത്ര വിന്ദ
പ്ലീസ്.. ഒന്ന് പറഞ്ഞേ യദുവേട്ട ആരാണ് ആള്.. ഒരുപാട് ദൂരത്തെങ്ങാനും ആണോ, അതോ…
ദൂരത്തൊന്നും അല്ല.. എന്റെ അരികിൽ ഉണ്ട്…അവൻ അമ്മുവിനെ നോക്കി പറഞ്ഞു.
അവൻ പറയുന്നത് കേട്ടതും അമ്മു ഞെട്ടിപോയി.
“അതേ അമ്മു, എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിന്നെ, നീ ഏത് രീതിയിൽ ചിന്തിച്ചാലും ശരി എനിക്ക് എന്റെ ജീവന്റെ ജീവൻ ആണ് നീയ് ”
.
“ആഹ് ബെസ്റ്റ്, എന്നിട്ട് ഇപ്പോളാണോ ഈ കാര്യം എന്നോട് പറയുന്നേ ”
കൈകൾ രണ്ടും എളിയ്ക്ക് കുത്തി ക്കൊണ്ട് അമ്മു അവനെ നോക്കിയതും അവൻ ഒന്ന് പതറി.
“അതേയ്… ഇത് എന്നോട് പറഞ്ഞത് ഇരിയ്ക്കട്ടെ,ഇനി ഈ കാര്യം മറ്റാരെങ്കിലു അറിഞ്ഞാൽ, നല്ല പെട വെച്ച് തരും ഞാന്… പറഞ്ഞില്ലെന്നു വേണ്ട.”
അവന്റെ വയറ്റിൽ ചെറുതായി ഒരു ഇടി വെച്ചു കൊടുത്തു പെണ്ണ്.
“നിന്റെ മറുപടി എന്താണ്, അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എനിക്ക് അറിഞ്ഞേ പറ്റു… ഇന്ന് ഇപ്പൊ പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട.. നാളെ ആയാലും മതി… മീനാക്ഷിയുടെ വീട്ടുകാർ ഇവിടെ എത്തും മുന്നേ വേണമെന്നേ ഒള്ളു.. ”
“… അയ്യോ അത്രയും കാല താമസം ഒന്നും വേണ്ടന്റെ ചെക്കാ… ഇപ്പൊ തന്നെ പറഞ്ഞേക്കാം, ദേ ഇവിടെ വെച്ചു തന്നെ…..”
അവൾ ചിരിയോടെ തുടർന്നു.
“യദുവേട്ടാ……. പ്രിയേച്ചിയ്ക്ക് എങ്ങനെയാണോ അതേ പോലെ അതേ സ്ഥാനത്തു മാത്രം ഞാൻ ഏട്ടനെയും കണ്ടിട്ടുള്ളു. ഒരിക്കലും ഒരു മാറ്റവും ആ കാര്യത്തിൽ വരില്ല ഏട്ടാ, അത്രയ്ക്ക് എന്റെ ഹൃദയത്തിൽ പതിഞ്ഞു പോയവർ ആണ് കിച്ചേട്ടനും യദുവേട്ടനും പ്രിയേച്ചിയും, എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനത് യദുവേട്ടനെ സങ്കൽപ്പിക്കാന് ആവില്ല….ഏട്ടന് വിധിച്ചത് മീനാക്ഷി ആണെന്നെ.. നിങ്ങളുടെ ഒക്കെ കല്യാണം എത്രയും പെട്ടന്ന് നടന്നു കാണാൻ കാത്തിരിക്കുവാ.. അപ്പോളാണോ ഇങ്ങനത്തെ വർത്താനം…”
അത്രയും നേരം കളിയോടെ സംസാരിച്ചു കൊണ്ട് നിന്ന അമ്മു പെട്ടന്ന് ഗൗരവത്തിൽ ആയി..
“ഏട്ടൻ ഇത് എന്നോട് പറഞ്ഞു എന്ന് കരുതി, ഒരു പ്രശ്നവും ഇല്ല കേട്ടോ, ഇന്നലെ വരെ യദുവേട്ടന്റെ മുന്നിൽ ഞാൻ എങ്ങനെ ആയിരുന്നോ അതേ പോലെ തുടരും… ഒരു മാറ്റവും ഇല്ലാ…”
“സോറി ടി ”
നിരാശയോടെ അവൻ അമ്മുവിനെ നോക്കി പറഞ്ഞു.
“ഹേയ്.. ഇത് ചീപ്പ് ആണ് കേട്ടോ ഏട്ടാ, ഈ സോറി ടെ ഒന്നും ഒരു ആവശ്യവും ഇല്ലാ,തുറന്ന് സംസാരിച്ചില്ലേ നമ്മള്…. അതിന്റെ ഇടയ്ക്ക് ഇമ്മാതിരി വേർഡ്‌സ് ഒന്നും പാടില്ല..”
“നിന്നെ വിഷമിപ്പിച്ചുല്ലെ ”
“ഒന്ന് പോയെ യദുവേട്ടാ.. വെറുതെ ഓരോന്ന് പറഞ്ഞു സെന്റി ആക്കല്ലേ….”
“അതല്ലടി… സത്യ ആയിട്ടും പറയുവാ, ഞാൻ നിന്നെ വിഷമിപ്പിച്ചു..”
“പിന്നെ പിന്നെ…. അതൊക്കെ ഏട്ടന്റെ ഓരോ തോന്നൽ ആണ്. എനിക്ക് അങ്ങനെ ഒന്നും ഒരു പ്രശ്നോം ഇല്ലാ….. നല്ല കുട്ടി ആയിട്ട് ഈ കല്യാണത്തിന് സമ്മതിച്ചോണം. അതേ ഒള്ളു പറയാന്…”
“ഹ്മ്മ്.. അപ്പച്ചി തനിച്ചു അല്ലെ ഒള്ളു, നീ ചെല്ല്…”
“ഏട്ടൻ വരുന്നില്ലേ…”
“ഇല്ല… എനിക്ക് കവല വരെ പോണം ”
“അവിടുന്ന് അല്ലെ വന്നത് ”
“അമ്മേടെ ഗുളിക വാങ്ങാൻ മറന്നു.. നീ പൊയ്ക്കോടി. ഞാൻ പിറകെ വന്നോളാം ”
“ഓക്കേ.. പോയിട്ട് വാ, പിന്നെ ഒരു കാര്യം ഉണ്ട്, ഇതൊക്കെ പറഞ്ഞത് നമ്മുടെ മനസ്സിൽ ഇരുന്നാൽ മതി, വേറേ ആരും അറിയണ്ടാ ട്ടോ ”
അവന്റെ മറുപടി കാക്കാതെ അമ്മു മുന്നോട്ട് നടന്നു നീങ്ങി..
സ്വപ്നത്തിൽ പോലും കരുതിയത് അല്ല യദുവേട്ടന് ഇങ്ങനെ ഒരു മനോഭാവം ഉണ്ടെന്ന് ഉള്ളത്.
പണ്ട് മുതൽക്കേ വളരെ സൈലന്റ് ആയിട്ട്,നടന്ന ഒരു വ്യക്തിയായിരുന്നു യദുവേട്ടൻ.
താൻ എപ്പോഴും, കിച്ചേട്ടനും പ്രിയചേച്ചിയും ആയിട്ടായിരുന്നു ചങ്ങാത്തം.
പ്രിയേച്ചിയുടെ കല്യാണത്തിന് ശേഷമാണ് നേരെ ചൊവ്വേ യദു ഏട്ടൻ തന്നോട് മിണ്ടാൻ തുടങ്ങിയത്..
പിന്നീട് അമ്മയ്ക്ക് വയ്യാതായപ്പോഴാണ് ഹോസ്പിറ്റലിലേക്ക് കൂട്ടു വരുന്നതും, കുറച്ചുകൂടെ അടുപ്പം കാണിക്കുന്നതും. അപ്പോഴൊക്കെ, ആളുടെ മനസ്സിൽ, തന്നോട് പ്രണയമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. തന്റെ കൂടെപ്പിറപ്പ് മാത്രമായിരുന്നു ഏട്ടൻ . അതിന് ഒരിക്കലും ഒരു മാറ്റവും വരാൻ പാടില്ല.അവൾ മനസ്സിൽ ചില കാര്യങ്ങൾ ഒക്കെ കണക്കുകൂട്ടി മുന്നോട്ടു നടക്കുകയാണ്.
പെട്ടെന്നായിരുന്നു ഒരു ബുള്ളറ്റ് വന്നിട്ട് തന്നെ ഇടിച്ചു ഇടിച്ചില്ല എന്ന് മട്ടിൽ സഡൻ ബ്രേക്ക് ഇട്ട് നിർത്തിയത്.
യ്യോ,എന്റെ അമ്മേ….
ഉറക്കെ നിലവിളിച്ചുകൊണ്ട് അവൾ നോക്കിയതും, നകുലനായിരുന്നു വണ്ടിയിൽ.
” നിങ്ങൾ മനുഷ്യനെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ, റോഡിൽ ഇത്രയും ഉണ്ടായിട്ട്, ചേർത്തുകൊണ്ടൊന്ന് നിർത്തിയേക്കുവാ അല്ലേ. എന്നെ ഇപ്പോൾ വണ്ടി ഇടിച്ചിരുന്നെങ്കിലോ”
അമ്മുവിന് കലി കയറി.
നകുലിന്റെ അടിമുടിയുള്ള നോട്ടവും ചിരിയും കണ്ടപ്പോൾ അവൾക്ക് പിന്നെയും ദേഷ്യം ആയി.
നിങ്ങളെന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ..
അല്പം പിന്നോട്ടു മാറി അവൾ ചോദിച്ചു..
ഇല്ല.. കാണിക്കാൻ പറ്റുമോ നിനക്ക്, ഞാൻ ഒന്ന് നോക്കട്ടെ..
ചെ… നാണമില്ലേ നിങ്ങൾക്ക്, വൃത്തികെട്ട സ്വഭാവവും കൊണ്ട് എന്റെ അടുത്ത വന്നാൽ ഉണ്ടല്ലോ..
വന്നാൽ നീ എന്ത് ചെയ്യും..?
പറഞ്ഞു കൊണ്ട് അവൻ വണ്ടിയിൽ നിന്നും ഇറങ്ങി.
പെട്ടെന്ന് തന്നെ അമ്മു മുന്നോട്ട് നടക്കാൻ തുടങ്ങിയതും നകുലൻ അവളുടെ കൈയിൽ കയറി പിടിച്ചു.
“ദേ നകുലേട്ടാ വിടുന്നുണ്ടോ എന്നേ…”
“വിടാം.. അതിനു മുന്നേ എനിക്ക് ഒരു കാര്യം അറിയണം… അതിന്റെ ഉത്തരം പറഞ്ഞിട്ട് നീ പോയാൽ മതി ”
അവൻ കുറച്ചുടെ അടുത്തേക്ക് വന്നതും അമ്മു പേടിച്ചു ചുറ്റിനും നോക്കി.
“ഞാൻ കള്ളു കുടിയൻ ആണ്, സിഗരറ്റ് വലിയ്ക്കും, പിന്നെ ആ കൂട്ടത്തിൽ അപ്പച്ചിയോട് നീ മറ്റെന്തോ കൂടി പറഞ്ഞല്ലോ, പെണ്ണുപിടിയൻ ആണെന്നോ അങ്ങനെ എന്തോ…. ആരെയാടീ ഞാൻ പോയി പിടിച്ചത് നീ കണ്ടേക്കുന്നത് “..
ഗൗരവത്തിൽ നകുലൻ അവളോട് ചോദിച്ചു.
ഈ ചോദ്യം എപ്പോഴെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു അമ്മു നിന്നത്.
“എന്നേ തന്നെ.. ഇപ്പൊ പിടിച്ചില്ലേ നിങ്ങള്… അത് ഓർത്താൽ മതി…”
ഹ്മ്മ്… അത് ശരി… അപ്പൊ അങ്ങനെയാണ് അല്ലെ… നിന്നെ പിടിച്ചു ന്നു കരുതി nഞാൻ പെണ്ണ് പിടിയൻ ആകുമോടി…
ആഹ് ചിലപ്പോൾ ആയിരിക്കും…
അമ്മു കൈ എടുത്തു വലിച്ചു കുടഞ്ഞു.
അടങ്ങി ഒതുങ്ങി നടന്നോണം, അല്ലതെ ഒരുപാട് നെഗളിക്കാൻ വരല്ലേ.. വന്നാൽ ഈ നകുലൻ ആരാണെന്ന് നീ അറിയും…
ഓഹ്… പിന്നെ, ഒന്ന് പോയെ…
അവളും വിട്ടു കൊടുത്തില്ല
ടി…..കഴിഞ്ഞ ദിവസം പൂച്ചയേ പോലെ ഇരുന്ന നീയാണോ, ആരെ കണ്ടിട്ടാടി നിന്നു പൊങ്ങുന്നേ,വല്യ പുള്ളി കളിച്ചാലുണ്ടല്ലോ പത്താം മാസം നീ ഒരു കുഞ്ഞിനെ ഒക്കത്തു വെയ്ക്കും കേട്ടോ….
ചെ.. വൃത്തികേട് പറയുന്നോ,,
മുഖം വെട്ടി തിരിച്ചു കൊണ്ട് അമ്മു കാർക്കിച്ചു തുപ്പി.
ആഹ് വൃത്തികേട് പറയുവല്ല, ചിലപ്പോൾ കാട്ടിയെന്ന് വരും…. അതിനു എനിക്ക് യാതൊരു മടിയും ഇല്ലാ.. പിന്നെ അപ്പച്ചിയെ ഓർത്തു മാത്രം ആണ്..
ഓഹ്… അങ്ങനെ ഒരു അവസ്ഥ വന്നാല് ആ നിമിഷം അമ്മു ജീവൻ ഒടുക്കും.അത്രതന്നെ.
നിന്നെ ഞാൻ കല്യാണം കഴിച്ചാലോടി . അപ്പൊ നീ എന്ത് ചെയ്യും..?
ഞാനോ… അതും നിങ്ങളുടെ മുന്നിൽ തല കുനിയ്ക്കാനോ…
പറഞ്ഞു കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.
അന്ന് സൂര്യൻ പടിഞ്ഞാറ് ഉദിക്കും.
ഹ്മ്മ്… കാണാം.
കാണാം നകുലേട്ടാ, അമ്മു വെല്ലുവിളിയ്ക്കുന്നു.
ഓക്കേ.. ആ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു.
അമ്മുന്റെ ജീവിതം നിങ്ങൾക്ക് വേണ്ടി പകുത്തു നൽകാൻ ഉള്ളത് അല്ല… ആരെ വിവാഹം കഴിക്കണം, എന്നുള്ളത് എന്റെ തീരുമാനം ആണ്. അതിൽ ഒരിക്കൽ പോലും നകുലന്റെ മുഖം വരില്ല… അങ്ങനെ വന്നാൽ പിന്നെ അമ്മു ജീവനോടെ കാണില്ല…
കടുപ്പത്തിൽ അവനോട് പറഞ്ഞു കൊണ്ട് അമ്മു വേഗം വീട്ടിലേക്ക് നടന്നു…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…