നിൻ വഴിയേ: ഭാഗം 10
രചന: അഫ്ന
അഭി ഒന്നും ചിന്തിക്കാതെ തൻവിയുടെ അപ്പുറത്തു ചെന്നിരുന്നു…പാവാടയിൽ ആരോ ഇരുന്നതറിഞ്ഞു അത് വലിക്കാനായി നോക്കിയതും അടുത്തിരിക്കുന്നവനെ കണ്ടതും നെഞ്ചിൽ മിന്നാലേറ്റ പോലെ രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു……… പെട്ടന്ന് തന്നെ തൻവി നോട്ടം മാറ്റി നേരെ ഇരുന്നു.
എണീക്കണം എന്നുണ്ട്, പക്ഷെ അവരെല്ലാം എന്ത് കരുതും എന്ന് വിചാരിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി. അഭിയേട്ടനോട് ഒരിക്കലും വെറുക്കാൻ കഴിയില്ല, പക്ഷെ അടുക്കും തോറും സങ്കടമേ കാണു. അവൾ ചിന്തിച്ചു. “ഹലോ ഞങ്ങളും ഇവിടെ ഓക്കേ തന്നെയുണ്ട്,”പരിചിതമായ ശബ്ദം കേട്ട് എല്ലാവരുടെയും കണ്ണുകൾ വാതിൽ പടിയിലേക്ക് നീണ്ടു. ദീപുവും വക്കീലും ആണ്.
“ഞാൻ വിളിക്കാൻ ഫോൺ എടുത്തതെ ഒള്ളു, രണ്ടും ഇപ്പോയെങ്കിലും വന്നല്ലോ “അച്ഛൻ പെങ്ങൾ അവരെ അകത്തേക്ക് കയറ്റി.ഏട്ടൻ വേഗം ചേച്ചിയുടെ അടുത്തിരുന്നു. തൻവി ദീപുവിനോട് കണ്ണ് കൊണ്ടു ഇവിടെ വന്നിരിക്കാൻ പറയുന്നുണ്ട്, അവൻ അവളുടെ കഥകളി കണ്ടു ചിരിച്ചു അങ്ങോട്ട് ചെന്നു. “അളിയൻ ഒന്ന് നീങ്ങി ഇരുന്നേ, ഞാൻ എന്റെ കൊച്ചിന്റെ അടുത്തിരുന്നോളാം” ദീപു അഭിയുടെ ഇടയിൽ കേറി ഇരുന്നു.
അഭിയിൽ ഒരു നേരിയ നീരസം ഉടലെടുത്തെങ്കിലും ദീപു അവന്റെ നല്ലൊരു കൂട്ടുകാരൻ ആയതു കൊണ്ടു അത് മുഖത്തു പ്രകടമായിരുന്നില്ല. “ഞാൻ പറയുന്നത് വെറുതെ അല്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ നിനക്ക്, അവർ തമ്മിൽ ഫ്രണ്ട്ഷിപ്പ് മാത്രമല്ല മറ്റെന്തോ ബന്ധമുണ്ട് “അവൾ മെല്ലെ ചെവിയിൽ പറഞ്ഞു,
അതിനു ദേഷ്യത്തിൽ അവളെ ഒന്ന് അവൻ കഴിക്കാൻ തുടങ്ങി. “എവിടെ ആയിരുന്നു ഇത്ര നേരം, ഞാൻ ഇറങ്ങിയപ്പോൾ കുറേ വിളിച്ചു അമ്മയാ പറഞ്ഞേ പുറത്തു പോയെന്ന്”തൻവി “പോകാൻ ആയില്ലേ, കൊണ്ടു പോകാൻ കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ ഓക്കേ ഉണ്ടായിരുന്നു,”ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. “ഏട്ടാ രസമുണ്ടോ “തൻവി അജയുടെ അടുത്ത് രസ പത്രം ആണോ എന്നറിയാൻ ഏതി കൊണ്ടു ചോദിച്ചു.
“രസമുണ്ടല്ലോ 🤗”അവൻ ഉപ്പേരി വായിൽ വെച്ചു കൊണ്ടു പറഞ്ഞു. “അതല്ല, ആ രസം എടുത്തു തരുവോ😬”അവൾ തലയിൽ കൈ വെച്ചു. വക്കീലിന് കാര്യം പിടികിട്ടിയെങ്കിലും അറിയാത്ത പോലെ ഇരുന്നു. “രസം എങ്ങനെ എടുത്തു തരുക തനുവേ…. നീ ഇത്രയ്ക്കു പൊട്ടിയായല്ലോ🤭” “ഇങ്ങേരോടൊക്കെ എടുത്തു തരാൻ പറഞ്ഞ എന്നെ പറഞ്ഞാൽ മതി 🤬” എങ്ങനെയൊക്കെയോ തിക്കി തിരക്കി എണീറ്റു രസം എടുത്തു അവളുടെ സീറ്റിൽ ചെന്നിരുന്നു..
അവളുടെ പത്രവും എടുത്തുള്ള പോക്ക് കണ്ടു എല്ലാവരും ചിരിച്ചു. അഭി അങ്ങോട്ട് നോക്കിയില്ല….. “നീ ഇതാണോ ചോദിച്ചേ😇” “ഇതിന് രസം എന്ന് തന്നെയല്ലേ വിളിക്ക്യാ, അല്ലാതെ അച്ചാർ എന്നല്ലല്ലോ🤨” “എനിക്ക് മനസ്സിലായില്ല തനുവേ, അല്ലെങ്കിൽ ഏട്ടൻ എടുത്തു തരില്ലേ😁” “ഇപ്പൊ ഞാൻ ഒന്നും പറയുന്നില്ല, ഏട്ടൻ കഴിക്ക് ” അവനെ നോക്കി പല്ലിറുമ്പി കൊണ്ടു ചോർ വായിൽ വെച്ചു.
എല്ലാവരും ഊൺ കഴിച്ചു എണീറ്റു…. തൻവിയും ചേച്ചിയും അച്ഛൻ പെങ്ങളെ പത്രങ്ങളൊക്കെ കഴുകി വെക്കാൻ സഹായിച്ചു. ദീപ്തി പണ്ടേ ഒന്നും എടുക്കാറില്ല കഴിച്ച പാത്രം പോലും കഴുകാൻ മടിയാണ് അവളുടെ സ്വഭാവം വെച്ച് പിന്നെ അതിനെ കുറിച്ച് ഒന്നും ആരും പറയാറില്ല….. എന്റെ അമ്മയെങ്കിൽ എന്നെയൊക്കെ എപ്പോ മണ്ണിട്ട് മൂടിയെന്ന് ചോദിച്ചാൽ മതി.
എന്ത് കഴുകി ഇല്ലെങ്കിലും കഴിച്ച പാത്രം അവനവൻ തന്നെ കഴുകണം എന്ന് വീട്ടിൽ നിർബന്ധമാണ്. തൻവി കഴിച്ച ഇടം അടിച്ചു വരാൻ ഹാളിലേക്ക് വരുമ്പോൾ കാണുന്നത് ഫോണിൽ റീൽസും കണ്ടു സോഫയിൽ നിവർന്നു കിടക്കുന്ന ദീപ്തിയെയാണ്. ബാക്കിയുള്ളവർ അപ്പുറത്ത് സംസാരത്തിൽ ആണ്.ആ കിടത്തം കണ്ടപ്പോൾ തന്നെ തൻവിയ്ക്ക് ദേഷ്യം എവിടുന്ന് വന്നെന്ന് പോലും അറിയില്ല, ചൂലും എടുത്തു അവളുടെ അടുത്തേക്ക് ചെന്നു.
“ദീപ്തി ഇവിടെയൊക്കെ ഒന്ന് വേഗം തൂത്തു വാരിക്കെ “ചൂൽ അവൾക്ക് നേരെ നീട്ടി ദേഷ്യത്തിൽ തന്നെ പറഞ്ഞു. ദീപ്തി അവൾക്ക് നേരെ തിരിയാൻ നിൽക്കുമ്പോഴാണ് അപ്പുറത്ത് ഇരിക്കുന്നവരെ ഓർമ വന്നത്, അതോടെ ഉള്ളിൽ അമർഷം ചൂലിൽ പിടിച്ചു തിരിച്ചു അത് വാങ്ങി അവളെ രൂക്ഷമായി നോക്കി….
അതിന് പുച്ഛത്തോടെ ഒരു ചിരിയായിരുന്നു. “സോഫയുടെ ചുവട്ടിൽ ഓക്കേ ഉണ്ടാവും ഒന്ന് ശരിക്ക് കുനിഞ്ഞു അടിച്ചു വാരണെ “കൈ പിന്നിലേക്ക് കെട്ടി അവളെ നോക്കി. “തൻവി അവൾക്ക് ഇതൊന്നും വശമില്ലാത്തതല്ലേ “അഭിയാണ്. “പിന്നെ ഞങ്ങൾക്കൊക്കെ പ്രത്യേകം ക്ലാസും ട്രെയിനിങ്ങും ഓക്കേ തന്നിട്ടാണല്ലോ ഇതൊക്കെ പഠിച്ചേ😒”
അവനെ നോക്കാതെ ചുണ്ട് കൊട്ടി. “ഞാൻ പറഞ്ഞത് അവൾക്ക് ഇതൊന്നും ചെയ്തു ശീലമില്ലെന്നാണ്”അഭി നീരസത്തോടെ പറഞ്ഞു. അവന്റെ ആ സംസാരം തൻവിയുടെ ദേഷ്യം വർധിപ്പിച്ചു. “ഇങ്ങനെ ചെയ്തു തന്നെയാണ് ഇതൊക്കെ പഠിക്കാ, അല്ലാതെ അവൾക്ക് അറിയില്ല അവൾക്ക് ശീലമില്ലെന്ന് പറഞ്ഞാൽ കുറച്ചു കഴിഞ്ഞാൽ എന്റെ അമ്മായി കഷ്ടപെടും “തൻവി ദേഷ്യത്തിൽ അത്രയും പറഞ്ഞു രണ്ടു പേരെയും നോക്കി അടുക്കളയിലേക്ക് പോയി.
ദീപ്തി അഭിയെ നോക്കി കണ്ണുരുട്ടി അടിച്ചു വരാൻ തുടങ്ങി.അഭി തൻവി പോകുന്നതും നോക്കി. “തനു പൊളിച്ചടുക്കിയല്ലോ “ഏട്ടൻ ദീയവിനോടായി പറഞ്ഞു. ദീപുവും ഏട്ടനും ഇതൊക്കെ കണ്ടു ചിരി കടിച്ചു പിടിച്ചു മെല്ലെ അടുക്കളയിലേക്ക് വിട്ടു. അറിയില്ലെന്ന് പോലും ഇന്നലെ പൊട്ടി വീണതാണല്ലോ രാജകുമാരി😡……
പിന്നെ ഞങ്ങൾളൊക്കെ ജന്മനാ കിട്ടിയ കഴിവാണല്ലോ……. കലി തീരുന്നില്ലല്ലോ ദൈവമേ ഒന്നും കൂടെ പോയി പറഞ്ഞാലോ🤬🤬🤬 “നീ എന്താ ഇങ്ങനെ പുലമ്പി ഇരിക്കുന്നെ “ചേച്ചി ചോദിക്കുന്നത് കേട്ട് കടുപ്പിച്ചൊരു നോട്ടമായിരുന്നു. “എന്റെ തനു അവളോട് വെറുതെ ഉടക്കാൻ നിക്കണോ “ദീപു പടിയിൽ ചാരി ഓരോന്ന് പിറുപിറുക്കുന്നവളെ നോക്കി. “നീയും അവളുടെ സൈഡ് ആയോ”അവനെ കണ്ണുരുട്ടി.
“അയ്യോ ഞാൻ ആരുടെയും സൈഡ് അല്ല, അവളുടെ നോട്ടം കണ്ടാൽ തന്നെ അറിയാം നീ പറഞ്ഞത് പിടിച്ചിട്ടില്ലെന്ന് ” “അതിന് വേണ്ടി തന്നെ പറഞ്ഞതാ, എല്ലാവരെയും പോലേ അവൾക്കും അത് ബാധകം തന്നെയാ ” “അത് എന്റെ തനു പറഞ്ഞത് ശെരിയാ, ഒന്ന് അടിച്ചു വാരി എന്ന് വെച്ചു കയ്യിലെ വളയൊന്നും ഊരി പോകില്ല”ഏട്ടൻ ഒന്ന് സുഗിപ്പിച്ചു. “ഇതാണ് ഞാൻ പറഞ്ഞത് എന്റെ കാര്യം നോക്കാൻ എന്റെ ഏട്ടനെ ഇവിടെ കാണു
“ദീപുവിനെയും ചേച്ചിയെയും ഒന്ന് നോക്കി അവന്റെ കയ്യിൽ പിടിച്ചു. “ഓഹോ അപ്പൊ നമ്മൾ പുറത്ത് “ചേച്ചി അങ്ങനെ ഓരോന്ന് പറഞ്ഞു അവർ സംസാരിച്ചു ചിരിക്കുമ്പോഴാണ് അച്ഛൻ പെങ്ങൾ അടുക്കളയിലേക്ക് വരുന്നത്. “നിങ്ങൾ നാലും ഇവിടെ ഇരുക്കുവാണോ,സിറ്റ് ഔട്ടിലേക്ക് വാ ”
“ഇനി ഇരിക്കാൻ ഒന്നും നേരമില്ല, നാളെ തിരിച്ചു ഹോസ്റ്റലിലേക്ക് പോകാൻ ഉള്ളതാ, പാക്കിങ് ഒന്നും തുടങ്ങിയിട്ട് കൂടെ ഇല്ല.പോയിട്ട് വേണം എല്ലാം തുടങ്ങാൻ “തൻവി “കുറച്ചു സമയം കൂടെ ഇരുന്നിട്ട് പോരെ, മക്കളെ “അമ്മാവൻ അങ്ങോട്ട് വന്നു. “ചേച്ചിയും ഏട്ടനും ഇവിടെ നിന്നോട്ടെ, ഞാൻ മാത്രമേ ഇപ്പൊ പോകുന്നുള്ളൂ ”
“ഈ നട്ടുച്ചക്ക് തന്നെ പോകണോ “അമ്മായി “ദീപുന്റെ ബൈക്കിൽ പോകാം, അതികം ദൂരം ഒന്നും ഇല്ലല്ലോ ” “മ്മ്, എന്നാ ശരി നിന്റെ ഇഷ്ടം, ഞാൻ പറഞ്ഞാൽ കേൾക്കാൻ ഒന്നും പോകുന്നില്ലല്ലോ “അമ്മാവൻ “ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, നേരം ഇല്ല…. ഇനി അടുത്ത വെക്കേഷന് നോക്കാം ഒരു മാസം കൂടെ അല്ലെ ഒള്ളു “ചിരിച്ചു കൊണ്ടു പറഞ്ഞതും എല്ലാവരുടെയും മുഖം മാറി. കാര്യം എന്താണെന്ന് തൻവിയ്ക്ക് മനസിലായി…
“ഞാൻ അതൊക്കെ എപ്പോയെ വിട്ടു,ഇപ്പൊ ആ പ്രാന്തോന്നും ഇല്ല. ഇനി ആരും മാസവും എണ്ണി ഇരിക്കേണ്ട ” അമ്മായിയുടെ കവിളിൽ നുള്ളി കൊണ്ടു പറഞ്ഞു…. ഇത് അപ്പുറത്ത് ഇരുന്നു അഭിയും ദീപ്തിയും കേൾക്കുന്നുണ്ട്, അവന്റെ മുഖം മാറി എന്നാൽ ദീപ്തിയിൽ സന്തോഷമായിരുന്നു. “ഇനി ആ മാരണത്തെ സഹിക്കേണ്ടി വരില്ലല്ലോ അഭി “ദീപ്തി അവന്റെ പുറത്തു ചാരി “മ്മ് “അവൻ അതിനൊന്നു മൂളുക മാത്രം ചെയ്തു.
“എന്നാ ഞങ്ങൾ ഇറങ്ങട്ടെ അമ്മായി ” പുറത്തു ചെറുപ്പിട്ട് കൊണ്ടു ദീപുവും തൻവിയും യാത്ര പറഞ്ഞു. അഭിയ്ക്ക് വല്ലാത്ത അസ്വസ്ഥത പോലെ തോന്നി, എന്തൊക്കെയോ നഷ്ടപ്പെടും പോലെ……. ഇതുവരെ ഇല്ലാത്ത ഒരു നഷ്ടബോധം അവനിൽ നിറഞ്ഞു… തനിക്കു എന്താ പറ്റിയതെന്ന് അവന് മനസ്സിലാവുന്നില്ല. ദീപ്തി എല്ലാം നോക്കി കാണുവായിരുന്നു അവന്റെ ഭാവമാറ്റവും തൻവിയോടുള്ള പെരുമാറ്റവും എല്ലാം. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“സത്യം പറയെടി നിനക്ക് ഇതിന് മാത്രം ഉണ്ടോ പാക്ക് ചെയ്യാൻ “യാത്രയിൽ അവൻ മിററിലൂടെ അവളെ നോക്കി. “ഇല്ല😒” “പിന്നെ അമ്മായിയോട് എന്തിനാ കള്ളം പറഞ്ഞു വേഗം ഇറങ്ങിയേ ” “എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല, ദീപ്തിയ്ക്കു എന്നെ കാണുമ്പോൾ മാത്രം അഭിയോട് റൊമാൻസ് കുറച്ചു കൂടും.
അതോടെ എന്റെ കണ്ട്രോൾ പോകും “അതും പറഞ്ഞു മുൻപിലേക്ക് വീണ മുടി നേരെയാക്കിയതും കയ്യിലെ ബന്റേജ് കണ്ടു ദീപു ബൈക്ക് നിർത്തി. “നിന്റെ കയ്യെങ്ങനെ മുറിഞ്ഞേ “കൈ പിടിച്ചു അവളെ ദേഷ്യത്തിൽ നോക്കി. “തന്റെ നോട്ടം കണ്ടാൽ ഞാൻ സ്വയം മുറിച്ച പോലാണല്ലോ🙄”അവന്റെ നോട്ടം കണ്ടു അറിയാതെ പറഞ്ഞു പോയി.
“ഞാൻ ചോദിച്ചതിന് മറുപടി പറ തനു” “അത് വാഴില മുറിക്കുന്നിതിനിടെ അറിയാതെ പറ്റിയതാ “നിസാരമായി പറഞ്ഞു തൻവി കൈ എടുത്തു. “നിനക്ക് പിന്നെ പണ്ടേ കണ്ണും മൂക്കും ഇല്ലല്ലോ, ഓരോന്ന് ഒപ്പിച്ചോളും”അവൻ പുലമ്പി കൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു, “ശ്ശെടാ എനിക്കില്ലാത്ത പ്രശ്നം എന്തിനാ തനിക്ക് 🤨”തൻവി “എനിക്കൊന്നും ഇല്ല, പറഞ്ഞന്നെ ഒള്ളു 🤐”ദീപു മുഖം തിരിച്ചു. വീടെത്തിയതും അവൾ ഇറങ്ങി….
അവൻ വീട്ടിലേക്കും കയറി. “ദീപു, നാളെ ഷാർപ്പ് 6:00 മറക്കേണ്ട, എന്നെ ബസ്റ്റോപ്പിൽ കൊണ്ടു വിടണം” ബൈക്ക് നിർത്തി അകത്തേക്ക് കയറി പോകുന്നവനെ വിളിച്ചു കൊണ്ടു പറഞ്ഞു. “എനിക്കോർമ്മയുണ്ട്, തമ്പുരാട്ടി പള്ളിയുറക്കം കഴിഞ്ഞു വേഗം ഇറങ്ങിയാൽ മാത്രം 🥴”ചാവി കയ്യിൽ പിടിച്ചു തിരിച്ചു അവളെ നോക്കി. “ഓഹ് 😒”അതിന് പുച്ഛിച്ചു കൊണ്ടു വീട്ടിലേക്കോടി. അവളുടെ പോക്ക് കണ്ടു ചിരിച്ചു അവനും അകത്തേക്ക് കയറി.
രാത്രിയായി തൻവി കൊണ്ടു പോകാനുള്ളതൊക്കെ ബാഗിൽ അടുക്കി വെക്കുന്ന തിരക്കിലാണ്…. “അമ്മാ അച്ചാർ എവിടെ…”മുറിയിൽ നിന്ന് വിളിച്ചു കൂവി. “ഇപ്പൊ എടുക്കാം, തിരക്കു കൂട്ടാതെ”അമ്മയുടെ ശബ്ദം ഉയർന്നു.അതോടെ നല്ല കുട്ടിയായി എല്ലാം എടുത്തു വെച്ചു ബെഡിലേക്ക് മറിഞ്ഞു. രാവിലെ……..
തൻവി പോകാൻ റെഡിയായി നിൽപ്പാണ്….ലോങ്ങ് കോട്ടും ടീഷർട്ടും ജീനും ആണ് വേഷം.മുടി പോണിടെയിൽ ആണ്…Ruksack ട്രാക്കിങ് ബാഗ് ഇരു തോളിലൂടെയും ധരിച്ചു.waist bag one സൈഡ് ആക്കി മുൻപിലേക്ക് ഇട്ടു……അതിൽ ഫോണും പോക്കറ്റ് money ഉം എടുത്തു വെച്ചു. ഉമ്മറത്തേക്ക് ഇറങ്ങി ഷൂ ലേയ്സ് കെട്ടി കൊണ്ടു അകത്തേക്ക് നോക്കി. ആരെയും കാണുന്നില്ല, ഇത് സ്ഥിരം കലാപരിപാടിയാണ്,
ഇറങ്ങാൻ ഒരു കരച്ചിൽ..,… വെറുതെ എന്നെയും കൂടെ വഴി തിരിക്കാൻ. “ദേ ഞാൻ ഇറങ്ങുവാ….. നിങ്ങൾ അവിടെ ഒളിച്ചു കളിച്ചുരുന്നോ.” അകത്തേക്ക് വിളിച്ചു പറഞ്ഞു. അതോടെ ഓരോന്ന് തല പൊക്കാൻ തുടങ്ങി. അമ്മയും അച്ഛനും എന്നത്തേയും പോലെ മുഖം വീർപ്പിച്ചു തന്നെ. മുത്തശ്ശി സ്ഥിരം കരച്ചിൽ…… ചേച്ചിയും ഏട്ടനുന്റെയും മുഖത്തു പരിഭവവും.
അപ്പൂട്ടൻ ഉറങ്ങുവാണ് അതാണ് നല്ലത് അല്ലെങ്കിൽ ചെക്കൻ അവിടെ എത്തുവോളം കരച്ചിൽ ആയിരിക്കും. തൻവിയ്ക്ക് സങ്കടം വന്നെങ്കിലും അത് അടക്കി വെച്ചു. ഇത്രയും ദിവസം ഒരു സ്വർഗം പോലെ ആയിരുന്നു. ഇനി വെറും ഫോണിലൂടെയുള്ള സംസാരങ്ങൾ മാത്രം….. വീണ്ടും പഠനവും തിരക്കും. “പോയിട്ടു വരാം ” എല്ലാവരെയും പുണർന്നു അനുഗ്രഹം വാങ്ങിച്ചു.
അവളുടെ കണ്ണിലും അവരുടെ കണ്ണിലും നനവൂർന്നു.പിന്നെ അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം നടന്നു ദീപുവിന്റെ ബൈക്കിന് പുറകിൽ കയറി. “എന്താടാ ഈ ശീലം ഇതുവരെ മാറ്റാൻ ആയില്ലേ “നനഞ്ഞ കൺപോളകൾ കണ്ടു ദീപു ചോദിച്ചു. “അങ്ങനെ ഒന്നും ഇല്ല “വേഗം കണ്ണുതുടച്ചു. “മ്മ്, ചുവന്ന മൂക്ക് കണ്ടാൽ അറിയാം ആരാ കരഞ്ഞതെന്ന് “അവൻ തമാശ രൂപേണ പറഞ്ഞതും നടുപ്പുറം നോക്കി നല്ലൊരടി കിട്ടി.
“അമ്മേ.😖😖…..” “ആ വാ ഒന്ന് അടച്ചു വെക്ക്, അല്ലെങ്കിൽ തന്നെ മനുഷ്യൻ ഒന്ന് മൈൻഡ് റിലാക്സ് ആക്കി വരുവാണ്. അപ്പോഴാ അവന്റെ ഒരു തമാശ🤬 ” “ഇനി ഞാൻ മിണ്ടുന്നില്ല പോരെ🧐”അവൻ തല ചെരിച്ചു. കുറച്ചു സമയം കഴിഞ്ഞു ബൈക്ക് ബസ് സ്റ്റോപ്പിൽ ചെന്നു നിന്നു. തൻവി ഇറങ്ങി കൂടെ ദീപുവും, ബസ് നിർത്തി ഇട്ടിരിക്കുവാണ്…….
“ഇനി എന്നാ ഇങ്ങോട്ട് “ദീപു “വെക്കേഷന്, ” “എന്നാ പോയി ഇരുന്നോ, കുറച്ചു കഴിഞ്ഞാൽ തിരക്കായിരിക്കും ” “അപ്പൊ ഓക്കേ മാഷേ, ഇനി വന്നിട്ട് കാണാം “തൻവി അവന് ചിരിച്ചു കൊണ്ടു സല്യൂട്ട് പോലെ കൈ കാണിച്ചു ബസിലേക്ക് കയറി. ദീപു അവൾ കയറിയതും അവൻ തിരിച്ചു പോയി. നാലഞ്ചു മണിക്കൂറത്തെ യാത്രയ്ക്കു ശേഷം തൻവി തിരിച്ചു എറണാകുളത്തേക്ക്……
അവൾ പുറത്തേക്കിറങ്ങി ഒന്ന് നെടുവീർപ്പിട്ട് കൊണ്ടു ചുറ്റും കണ്ണുകൾ പായിച്ചു. ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു മുൻപിലുള്ള ഓട്ടോയിൽ കയറി നേരെ ഹോസ്റ്റലിലേക്ക് വിട്ടു. തൻവി കയറുമ്പോൾ ജ്യോതി അവിടെ ഇല്ലായിരുന്നു, കോളേജിൽ പോയിട്ടുണ്ട്… അവൾ ഡ്രസ്സ് എല്ലാം എടുത്തു അടുക്കി.വെച്ചു റൂം എല്ലാം ഒന്ന് ഒതുക്കി ക്ലീൻ ആക്കി… വീട്ടിലേക്ക് വിളിച്ചു എത്തിയ കാര്യം അറിയിച്ചു കുറച്ചു സമയം അങ്ങനെ ഇരുന്നു എപ്പോയോ ഉറങ്ങി പോയി.
എണീറ്റപ്പോൾ നേരം വൈകുന്നേരമായിരുന്നു. ജ്യോതി വന്നു കയറുമ്പോൾ ടേബിളിന് മുകളിൽ കാലും കയറ്റി റീൽസ് കാണുന്ന തൻവിയെയാണ്. “ആ ടെറസിലേക്ക് കയറ്റി വെക്ക്😬” ഓഹോ വന്നപ്പോൾ തന്നെ പുച്ഛം😖 “അല്ലേടി നിന്നെ ഞാൻ പൂവിട്ട് പൂജിക്കാം. രണ്ടു ദിവസത്തിന് എന്നും പറഞ്ഞു പോയിട്ട് ഇന്നത്തേക്ക് നാലു ദിവസം ആയി 😡” “അത് പിന്നെ അങ്ങനെ അല്ലെ വരു. അവരെ ഒക്കെ കണ്ടപ്പോൾ🫣”
“ഒറ്റക്കിരുന്നു പോസ്റ്റടിച്ചു പോയി”ജ്യോതി ബെഡിൽ മലർന്നു കിടന്നു. “എന്തെങ്കിലും വിശേഷിച്ചുണ്ടായോ കോളേജിൽ ” “ഏയ് അങ്ങനെ ഒന്നും ഇല്ല, പിന്നെ നിതിനേട്ടൻ നിന്നെ അന്വേഷിച്ചിരുന്നു” “അവിടെ ചെന്നാൽ ഫോണൊന്നും വേണമെന്നില്ല, വിളിക്കാനും മറന്നു ” “നാളെ കോളേജിൽ വെച്ച് കാണാലോ” “മ്മ് “അവൾ ഒന്ന് മൂളി നോട്സ് എല്ലാം പൊടി തട്ടി പുറത്തെടുത്തു.നാളെ കൊണ്ടു പോകാൻ ഉള്ളതല്ലേ എന്നോർത്തു……….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…