Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണവും സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. ഹേ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർക്ക് സുരക്ഷ ഉറപ്പാക്കണം. സിനിമയിലെ സ്ത്രീകളുടെ സുരക്ഷക്കായി നിയമനിർമാണം വേണം

അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി അന്വേഷണ കമ്മീഷൻ രൂപീകരിച്ചത്.

നാല് വർഷത്തിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. ചില പേജുകൾ ഒഴിവാക്കി 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്.

Related Articles

Back to top button