Novel

❤️നിന്നിലലിയാൻ❤️: : ഭാഗം 2

[ad_1]

രചന: വിജിലാൽ

എടാ ഹർഷാ….. ഞാൻ ഇന്ന് രാത്രിയിൽ ഉള്ള ട്രെയിന് നാട്ടിലേക്ക് പോകും സത്യം പറഞ്ഞാൽ ഒരു മാസം കൊണ്ടു തന്നെ മടുത്തു മോനെ ഈ ബാംഗ്ലൂർ ജീവിതം ഇപ്പോൾ ശെരിക്കും ഞാൻ എന്റെ നാട് മിസ്സ് ചെയ്യുന്നുണ്ട് (കണ്ണൻ) എന്റെ കണ്ണാ അത് നീ ഒന്ന് ഈ ബാംഗ്ലൂർ കാണാത്തത് കൊണ്ട മോനെ നിന്റെ ആ പട്ടിക്കാടിനെക്കാൾ ഭംഗിയുണ്ട്‌ ഈ ബാംഗ്ലൂർ നഗരത്തിന് (സിദ്ധു) ഹലോ എല്ലാവരും എന്താ ഇവിടെ ഹർഷാ ഇവന്മാർക്ക് ഇവിടെ ജോലി ഒന്നും ഇല്ലാത്തത് കൊണ്ടാണോ നിന്റെകൂടെ നിന്റെ കാബിനിൽ ഇരിക്കുന്നത് (ചാരു)

അതോ നമ്മുടെ കണ്ണൻ ഇന്ന് രാത്രിയിലെ ട്രെയിന് പാലക്കാട് പോവാന്ന് അവന് ഇവിടെ മടുത്തു തുടങ്ങി എന്ന് അതും പറഞ്ഞു ഇരുന്ന ചെയറിൽ നിന്നും ഹർഷൻ എഴുനേറ്റ് അവരുടെ അടുത്തേക്ക് വന്നു നീ ഇവിടെ വന്നപ്പോൾ തൊട്ടു പറയുന്നതല്ല നിന്റെ ഗ്രാമത്തെ പറ്റി അതുകൊണ്ട്‌ ഇപ്രാവശ്യം ഞങ്ങളും വരാം എന്താ നിങ്ങളുടെ അഭിപ്രയം ഞാൻ എന്തായാലും പോകാൻ തിരുമാനിച്ചു നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ വരാം (ഹർഷൻ) അല്ലഡാ നിങ്ങളും കൂടി വന്നാൽ ഇവിടുത്തെ കാര്യം ആരു നോക്കും (കണ്ണൻ)

അതോർത്ത് നീ പേടിക്കണ്ട നമുക്ക് കിരണിനെ എൽപിക്കാം അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വന്നാൽ പോരെ (ഹർഷൻ) അങ്ങനെയാണ് എങ്കിൽ ഞങ്ങളും വരാൻ റെഡിയാണ് അതും പറഞ്ഞു എല്ലാവരും അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു ഹലോ ഇനി നിങ്ങൾക്ക് ഞാൻ എല്ലാം പറഞ്ഞു തരാം എന്റെ പേര് ഹർഷൻ HR ഗ്രൂപ്പിന്റെ MD യാണ് ഞാൻ പിന്നെ ഇവിടെ നിന്ന് ഇറങ്ങി പോയ കണ്ണനും(കാർത്തിക്ക്) സിദ്ധുവും ചാരുവും എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ് ഞങ്ങൾ നാലു പേരും ഒരു വീട്ടിൽ ആണ് താമസം

ചാരുവും സിദ്ധുവും ഞാനും ഒരുമിച്ചു പഠിച്ചവരാണ് പിന്നെ കണ്ണൻ അവന് ഇവിടെ വന്നതിനു ശേഷം കിട്ടിയതാണ് അപ്പോ ശെരി ബാക്കി കാര്യങ്ങൾ പിന്നെ പറയാം ഇപ്പോൾ കുറച്ചു തിരക്ക് ഉണ്ട് എന്നാലേ ഞങ്ങൾക്ക് കണ്ണന്റെ കൂടെ പോകാൻ പറ്റൂ വർക് എല്ലാം തീർത്തു എല്ലാകാര്യങ്ങളും കിരണിനെ പറഞ്ഞേല്പിച്ചു ഞങ്ങള് വിട്ടിലേക് മടങ്ങി വീട്ടിൽ പോയി ഞങ്ങൾ എല്ലാവരും അവരവരുടെ തിങ്‌സ് പാക്ക് ചെയ്തു റെയിൽവേ സ്റ്റേഷനിലേക്ക് പോയി _________

അമ്മു…… അമ്മു…….. ഈ കുട്ടി ഇത് എവിടെ പോയി കിടക്ക….. അമ്മു……. എന്റെ മുത്തശ്ശി തൊണ്ട പൊട്ടികണ്ട ഞാൻ കാവിൽ വിളക്ക് വെക്കാൻ പോയതാ…. അമ്മുട്ടി….. അവിടെ ഫോൺ കിടന്ന് കരയുന്നുണ്ടായിരുന്നു എനിക്കാണെങ്കിൽ അതിനെ പറ്റി ഒന്നും അറിയില്ലല്ലോ അതാ കുട്ടി ഞാൻ നിന്നെ അന്നെഷിച്ചത് അതിപ്പോ ആരാ വിളിക്കാൻ ചിലപ്പോൾ കണ്ണേട്ടൻ വിളിച്ചതാവും വാ ഞാൻ വിളിച്ചു താരം അതും പറഞ്ഞു അമ്മു തുള്ളി ചാടി വിട്ടിലേക് കയറിപ്പോയി

പതിയെ പോ അമ്മു നീ വീഴും അതും പറഞ്ഞു മുത്തശ്ശി അവളുടെ പുറകെ പോയി കണ്ണേട്ടനെ വിളിക്കാൻ ഫോൺ എടുത്തതും അത് റിംഗ് ചെയ്തതു ഒരുമിച്ചായിരുന്നു നമ്പർ കണ്ടപ്പോൾ മനസിലായി അത് അച്ഛൻ ആണ് എന്ന് ഹലോ അച്ഛാ അച്ഛൻ നേരത്തെ വിളിച്ചയിരുന്നോ മുത്തശ്ശി വന്ന് ഫോൺ എടുത്തപ്പോഴേക്കും കോൾ കാട്ടായി അതാ ഞാൻ ചോദിച്ചത് അല്ല അച്ഛനും അമ്മയും ഇവിടെ നിന്ന് പോയിട്ട് സമയം എന്തായി എന്ന് അറിയോ നിങ്ങളുടെ കല്യാണം കഴിഞ്ഞു വർഷങ്ങൾ ഒരുപാട് ആയി അപ്പോഴാ ഇവിടെ രണ്ടുപേര് എന്റെ അമ്മു നീ എനിക്ക് പറയാൻ ഒരു അവസരം താ ഞാൻ ഇപ്പോൾ നിന്നെ വിളിച്ചത്

എന്നെ കണ്ണൻ വിളിച്ചിരുന്നു ആണോ എന്നിട്ട് കണ്ണേട്ടൻ എന്ത് പറഞ്ഞു അവൻ വരുന്നുണ്ടോ അമ്മു നീ ഫോൺ അമ്മയ്ക്ക് കൊടുത്തെ എന്നാൽ മാത്രമേ എനിക്ക് എന്തെങ്കിലും പറയാൻ പറ്റു അച്ഛൻ അങ്ങനെ പറഞ്ഞതും അമ്മു ചുണ്ട് ഒന്ന് പുറത്തേക്ക് ഉന്തിനിർത്തി ഫോൺ മുത്തശ്ശിയുടെ കൈയിൽ കൊടുത്തു ആ ശെരി ഞാൻ പറഞ്ഞോള്ളേം അച്ഛൻ എന്താ മുത്തശ്ശി പറഞ്ഞത് അതോ കണ്ണൻ ഇന്ന് വരുന്നുണ്ടെന്ന് ആണോ മുത്തശി എന്നിട്ട് കണ്ണേട്ടൻ എന്താ നമ്മളെ വിളിച്ചു പറയാതെ ഇരുന്നത് അതോ അവൻ ഫോൺ വിളിച്ചാൽ തന്നെ നീ അവന് പറയാൻ ഒരു അവസരം കൊടുക്കാതെ അങ്ങോട്ട് പറഞ്ഞു കൊണ്ടിരിക്കും

അതുകൊണ്ടാവും അവൻ ഇങ്ങോട്ട് വിളിക്കാതെ ഇരുന്നത് അതേ കിളവി ഞാൻ ഇവിടെ നിന്നും കല്യാണം കഴിച്ചു പോകുമ്പോൾ പഠിക്കും നിങ്ങൾ എല്ലാവരും ഞാൻ മിണ്ടുന്നത് അല്ലെ നിങ്ങളുടെ പ്രശ്നം ഞാൻ മിണ്ടുന്നില്ല പോരെ അതും പറഞ്ഞു ചവിട്ടി തുള്ളി അമ്മു മുകളിലേക്ക് പോയി എടി പെണ്ണേ അവര് മൂന്ന് നാല് പേരുണ്ട് എന്ന നിന്റെ അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞത് അവർക്ക് വേണ്ട മുറി ഒന്ന് വൃത്തിയാക്കി വെക്കു നീ അതു കേട്ടതും പോയതിനെകൾ സ്പീഡിൽ അമ്മു തിരിച്ചുവന്നു അതേ എന്നോട് ആരും വിളിച്ചു ഒന്നും പറഞ്ഞില്ല അതുകൊണ്ട് എന്നെ കൊണ്ടു പറ്റില്ല

വേണം എങ്കിൽ മുത്തശ്ശി തന്നെ ശെരിയാക്കി വെച്ചോ അതും പറഞ്ഞു അവൾ മുകളിലേക്ക് പോയി കുറച്ചു കഴിഞ്ഞു പുറത്തേക്ക് പോയി നീ എങ്ങോട്ടാ അമ്മു ഞാൻ അമ്മായിയുടെ വീട്ടിലേക്ക് പോവ അവിടെ അമ്മായി ഒറ്റക്ക് അല്ലെ പിന്നെ ഈ വയ്യാത്ത കാലും വെച്ച് മുകളിലേക്ക് കയറാൻ നിക്കണ്ട അവന്റെ കൂട്ടുകാർക്ക് വേണ്ടി ഞാൻ റൂം എല്ലാം ശെരിയാക്കിയിട്ടുണ്ട് ___________ ഡാ…….. നീ ഞങ്ങൾ വരുന്ന കാര്യം വീട്ടിൽ പറഞ്ഞോ (ഹർഷൻ) അതൊക്കെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് പക്ഷെ എനിക്ക് ഒരു ഉറപ്പും ഇല്ല അതെന്താ(ചാരു) അല്ല എന്റെ വീട്ടിൽ ഒരുത്തി ഉണ്ട് അവളെ വിളിച്ചു പറയാത്തത് കൊണ്ട് ചിലപ്പോൾ അറിയില്ല

ചെല്ലുമ്പോൾ അറിയാം നീ എന്താ ഹർഷാ ഒന്നും മിണ്ടാതെ ഇരിക്കുന്നത് (കണ്ണൻ) നീ പറഞ്ഞത് പോലെ നിന്റെ നാട് അത് ശെരിക്കും സൂപ്പർ ആണോ ബാംഗ്ലൂർ ആണോ അതോ നിന്റെ നടണോ നല്ലത് എന്ന് ചെല്ലുമ്പോൾ അറിയാം(ഹർഷൻ) അതും പറഞ്ഞു ഞാൻ പുറം കാഴ്ചയിലേക്ക് കണ്ണും നട്ടിരുന്നു എപ്പോഴോ ഉറക്കം വന്ന് കണ്ണുകളെ മുടിയത് കൊണ്ട് ഞാൻ ഉറങ്ങിപ്പോയി രാവിലെ ചാരുവിന്റെ ശബ്ദം കേട്ടാണ് ഉണർന്നത് ഡാ…… നമുക്ക് ഇറങ്ങാൻ ഉള്ള സ്ഥലം എത്താറായി അടുത്ത സ്റ്റേഷനിൽ നമുക്ക് ഇറങ്ങണം എന്ന് കണ്ണൻ പറഞ്ഞതും ഞാൻ പോയി മുഖം കഴുകി വന്നു അപ്പോഴേക്കും അവരെല്ലാം ഇറങ്ങാൻ തയ്യാറായി കഴിഞ്ഞിരുന്നു

ഞങ്ങൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് ഒരു ടാസ്‌സി പിടിച്ചു കണ്ണന്റെ വിട്ടിലേക് യാത്ര തിരിച്ചു ശെരിക്കും കണ്ണൻ പറയുന്നതിനേകളും സുന്തരമായി എനിക്ക് തോന്നി ടാവുണിൽ നിന്ന് ഒരു 2 മണിക്കൂർ യാത്രയുണ്ടായിരുന്നു അവന്റെ വീട്ടിലേക്ക് ടാസ്‌സി ഒരു മണ്ണ് പാതയിലൂടെ നിങ്ങിയതും മണ്ണ് പാതയുടെ രണ്ടു സൈഡിലും കാറ്റിന്റെ സംഗീതതിന് കൂട്ടായി താളം പിടുച്ചു കളിക്കുന്ന നെൽകതിരുകൾ അവയ്ക്ക് ഭംഗി കൂട്ടുന്നത് പോലെ മലനിരകൾ തെങ്ങിൻ തോപ്പുകളും കേരളം എന്ന് കെട്ടിട്ടുണ്ടെങ്കിലും ആദ്യമായി വരുന്നതാണ്

ഇവിടെ സത്യത്തിന്റെ ഇതെന്റെ പുതിയ ഒരു അനുഭവം ആണ് അങ്ങനെ ആ കാഴ്ചകള്ക്ക് ഒടുവിൽ ഞങ്ങൾ ഒരു തറവാടിന്റെ മുമ്പിൽ കൊണ്ടുപോയി വണ്ടി നിർത്തി ഞാൻ എല്ലാവരും അതിൽ നിന്നും ഇറങ്ങി മുതലമട ഫ്രണ്ട്സ്…… ഇതാണ് എന്റെ വീട് എല്ലാവർക്കും എന്റെ ഈ കൊച്ചുവിട്ടിലേക്ക് സ്വാഗതം…..😁 (കണ്ണൻ) ഇതാണോ കൊച്ചു വിട് പഴയ തറവാട് ആണ് അതും നാല് കേട്ട് അകത്തേക്ക് കയറാൻ തന്നെ ഒരു ചെറിയ വാതിൽ മരത്തിനാൽ തീർത്തത് അത് തുറന്ന് അകത്തേക്ക് കയറിയാൽ മുറ്റത്തു രണ്ടു സൈഡിലായി മനോഹരമായി തീർത്ത പൂത്തോട്ടം പല നിറത്തിൽ ഉള്ള റോസ ചെടികൾ ഉണ്ട്

പിന്നെ ആന്തുറിയം ഓർക്കിഡ് അങ്ങനെ പല വിധ പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നതാണ് മാത്രമല്ല അവിടെ പാറി പറക്കുന്ന ഒരുപാട് ചിത്രശലഭങ്ങളും തുമ്പിയും മറ്റൊരു സൈഡിൽ ചെറിയ ഒരു കുളം അതിൽ മൊട്ടിട്ട് നിൽക്കുന്ന നില താമര ആ താമര കുളത്തിനോട് ചേർന്ന് നിൽക്കുന്ന മരത്തിൽ നിന്ന് കിളികളുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട് ഞങ്ങളുടെ വരവ് പ്രീതിഷിച്ചത് കൊണ്ടാണ് എന്ന് തോന്നും പ്രായം ആയാ മുത്തശ്ശി ഞങ്ങളെ നോക്കി ചിരിച്ചു കണ്ണാ………..

മുത്തശ്ശി…………. അതും പറഞ്ഞു കണ്ണൻ മുത്തശ്ശിയെ എടുത്ത് വട്ടം കറക്കി എന്റെ കുട്ടി….. നീ എന്നെ താഴെ ഇറാക്ക് ആ കാന്താരി കാണണ്ട നീ ഈ കാണിക്കുന്നത് പിന്നെ അവൾ എന്റെ ചെവിക്ക് ഒരു സ്വസ്ഥത തരില്ല അതുകൊണ്ടാ മുത്തശ്ശി അങ്ങനെ പറഞ്ഞതും കണ്ണൻ മുത്തശ്ശിയെ താഴെ നിർത്തി വാ….. മക്കളെ…. നിങ്ങൾ എന്താ അവിടെത്തന്നെ നിൽക്കുന്നത് കേറി വാ….. കണ്ണാ നീ ആ കുട്ടികളെ അകത്തേക്ക് വിളിക്ക് മാധവ…. ആരൊക്കെയ വന്നേക്കുന്നത് എന്ന് നോക്ക് മുത്തശിയുടെ വിളി എത്തിയതും അച്ഛനും അടുക്കളയിൽ നിന്ന് അമ്മയും ഹാജർ വെച്ചു ആ നിങ്ങൾ എല്ലാവരും പോയി കുളിച്ചിട്ടു വാ…. ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുത്തു വെക്കാം(അമ്മ)

വാടാ… നമുക്ക് പോയി കുളിച്ചിട്ടു വരാം അതും പറഞ്ഞു എല്ലാവരും പിരിഞ്ഞു പോയി മുകളിൽ ചെന്നതും മോളെ ചാരു ആ മുറി നിനക്കാണ് ഞങ്ങൾ മൂന്ന് പേരും എന്റെ മുറിയിൽ കിടന്നോളം നിനക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ് എങ്കിൽ നീ എന്റെ അനിയത്തിയുടെ കൂടെ കിടന്നോ നീ പോടാ അതും പറഞ്ഞു അവള് അവളുടെ മുറിയിലേക്കും ഞങ്ങൾ എല്ലാവരും എന്റെ മുറിയിലേക്കും പോയി കുറച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാവരും താഴേക്ക് പോയി അവിടെ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഫുഡ് റെഡിയായിരുന്നു മക്കള് വാ….

വന്ന് ഇരിക്ക് ഞാൻ ഉണ്ടാക്കിയത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല (അമ്മ) ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ല ഞങ്ങൾക്ക് എല്ലാം ഒക്കെയാണ് (ചാരു) അല്ല അമ്മേ എവിടെ നമ്മുടെ തമ്പുരാട്ടി (കണ്ണൻ) അത് ഒന്നും പറയണ്ട നീ ഇന്നലെ വിളിച്ചു വരുന്ന കാര്യം പറഞ്ഞില്ല എന്നും പറഞ്ഞു അമ്മായിയുടെ വീട്ടിലേക്ക് പോയി ഇനി എപ്പോൾ തിരിച്ചു വരാൻ തോന്നുനോ അപ്പോൾ വരുമായിരിക്കും (മുത്തശ്ശി) എന്റെ മുത്തശ്ശി ഞാൻ അവളെ വിളിക്കണം എന്ന് കരുത്തിയതാ പിന്നെ വിളിക്കാതെ ഇരുന്നത് അവളെ വിളിച്ചാൽ അങ്ങോട്ട് പറയാൻ ഒരു അവസരം താരത്തെ രാവിലെ മുതൽ വൈകുനേരം വരെ ഉണ്ടായ കാര്യങ്ങൾ എന്നോട് പറയും

പട്ടിയുടെയും പൂച്ചയുടെയും ചെടികളുടെയും എല്ലാം പറഞ്ഞു കഴിയുമ്പോൾ അല്ലെ നമുക്ക് എന്തെങ്കിലും അവളോട്‌പറയാൻ പറ്റു അതാ ഞാൻ അവളെ വിളിക്കാതെ ഇരുന്നത് (കണ്ണൻ) സ്സാരമില്ല മുത്തശ്ശി ഞാൻ കുറച് കഴിഞ്ഞു അമ്മായിയെ കാണാൻ പോകുന്നുണ്ട് അപ്പോൾ അവളെയും കൂട്ടിക്കൊണ്ട് വന്നോളം പോരെ അങ്ങനെ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു കുറച്ചു നേരം എല്ലാവരോടും സംസാരിച്ചിരുന്നു കുറച്ചു കഴിഞ്ഞു ഞാൻ അമ്മായിയുടെ വിട്ടിലേക് ഇറങ്ങിയതും എന്റെ കൂടെ അവരും വരുന്നു എന്ന് പറഞ്ഞു

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി അമ്മായിയുടെ വിട്ടില്ലേക്ക് പോയി ഞങ്ങൾ അവിടെ എത്തിയതും എന്റെ കണ്ണുകൾ ചെന്ന് പതിച്ചത് മുറ്റത്തു നിൽക്കുന്ന തുളസി ചെടിയോട് പരിഭവം പറയുന്ന ഒരു പെണ്കുട്ടിയിൽ ആണ് അവള് പറയുന്നത് കേൾക്കാൻ നിക്കുന്നത് പോലെ അവളുടെ അടുത്തു ഒരു പൂച്ചയും കുറച്ചു മാറി രണ്ട് കിളികളും ഉണ്ടായിരുന്നു ദാവണി ആണ് അവളുടെ വേഷം കൈയിൽ നിറയെ കുപ്പിവളകൾ ഉണ്ട് കഴുത്തിൽ ഒരു ചെറിയൊരു മുത്തുമാല കഴുത്തിൽ ജിമിക്കി കമൽ അവളുടെ കഴുത്തിന്റെ ചലനത്തിന് അനുസരിച്ച് കാതിൽ കിടക്കുന്ന ജിമിക്കിയും ആടുന്നുണ്ട്

തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല (ഹർഷൻ) എന്റെ തുളസി നിനക്ക് ദിവസവും ഒഴിക്കുന്നത് വെള്ളം തന്നെ അല്ലെ പിന്നെ എന്താ നീ ശോഷിച്ചു പോകുന്നത് നീ നമ്മുടെ കുറിഞ്ഞിയെ കണ്ടു പടിക്ക് അവൾ ഇരിക്കുന്നത് കണ്ടോ അല്ല ഞാൻ ഇതൊക്കെ എന്തിനാ നിന്നോട് പറയുന്നത് അല്ല നിനക്ക് ഇനി ഞാൻ മിണ്ടാതെ ഇരിക്കുന്നത് ആണോ ഇഷ്ട്ടം അത് നിനക്ക് പറയാൻ പറ്റാത്തത് കൊണ്ടണോ നീ നിങ്ങനെ പ്രീതിഷേധിക്കുന്നത് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിച്ചതാ (അമ്മു)

എന്റെ അമ്മുട്ടി……. നീ ആരോടാ ഈ പരാതി പറയുന്നത്(കണ്ണൻ) അല്ല……. ആരാ….. എന്ത് വേണം (അമ്മു) എന്റെ അമ്മുട്ടി നീ എന്താ അന്യനോട് സംസാരിക്കുന്നത് പോലെ (കണ്ണൻ) അവൻ അവളോട് സംസാരിക്കുമ്പോഴും എന്റെ കണ്ണുകൾ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നോക്കി നിൽക്കുകയായിരുന്നു അവളുടെ ചവിട്ടി തള്ളി ഉള്ള പോകാണ് എന്റെ മുഖം അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തത് (ഹർഷൻ) അമ്മായി അമ്മായിയെ കാണാൻ ആരൊക്കെയോ വന്നിരിക്കും…. അതും പറഞ്ഞു അവൾ അകത്തേക്ക് പോയി നിങ്ങള് വാ ഇത് ഒരു നടയ്ക്ക് ഒന്നും പോകും എന്ന് തോന്നുന്നില്ല(കണ്ണൻ) ഞങ്ങൾ എല്ലാവരും ആകത്തേത് കയറി ഇരിക്കട……

. ആ കണ്ണാ…… നീ ഇന്ന് വരും എന്ന് അമ്മു പറഞ്ഞു ഇപ്പോൾ അതു പറഞ്ഞപ്പോഴേക്കും അകത്തു നിന്ന് ചായയുമായി അമ്മു വന്നു അവൾ എല്ലാവർക്കും ചായ കൊടുത്തു എനിക്ക് മാത്രം ചായ തന്നു പക്ഷെ അവൾ എപ്പോഴും ചെയുന്നത് പോലെ പഞ്ചസാരയ്ക്ക് പകരം ഉപ്പായിരുന്നു അതും തന്ന് അവൾ അമ്മായിയുടെ പുറകിൽ പോയി നിന്നു ആ പെണ്കുട്ടി ഞങ്ങൾക്ക് എല്ലാവർക്കും ചായ കൊണ്ട് വന്ന് തന്നപ്പോഴും എന്റെ കണ്ണുകൾ അവളിൽ ആയിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button