National

നാനോയുടെ ഇവി പതിപ്പ് വര്‍ഷാവസാനത്തോടെ എത്തും

മുംബൈ: ഏറ്റവും കുറഞ്ഞ വിലയില്‍ ഒരു കാര്‍ വാങ്ങുകയെന്നത് സാധാരണക്കാരുടെയെല്ലാം സ്വപ്‌നമാണ്. നാലും അഞ്ചു ലക്ഷം മുടക്കി കാര്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു ഒരു ലക്ഷം രൂപക്ക് കാറെന്ന വാഗ്ദാനവുമായി ടാറ്റയുടെ അമരക്കാരന്‍ സാക്ഷാല്‍ രത്തന്‍ ടാറ്റ എത്തിയത്.

രാജ്യം മുഴുവന്‍ ഏറ്റെടുത്ത വാഹനമായിരുന്നു ടാറ്റയുടെ ഒരു ലക്ഷം രൂപ മാത്രം വിലയുള്ള ആ നാനോ കാര്‍. എന്നാല്‍ ഇപ്പോള്‍ നാനോയെ വീണ്ടും ഇവി ആയി അവതരിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമം അന്തിന ഘട്ടത്തിലാണെന്നാണ് സൂചന.

ഈ വര്‍ഷം അവസാനത്തോടെ നാനോയുടെ ഇവി പതിപ്പ് വിപണിയിലേക്കെത്തും.
ഒരൊറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ താണ്ടാന്‍ ഇവനാവും. രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായാണ് ഈ കാറിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഇവി ശൃംഖലയില്‍ വന്‍ വിപ്ലവത്തിനാവും ടാറ്റാ നാനോ ഇവി തുടക്കമിടുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button