National

ബിഎംഡബ്ല്യു എഫ് 900 ജിഎസ് ഈ മാസം വരും

ലോക വാഹന വിപണിയിലെ മുടിചൂടാമന്നന്മാരാണ് ബെന്‍സും ബിഎംഡബ്ലിയുവും വോള്‍വോയുമെല്ലാം. കാറുകള്‍പോലെ ലോകോത്തര അത്യാഢംബര ബൈക്കുകളും ബിഎംഡബ്ലിയുപോലുള്ള കമ്പനികള്‍ നിര്‍മിക്കുന്നുണ്ട്.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ബിഎംഡബ്ല്യുവിന്റെ എഫ് 900 ജിഎസ്, ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചര്‍ എന്നിവയുടെ പ്രീലോഞ്ച് ബുക്കിംഗിന് ഇന്ത്യയില്‍ തുടക്കമായതാണ്.
പുതിയ ബിഎംഡബ്ല്യു എഫ് 900 സീരീസ് 13 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഏറെ പ്രതീക്ഷയോടെ ബുക്കിംങ് ആരംഭിച്ചിരിക്കുന്നത്. ഈ മാസം ഇന്ത്യന്‍ നിരത്തുകളിലേക്കു ഇവ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് (സിബിയു) മോഡലുകളായി ഈ മോട്ടോര്‍ സൈക്കിളുകള്‍ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ബിഎംഡബ്ല്യു എഫ് 900 ജിഎസ്, ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചര്‍ എന്നിവ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ പ്രീമിയം മിഡ് റേഞ്ച് ടൂറിംഗ് എന്‍ഡ്യൂറോകളാണ്. ബിഎംഡബ്ല്യു എഫ് 900 ജിഎസ് പൂര്‍ണ്ണമായും പുതിയതാണ്. രണ്ട് മോട്ടോര്‍സൈക്കിളുകളിലും വലിയ 895 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത് (105 ബിഎച്ച്പിയും 93 എന്‍എം). കണക്കുകള്‍ ഏകദേശം 10 ബിഎച്ച്പിയും 1എന്‍എമ്മും മുമ്പത്തേക്കാള്‍ കൂടുതലാണ്.

എഫ് 900 ജിഎസ്, ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചര്‍ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കില്‍ ബുക്ക് ചെയ്യാവുന്നതാണ്. ബിഎംഡബ്ല്യു എഫ് 900 ജിഎസ്, ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചര്‍ എന്നിവ ബുക്ക് ചെയ്യാന്‍ തൊട്ടടുത്തുള്ള അംഗീകൃത ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാവുന്നതാണെന്ന് കമ്പനി വ്യക്തമാക്കി. ചെറുതോ, ദീര്‍ഘദൂരമോ ആയ യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇരുചക്ര വാഹനമാവും ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചര്‍ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button