Kerala

ഉപ്പ് തിന്നവൻ വെള്ളം കുടിക്കും; അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി റിയാസ്

എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും മന്ത്രി പറഞ്ഞു

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറുന്നതിന് മുമ്പ് വർഗീയ കലാപത്തിന് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പോലീസ്. പല പ്രവൃത്തികൾക്കും ഇടനിലക്കാരായി പോലീസ് പ്രവർത്തിച്ചിരുന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനകീയ പോലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി

മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ കർക്കശ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല

Related Articles

Back to top button