Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പവന് 53,360 രൂപയിൽ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 6670 രൂപ എന്ന നിരക്കിലും പവന് 53,360 രൂപ എന്ന വിലയിലുമാണ് ഇന്നും സ്വർണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ സ്വർണവില ഉയരാതെ തുടരുകയാണ്.

ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞാണ് ഇന്നലെ സ്വർണവില 53,500 രൂപയിൽ താഴെയെത്തിയത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്.

കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വർണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ സ്വർണവിലയിൽ 360 രൂപയാണ് കുറഞ്ഞത്.

 

Related Articles

Back to top button