Novel

നിനക്കായ്: ഭാഗം 2

[ad_1]

രചന: നിലാവ്

എന്തുപറ്റി ശ്രദ്ധ…???അവളെ ഒരുക്കി കഴിഞ്ഞില്ലേ…ലക്ഷ് തന്റെ കമ്പനിയിലെ costume ഡിസൈനെറും സ്റ്റൈലിസ്റ്റുമായ ശ്രദ്ധയോട് ചോദിച്ചു…

അത് സാർ ആ കുട്ടി ആ ഡ്രസ്സ്‌ ധരിക്കാൻ ഒരുക്കമല്ലെന്ന്…

ഓക്കേ… ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞു ലക്ഷ് ശിവാനി ഇരിക്കുന്ന മുറിയിലേക്ക് ചെന്നു…

അവൾ കുളി കഴിഞ്ഞു ബാത്ത് റോബും ഇട്ടു നിൽപ്പായിരുന്നു…. ലക്ഷിനെ കണ്ടതും അവൾക്ക് എന്തോ ജാള്യത തോന്നി… മുട്ടിനു താഴെയുള്ള ബാത്ത്റോബ് ആയിരുന്നുവെങ്കിലും തന്റെ കാലിന്റെ കുറച്ചു ഭാഗം നല്ലപോലെ കാണാം… പക്ഷെ അവൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല….

എന്തിനാ ശിവാനി ഇങ്ങനെ വാശി പിടിക്കുന്നത്.. ആ ഡ്രസ്സ് പെട്ടെന്ന് ഇട്ടു റെഡി ആയി വരാൻ നോക്ക്..അവൻ വളരെ സമാധാനത്തോടെയാണ്‌ അവളോട് പറഞ്ഞത്…

സോറി സാർ എനിക്കത് ഇടാൻ പറ്റില്ല…

എന്തുകൊണ്ട്…

അത്…അതു പിന്നെ… അതുപോലുള്ള ഡ്രെസ്സൊന്നും ഞാൻ ധരിക്കില്ല സാർ.. സാർ തന്നെ ഒന്ന് നോക്കിക്കേ അത് ഓഫ്‌ ഷോൾഡർ ആയിട്ടുള്ള ഹെവി വർക്ക്‌ ഉള്ള ഗൗൺ ആണ്… അതിൽ ഞാൻ ഒട്ടും comfortable ആയിരിക്കില്ല സാർ..

അത് കേട്ട ലക്ഷ് ആ ഗൗൺ എടുത്ത് നോക്കി… ബാക്ക് ഭാഗം ഫുൾ ഓപ്പൺ ആയിട്ടുള്ള ഗൗൺ ആയിരുന്നു അത്… അതിനാൽ അവനത് ധരിക്കാൻ അവളെ നിർബന്ധിച്ചില്ല….

ശരി… ഞാൻ ഒരു സാരി സെലക്ട്‌ ചെയ്ത് തരട്ടെ അതുടുക്കാൻ പറ്റുമോ… ലക്ഷ് അവളുടെ അരികിൽ വന്നുകൊണ്ട് ചോദിച്ചു..

അവൾ ചെറുതായി മൂളി…

ഇനി അതിനും എന്തെങ്കിലും കുറ്റം കണ്ടു്പിടിക്കുമോ…

കുറ്റം പറയാൻ പറ്റുന്നതരത്തിലുള്ളതാണെങ്കിൽ ഞാൻ ഉറപ്പായും പറഞ്ഞിരിക്കും സാർ.. സാറിന്റെ യഥാർത്ഥ ഭാര്യ ആണെങ്കിൽ സാർ ഇതുപോലെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടുമോ…?? ഭാര്യയെ ആത്മാർഥമായി സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഭർത്താവും അതാഗ്രഹിക്കില്ല.. ഇവിടിപ്പോ ഞാൻ സാറിന്റെ ആരും അല്ല.. പക്ഷെ എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്.. അതൊരിക്കലും ഞാൻ മറ്റുള്ളവർക്ക് മുന്നിൽ പണയം വെക്കാൻ ആഗ്രഹിക്കുന്നില്ല…ശിവാനി തുറന്നടിച്ചു..

അതു കേട്ട ലക്ഷ് ആലോചിക്കുകയായിരുന്നു അവൾ പറഞ്ഞത് നൂറു ശതമാനം ശരിയല്ലേ എന്ന്…… ശരിയാണ്…. അതും മനസ്സിൽ പറഞ്ഞു.. അവൻ മുറിവിട്ടിറങ്ങി 

തന്റെ  ഫാഷൻ ഡിസൈനിങ് കമ്പനിയിൽ ഡിസൈൻ ചെയ്ത നല്ലൊരു പാർട്ടി വെയർ സാരി അവൻ അവൾക്ക് വേണ്ടി സെലക്ട്‌ ചെയ്ത് മേക്കപ്പ് ആർട്ടിസ്റ്റിന്റെ കയ്യിൽ കൊടുത്ത് പെട്ടെന്ന് അവളെ റെഡി ആക്കാൻ പറഞ്ഞു…. അവൾ റെഡി ആവുന്ന നേരം കൊണ്ട് ലക്‌ഷും റെഡിയായി വന്നു….

അവൻ തിരഞ്ഞെടുത്തു കൊടുത്ത് സാരിയിൽ അവൾ സുന്ദരിയായി ഒരുങ്ങി വന്നു… സാരിക്ക് അനുയോജ്യമായ രീതിയിൽ അവളുടെ നീളമുള്ള ഭംഗിയുള്ള മുടി നന്നായി അവര് സെറ്റ് ചെയ്ത് കൊടുത്തു… ഒരുങ്ങി വന്ന ശിവാനിയെ ലക്ഷ് കണ്ണെടുക്കാതെ നോക്കി നിന്നു…
സാരിക്ക് ഇണങ്ങുന്ന ഡയമണ്ട് ഓർണമെൻറ്സ് ആയിരുന്നു ലക്ഷ് അവൾക്കായി സെലക്ട്‌ ചെയ്തത്… അതിന്റെ കൂടെ ഒരു മഞ്ഞചരടിൽ കോർത്ത താലി കൂടി കൊടുത്ത് അതു കഴുത്തിൽ അണിയാൻ അവളോട് അവൻ പറഞ്ഞിരുന്നു…. എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരമാണ് എന്തോ ഒരു കുറവ് തോന്നിയ ലക്ഷ് മറ്റൊന്നും ചിന്തിക്കാതെ സിന്തൂരചെപ്പ് തുറന്ന് അവന്റെ കൈകൊണ്ട് അവളുടെ സീമന്ത രേഖ ചുവപ്പിക്കുന്നത്… അത് കണ്ട ശിവാനി  തറഞ്ഞുപോയി…..

അവളുടെ കണ്ണുകൾ അന്നേരം നിറഞ്ഞുതൂവി… നിറഞ്ഞ മിഴിയാലേ അവൾ ഒന്നും മിണ്ടാതെ അവിടുന്ന് പോവുന്നത് കണ്ട ലക്ഷ്ന്റെ കൂട്ടുകാരൻ ഗൗതം ലക്ഷ്നോട് കാര്യം തിരക്കി.. അപ്പോഴാണ് അവൻ നടന്ന കാര്യം പറയുന്നത്…

അപ്പോഴാണ് ഗൗതം അവനു സിന്ദൂരത്തിന്റെ മഹത്വവും സ്ത്രീകൾ അതണിയുന്നത് എന്തിനാണെന്നും ഒരു പുരുഷനാൽ തന്റെ സീമന്തരേഖ ചുവപ്പിച്ചാൽ എന്താണ് അതിനർത്ഥം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നത്..

മനസ്സിലായോ ലക്ഷ് മുതലാളിക്ക്.. അത് ഒരു സാധാരണ പെൺകുട്ടിയ നിന്റെ വാശി തീർക്കാനുള്ള ഉപകരണം അല്ല….ഗൗതം അവനോടായി പറഞ്ഞു..

ശരി രാജാവേ… ഞാനിനി ശ്രദ്ധിച്ചോളാം…ലക്ഷ് ചുണ്ടിൽ ഒളിപ്പിച്ച ചിരിയാലെ പറഞ്ഞു…

ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം… ആ പിന്നെ… നീ ശിവാനിയെ പറ്റി അന്വേഷിക്കാൻ പറഞ്ഞില്ലേ… ദേ കംപ്ലീറ്റ് ഡീറ്റൈൽസും ഇതിലുണ്ട്..

മ്മ്… ഇപ്പൊ സമയം ഇല്ല തിരിച്ചു വന്നിട്ട് നോക്കാം…

തിരിച്ചു വന്നിട്ട് സാറിന് സമയം കാണുമോ ആവോ… ദേ കൂടുതൽ കളിക്കാൻ നിക്കല്ലേ…പാർട്ടി കഴിഞ്ഞു ആ കുട്ടിയെ പെട്ടെന്ന് പറഞ്ഞു വിടണം …

പറഞ്ഞു വിടണോ കൂടെ പൊറുപ്പിക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം…എന്നും പറഞ്ഞു അവൻ ചെറു ചിരിയാലെ പുറത്തെക്ക് നടന്നു..

ലക്ഷ്ന്റെ കൂടെ വണ്ടിയിൽ ഇരിക്കുമ്പോഴും ശിവാനിയുടെ മനസ്സ് ആസ്വസ്ഥമായിരിന്നു… അച്ഛനോട് കള്ളം പറഞ്ഞിട്ടാണ് ഓരോന്നും ചെയ്യുന്നത്… കൂട്ടുകാരിയുടെ അമ്മയ്ക്ക് സുഖമില്ല അതുകൊണ്ട് അവളുടെ കൂടെ ഹോസ്പിറ്റലിൽ ഒരു ധൈര്യത്തിന് താനും ഇന്ന് നില്കുന്നു എന്നാണ് അച്ഛനോട് പറഞ്ഞത്… ഒരിക്കൽപോലും അച്ഛനോട് കള്ളം പറഞ്ഞിട്ടില്ല… അച്ഛനെയും അനിയനെയും ഒറ്റയ്ക്കാകിയിട്ടും ഇല്ല… എന്നിട്ടിപ്പോ… എല്ലാത്തിനും കാരണം ഇയാളാണ്… അതും പോരാഞ്ഞു ഇയാളെന്താ ചെയ്തത്…. അവളുടെ കൈ അറിയാതെ അവളുടെ സീമന്ത രേഖയിലേക്ക് നീണ്ടു… അതുശ്രദ്ധിച്ച
ലക്ഷ് ചുണ്ടിൽ ഒളിപ്പിച്ച ചിരിയാലേ പറഞ്ഞു…

ശിവാനി അത് കാര്യമാക്കേണ്ട തിരിച്ചു വന്നു ഞാൻ തന്നെ മായ്ച്ചു തന്നേക്കാം… അല്ലെങ്കിലും ഇതിലൊന്നും ഒരു കാര്യവും ഇല്ല ശിവാനി ….  അവളെ ഒന്ന് പാളി നോക്കികൊണ്ട് പറഞ്ഞു…

സാറിന് എല്ലാം തമാശ ആയിരിക്കും എന്നാൽ എനിക്ക് അങ്ങനെ അല്ല… അതുമാത്രം പറഞ്ഞുകൊണ്ട് അവൾ അവനെ പാടെ അവഗണിച്ചുകൊണ്ട് പുറത്തേക്ക് മിഴികളൂന്നിയിരുന്നു..

ആള് വല്യ ദേഷ്യക്കാരി ആണെന്ന് തോന്നുന്നു…. നിന്റെ ദേശ്യം ഒക്കെയും ഞാൻ കുറച്ചു തരുന്നുണ്ട്…. എന്നും പറഞ്ഞു അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധചെലുത്തി..

പാർട്ടി ഹാളിനു മുന്നിൽ എത്തിയ ലക്ഷ് വണ്ടിയിൽ നിന്നിറങ്ങി ശിവാനിയുടെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി…

സാർ ഒന്ന് പതുക്കെ നടക്കുമോ എനിക്ക്
കാല് വേദനിക്കുന്നു… അതും അല്ല ഞാനിത്പോലെ ഹീൽഡ് ചപ്പൽസൊന്നും യൂസ് ചെയ്യാറില്ല…

എന്റെ ശിവാനി എന്റെ ഭാര്യ ആയിരിക്കുമ്പോൾ ഇതൊക്കെ യൂസ് ചെയ്യണ്ടേ…

അതൊക്കെ ശരിയായിരിക്കാം പക്ഷെ എനിക്ക് കാല് വേദനിക്കുന്നു… അവൾ പതിയെ പറഞ്ഞൂ..

എന്നാൽ ഞാൻ എടുക്കട്ടേ…

എന്ത്‌… ശിവാനി ഞെട്ടലോടെ ചോദിച്ചു..

അല്ല വയ്യെങ്കിൽ ഞാൻ എടുക്കാം എന്ന് പറഞ്ഞതാ…. ഇവിടെ എല്ലാർക്കും മുമ്പിലും ശിവാനി എന്റെ ഭാര്യയാണ്‌.. അത്കൊണ്ട് ഇവിടെ നിന്നു ഞാൻ കുറച്ചധികം ക്ലോസ് ആയി ഇടപഴകി എന്ന് വരാം… ശിവാനി അതൊക്കെ ഒന്ന് സഹിച്ചേക്കണം….

അതൊന്നും പറ്റില്ല… എന്റെ ദേഹത്തു തൊടാൻ ഞാൻ സമ്മതിക്കില്ല…

നമ്മൾ തമ്മിലുള്ള ഡീൽ ശിവാനി മറന്നുപോയോ… ഇന്ന് രാത്രി മുഴുവനും താൻ കൂടെ വേണം എന്നുപറഞ്ഞതു പിന്നെ എന്നാത്തിനാ എന്റെ ശിവാനി കുട്ടിയെ… തൊടാതെ പിന്നെ വല്ലതും നടക്കുമോ ശിവാനി… കള്ളച്ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവൻ ശിവാനിയുടെ കയ്യും പിടിച്ചു ശ്രദ്ധയോടെ അകത്തേക്ക് നടന്നു..

അതി സുന്ദരിയായ ഒരു പെണ്ണിന്റെ കയ്യും പിടിച്ചു വരുന്ന ലക്ഷിനെകണ്ടു എല്ലാരും അത്ഭുതത്തോടെ നോക്കി നിന്നു…  ശിവാനിയെ കണ്ടു ചിലരുടെ കണ്ണുകൾ തിളങ്ങി എങ്കിൽ ചിലരിൽ അത് പകയായി എരിഞ്ഞു തുടങ്ങി…

എല്ലാവരും തന്നെ ഉറ്റുനോക്കുന്നത് തിരിച്ചറിഞ്ഞ ശിവാനി നിന്നു വിയർക്കുന്നത് തിരിച്ചറിഞ്ഞ ലക്ഷ് അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി….

സാർ എന്താ ഈ കാണിക്കുന്നത് വിട്… എല്ലാരും ശ്രദ്ധിക്കുന്നു…അവന്റെ ആ പിടിയിൽ ആസ്വസ്ഥയായ ശിവാനി ലക്ഷ്നോട് പതിയെ പറഞ്ഞു..

അതിന് വേണ്ടി തന്നെയാ ഞാൻ അങ്ങനെ ചെയ്തത്…ലക്ഷ്ന്റെ മറുപടി
ശിവാനിയെ ഞെട്ടിച്ചു…

സാർ.. ഇതൊന്നും എനിക്ക് ഇഷ്ടമാവുന്നില്ല..ശിവാനി തന്റെ ഉള്ളിലെ ഇഷ്ടക്കേട് മടികൂടാതെ അവനു മുന്നിൽ തുറന്നു കാട്ടി..

നിനക്കറിയോ ശിവാനി ഞാൻ നിന്നോട് എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത് എന്ന് .. നോർമലി ഞാൻ ഇങ്ങനെ കൂളായി സംസാരിക്കാറുള്ളത് രണ്ടേ രണ്ടു വ്യക്തികളോട് മാത്രമാണ്.. ഒന്ന് ദേ അവിടെ നിന്ന് നമ്മളെ പുഞ്ചിരിയോടെ നോക്കുന്ന എന്റെ അമ്മയോടും മറ്റൊന്ന് എന്റെ കൂട്ടുകാരൻ ഗൗതമിനോടും… അത്കൊണ്ട് ശിവാനി എന്നെ ദേഷ്യം പിടിപ്പിക്കാതെ പെട്ടെന്ന് വരാൻ നോക്ക് എന്നും പറഞ്ഞു അവളുടെ ഇടുപ്പിൽ അമർത്തി പിച്ചി….

അന്നേരം വേദനകൊണ്ട് അവളൊന്നേങ്ങിപ്പോയി… എന്തായിത് സാർ…. എനിക്ക്.. എനിക്ക് ശരിക്കും വേദനിച്ചു….

എന്നെ എതിർത്താൽ ദാ ഇതുപോലെ വേദന മാത്രമായിരിക്കും ശിവാനിക്ക് ഉണ്ടാവുക… ഹ്മ്മ്… അതുകൊണ്ട് ശിവാനിക്കുട്ടി ഞാൻ പറയുന്നത് അനുസരിച് കൂടെ വരാൻ നോക്ക് എന്ന് പറഞ്ഞപ്പോൾ ശിവാനി നിറയാൻ വെമ്പുന്ന മിഴികളെ ശാസിച്ചു നിർത്തി അവനെ കടുപ്പിച്ഛ് നോക്കി..

ഇടക്കിടെ നിന്നിൽ നിന്നുണ്ടാവുന്ന ഈ നോട്ടം നിന്നെ ഒന്നുകൂടെ സുന്ദരിയാക്കുന്നുണ്ട് ശിവാനി അതും പറഞ്ഞു അവൾക്കൊരു സൈറ്റടിച്ചു അവളെയും കൊണ്ട് ആരെയും ശ്രദ്ധിക്കാതെ വധൂവരന്മാർക്ക് അരികിൽ എത്തി…

ലക്ഷ്‌നെ കണ്ടതും കല്യാണ പെണ്ണായ നിത്യ നിറഞ്ഞ ചിരിയോടെ അവനെ സ്വീകരിച്ചു….ലക്ഷ് അവളെ ഹഗ് ചെയ്തു… ലക്ഷ്നോട് ഒട്ടി നിൽക്കുന്ന പെണ്ണിനെ നിത്യ നോക്കി നിന്നു..

ചേട്ടാ ഇതാണോ ചേട്ടൻ അന്ന് പറഞ്ഞ ഡ്രീം ഗേൾ…എന്തൊരു ക്യൂട്ട് ആണ് ഈ ചേച്ചി…നിത്യ ശിവാനിയെ നോക്കി പറഞ്ഞൂ..

ചേച്ചി അല്ല ചേട്ടത്തി…. ഇതാണ് മിസ്സിസ് ശിവാനി ലക്ഷ്…. അതും പറഞ്ഞൂ ശിവാനിയെ ചേർത്ത് പിടിച്ചു.. അന്നേരം ശിവാനി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..എങ്ങനുണ്ട് കൊള്ളാവോ എന്റെ സെലെക്ഷൻ…

പിന്നല്ലാതെ… ദേ ആ മേഘ ഇഞ്ചി കടിച്ചപോലെ ആയിട്ടുണ്ട്… ചേട്ടാ കണ്ണ് തട്ടാതെ നോക്കിക്കോ…

മ്മ് അത് ഞാൻ ശ്രദ്ധിച്ചോളാം നീയിപ്പോ നിന്റെ ചെക്കനെ ശ്രദ്ധിക്കാൻ നോക്ക് പാവം അവിടെ പോസ്റ്റ്‌ ആയി നിൽക്കുന്നത് കണ്ടില്ലേ…

കുറച്ചു പോസ്റ്റ്‌ ആവട്ടെ… ആളുടെ ഫ്രണ്ട്‌സ് വന്നപ്പോൾ ഞാനും കുറേ നേരം പോസ്റ്റ്‌ ആയി നിന്നിട്ടുണ്ട്.. അല്ല പിന്നെ അതും പറഞ്ഞു നിത്യ ശിവാനിയോട് സംസാരിക്കാം തുടങ്ങി..

ലക്ഷ് വധുവിനെയും വരനെയും അഭിനന്ദിച്ചു… ലക്ഷ് കൊടുത്ത ഡയമണ്ട്
റിങ് ശിവാനി നിത്യയുടെ വിരലിൽ അണിയിച്ചു..

ഇതൊക്കെ കണ്ടതും മേഘയ്ക്ക് സഹിക്കാൻ പറ്റിയില്ല… അവൾ ദേഷ്യം കടിച്ചമർത്തി…

സ്റ്റേജിൽ നിന്നു ഇറങ്ങിയ ലക്ഷിനു നേരെ ലക്ഷ്ന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വന്നു..കൂടെ മേഘയും ഉണ്ടായിരുന്നു..

ലക്ഷ് എന്തായിത്… എന്ത് തോന്ന്യാസവും കാണിക്കാം എന്നായോ.. ഏതാ ഈ പെൺകുട്ടി…ലക്ഷ്ന്റെ അച്ഛൻ മഹാദേവൻ ഗൗരവത്തിൽ ചോദിച്ചു..

ഇതെന്റെ ഭാര്യ ശിവാനി…. ലക്ഷ് ശിവാനിയെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു..

ഭാര്യയോ..അതിന് നിങ്ങളുടെ കല്യാണം എന്നാണ് കഴിഞ്ഞത്.. ഇത്തവണ ചോദിച്ചത് ലക്ഷ്ന്റെ വല്യച്ഛനാണ്..

സോറി.. എനിക്ക് ആരെയും അറിയിക്കാൻ പറ്റിയില്ല… രണ്ടു ദിവസം മുന്നേ ആയിരുന്നു ഞങ്ങളുടെ വിവാഹം.. അമ്പലത്തിൽ വെച്ച് ചെറിയ രീതിയിൽ ഒരു താലികെട്ട്…പിന്നെ വേറെ ചടങ്ങൊന്നും ഇല്ലായിരുന്നു..ലക്ഷ് മറുപടി നൽകി..

ഡാ.. മോനെ നീ ഏതോ ഒരു പെണ്ണിനേയും വിളിച്ചുകൊണ്ട് വന്നാൽ ഞങ്ങൾ അത് അംഗീകരിച്ചു തരും എന്ന് കരുതുന്നുണ്ടോ…ആണുങ്ങളെ വലവീശിപിടിക്കാൻ ഓരോരുത്തിമാർ ഇറങ്ങിക്കോളും… ഇവളുടെ സൗന്ദര്യം കണ്ടപ്പോൾ നീ ഞങ്ങളെയൊക്കെ അങ്ങ് മറന്നുപോയോ. എന്റെ മോള് മേഘ നിനക്ക് വേണ്ടി കാത്തിരിപ്പുണ്ടെന്ന് നിനക്ക് അറിഞ്ഞൂടെ..ലക്ഷ്ന്റെ അപ്പച്ചിയായിരുന്നു അത് പറഞ്ഞത്..

അത് കേട്ടതും ശിവാനിയുടെ കണ്ണ് നിറയാൻ തുടങ്ങി… അത് ലക്ഷ് കാണുകയും ചെയ്തു….

അപ്പച്ചി… വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം… അപ്പച്ചി എന്നെ എന്ത്‌ പറഞ്ഞാലും  ഒരു പക്ഷെ പ്രായത്തെ ബഹുമാനിച്ചു ഞാൻ കേട്ട് നിന്നെന്നു വരാം പക്ഷെ ഇവളെ ആരെങ്കിലും കരയിപ്പിച്ചാൽ ഞാനത് സഹിക്കില്ല..

ഓ പിന്നെ  ഈ പെണ്ണിന് വേണ്ടി നീ ഞങ്ങളെ അങ്ങ് മൂക്കിൽ കേറ്റി കളയും…അപ്പച്ചി രജനി വീണ്ടും ലക്ഷിനെ വാശി കയറ്റി..

തൊട്ടടുത്തിരിക്കുന്ന മേഘയുടെ കവിളിൽ ആഞ്ഞടിച്ചിട്ടാണ് ലക്ഷ് അതിന് മറുപടി പറഞ്ഞത്…അടി കിട്ടിയ മേഘ കവിള് പൊത്തിപിടിച്ചു ശിവാനിയെ ദഹിപ്പിച്ചു നോക്കി അവിടുന്ന് പോയി..

നീയെന്റെ മോളെ തല്ലി അല്ലെ..രജനി അപ്പച്ചി വിടാൻ ഒരുക്കമല്ല..

ആ തല്ല് അപ്പച്ചിക്ക് കിട്ടേണ്ടതായിരുന്നു.. പ്രായത്തെ മാനിച്ചു ഞാനത് മോൾക്ക് കൊടുത്തു അത്രേ ഉള്ളു.. എൻറെ പെണ്ണിനെ കരയിച്ചാൽ ആരായാലും ഞാൻ പ്രതികരിച്ചിരിക്കും..

ഹും ഒരു പെങ്കോന്തൻ വന്നിരിക്കുന്നു രജനി പിറുപിറുത്തു അവിടുന്ന് പോയി..

ലക്ഷ് നീ നില മറന്നു പെരുമാറുന്നു.. ഇതാണോ മഹാദേവ നീ മകന് പഠിപ്പിച്ച സംസ്കാരം വല്യച്ഛനും ദേഷ്യത്തിൽ അവിടുന്ന് പോയി…

അതുകണ്ടു ലക്ഷ്ന്റെ അഛൻ ശിവാനിയുടെ നേരെ തിരിഞ്ഞു..അന്നേരം പേടിയോടെ ശിവാനിയുടെ കൈ ലക്ഷ്ന്റെ കയ്യിൽ മുറുകി…

അവന്റെ അച്ഛൻ ശിവാനിയോട് കടുപ്പിച്ചു പറഞ്ഞു

എന്റെ കുടുംബത്തിൽ കയറി വാഴാം എന്ന് കരുതണ്ട സമ്മതിക്കില്ല ഞാൻ… അതും പറഞ്ഞു അയാളും ദേഷ്യത്തിൽ പോയി..

എല്ലാം കേട്ട് ഒന്ന് പ്രതികരിക്കാനാവാതെ നിൽക്കുന്ന തന്റെ അമ്മ വനജയെ ലക്ഷ്
നോക്കി..

എന്തെ ഭർത്താവിന്റെ പിറകെ പോവുന്നില്ലേ… പൊയ്ക്കോന്നെ..

മോനെ കണ്ണാ ഞാൻ….എനിക്ക്..

ഭർത്താവിനെതിരെ ഒരക്ഷരം മിണ്ടാൻ പറ്റില്ലല്ലോ അല്ലെ..

കണ്ണാ.. മോനെ അമ്മയെ നീയിങ്ങനെ വിഷമിപ്പിക്കല്ലേ 

ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ വനജകുട്ടി… ഇത് ശിവനി.. എന്റെ… ലക്ഷ് മുഴുവനാക്കിയില്ല…അമ്മയോട് കള്ളം പറയാൻ അവന്റെ മനസ്സ് അനുവദിച്ചില്ല..

എനിക്കറിയാം…. എന്റെ മരുമോളല്ലേ എന്നാലും അമ്മയെ അറിയിക്കാതെ എന്റെ മോൻ കെട്ടി അല്ലെ.. ഒന്ന് വിളിച്ചിരുന്നേൽ അമ്മ വന്നു അനുഗ്രഹിക്കുമായിരുന്നില്ലേ… എന്നും പറഞ്ഞു ശിവാനിയെ ചേർത്തു പിടിച്ചു…
സുന്ദരിയാണ്‌ട്ടൊ എന്റെ മോള്..അമ്മയ്ക്ക് ഒത്തിരി ഇഷ്ടായി.. നന്നായി വരും എന്ന് പറഞ്ഞു അവരവളെ അനുഗ്രഹിച്ചു..
അന്നേരം ശിവാനി ലക്ഷ്‌നെ ഒന്ന് നോക്കി….

അന്നേരമാണ് ശിവാനിയുടെ താലിമാല അഴിഞ്ഞു കിടക്കുന്നത് വനജ കാണുന്നത്… അതുകണ്ട അവര് വെപ്രാളത്തോടെ പറഞ്ഞു.

അയ്യോ ദേ മോളുടെ താലി അഴിഞ്ഞു വീണു കിടക്കുവാ…എന്താ കണ്ണാ..നീ ഇത് ശ്രദ്ധിച്ചിരുന്നില്ലേ….മോള് കൊളുത്ത് മുറുക്കിയില്ലേ ..

അപ്പോഴാണ് അഴിഞ്ഞു കിടക്കുന്ന താലി ലക്‌ഷും ശിവാനിയും കാണുന്നത്.. ശിവാനി താലി കയ്യിൽ പിടിച്ചു ലക്ഷ്‌നെ ഒന്ന് നോക്കി..

എന്താ കുട്ടി ഇത് അത് കണ്ണന്റെ കയ്യിൽ കൊടുക്ക്‌ അവൻ അണിയിച്ചു തന്നോളും..

അതൊന്നും കുഴപ്പം ഇല്ല അമ്മ ഞാൻ വീട്ടിൽ പോയി കെട്ടിക്കോളാം അമ്മ …

അത് പറ്റില്ല കഴിഞ്ഞ ദിവസം അണിയിച്ച താലി ഇത്രയും പെട്ടെന്ന് അഴിഞ്ഞു വീഴുക എന്ന് വെച്ചാൽ അത് അത്ര നല്ലതല്ല.. കണ്ണാ നീ കുട്ടിയുടെ കയ്യിൽ നിന്നു താലി വാങ്ങി കെട്ടികൊടുത്തേ.. അമ്മയ്ക്കും കാണാല്ലോ എന്റെ മോന്റെ താലികെട്ട് വനജ അത് പറഞ്ഞപ്പോൾ ലക്ഷിന് അമ്മയെ എതിർക്കാൻ പറ്റിയില്ല… അവൻ അവളുടെ കൈയിൽ നിന്നും മഞ്ഞചരടിൽ കോർത്ത ആ താലി വാങ്ങിച്ചതും ശിവാനി വേണ്ട എന്നപോലെ തലയനക്കി…

വേഗം കെട്ടെടാ അച്ഛൻ ഇപ്പൊ എന്നെ അന്വേഷിക്കും വനജ തിടുക്കം കൂട്ടി..

 വേറെ വഴിയില്ലാതെ ലക്ഷ് ശിവാനിയുടെ കഴുത്തിലേക്ക് ആ താലി ചാർത്തി കൊടുത്തതും ശിവാനിയുടെ കണ്ണ് നിറഞ്ഞു തൂവി.. എന്തൊക്കെയാണ് ഇന്നൊരു ദിവസംകൊണ്ട് തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്നറിയാതെ ശിവാനി സ്തംഭിച്ചു നിന്നു …

ഇനി ഒരിക്കലും ഇതാഴിയാതെ നോക്കണേ മോളെ… വനജ പറഞ്ഞു.

ലക്ഷ്നു ശിവാനിയുടെ മുഖം കണ്ടതും വിഷമം തോന്നി.. അവളുടെ നിറഞ്ഞകണ്ണ് കാണാൻ കഴിയാതെ അവൻ ഇല്ലാത്ത കാളിന്റെ പേരും പറഞ്ഞു അവിടുന്ന് മാറി നിന്നു…

മോള് വാ അവിടെ കണ്ണന്റെ ചെറിയച്ഛനും ചെറിയമ്മയും വലിയമ്മയും ഒരു അപ്പച്ചിയും കൂടി ഉണ്ട്.. അവരൊക്കെ അമ്മയുടെ ടീംസ് ആണ്..പേടിക്കേണ്ട കണ്ണനെ അവർക്ക് വല്യ കാര്യാ…കണ്ണന്റെ അച്ഛനും വലിയച്ഛനും മൂത്ത അപ്പച്ചിയും മാത്രമാണ് മറ്റേ ടീമിൽ ഉള്ളത് എന്നും പറഞ്ഞു വനജ ബാക്കി ഉള്ളോർക്ക് ശിവാനിയെ പരിചയപ്പെടുത്തി…

അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു ശിവാനിയും ലക്‌ഷും അവിടുന്ന് പെട്ടെന്ന് ഇറങ്ങി…

വണ്ടിയിൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന ശിവാനിയെ ലക്ഷ് പാളിനോക്കി.. ആളിന്റെ കരച്ചിൽ ഇതുവരെ അടങ്ങിയില്ല എന്നറിഞ്ഞ ലക്ഷ് വണ്ടി ഒതുക്കി നിർത്തി..

ശിവാനി സോറി….താനിങ്ങനെ കരയല്ലേ.. ഇങ്ങു വാ.. ഞാൻ തന്നെ ആ താലി അഴിച്ചു മാറ്റിയേക്കാം.. എന്നും പറഞ്ഞു അവളുടെ നേരെ അടുത്തതും
അവൾ ഒന്നും മിണ്ടാതെ അവന്റെ കൈ കുടഞ്ഞെറിഞ്ഞു….

വേണ്ട.. അതഴിക്കണ്ട ..ശിവാനി ദേഷ്യത്തോടെ പറഞ്ഞു..

അതു പറ്റില്ല ഇനി അതിന്റെ പേരിൽ വീണ്ടും ഒരു ഇഷ്യൂ ഉണ്ടാവാൻ പാടില്ല… അതഴിച്ചെടുത്തേക്ക്…

സാർ പേടിക്കണ്ട ഞാൻ ഈ താലിയുടെ പേരിൽ സാറിന് മുന്നിൽ അവകാശം പറഞ്ഞെന്നും വരില്ല.. ഞാനത് പിന്നെ അഴിച്ചെടുത്തോളാം..

ശിവാനി ഞാൻ..

പ്ലീസ് സാർ … നല്ല തലവേദന…ഒന്ന് പെട്ടെന്ന് പോവാൻ നോക്ക് 

വീട്ടിൽ കൊണ്ടു വിടട്ടെ…..

വേണ്ട… ഈ കോലത്തിൽ എനിക്ക് വയ്യ..

പിന്നെ….

എനിക്കറിയില്ല…അവൾ കണ്ണടച്ചിരുന്നു…

അവളുടെ അവസ്ഥ മനസിലാക്കിയ ലക്ഷ് അവളെയും കൊണ്ട് അവൻ താമസിക്കുന്ന വീട്ടിലേക്കാണ്  പോയത്…

അവൾക്ക് മുറി കാട്ടികൊടുത്തു ലക്ഷ് മുറിവിട്ടിറങ്ങാൻ നേരമാണ് അവൾ പറയുന്നത് ചേഞ്ച്‌ ചെയ്യാൻ ഡ്രസ്സ്‌ വേണം എന്ന്…

ഈ പാതിരാത്രിയ്ക്ക് താൻ എവിടുന്ന് പോയി ഇവൾക്ക് മാറി ഉടുക്കാനുള്ള ഡ്രെസ് സംഘടിപ്പിക്കും എന്നോർത്ത ലക്ഷ്നോട്‌ ശിവാനി ദേഷ്യത്തിൽ പറഞ്ഞു  നിങ്ങളുടെ എക്സിന്റെയും  വയ്യിന്റെയൊന്നും എനിക്ക് പറ്റില്ല എനിക്ക് പുതിയത് വേണം….

അതു കേട്ട ലക്ഷ് ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി തന്റെ മുറിയിൽ ചെന്ന് തന്റെ ഒരു ഷോർട്സും ഒരു ബനിയനും എടുത്ത് കൊണ്ടു വന്നു ശിവാനിക്ക് കൊടുത്തിട്ട് പറഞ്ഞൂ തത്കാലം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്.. ഇവിടെ ഇതേ ഉള്ളു… എനിക്ക് എക്സും വയ്യൊന്നും നിലവിൽ ഇല്ല.. വേണെങ്കിൽ നിന്നെ ആ സ്ഥാനത്തേക്ക് ഇട്ടേക്കാം എന്തെ…കുറേനേരായി മനുഷ്യൻ സഹിക്കുന്നു.. കൂടുതൽ കിടന്ന് ശോ കാണിച്ചാൽ എനിക്ക് നിന്നെ എന്താണ്ടൊക്കെയോ ചെയ്യണൊന്നു തോന്നും…. മവെറുതെ എന്നെ വാശി കയറ്റല്ലേ… ഒന്നുല്ലേലും ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ ഭാര്യേ..ആദ്യം സിന്ദൂരം പിന്നെ താലികെട്ട്.വെറൈറ്റിന്ന് പറഞ്ഞാൽ ഇതാണ്…അപ്പോ ശിവാനികുട്ടി പെട്ടെന്ന് ഈ ഡ്രെസ്സൊക്കെ മാറ്റി എന്റെ ഡ്രെസ്സിട്ട് നിൽകുകയോ ഒന്നും ഇടാതെ നിൽകുകയോ എന്താന്ന് വെച്ചാൽ ചെയ്യ് ഞാനിപ്പോ വരാം എന്നും പറഞ്ഞൂ അവളെ പാളി നോക്കി മുറിവിട്ടിറങ്ങി.

അത് കേട്ടു ശിവാനി ഉമിനീരിറക്കിപ്പോയി….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button