Kerala
ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്; തനിക്കൊരു ഭയവുമില്ലെന്ന് പി ശശി
പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കൊരു ഭയവുമില്ലെന്നാണ് പി ശശിയുടെ പ്രതികരണം. ദി വീക്ക് മാസികയോടാണ് ശശി പ്രതികരിച്ചത്
ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. അവർക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം തനിക്കില്ല. പകയില്ല, പേടിയും തോന്നുന്നില്ല. ഇതെനിക്കൊരു പുതിയ കാര്യമല്ല. 1980ൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയതുമുതൽ ഞാൻ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നിട്ടും എത്രയും ദൂരമെത്തിയെന്നും ശശി പറഞ്ഞു
അതേസമയം പിവി അൻവർ എംഎൽഎ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പാർട്ടി സെക്രട്ടറിക്കും കൈമാറിയെന്ന് പിവി അൻവർ അറിഞ്ഞു. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും അൻവർ പറഞ്ഞു