Novel

അരികിലായ്: ഭാഗം 13

രചന: മുല്ല

ഉറങ്ങും നേരവും ആദിയുടെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു…. ഇത്ര നാളും അനുഭവിച്ച ടെൻഷൻ ഒക്കെ കുറഞ്ഞിരിക്കുന്നു…. നാളെ മുതൽ തന്റെ പ്രണയം തന്റെ സ്വന്തമാണ്……

വൈകീട്ട് ചെറിയച്ഛന്റെ വീട്ടിൽ നിന്ന് കേറി വന്നപ്പോ തന്നെ അച്ഛൻ ആക്കി ചിരിക്കുന്നുണ്ടായിരുന്നു…. അമ്മയുടെ മുഖത്ത് പതിവുള്ള പുഞ്ചിരി ആയിരുന്നു….

അകത്തേക്ക് കയറിയതും അമ്മുവിന്റെ വക കളിയാക്കൽ….

ഒരു ചിരിയോടെ മുറിയിലേക്ക് പോരുമ്പോൾ അവളുടെ മുഖം ആയിരുന്നു മനസ് നിറയെ…. കല്ലുവിന്റെ…..

 

പിറ്റേന്ന് രാവിലെ ആയിരുന്നു ചടങ്ങ്…. ദേവന്റെ വീട്ടിൽ വെച്ചാണ്… അതാണല്ലോ തറവാട്… മുത്തശ്ശിയുടെ ആഗ്രഹം….

അംബരീഷും കുടുംബവും വന്നതോടെ അമ്മു നാണത്തിൽ നിന്നു….. ആദ്യമായിട്ട് അവളിൽ അങ്ങനെ ഒരു ഭാവം കണ്ട് അന്തം വിട്ടു നിന്നു കല്ലു……

ഒടുവിൽ എന്നെ വീഴ്ത്തി അല്ലേ അമ്മൂസേ…..

കാതോരം അംബരീഷിന്റെ വാക്കുകൾ കേട്ടപ്പോൾ അമ്മുവിന്റെ മുഖം കൂടുതൽ ചുവന്നു…. അവന്റെ വിരലിലേക്ക് മോതിരം അണിയിക്കുമ്പോൾ അവളുടെ കൈകൾ വിറച്ചിരുന്നു… അവൻ തന്റെ വിരലിൽ തൊട്ടപ്പോൾ നാണവും….

അവർക്കപ്പുറത്തായി നിന്നിരുന്ന ആദിയുടെയും കല്ലുവിന്റെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു നിന്നു…. പരസ്പരം മോതിരം അണിയിക്കുമ്പോൾ കണ്ണുകൾ തമ്മിൽ ഇടഞ്ഞു….

വിവാഹം തീരുമാനിച്ചത് ഒരു മാസത്തിന് ശേഷം ആയിരുന്നു…. അധികം നീട്ടി വെക്കേണ്ടതില്ല എന്നത് മുത്തശ്ശിയുടെ തീരുമാനം ആയിരുന്നു…..

ആദിയെയും കല്ലുവിനെയും ചേർത്ത് പിടിക്കുമ്പോൾ അവരുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു….. തമാശക്ക് എങ്കിലും തന്റെ മകൾ പറഞ്ഞിരുന്ന ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ…..

അവരുടെ ഉള്ളിൽ ആദിയെ എടുത്തു നടന്നു കൊണ്ട് നിന്നെ ഞാനെന്റെ മോൾക്ക് കൊടുക്കും എന്ന് പറയുന്ന പട്ടു പാവാടക്കാരി ഗിരിജ നിറഞ്ഞു നിന്നു….. മുകുന്ദന്റെ ഉള്ളിലും ആ സമയം ഗിരിജയുടെ ആ വാക്കുകൾ തന്നെ ആയിരുന്നു…….

 

തിരക്കുകൾ ഒക്കെ ഒഴിഞ്ഞു…. അംബരീഷും വീട്ടുകാരും മടങ്ങി പോയി…..

ആദിയും കല്ലുവും ഒരിടത്ത് ഇരുന്ന് സംസാരിച്ചപ്പോൾ അമ്മുവും അപ്പുവും രുദ്രയും ചുറ്റും കൂടി…..

പിറ്റേന്ന്………

 

അമ്മുവിനെയും കല്ലുവിനെയും കോളേജിൽ കൊണ്ട് വിടുമ്പോൾ ആദിയുടെ കണ്ണുകൾ ഇടയ്ക്കിടെ കണ്ണാടിയിലൂടെ കല്ലുവിന്റെ അടുത്തേക്ക് നീളുന്നുണ്ടായിരുന്നു…. അത്‌ കാണുമ്പോൾ കല്ലുവിന്റെ മുഖത്തു നാണം നിറഞ്ഞൊരു പുഞ്ചിരി വിരിയും…. ആദിയിലും….

അന്ന് അമ്മു ധൈര്യമായിട്ട് അംബരീഷിനെ വായ നോക്കി ഇരുന്നു… സ്വന്തം പ്രോപ്പർട്ടി ആണല്ലോ…. ഇതിനോടകം തന്നെ കോളേജിൽ അവരുടെ എൻഗേജ്മെന്റ് കഴിഞ്ഞ കാര്യം പാട്ടായിരുന്നു…….

വൈകീട്ടും ആദി തന്നെയാണ് അവരെ കൊണ്ട് വന്നതും….

 

ദിവസങ്ങൾ മുന്നോട്ട് പോയതും രണ്ട് വീടുകളും കല്യാണ തിരക്കുകളിൽ പെട്ടു…. ആദി ഓഫീസും കല്യാണം വിളിയും ഒക്കെയായി തിരക്കിലായി…. കല്ലുവുമായി ഒറ്റക്കുള്ള നിമിഷങ്ങൾ ഒന്നും ഇല്ലായിരുന്നു…. അതിനു കാരണം സുധിയും…. അവന് രണ്ട് പേരെയും ഇത്തിരി വിശ്വാസം കുറവും….

 

അമ്മുവും അംബരീഷും ഇണപ്രാവുകൾ ആയി നടക്കുകയാണ്….. കല്ലുവിന് സങ്കടം ഒന്നുമില്ലായിരുന്നു…. കുറച്ചു ദിവസം കഴിഞ്ഞാൽ ആദിയേട്ടന്റെ ആകുമല്ലോ എന്ന സന്തോഷമാണ്…. ഒരിക്കലും തനിക്ക് കിട്ടില്ലെന്ന്‌ കരുതിയ തന്റെ പ്രണയം തന്നിലേക്ക് എത്തിയ സന്തോഷം ആയിരുന്നു അവൾക്ക്….

അമ്മുവിനെ പറഞ്ഞയക്കുന്ന വിഷമം ഉണ്ടെങ്കിലും കല്ലു ആ വീട്ടിലേക്ക് വന്നു കയറുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ലളിത…. ഒപ്പം മുകുന്ദനും……

 

കല്യാണത്തിന് രണ്ട് ദിവസം മുൻപാണ് കല്ലു ആദിയെ കാണണം എന്ന് പറഞ്ഞു വിളിക്കുന്നത്….. അത്യാവശ്യം ആണെന്ന് പറഞ്ഞതോടെ ആദിക്ക് ഒരു ടെൻഷൻ കേറിയിരുന്നു….

തറവാട്ടിലേക്ക്  ചെന്നതും അവിടെ സുധി ഇല്ലായിരുന്നു…. ദേവനോടും സരളയോടും ഒന്ന് ചിരിച്ചിട്ട് അവൻ കല്ലുവിന്റെ മുറിയിലേക്ക് നടന്നു…. പിന്നിൽ നിന്ന് അപ്പുവിന്റെ കളിയാക്കൽ കേൾക്കാം…. സരള അവനേ മിണ്ടാതിരിക്കെടാ എന്ന് പറഞ്ഞു ചീത്ത പറയുന്നുണ്ടായിരുന്നു….

 

മുറിയിൽ ചെല്ലുമ്പോൾ കല്ലു  എന്തോ എഴുതുകയാണ്….

കല്ലൂ…..

അവളുടെ കസേരയുടെ പുറകിൽ പോയി നിന്നിട്ട് അവൻ വിളിച്ചതും അവൾ എഴുന്നേറ്റു…. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നുണ്ട്…..

എന്ത് പറ്റി…. വയ്യേ എന്റെ കല്ലൂന്….

അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനേ കെട്ടിപ്പിടിച്ചിരുന്നു അവൾ…..

എന്താടാ… എന്താ പറ്റിയെ….

ഒരു പുഞ്ചിരിയോടെ അവൻ ചോദിക്കെ അവൾ മുഖം ഉയർത്തി നോക്കി…..

ഞാനൊരു കാര്യം പറയട്ടെ…. ദേഷ്യമാവോ എന്നോട്….

എന്തിന്…. നീ പറ……

ആദിയേട്ടാ…. അത്‌…. പിന്നെ…..

കാര്യം പറ പെണ്ണേ…..

ഞാൻ…. ഞാൻ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു…..

മടിയോടെ അവൾ പറഞ്ഞതും ആദിയുടെ കണ്ണുകളിൽ ഞെട്ടൽ പ്രകടമായി…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!