Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

എഡിജിപി എംആർ അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.

പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കാളായ രാഹുൽ മാങ്കുട്ടത്തിൽ, അബിൻ വർക്കി എന്നിവരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്

കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാർ എന്ന് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നു. ശശിസേനയിലെ എമ്പോക്കികൾ സമരത്ത് തടയുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Related Articles

Back to top button