ശിശിരം: ഭാഗം 21
രചന: മിത്ര വിന്ദ
യദുവിന്റെയും കിച്ചന്റെയും കല്യാണശേഷം അമ്മു പതിവുപോലെ, കാലത്തെ തന്നെ, മേടയിൽ തറവാട്ടിലേക്ക്, പോയി.
അവൾ അതിലൂടെയൊക്കെ ചുറ്റിതിരിഞ്ഞ് ഓരോ പ്രവർത്തികൾ ഒക്കെ ചെയ്തു നടക്കുന്നതും, കിച്ചനോടും യദുവിനോടും ഉള്ള സ്നേഹവും താൽപര്യവും ഒക്കെ കണ്ടപ്പോൾ, മീനാക്ഷിക്ക് അത് അത്ര പിടിച്ചില്ല.
അമ്മു അതൊന്നും സത്യത്തിൽ അത്ര കാര്യമാക്കിയില്ല.
എന്നാൽ ശ്രുതിയും ആയിട്ട് അവൾ പെട്ടെന്ന് തന്നെ അടുക്കുകയും ചെയ്തു.
അമ്മു വരുന്ന സമയത്തൊക്കെ മീനാക്ഷി അവിടെ നിന്നും ഒഴിഞ്ഞു മാറും, എന്നിട്ട് മുറിയിലേക്ക് പോകും.
കിച്ചനും ശ്രുതിയും അമ്മുവും ആയിട്ട് ഒരുപാട് തമാശകൾ ഒക്കെ പറഞ്ഞ്, ഉമ്മറത്ത് ഇരിക്കുമ്പോൾ മീനാക്ഷി അകത്തെ മുറിയിൽ കതക് അടച്ചു കുറ്റി ഇട്ട ശേഷം ഇരിക്കുകയാണ് ചെയ്തേ.
യദു പിന്നെ നേരത്തെയും ഇതുപോലെയുള്ള തമാശകൾ ഒക്കെ പറഞ്ഞിരിക്കുമ്പോൾ അവരുടെ ആരുടെയും അടുത്തേക്ക് വരികയൊന്നും ഇല്ലായിരുന്നു, അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ആർക്കും തോന്നിയതുമില്ല.
കല്യാണം കഴിഞ്ഞ് മൂന്നാം നാൾ, പ്രിയയും അമ്മുവും ശ്രുതിയും ചേർന്ന്,വൈകുന്നേരം,കട്ടൻ ചായയൊക്കെ കുടിച്ച്, പഴംപൊരിയും കഴിച്ച് ഉമ്മറത്തിരിക്കുകയായിരുന്നു.. അപ്പോഴാണ് യദു കയറിവന്നത്.
കല്യാണം കഴിഞ്ഞ് ഇത്തിരി ജാഡ കൂടി എന്ന് തോന്നുന്നു അല്ലേ കിച്ചേട്ടാ? വെറുതെ തമാശയ്ക്ക് അമ്മു ഒന്ന് ചോദിച്ചതാണ്.
അത് കേട്ട് കൊണ്ട് വന്ന മീനാക്ഷി ഏറ്റുപിടിച്ചു.
അവൾ അവിടെ കിടന്നു ആകെ ബഹളമായി.
അമ്മു പെട്ടെന്ന് വല്ലാണ്ടായി പോയി.
അമ്മു.. നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ മതി, ഇവിടെ എന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഞാനുണ്ട് കേട്ടോ.
മീനാക്ഷിയുടെ സംസാരം കേട്ടപ്പോൾ അമ്മു പകച്ചു നിന്നു.
ഞാൻ വന്നു കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് അമ്മുവിന്റെ ഈ ഓവർ സ്മാർട്ട്നെസ്. എന്തിനു ഏതിനും കേറി മറുപടി പറയും, വേണ്ടാത്ത കാര്യങ്ങളിലൊക്കെ ഇടപെടാനും മിടുക്കിയാണ് അല്ലേ, അതൊന്നും ഇനി നടക്കില്ല അമ്മു, പ്രത്യേകിച്ച് യദുവേട്ടന്റെ കാര്യത്തിൽ.. അതിന് അദ്ദേഹത്തിന്റെ ഭാര്യയായ ഞാനുണ്ട് ഇവിടെ, നിന്റെ ആവശ്യം ഒന്നും ഇല്ലാ… നിന്റെ അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുന്നതല്ലേ, നിനക്ക് അവിടേക്ക് ഇറങ്ങി പോയിക്കൂടെ, ഏതുനേരവും ഇവിടെ ഇങ്ങനെ കടിച്ചു നിൽക്കാനാണോ നിന്റെ ഭാവം..
മീനാക്ഷി വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവിയെങ്കിലും ആരും തിരിച്ച് അവളെ ഒന്ന് ശാസിക്കുക പോലും ചെയ്തില്ല, കാരണം, ഇത്രയ്ക്ക് ഇത്ര ദിവസം ആയതല്ലേ ഉള്ളൂ അവരുടെ വിവാഹം കഴിഞ്ഞിട്ട്, ഇനി, ആരെങ്കിലും എന്തെങ്കിലും പറഞ്ഞെങ്കിൽ കൂടി അത് മറ്റൊരു വലിയ വഴക്കിലേക്ക്, വഴിമാറാതിരിക്കാൻ അല്ലോ എന്നോർത്ത് കിച്ചനും പ്രിയയും ഒക്കെ നിശബ്ദത പാലിച്ചു.
മീനാക്ഷി ഇത്രയ്ക്ക് പറയാന് ഇവിടെ ഇപ്പോൾ എന്തെങ്കിലും സംഭവിച്ചോ?
ഒടുവിൽ യദുവിന്റെ ശബ്ദം ഉയർന്നു.
ഏട്ടൻ ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ,നിങ്ങളൊക്കെ പാവം ആയതുകൊണ്ട്, അതാണ് ഇവളുടെ ഈ അഹങ്കാരത്തിന്റെ പ്രധാന കാരണം, യാതൊരു അടക്കവും ഒതുക്കവും ഇല്ലാതെ വളത്തിയേക്കുന്നു.
അവൾ അത്രയും പറഞ്ഞപ്പോൾ അമ്മു ഇറങ്ങി വെളിയിലേയ്ക്കു പോയിരുന്നു.
കവിളിലൂടെ അരിച്ചു ഇറങ്ങിയ കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് പാവം വേഗത്തിൽ വീട്ടിലേക്ക് നടന്നു.
അമ്മുട്ടാ… ഈ പോക്ക് ഒക്കെ ഒന്ന് കുറച്ചോളൂട്ടോ.. അവിടെ പെൺകുട്ടികൾ രണ്ടാ വന്നിരിക്കുന്നത്,പലവീട്ടിൽ നിന്നും പലതരത്തിൽ വളർന്നവരാണ്, നിന്റെ ഈ അധികാരമൊക്കെ അവർക്ക് ഇഷ്ടപ്പെടണമെന്നില്ല കേട്ടോ.
ഇറങ്ങാൻ നേരം അമ്മ അവളെ ഓർമ്മിപ്പിച്ച വാക്കുകൾ..
ഓ പിന്നെ എന്നുവച്ചാൽ ഞാൻ പോയി അധികാരം കാണിക്കാൻ മാത്രം അവിടെ എന്താണ് ഇപ്പൊ ഉള്ളെ…. ഒന്ന് പോയെ അമ്മേ, വെറുതെ എഴുതാപ്പുറം വായിക്കാതെ..
അമ്മയോട് വഴക്കുണ്ടാക്കിയാണ് താൻ ഇന്ന് മേടയിൽ വീട്ടിലേക്ക് കയറി പോയത്. അത് ഇത്രമാത്രം വേദന തന്നിലേക്ക് മടക്കി തരാൻ ഉള്ളത് ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
പാടവരമ്പത്തൂടെ നടന്നു ചെല്ലുമ്പോൾ അമ്മു കണ്ടു, ശ്രീജ ചേച്ചി വീട്ടിൽ നിൽക്കുന്നത്, ഒപ്പം നിന്ന് ആളെ കണ്ടതും അവളുടെ മുഖം ഒന്ന് ഇരുണ്ടു.
നിനക്ക് ഈ വീട്ടിൽ എങ്ങാനും ഇരുന്നാൽ പോരെ ഏതുനേരവും നിരങ്ങാൻ പോവാണോ…?
അവൾ അടുത്തേക്ക് വന്നതും നകുലൻ ശബ്ദം താഴ്ത്തി ചോദിച്ചു.
മറുപടിയായി അവനെ ഒന്ന് അടിമുടി നോക്കിയശേഷം അവൾ വേഗത്തിൽ അവരുടെ അടുത്തേക്ക് എത്തി.
ചേച്ചി….
ആഹ് മോളെ,, അവിടെ എല്ലാവരും ഉണ്ടോടി.
ഉവ്വ്.. അമ്മായി മാത്രം കഷായംമൊ മറ്റോ മേടിക്കാൻ കവലയ്ക്ക് പോയതാണ്,ബാക്കി എല്ലാവരും അവിടെ ഇരിപ്പുണ്ട്.
ചേച്ചി എപ്പോ വന്നേ..
ഞാൻ വന്നിട്ട് ഒരു അഞ്ചു മിനിറ്റ് ആയതേയുള്ളൂ, ആട്ടെ ആ കുട്ടികളൊക്കെ നിന്നോട് സംസാരിച്ചു മോളെ.
കുഴപ്പമില്ല ചേച്ചി,അവരൊക്കെ പാവമാണ്,നമ്മളോടൊക്കെ നല്ല കമ്പനി കൂടാൻ പറ്റിയ ആൾക്കാരൊക്കെ തന്നെയാണ് അവരും.
ഹമ്… അതാണ് വേണ്ടത് അല്ലെ അപ്പച്ചി.
ശ്രീജ പറഞ്ഞതും സതി തല കുലുക്കി കാണിച്ചു.
മോളെ അമ്മു ഇവർക്ക് രണ്ടാൾക്കും ഊണ് വിളമ്പ്, ഉള്ള കറിയൊക്കെ കൂട്ടി കഴിക്കാം കേട്ടോ മോനേ…
ഒന്നും എടുക്കണ്ട അപ്പച്ചി ഞങ്ങളെ, കാലത്തെ കാപ്പി കഴിച്ചത് കുറച്ചു താമസിച്ചായിരുന്നു, ഞാന് മറ്റന്നാള് പോകും, അതിനുമുമ്പ് എല്ലാവരെയും ഒന്നു വന്നു കണ്ടു പോകാമെന്ന് കരുതി.
അതൊന്നും പറഞ്ഞാൽ പറ്റില്ല ചേച്ചി, ഇവിടെ വരെ വന്നിട്ട് അതും ഈ ഉച്ചയ്ക്ക്, കുറച്ചെങ്കിലും ചോറ് കഴിച്ചിട്ട് പോയാൽ മതി.
അമ്മു അടുക്കളയിലേക്ക് ചെന്ന് രണ്ട് പ്ലേറ്റ് കഴുകിയെടുത്തു, പരിപ്പും തക്കാളിയും ചേർത്ത് ഒരു ഒഴിച്ചു കറിയും, ഉരുളക്കിഴങ്ങ് ഉപ്പേരിയും, അയല വറുത്തതും ആയിരുന്നു കറികൾ. പിന്നെ നല്ല കടുമാങ്ങ അച്ചാറും ഇരിപ്പുണ്ട്, അമ്മു പെട്ടെന്ന് രണ്ടുമൂന്നു പപ്പടം കൂടി വറുത്തെടുത്തു.
എന്നിട്ട് അതെല്ലാം എടുത്തു അവൾ മേശമേൽ നിരത്തി..
സതി ചെന്നിട്ട് നകുലനെ വിളിച്ചു കൊണ്ട് വന്നു.എന്നിട്ട് രണ്ടാൾക്കും ചോറ് വിളമ്പി കൊടുത്തു.
കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു കിച്ചനും പ്രിയയും കൂടി അവിടേക്ക് കയറി വന്നത്.
മോളെ അമ്മു മീനാക്ഷി പറയുന്നതൊന്നും നീ കാര്യമാക്കണ്ട ഒരു വാലും തലയും ഇല്ലാത്ത പ്രകൃതമാണ് അവളുടെ, നീ പോയ ശേഷം ഇതു അവളെ ആവശ്യത്തിന് ശകാരിച്ചിട്ടുണ്ട് കേട്ടോ..
പ്രിയ പറയുന്നത് കേട്ട് എല്ലാവരും അന്തിച്ച് അവളെ നോക്കി നിന്നു.
സാരമില്ല ചേച്ചി,ഞാന് അതൊന്നും അത്രയ്ക്ക് കാര്യമാക്കി എടുത്തിട്ടുമില്ല,.
പറയുമ്പോൾ അമ്മുവിന്റെ വാക്കുകൾ ഇടറിയത് നകുലൻ ശ്രദ്ധിച്ചു.
എന്താ മക്കളെ എന്താടി പ്രശ്നം. മീനാക്ഷി എന്തോ പറഞ്ഞുന്നാടി
സതിക്ക് ഒന്നും മനസ്സിലായില്ല.
എനിക്ക് ലേശം പോലും ഇഷ്ടപ്പെട്ടില്ല അവളുടെ പ്രകൃതമൊന്നും, പിന്നെ എന്റെ അനിയന്റെ ഭാര്യയായി പോയി, അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതെ നിന്നത്, അമ്മു നിനക്ക് എപ്പോ വേണമെങ്കിലും വീട്ടിലേക്ക് വരാം ഒരിക്കലും ആ വാതില് അടയില്ല കേട്ടോ, മീനാക്ഷി എന്നല്ല അവടെ തന്ത എന്ന് പറഞ്ഞാൽ പോലും ഇതൊന്നും ആരും മൈൻഡ് ഇല്ല.
കിച്ചൻ രോഷാകുലനായി..
അമ്മു മുഖം കുനിച്ചു നിന്നതല്ലാതെ ഒരക്ഷരം പോലും ആരോടും ഉരിയാടിയില്ല. നകുലൻ ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന് മട്ടിലിരുന്ന് ആസ്വദിച്ച് ഊണ് കഴിക്കുന്നുണ്ട്..
സംഭവിച്ച കാര്യങ്ങളൊക്കെ, ശ്രീജയോടും സതിയോടും കിച്ചൻ ആയിരുന്നു പറഞ്ഞു കേൾപ്പിച്ചത്.
ഒക്കെ കേട്ടപ്പോൾ സതിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. അമ്മു പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോവുകയും ചെയ്തു.
ഊണ് കഴിച്ച് എഴുന്നേറ്റു, ശ്രീജ, പ്രിയയോടൊപ്പം ഇളം തിണ്ണയിൽ ഇരിയ്ക്കുകയാണ്. കിച്ചനും സതിയും അവിടെ നിൽപ്പുണ്ട്.
അടുക്കളപ്പുറത്തെ കൈകഴുകിയശേഷം നകുലൻ അകത്തേക്ക് വീണ്ടും കയറി വന്നപ്പോൾ, അമ്മു തന്നെ മുറിയിൽ ജനാലയിലെ കമ്പിയിൽ പിടിച്ചു വെളിയിലേക്ക് നോക്കി നിൽപ്പുണ്ട്..
അവൻ പതിയെ ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നു, എന്നിട്ട് ആ ഇടുപ്പിൽ, നന്നായി ഒന്ന് പിച്ചി.
എന്റെ അമ്മേ… ഉറക്കെ നിലവിളിച്ചുകൊണ്ട് അവൾ തിരിയാൻ തുടങ്ങിയതും അവളുടെ വായ മൂടി.
അവന്റെ നെഞ്ചിൽ തട്ടി പെണ്ണ് സ്റ്റക്ക് ആയി നിന്നു പോയി.
ഇനി മേലിൽ നീയ്, ഈ വീട്ടിൽ നിന്നും, മേടയിലേക്ക് പോയിട്ടുണ്ടെങ്കിൽ ഈ നകുലൻ ആരാണെന്ന് അറിയും കേട്ടോടി പുല്ലേ..
അവളുടെ കാതോരം മുഖമടിപ്പിച്ചുകൊണ്ട് പറഞ്ഞശേഷം, പിടിച്ച് പിന്നിലേക്ക് തള്ളിയിട്ട് നകുലൻ റൂമിൽ നിന്നും ഇറങ്ങി ….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…