Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 15

രചന: തസ്‌നി

“ഹൈറാ…. ഡി, എഴുന്നേറ്റെ… ” വിളി കേട്ട് കണ്ണുകൾ തുറന്നപ്പോൾ കയ്യിൽ ആവി പറക്കുന്ന ചായയും പിടിച്ചിരിക്കുന്ന ന്യൂട്ടനെയാണ് കണ്ടത്… “എന്ത് ഉറക്കാടോ ഇത്…. അടുത്തൂടെ ട്രെയിൻ പോയാൽ പോലും നീ അറിയില്ലല്ലോ…. പോയി ഫ്രഷ് ആയിട്ട് വാ… ” ഒരു ചമ്മിയ ചിരിയും ന്യൂട്ടന് സമ്മാനിച്ചു വേഗം തന്നെ ഫ്രഷ് ആയി വന്നു അവന്റെ കയ്യിൽ നിന്നും ചായ കപ്പും വാങ്ങി തൊട്ടടുത്തുള്ള ചെയറിൽ പോയിരുന്നു….

ഇടയ്ക്കിടെ അറിയാതെ കണ്ണുകൾ അവനെ തേടുമ്പോയൊക്കെ എന്നെ തന്നെ കണ്ണിമ വെട്ടാതെ അവൻ നോക്കിയിരിക്കും…. അവസാനം അങ്ങോട്ടുള്ള നൊട്ടം അവസാനിപ്പിച്ചു… ഉച്ചയ്ക്ക് ഉമ്മയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു… ഒന്നിനും എന്നെ തനിച്ചാക്കാതെ കൂടെ തന്നെ ന്യൂട്ടനും ഉണ്ടായിരുന്നു…. വീട്ടിൽ പോയിട്ട് ഫ്രഷ് ആയിട്ട് വരാന്നു പറഞ്ഞു ന്യൂട്ടൻ പോയി…. തിരിച്ചു വരണ്ടാന്നു കുറെ പറഞ്ഞെങ്കിലും കേട്ട ഭാവം പോലും നടിച്ചില്ല…

ഉമ്മാക് ജനിക്കാതെ പോയ മകനായിരുന്നു അവൻ…. ഇന്നാണ് ഡിസ്ചാർജ് ചെയ്യുന്നത്… ഈ രണ്ടു ദിവസം കൊണ്ട് തന്നെ ഉമ്മയുടെ മനസ്സിൽ നല്ലൊരു സ്ഥാനവും, ഒരു മകന് കിട്ടുന്ന സ്നേഹവും അവൻ നേടിയെടുത്തു… ഡിസ്ചാർജ് ബില്ല് കണ്ടു എന്റെ തലകറങ്ങും മുന്നേ അവനത് പേ ചെയ്യാൻ പോയിരുന്നു…. കുറെ വേണ്ടെന്ന് പറഞ്ഞെങ്കിലും അവനത് കേട്ട ഭാവം നടിച്ചില്ല….. മനസ്സിൽ വല്ലാത്തൊരു വിങ്ങലായി അത്‌ നിന്നു….

മാല വിറ്റു കിട്ടിയ ബാക്കി പണം കയ്യിലുള്ളത് കൊണ്ടായിരുന്നു ധൈര്യത്തിൽ അവനോട് ബില്ല് പേ ചെയ്യണ്ട എന്ന് പറഞ്ഞത്….മറ്റുള്ളവരെ ഒരിക്കലും ബുദ്ധിമുട്ടിക്കരുതെന്ന ഉപ്പയുടെ വാക്കുകൾ കാതിൽ അലയടിച്ചു …. എങ്ങനെയെങ്കിലും എന്ത് പണിയെടുത്തിട്ടാണേലും അവന്റെ കടം വീട്ടുമെന്ന് മനസ്സിൽ തീരുമാനിച്ചു… ബില്ലൊക്കെ പേ ചെയ്ത്, പോകാൻ റെഡിയാകുമ്പോൾ, പെട്ടെന്നു ഒരു അർജെന്റ് കാൾ വന്നപ്പോൾ, നമുക്ക് പോകേണ്ട ടാക്സിയും ഏൽപ്പിച്ചു തന്ന് ന്യൂട്ടൻ എവിടേക്കോ പോയി….

വീട്ടിൽ എത്തിയപ്പോൾ തൊട്ട് ന്യൂട്ടന്റെ സാമീപ്യം വല്ലാതെ മിസ്സ്‌ ചെയ്യാൻ തുടങ്ങി… ഒരു നോക്ക് കാണാൻ, ഹൃദയം വല്ലാതെ തുടിക്കാൻ തുടങ്ങി…. ഉമ്മാക്ക് ഫുൾ റസ്റ്റ്‌ വേണമെന്ന് ഡോക്ടർ പറഞ്ഞത് മുതൽ ഇനി എന്ത് എന്നുള്ള ചോദ്യമായിരുന്നു മുന്നിൽ ഉള്ളത്…. ഈ രണ്ട് ദിവസം കൊണ്ട് തന്നെ ഇനി കോളേജിലേക്ക് ഇല്ലാ എന്നാ തീരുമാനം എടുത്തിരുന്നു…. ഫോണിലേക്ക് മാറി മാറി വന്ന ചങ്ങായിമാരുടെ കാളുകൾ മനപ്പൂർവം ഒഴിവാക്കി….

ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തത് കൊണ്ടാണെന്നു തോന്നുന്നു, unknown കാളിന്റെ വിവരവും ഇല്ലായിരുന്നു…. ഉമ്മ ചെയ്ത് കൊണ്ടിരുന്ന ജോലി ഏറ്റെടുക്കാൻ വേണ്ടി മനസ്സിനെ പ്രാപ്തയാക്കുകയായിരുന്നു പിന്നീടുള്ള പണി.. കുറച്ചപ്പുറത്തുള്ള ഹാജിയാരുടെ വീട്ടിലെ ജോലിയാണ് ഉമ്മാ ചെയ്ത് കൊണ്ടിരുന്നത്…. ആദ്യം എന്റെ തീരുമാനത്തെ പാടെ ഉമ്മാ എതിർത്തെങ്കിലും, മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യ ചിഹ്നമായതു കൊണ്ടാകാം മനസ്സില്ല മനസ്സോടെ ഉമ്മാ സമ്മതിച്ചത്….

പിറ്റേന്ന് രാവിലെ തന്നെ വീട്ടിലുള്ള ജോലിയൊക്കെ ഒരുവിധം ഒരുക്കി, ഹാനുവിനെ സ്കൂളിലേക്കും അയച്ചു.. ഉമ്മാക്ക് വേണ്ടാ മരുന്നും ഫുഡുമൊക്കെ എടുത്തു കൊടുത്തു ഹാജിയാരുടെ വീട്ടിലേക്ക് തിരിച്ചു…. നാട്ടിലുള്ള വലിയ പ്രമാണി ആണ് ഈ ഹാജിയാർ… ആ പ്രതാപം വീടിന്റെ എടുപ്പിലും കണ്ടു…. പിടിപ്പത് പണിയുണ്ടാകുമെന്ന് ഉമ്മാ ആദ്യമേ പറഞ്ഞത് കൊണ്ട് ആണ് കാര്യത്തെ കുറിച്ചുള്ള ചിന്തയില്ലായിരുന്നു…….

പരിചയമില്ലായ്മ കൊണ്ടാകാം മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു…. എങ്കിലും ഉമ്മാ ഇത്ര നാളും ജോലി ചെയ്ത ഇടമല്ലേ എന്നോർത്തപ്പോൾ ആണ് വിങ്ങലോക്കെ എങ്ങോട്ടോ ഓടി ഒളിച്ചു….ആദ്യം തോന്നിയ ചടപ്പും മടിയൊക്കെ മാറ്റിവെച്ചു, പണിയൊക്കെ വേഗം തന്നെ എടുത്തു കഴിച്ചലാക്കി …. അവിടെ ഉള്ളവരൊക്കെ നല്ല സ്നേഹമുള്ളവരാണ്…. വെറുമൊരു വേലക്കാരോടുള്ള സമീപനവും മനോഭാവവും ആയിരുന്നില്ല അവർക്കൊന്നും എന്നോട്….

ചിലപ്പോ എന്റെ ഉമ്മയുടെ ആത്മാർത്ഥത കൊണ്ടാകാം…. അലക്കലും അടിച്ചുവാരലും തുടക്കലും ക്ലീനിംഗുമൊക്കെ കഴിഞ്ഞു നടു നിവർത്തുമ്പോയേക്കും സമയം ഉച്ചയോടടുത്തു…. എല്ലാം കഴിയുമ്പോയേക്കും എന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയി…. ഈ ജോലിയൊക്കെ ഉമ്മാ ദിവസവും ചെയ്യുന്നതാണല്ലോ എന്ന കാര്യം ഒരു നോവോടെ ഓർത്തപ്പോൾ ആ വേദനയൊക്കെ പാടെ മറന്നു…. ഇനി ശീലമാകുമ്പോൾ ഇതൊക്കെ റെഡി ആകും എന്ന് മനസ്സിൽ കരുതി അവരോടൊക്കെ യാത്ര പറഞ്ഞു വീട്ടിലേക്ക് വന്നു…

വീട്ടിലെത്തിയിട്ട് ഉമ്മ ഞാൻ ജോലിക്ക് പോകുന്നതിനെ കുറിച്ച് സങ്കടപെടുമെങ്കിലും, അതൊന്നും കണക്കിലെടുക്കാതെ സങ്കടങ്ങളെ ഉള്ളിൽ തന്നെ ഒതുക്കി വെച്ചു സന്തോഷത്തിന്റെ മുഖം മൂടി എടുതിട്ടു….. ഉമ്മയെ ടെൻഷൻ ആകുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്ന ഡോക്ടറുടെ വാക്കുകളും അതിനൊരു കാരണമായി…. അങ്ങനെ വീടും ഹാജിയാരെ വീട്ടിലെ പണിയുമായി ദിവസങ്ങൾ കടന്നുപോയി….

കോളേജും ചങ്ങായിമാരും അതിനേക്കാളേറെ ന്യൂട്ടനും ഒരു നോവുന്ന വേദനയായെങ്കിലും, ഇപ്പോഴുള്ള ജീവിതത്തോട് പൊരുത്തപ്പെട്ടു…. സങ്കടങ്ങൾക്കൊക്കെ രാത്രിയിലെ തലയിണ മാത്രം കൂട്ടായി…. ഒഴുകുന്ന കണ്ണുനീരൊക്കെ എന്നേക്കാൾ വേഗത്തിൽ തലയിണ ഒപ്പാൻ തുടങ്ങി ശീലമായത് കൊണ്ടാകും ഇപ്പൊ ഹാജിയാരുടെ വീട്ടിലുള്ള ജോലിയൊന്നും ഭാരക്കൂടുതൽ ആയി തോന്നിയില്ല….

പതിയെ പതിയെ മനസ്സിനൊപ്പം ശരീരത്തെയും മെരുക്കി കൊണ്ടുവന്നു….ജോലിഭാരം മനസ്സിനെ തളർത്തിയില്ലെങ്കിലും ശരീരത്തിൽ നന്നായി പ്രതിഫലിച്ചിരുന്നു .. അല്ലെങ്കിലേ തീപ്പെട്ടിക്കൊള്ളി പോലെയുള്ള ഞാൻ ഇപ്പൊ അതിലും പരിതാപകരമായ അവസ്ഥയിലായി….കണ്ണുകളിലെ തിളക്കം നഷ്ടപെട്ടത് കണ്ണാടിയിലൂടെ തിരിച്ചറിയുമ്പോൾ മാത്രമാണ്, നഷ്ടസ്വപ്നങ്ങളുടെ ഏടുകൾ തുറന്നു നോക്കുന്നത്….

അന്ന് ന്യൂട്ടനോട് പറഞ്ഞ വാക്കുകൾ ഓർമയിൽ തങ്ങി നിന്നു…. ‘എന്റെ പ്രണയം ഈ ചുവന്ന വാക പൂക്കളോടാ… ഈ ഉതിർന്നു വീണ ഓരോ പൂക്കളും എന്റെ സ്വപ്നങ്ങളെ രക്തസാക്ഷിത്യം വഹിച്ചവരാ… എനിക്ക് കയ്യെത്തി പിടിക്കാൻ പറ്റാത്ത എന്റെ പൊയ്ക്കിനാവുകളാ… ‘ ഓർമകളെ തലോടുമ്പോയേക്കും കണ്ണുകൾ ഈറനണിഞ്ഞു…. ശെരിയാ, ആ വാക പൂക്കൾ കൊഴിഞ്ഞത് പോലെ എന്റെ എല്ലാ സ്വപ്നങ്ങളും അടർന്നു വീണിരിക്കുന്നു…

ഇനിയുമൊരു പൂക്കാലതെ കാത്തിരിക്കാനില്ലാത്ത വെറുമൊരു മരീചികയായി മാറിയിരിക്കുന്നു ഇന്നെന്റെ ജീവിതം…. തളരില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു, കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ ചാലുകളെ പുറം കയ്യാൽ അമർത്തി തുടച്ചു… ഒരുദിവസം ഹാജിയാരുടെ വീട്ടിൽ പോയപ്പോഴാണ് അവിടുത്തെ ആസിയുമ്മയുടെ (ഹാജിയാരുടെ കെട്ടിയോളാണ് ) ആങ്ങളയുടെ മോനും ചങ്ങായിമാരും വന്നിട്ടുണ്ടെന്ന് പറഞ്ഞത്….

അവർക്ക് വേണ്ടി സ്പെഷ്യൽ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, അവരുടെ മോൾ ഹാജർത്ത… പണിയൊക്കെ നേരത്തെ കൈച്ചിലായത് കൊണ്ട് ഫുഡുണ്ടാക്കാൻ ഞാനും ഹെൽപ് ചെയ്തു…. അതിനിടയിൽ ഹാജർത്ത ഉണ്ടാക്കിയ ജ്യൂസ്‌ ഹാളിലിരിക്കുന്ന അവർക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞപ്പോൾ, ആദ്യം മടിച്ചു നിന്നെങ്കിലും നിർബന്ധിപ്പിച്ചപ്പോൾ മനസ്സില്ല മനസ്സോടെ അതെടുത്തു ഹാളിലേക്ക് നടന്നു….

ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്നത് പോലെ… ഹൃദയമിടിപ്പിന്റെ വേഗതയും വർധിച്ചു…. ഹാളിലെത്തി തലയുയർത്തി അവരെ നോക്കിയതേ ഓർമയുള്ളു, കയ്യിലെ ട്രേ വലിയൊരു ശബ്ദത്തോടെ നിലം പതിച്ചു….. ശബ്ദം കേട്ട് തലയുയർത്തി നോക്കിയ അവരും എന്നെ കണ്ട ഞെട്ടൽ മാറാതെ സോഫയിൽ നിന്ന് അറിയാതെ എഴുന്നേറ്റ് പോയി…. തുടരും… ഈ പാർട്ട്‌ എഴുതാൻ ഇരുന്നപ്പോൾ മനസ്സ് മൊത്തം ബ്ലാങ്ക് ആയിരുന്നു….

ലെങ്ത് ഇല്ലെന്ന് അറിയാം…. n8, ഒരു പാർട്ടും കൂടി പോസ്റ്റ്‌ ചെയ്യാം… ഡെയിലി പോസ്റ്റണമെന്ന് നല്ല ആഗ്രഹമുണ്ട്… കുറച്ചീസായിട്ട് പുറം വേദന ഒരു വില്ലനായി വന്നിട്ട്… ഇപ്പൊ ചുമ വന്നാലും പുറം വേദന വന്നാലും… എന്തിനേറെ ചെറിയൊരു ജലദോഷം വന്നാൽ പോലും ഉപ്പാന്റെ പഴി കേൾക്കുന്നത് എന്റെ ഫോൺ ആണ്…

അരമണിക്കൂറിൽ കൂടുതൽ അത്കൊണ്ട് ഫോണിൽ കുത്തിയിരിക്കാൻ ഉപ്പ സമ്മതിക്കില്ല… സപ്പോർട്ടും കമന്റും കുറയുന്നതിൽ സങ്കടം ഉണ്ട് ട്ടോ…. ഇഷ്ടായാൽ ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും ഇനി ഞാൻ പറയുന്നില്ല, എല്ലാം നിങ്ങളെ ഇഷ്ടം പോലെ…. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു, അത്ര തന്നെ…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button