Kerala

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: വിഡി സതീശന്റെ തലയ്ക്ക് ഓളമാണ്, വിഡ്ഡിത്തരമാണ് പറയുന്നതെന്ന് സുരേന്ദ്രൻ

എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയത് ഉണ്ടയില്ലാ വെടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്ത് മണ്ടത്തരമാണ് സതീശൻ പറയുന്നത്. സതീശന് തലയ്ക്ക് ഓളമാണ്. സതീശൻ ആളുകളെ വിഡ്ഡികളാക്കുകയാണ്.

മുരളീധരൻ മൂന്നാം സ്ഥാനത്ത് ആയിപ്പോയെന്ന് സതീശൻ ഓർക്കണം. 2023 മെയ് മാസത്തിലാണ് എഡിജിപിയും ആർഎസ്എസ് നേതാവും കൂടിക്കാഴ്ച നടത്തിയത്. 2024ലെ പൂരവുമായി കൂടിക്കാഴ്ചക്ക് ബന്ധമില്ല. സിപിഎമ്മിൽ ഒരാൾക്കും അന്തസ്സോടെ പ്രവർത്തിക്കാൻ കഴിയില്ല. ഇപി ജയരാജനെ ഒഴിവാക്കേണ്ടത് വേറെ ആവശ്യമായിരുന്നു

കോൺഗ്രസിനെ ജയിപ്പിക്കാനല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. മെമ്പർഷിപ്പ് ഡ്രൈവ് നടന്നു കൊണ്ടിരിക്കുകയാണ്. സിപിഎമ്മിൽ നിന്ന് കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. ബിജെപി പ്രവർത്തിക്കുന്നത് പിണറായി വിജയനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ്. സിപിഐ വെറും കടലാസ് പുലിയാണ്. നട്ടെല്ല് ഇല്ലാത്ത പാർട്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button