Novel

സീതാ രാവണൻ🔥: ഭാഗം 22 || അവസാനിച്ചു

[ad_1]

രചന: കുഞ്ചു

സൂര്യ യാത്ര പറഞ്ഞ് ശിവാനിയുടെയും മകന്റെയും കൈകൾ ചേർത്ത് പിടിച്ചു നടന്നു പോകുന്നത് ഗൗതം നോക്കി നിന്നു. @@@@@@@@@@@@@@@@@ ഗൗതമിന്റെ വീട്ടിൽ നിന്ന് പോരുമ്പോൾ സൂര്യയുടെ കണ്ണുകൾ ഇക്ഷാനെ നെഞ്ചോട് ചേർത്തുറങ്ങുന്ന ശിവാനിയിലായിരുന്നു. @@@@@@@@@@@@@@@@@

ജാനകി – രാവണൻ സംഗമത്തിനു ശേഷം എത്ര സന്തോഷത്തോടെയാണ് തങ്ങൾ ജീവിച്ചത്.. താനൊരു അച്ഛൻ ആകാൻ പോകുന്നുവെന്ന വാർത്ത കേട്ട് പാഞ്ഞു വന്ന സൂര്യയെ കാത്തൊരാൾ വീട്ടിൽ ഇരിപ്പുണ്ടായിരുന്നു.. അവൻ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു അതിഥി.. തന്റെ അച്ഛൻ.. !! പ്രതീക്ഷിക്കാതെ തന്റെ ഡാഡിയെ കണ്ട് അമ്പരന്നു നിൽക്കുന്ന സൂര്യയെ ശിവാനിയാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്..

ആരോടും പറയാതെ ലക്ഷ്മിയമ്മ ഉള്ളിൽ കൊണ്ട് നടക്കുന്ന സങ്കടം ഗൾഫിലുള്ള ഡാഡിയെ വിളിച്ചു പറഞ്ഞത് ശിവാനി ആയിരുന്നു. കൂട്ടത്തിൽ വാശിയെല്ലാം കളഞ്ഞ് ഇനിയുള്ള നാളുകൾ എങ്കിലും നമുക്കെല്ലാവർക്കും സന്തോഷമായ് കഴിയാൻ ഡാഡി കൂടെവേണമെന്ന അവളുടെ വാക്കുകൾ ആ പിതാവിന് തള്ളി കളയാൻ കഴിഞ്ഞില്ല.. ആരെയും അറിയിക്കാതെ നാട്ടിലേക്കു വന്നു.. ” അമ്മ എവിടെ..?? ” അതായിരുന്നു സൂര്യ ആദ്യം തിരക്കിയത്..

തൊട്ടടുത്ത മുറിയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെ ശിവാനി കാണിച്ചു കൊടുത്തു. അങ്ങോട്ട് പോകാൻ നിന്ന സൂര്യയെ ശിവാനി തടഞ്ഞു. ” ഇത് അച്ഛന് വേണ്ടിയുള്ള കണ്ണുനീരാണ്, അത് ഒപ്പിയെടുക്കേണ്ടത് അച്ഛൻ തന്നെയാണ്.. ” അമ്മയുടെ അടുത്തേക് അച്ഛൻ പോയി, കുറച്ച് കഴിഞ്ഞ് രണ്ട് പേരും ചിരിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോൾ സൂര്യക്ക് മനസ്സിലായി അച്ഛന്റെയും അമ്മയുടെയും ഇടയിലെ പരിഭവങ്ങൾക്ക് ഒരു അറുതി വീണെന്ന്.. !!!

സന്തോഷത്തിന്റെ ഒൻപതു മാസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി.. പ്രസവവേദനയാൽ പിടയുന്ന ശിവാനിയെ കാണാൻ ശക്തി ഇല്ലാതെ നിൽക്കുന്ന സൂര്യക്ക് ഡോക്ടർ പറഞ്ഞ വാചകങ്ങൾ തീഗോളങ്ങൾ പോലെ നെഞ്ചിലേക്ക് ഇടിച്ചു കയറി. ശിവാനി ദുർബലയാണ്.. ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നുണ്ട്.. അമ്മ അല്ലെങ്കിൽ കുഞ്ഞ് രണ്ടിലൊന്ന് മാത്രമേ അതിജീവിക്കൂ.. !! ആ വാക്കുകൾക്ക് മൈൻഡ് കൊടുക്കാതെ സൂര്യ ധൈര്യം സംഭരിച്ചു നിന്നു..

എന്നാൽ വാതിൽ തുറന്ന് ഒരു മാലാഖപോലുള്ള ആൺകുഞ്ഞിനെയും കൊണ്ട് വരുന്ന നഴ്സിന്റെ മുഖത്ത് നിന്നും അവൻ കേൾക്കാൻ ആഗ്രഹിക്കാത്ത അശുഭവാർത്ത എല്ലാവരും വായിച്ചെടുത്തു. ഒരാൾ ഒഴികെ ബാക്കി എല്ലാവരും അത് വിശ്വസിച്ചു.. ഒരാൾ മാത്രം പ്രാർത്ഥിച്ചു, തന്റെ പ്രാണന്റെ പാതിയെ തന്നിൽ നിന്നകറ്റരുതെയെന്ന്.. !!

ഒരുപക്ഷെ ഉറക്കിൽ ആണ്ടിരിക്കുന്ന ആ കുഞ്ഞ് മാലാഖയും പ്രാർത്ഥിച്ചു കാണണം തന്റെ അമ്മയെ ഒരുനോക്ക് കാണാൻ കഴിയണമേയെന്ന്.. എന്നാൽ അടുത്ത നിമിഷം ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുന്ന സൂര്യയുടെ അടുത്തേക് ഡോക്ടർ പ്രതീക്ഷയോടെ ചെന്നു.

” ശിവാനിയുടെ ബീറ്റ്സ് നോർമൽ ആയി വരുന്നുണ്ട്… ” അവിടെ കൂടിയിരുന്നവരെല്ലാം സന്തോഷത്തോടെയും അതിലുപരി അത്ഭുതത്തോടെയും സൂര്യയെ നോക്കി. തന്റെ പ്രാർത്ഥന സ്വീകരിച്ച സകല ദൈവങ്ങൾക്കും നിർവൃതിയോടെ നന്ദി പറയുകയായിരുന്നു അന്നേരം സൂര്യ… !!

അല്ലേലും രാവണനെ വിട്ടു പോകാൻ പറ്റില്ലല്ലോ ജാനകിക്ക്.. !!! അവന്റെ കൺകോണിലൂടെ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു. ജൂനിയർ സൂര്യയെയും കയ്യിലേന്തി അളവറ്റ സന്തോഷത്തോടെ അവൻ ശിവാനിയുടെ അടുത്തേക് ഓടി… @@@@@@@@@@@@@@@@@ ” ദൈവം കൈവിടാത്ത പ്രണയം ഉണ്ടെങ്കിൽ അത് ഇവരുടെ പ്രണയം ആകുമല്ലേ ഗൗതം.. !!! ” ഇക്ഷാന്റെ കയ്യും പിടിച്ച് സൂര്യയും ശിവാനിയും പോകുന്നതും നോക്കി നിൽക്കുന്ന ഗൗതമിനെ നോക്കി ഐഷു ചോദിച്ചു.

” തീർച്ചയായും.. ശിവാനി മരിച്ചുവെന്ന് ഞങ്ങൾ സ്വയം വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും അവൾ പുനർജനിക്കുമെന്ന വിശ്വാസത്തിലായിരുന്നു സൂര്യ .. !! അത് തന്നെയാണ് അവർക്കിടയിലെ പ്രത്യേകത.. അതുകൊണ്ട് തന്നെയാണ് ദൈവം അവളെ അവനു വേണ്ടി വീണ്ടും ജീവിപ്പിച്ചത്.. ” ഐഷു നിർവൃതിയോടെ ഒന്ന് നിശ്വസിച്ചു. ശേഷം അവനോട് ചേർന്ന് നിന്ന് അവനൊപ്പം പ്രാർത്ഥിച്ചു.. ” ഇതിഹാസപ്രണയത്തിന്റെ ആൾരൂപങ്ങൾ, രാവണനും അവന്റെ സീതയും, അല്ലാ അവന്റെ ജാനകിയും…, അവർ ജീവിക്കട്ടെ ഒരായിരം വർഷങ്ങൾ ഒരുമിച്ച്.. !!!! ” ശുഭം …

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button