കാശിനാഥൻ-2: ഭാഗം 23
രചന: മിത്ര വിന്ദ
ജാനി.. വീഴല്ലേ..സൂക്ഷിച്ചു നടക്കു.
പറഞ്ഞു കൊണ്ട് അവൻ അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് തന്നോട് ചേർത്തതും ഒരു വേള അവൾ ഒന്ന് മുഖം ഉയർത്തി ദേവിനെ നോക്കി.
“നല്ല ക്ഷീണം ഉണ്ടല്ലോ.. ഗൗരി, ഒന്ന് പിടിച്ചേ ”
“വേണ്ട… കുഴപ്പമില്ലന്നെ.. പെട്ടന്ന് എഴുന്നേറ്റപ്പോൾ വേച്ചു പോയതാണ്..”
ജാനി അവന്റെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് നേരെ നിന്നു.
ഗൗരിയും മറ്റൊരു പെൺകുട്ടിയും ചേർന്ന് അവളെ താഴേക്ക് കൊണ്ടുപോയി.
അപ്പോളേക്കും ഡ്രൈവർ വന്നു വണ്ടി ഇറക്കി.
ദേവും അവരുടെ ഒപ്പം ഇറങ്ങി വന്നിരുന്നു എങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ചെന്നില്ല. അവനു ഓഫീസിൽ ഇത്തിരി അത്യാവശ്യം ജോലികൾ ഒക്കെ ഉണ്ടായിരുന്നു.
ഗൗരി… നീയും ജാനിയുടെ ഒപ്പം, നിന്നോണം കേട്ടോ, വല്ല തലചുറ്റലോ മറ്റോ ഉണ്ടായാല്..
കാറിൽ കയറും മുന്നേ ദേവ് വീണ്ടും ഓർമിപ്പിച്ചു.
***
ഹോസ്പിറ്റലിൽ ചെന്നതും ജാനിയ്ക്ക് വീണ്ടു തലകറങ്ങി..
ബി പി യും ഡൌൺ ആയിരുന്നു. അതുകൊണ്ട് ഫ്ലൂയിഡ് ഇടാം എന്ന് പറഞ്ഞു ഡോക്ടറ്,അവളെ നേരെ ക്യാഷ്വാലിറ്റിയിലേക്ക് അയച്ചു.
ഗൗരിയും അവളുടെ കൂടെ അകത്തേക്ക് കയറി ചെന്ന്.
നല്ല പനി ഉണ്ടയിരുന്നു ജാനിയ്ക്ക്.. അതുകൊണ്ട്
അപ്പോൾ തന്നെ അവൾക്ക് ഗുളിക കൊടുത്തു.എന്നിട്ട് ആണ് ഫ്ലൂയിഡ് ഇട്ടത്.
ക്ഷീണം കൊണ്ട് അവൾ ഉറങ്ങി പോയി.
കാശിയും പാറുവും ഒക്കെ മാറി മാറി ഗൗരിയേ വിളിച്ചു വിവരങ്ങൾ തിരക്കിക്കൊണ്ടിരുന്നു.
അതിനേക്കാൾ ഏറെ ദേവ് ആയിരുന്നു വിളിച്ചത്.എന്തിനാണ് ഏട്ടൻ ഇങ്ങനെ ടെൻഷൻ ആവുന്നത് എന്നും ചോദിച്ചു കൊണ്ട്
ഇടയ്ക്ക് അവനെ ഗൗരി ഒന്ന് വഴക്കും പറഞ്ഞു..
അപ്പോളേക്കും കല്ലു എത്തിയിരുന്നു.
അവർ വന്നിട്ട് ഗൗരിയെയും അവളുടെ കൂടെ വന്നിരുന്ന മൃദുല എന്ന കുട്ടിയേയും തിരികെ ഓഫീസിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു മടക്കി അയച്ചു.
ഫ്ലൂയിട് കേറി കഴിഞ്ഞപ്പോൾ ജാനിയ്ക്ക് അല്പം ആശ്വാസം ഒക്കെ ആയി…
കല്ലു ആ നേരത്ത് ചെന്നിട്ട്, അവൾക്ക് കുടിക്കുവാനായി ചായ വാങ്ങി കൊണ്ട് വന്നിരിന്നു.
അത് മേടിച്ചു കുടിച്ചപ്പോൾ ജാനി കുറച്ചുടെ ഉഷാർ ആയിരുന്നു.
മരുന്നൊക്കെ വാങ്ങിയശേഷം, ഏകദേശം മൂന്നുമണിയോളമായി അവർ രണ്ടാളും വീട്ടിൽ തിരിച്ചെത്തിയപ്പോൾ..
ദേവ് ആണെങ്കിൽ ജാനിയുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും ബാഗിൽ ആയിരുന്നു ഫോൺ ഇരുന്നത്. അതുകൊണ്ട് അവൾ ഒട്ട് അറിഞ്ഞതുംഇല്ല…
അവനു ആണെങ്കിൽ ആകെപാടെ സങ്കടം ആയി.
അവളോട് ഒന്ന് സംസാരിക്കാൻ പറ്റാതെ, ദേവ് ഏറെ വിഷമിച്ചു.
വീട്ടിൽ വന്ന ശേഷവും ജാനി കിടന്നു സുഖം ആയിട്ട് ഉറങ്ങി.
ക്ഷീണം ആയത് കൊണ്ട് ഉറങ്ങട്ടെ എന്ന് കരുതി കല്ലു അവളെ വിളിക്കാനും പോയില്ല.
ഈ നേരത്തു ഒക്കെ ഒരുവൻ ഭ്രാന്ത് പിടിച്ചു അവന്റെ റൂമിൽ ഇരിക്കുകയാണ്.
ഒന്നും രണ്ടും അല്ല…
18തവണയാണ് അവൻ ജാനിയെ വിളിച്ചു നോക്കിയത്.. പക്ഷെ ഒരു രക്ഷയും ഇല്ലായിരുന്നു.അവൾ ഇതൊന്നും അറിയാതെ നല്ല സുഖഉറക്കത്തിലും…
രാത്രി പത്തു മണി ആയപ്പോൾ ജാനി കണ്ണ് തുറന്നത്.
പതിയെ എഴുന്നേറ്റ് കുറച്ചു സമയം കൂടി ബെഡിൽ ഇരുന്നു.
എന്നിട്ട് വാഷ് റൂമിൽ പോയി.
ചെറു ചൂട് വെള്ളത്തിൽ മേല് കഴുകി ഇറങ്ങി വന്നപ്പോൾ വല്ലാത്ത ആശ്വാസം പോലെ.
കല്ലു ആണെങ്കിൽ ആ സമയത്ത് ഭഗത്തിനെ വിളിച്ചു സംസാരിക്കുന്നുണ്ട്.
ജാനി ഇറങ്ങി വന്നതും കല്ലു അവനോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു..
എന്നിട്ട് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും പപ്പടവും ഒക്കെ കൂട്ടി എടുത്തു ടേബിളിൽ വെച്ചു.
“ആന്റി ഇതുവരെയായിട്ടും, കിടന്നില്ലായിരുന്നോ, സമയം 11 മണി ആയല്ലോ..”
” മോള് എഴുന്നേറ്റ് വരാഞ്ഞത് കൊണ്ടാണ് ആന്റി കിടക്കാതെ ഇവിടെ വെയിറ്റ് ചെയ്തത്, ഇപ്പോൾ എങ്ങനെയുണ്ട് ആശ്വാസമായോ”?
“ഹ്മ്മ്… തലവേദനയൊക്കെ മാറി ആന്റി, ചെറിയ പനിയെ ഉള്ളൂ, അത് മെഡിസിൻ എടുക്കുമ്പോൾ കുറഞ്ഞോളും ”
” ആ ഇനി നാളെ ഓഫീസിലേക്ക് ഒന്നും പോകണ്ട കേട്ടോ, രണ്ടു ദിവസം, ലീവ് എടുക്കാം, എന്നിട്ട് തിങ്കളാഴ്ച മുതല് പോയാൽ മതി.. ”
“നോക്കട്ടെ കുറയുമെങ്കിൽ പോകാം ആന്റി ”
ഒരു സ്പൂണില് കഞ്ഞി അല്പാല്പമായി കോരി കുടിക്കുകയാണ് ജാനി..
“വേണ്ട വേണ്ട
.. നാളെ എന്തായാലും പോകണ്ട, കാശിയേട്ടനും പാറു ചേച്ചിയും എന്നെ വിളിച്ച് പ്രത്യേകം പറഞ്ഞു, മോളെ നാളെ എവിടേക്കും പറഞ്ഞയക്കരുതെന്ന് ”
കല്ലു അങ്ങനെ പറഞ്ഞതും പിന്നീട് ജാനി അതിനു ശേഷം ഒന്നും ഉര്യാടാതെകൊണ്ട് ഭക്ഷണം കഴിച്ച് എഴുന്നേറ്റു.
കുറച്ചു സമയം ഇരുവരും തമ്മിൽ ഇരുന്നു സംസാരിച്ചു.
അതിനു ശേഷം കല്ലു കിടക്കാനായി പോയി.
അതിനു മുന്നേ പാറുവും കാശിയും മകളെ വിളിച്ചു.
അവളുടെ ഫോണിൽ കിട്ടഞ്ഞത് കൊണ്ട് കല്ലുവിന്റെ നമ്പറിൽ വിളിച്ചത്.
മകളെ കണ്ടു കഴിഞ്ഞാണ് അവർക്ക് സമാധാനം ആയത്.
അതൊക്കെ കഴിഞ്ഞു
ഉറക്കം വരാഞ്ഞത് കൊണ്ട് ജാനി ആണെങ്കിൽ ഇരുന്ന് ഒരു കൊറിയൻ സീരിസ് കണ്ടു…
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവൾക്ക് ചെറിയ തലവേദന പോലെ തോന്നി.
പിന്നീട് ടി വി of ചെയ്തു വെച്ചിട്ട് അവൾ കിടക്കാനായി വീണ്ടും വന്നു.
അപ്പോളു സമയം 1.40 കഴിഞ്ഞു.
കിടക്ക ഒക്കെ ഒന്ന് കൊട്ടി വിരിച്ച ശേഷം ആയിരുന്നു ബാഗിൽ ഇരുന്ന ഫോണ് എടുത്തു നോക്കിയത്.
67മിസ്സ്ഡ് കാൾ…
അതിൽ രണ്ടു എണ്ണം ഗൗരിയുടെ നമ്പർ.. പിന്നേ അച്ഛനും അമ്മയും വിളിച്ചു….
ബാക്കി 59മിസ്സ്ഡ് കാളും ഒരേ നമ്പറിൽ നിന്നു…
ദേവേട്ടൻ എന്ന് അവൾ അവന്റെ നമ്പർ save ചെയ്തു വെച്ചിട്ടുണ്ടയിരുന്നു.
Last കാൾ വന്നത് 12.13ന് ആണ്.
പെട്ടന്ന് അവൾ വാട്ട്സ്പ്പ് ഓൺ ചെയ്തു നോക്കി.
Last സീൻ 12.13തന്നെ..
ഒന്ന് വിളിച്ചു നോക്കിയാലോ..
ഫോൺ താടിയിൽ മുട്ടിച്ചു കൊണ്ട് അവൾ ഓർത്തു.
ഉറങ്ങിയോ.. ആവോ…
എന്തായാലും ദേവേട്ടനെ വിളിക്കാം, ഇത്രയും തവണ തന്നെ ഇങ്ങോട്ട് വിളിച്ച് ആളല്ലേ, അതുകൊണ്ട് തത്കാലം ഇപ്പോൾ നേരവും കാലവും ഒന്നും നോക്കേണ്ട,.
മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ജാനി അവന്റെ നമ്പറിലേക്ക് കോൾ ചെയ്തു.
ഒന്നാമത്തെ ബെല്ല് മുഴുവൻ റിങ് ചെയ്യൂന്നതിനു മുന്നേ തന്നെ ദേവിന്റെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി…….തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…