Novel

ശിശിരം: ഭാഗം 25

രചന: മിത്ര വിന്ദ

എന്റെ സതിയമ്മ…… അമ്മ പോയല്ലോ പ്രിയേച്ചി.എന്നെ ഒറ്റയ്ക്ക് ആക്കി പ്പോയല്ലോ .. ഇന്നലെ രാത്രിയിൽ എന്തോരം കാര്യങ്ങള് പറഞ്ഞു കിടന്നത് ആണന്നോ ഞങ്ങൾ രണ്ടാളും കൂടി… എന്റെ അമ്മയെ കെട്ടിപിടിച്ചു അല്ലാതെ ഇന്നോളം ഈ അമ്മു കിടന്നിട്ടില്ല..ഇനി എനിക്ക് ആരും ഇല്ലാ…

അമ്മു തനിച്ചായി പോയ്‌..

അവളുടെ കരച്ചിൽ ചീളുകൾ കേട്ട് കൊണ്ട്  നകുലൻ അകത്തേക്ക് കയറി വന്നു.

പ്രിയേ, കിച്ചു നിന്നെ തിരക്കുന്നുണ്ട്.
നകുലൻ പറഞ്ഞതും പ്രിയ എഴുന്നേറ്റ് പോകുകയും ചെയ്ത്.

നീ പോയ്‌ കുളിച്ചിട്ട് വാടി, ഇങ്ങനെ ഇരുന്നാൽ ഇനി വല്ല പനിയും പിടിക്കും.

അവൻ അമ്മുനെ നോക്കി പറഞ്ഞുഎങ്കിലും അവൾ ഒന്നും മിണ്ടാതെ കിടക്കുകയാണ് ചെയ്തത്..

ശ്രീജേ, ഇവളെ ഏൽപ്പിച്ചു കുളിക്കാൻ കൊണ്ട് പോകു, ഇങ്ങനെ കിടന്നാൽ ശരിയാവില്ല കേട്ടോ.

നകുലൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ കിച്ചനും ഭാര്യയും കൂടി കയറി വരുന്നുണ്ട്.

യദു പുറത്തെ വരാന്തയിൽ ഇരിപ്പുണ്ട്, മീനാക്ഷിയും.

എടാ,ഇന്നലെ മുതൽഈ കുഞ്ഞിനേയും ആയിട്ട് ഉള്ള നിൽപ്പ് അല്ലെ, എന്റെ കാലിൽ ഒക്കെ നീരായി, നോക്ക്യേ,

അമ്മ പറഞ്ഞപ്പോൾ നകുലൻ അത് ശ്രെദ്ധിച്ചു. സത്യം ആണ്, കാലിൽ നല്ല പോലെ നീരുണ്ട്.

ഹോസ്പിറ്റലിൽ പോണോ,?

വേണ്ട, എന്നെ വീട്ടിലേക്ക് ആക്കി തന്നാൽ മതി.

മ്മ്… എന്നാല്അമ്മ വാ, വീട്ടിലേക്ക് കൊണ്ട് ആക്കാം.ഈ കുഞ്ഞിനെ അവള്ടെ കൈയിൽ കൊടുത്തിട്ട് വാ. അകത്തെ മുറിയിൽ അമ്മുന്റെ കൂടെ ഇരിപ്പുണ്ട് ശ്രീജ..

മകൻ പറഞ്ഞതും ബിന്ദു അകത്തേക്ക് ചെന്നു.
അമ്മു അപ്പോളും പതം പെറുക്കി കിടപ്പുണ്ട്.

“ശ്രീജേ, ഞാൻ പോവാടി, ദേ കാലിൽ നീര് കേറി, ഒട്ടും പറ്റുന്നില്ല, വല്ലാത്ത വേദനയാണ്.

ബിന്ദുന്റെ ശബ്ദം കേട്ടതും അമ്മു കിടക്കയിൽ നിന്നു എഴുന്നേറ്റ് ഇരുന്നു.

നീ ഇതുവരെ കുളിച്ചില്ലേ കൊച്ചേ, എഴുന്നേറ്റ് വന്നു കുളിക്ക് അമ്മു, ഇങ്ങനെ കിടന്നാൽ പറ്റോ, തൊട്ട് പിടിച്ചു വീട് കിടക്കുന്നു. എഴുന്നേറ്റു കുളിച്ചു ശുദ്ധിയാവ്. എല്ലാം തുടച്ചു പെറുക്കി ഇടണ്ടേ ഇനി.

ബിന്ദു വഴക്ക് പറഞ്ഞപ്പോൾ അമ്മു ചെന്നിട്ട് മാറ്റി ഉടുക്കാൻ ഉള്ള ഒരു ജോഡി ഡ്രസ്സ്‌ എടുത്തു. എന്നിട്ട് കുളിക്കാനായി പോകുകയും ചെയ്തു.

നകുലനും കുറച്ചു ആളുകളും ചേർന്ന് കസേരകൾ അടുക്കുന്നുണ്ട്. പന്തൽ അഴിക്കാൻ ഉള്ളവരും എത്തിയിരുന്നു.
അമ്മു കുളിച്ചു ഇറങ്ങി വന്നപ്പോൾ ഗിരിജ വന്നിട്ട് ശ്രുതിയുടെ അമ്മയെയും മീനാക്ഷിയുടെ അമ്മയെയും ഒക്കെ അവൾക്ക് പരിചയപ്പെടുത്തി.

അവൾക്ക് വളരെ അലോസരം തോന്നിയെങ്കിലും ഒന്നും തിരിച്ചു പറയാനും പോയില്ല.

മോളെ അമ്മു, ഇവരൊക്കെ കാലത്തെ വന്നത് ആണ്, അമ്മായി മേടയിലോട്ട് ഒന്ന് ചെല്ലട്ടെ, ഇത്തിരി വെള്ളം ഒക്കെ കൊടുത്തിട്ട് വരാം കേട്ടോ.

ഹമ്….
അവള് ഒന്ന് മൂളി.

അങ്ങനെ ഓരോരുത്തർ ആയി കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു.

ശ്രീജയുടെ കുഞ്ഞ് കിടന്ന് കരയാൻ തുടങ്ങിയപ്പോൾ അമ്മു അവളെയിം പറഞ്ഞു വിട്ടു.
നകുലൻ ഒരു ഓട്ടോ വിളിച്ചു കൊടുക്കുകയാണ് ചെയ്തേ, അവൻ കൊണ്ട് വിടാൻ ഒന്നും പോയില്ല.

പിന്നെ വീടെല്ലാം കഴുകി തുടച്ചു ശുദ്ധി ആക്കിയ ശേഷം ശ്രീജയും പ്രിയയും ചേർന്നു അടുക്കളയിൽ ചെന്നു കഞ്ഞി വെച്ചു. പച്ച പയർ തോരനും, കുറച്ചു സാമ്പാറും ഉണ്ടാക്കി.

അമ്മുനെ എല്ലാവരും നിർബന്ധിച്ചു എങ്കിലും അവൾ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.

നകുലൻ വന്നിട്ട് പന്തല്കാർക്ക് ഒക്കെ പൈസ കൊടുത്തു വിട്ടപ്പോൾ അമ്മു അവന്റെ അടുത്തേക്ക് ചെന്നു

നാകുലേട്ടാ, പൈസ എത്ര ആണെന്ന് പറഞ്ഞാൽ മതി, ഞാൻ തരാം കാശ്..

അമ്മയെ അടക്കം ചെയ്ത വശത്തേയ്ക്ക് നോക്കി കൊണ്ട് അത് പറയുമ്പോൾ അവളുടെ ചുട് കണ്ണീർ കവിളിനെ അരിച്ചിറങ്ങി.

ചടങ്ങ് ഒക്കെ കഴിഞ്ഞിട്ട് കൂട്ടാം, എല്ലാം കൂടി ഒരുമിച്ചു തന്നാൽ മതി, ഇപ്പൊ പറ്റുമെങ്കിൽ നീ ഇത്തിരി ചോറ് താ, ഇന്നലെ ഉച്ചയ്ക്ക് കഴിച്ചതാ, വിശന്നിട്ടു വയ്യാ.

അവൻ പറഞ്ഞതും അമ്മു അകത്തേക്ക് കയറി ചെന്ന്.

ചോറും കറികളും എടുത്തു വിളമ്പി മേശപ്പുറത്തു വെച്ച്.

നകുലൻ കൈ കഴുകി വന്നപ്പോൾ അമ്മു അടുക്കളയിലേക്ക് വലിഞ്ഞു

നീ കഴിച്ചോ?

അവന്റെ ശബ്ദം കേട്ടപ്പോൾ അമ്മു മുഖം തിരിച്ചു നോക്കി.
വാതിൽപടിയിൽ വന്നു നിൽപ്പുണ്ട് ആള്.

കഴിച്ചോളാം, നകുലേട്ടനു ഉള്ളത് എടുത്തു വെച്ചിട്ടുണ്ട്.

ഹമ്… നീയും കൂടി എടുത്തോണ്ട് വാ,

എനിക്ക് ഇപ്പൊ വേണ്ടായിട്ടാ, പിന്നെ കഴിച്ചോളാം.

അതൊന്നും ശരിയാവില്ലമ്മു. ഇനി ഗ്യാസ് വല്ലതും കേറിയാൽ നിന്നെക്കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ആരും ഇല്ല, നിന്റെ ഏട്ടന്മാർ ഒക്കെ കേറി പോയില്ലേ,

പരിഹാസരൂപേണ പറഞ്ഞു കൊണ്ട് നകുലൻ ഒരു പ്ലേറ്റ് എടുത്തു പിടിച്ചു.
. എന്നിട്ട് ചോറ് വിളമ്പാൻ തുടങ്ങിയതും അമ്മു അത് തടഞ്ഞു.

എനിക്ക് ഇപ്പൊ വേണ്ടായിട്ടല്ലെ, നാകുലേട്ടൻ ചെല്ല്.

നിനക്ക് വേണോ വേണ്ടായോ എന്ന് തീരുമാനിക്കുന്നത് തത്കാലം ഞാനാ, വന്നു ചോറ് കഴിക്ക്.

അവൻ ഇരു കൈകളും നെഞ്ചിനു കുറുകെ വെച്ചു കൊണ്ട് ചുവരിൽ ചേർന്ന് നിന്നു.

ഒടുവിൽ യാതൊരു ഗത്യന്തരവും ഇല്ലാതെ അമ്മു കുറച്ചു ചോറും കറികളും എടുത്തു അടുക്കളയിൽ ഇരുന്ന് കഴിച്ചു

അതുനു ശേഷം ആയിരുന്നു നകുലൻ കഴിച്ചത്.
ആ സമയത്തു കിച്ചൻ ഇറങ്ങി വന്നു.

അമ്മുസേ, നീ ഇവിടെ ചടഞ്ഞു കൂടി ഇരിക്കുവാണോ, ദേ അമ്മ വിളിക്കുന്നുണ്ട്, നിന്നെ കൂട്ടി വരാൻ പറഞ്ഞു.

മിനിങ്ങാന്നു അവിടന്നു പടിയിറങ്ങി പോരുമ്പോൾ ഒരു കാര്യം അമ്മു നിശ്ചയിച്ചത് ആണ് കിച്ചേട്ടാ, ശ്വാസം നിലയ്ക്കും വരെയും ഇനി അവിടേക്ക് ഇല്ലെന്ന്.

അവളുടെ പറച്ചില് കേട്ട് കൊണ്ട് നകുലൻ ഇരുന്നു ഊണ് കഴിച്ചു.

എടാ, ആ മീനാക്ഷിയ്ക്ക് യാതൊരു വിവരോം ഇല്ലാത്ത കുട്ടിയ, നീ അത് കാര്യമാക്കല്ലേ.. മനസ്സിൽ പിണക്കം ഭാവിച്ചു അവിടേക്ക് വരാതെ ഇരുന്നാൽ ശരിയാവില്ലന്നെ.

കിച്ചൻ അവളെ അനുനയിപ്പിക്കാൻ ശ്രെമിച്ചു.

മീനാക്ഷിയ്ക്ക് വിവരം ഇല്ലാരിക്കും, ശരി സമ്മതിച്ചു, പക്ഷെ അവളെ കൂടാതെ, അവിടെ വേറെയും കുറച്ചു ആളുകൾ ഉണ്ടായിരുന്നു..ഞാൻ ആ വീട്ടില് എന്ന് മുതൽക്കേ വരുന്നത് ആണെന്ന് ഉള്ളത് നിങ്ങള് ആരേലും പറഞ്ഞോ,
ഒരാള് പോലും ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുവല്ലേ ചെയ്തേ.
എന്നിട്ട് ഇപ്പൊ ന്യായീകരിക്കാൻ വരാൻ നാണം ഇല്ലേ കിച്ചേട്ടാ.

അത് പറയുമ്പോൾ അവളെ കിതച്ചു.

സോറി അമ്മു, അങ്ങനെ സംഭവിച്ചു പോയ്‌. അവർക്ക് ഒക്കെ വേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കുവാ.

എന്നോട് ഒരു മാപ്പ് പറഞ്ഞുന്നു വെച്ചു നഷ്ടപ്പെട്ടു പോയ എന്റെ അമ്മയേ എനിക്ക് തിരികെ കിട്ടുമോ, ഇന്നലെ ഡോക്ടറ് ചോദിച്ചത് എന്താണെന്നോ, ഈ അമ്മയ്ക്ക് ഇത്രമാത്രം മനസിന്‌ വേദന വരാൻ എന്താ പറ്റിയേന്നു.. അവിടെ വെച്ചു മീനാക്ഷി എന്നേ ഇറക്കി വിട്ടതിന്റെ പേരിലാണ് എന്റെ അമ്മ നീറിപിടഞ്ഞു കഴിഞ്ഞത്. അതോർത്തു ചങ്ക് പൊട്ടിയാണ് എന്റെ അമ്മ പോയത്… അറിയോ നിങ്ങൾക്ക്.

അത് പറയുമ്പോൾ അമ്മുന്റെ വാക്കുകൾ വിറച്ചു.

ഇനി… ഇനി ജീവൻ പോയാലും ശരി, അമ്മു ആ പടി കേറില്ല.

വെട്ടിത്തിരിഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ കിച്ചന് ഒരുപാട് സങ്കടം തോന്നി.

കുറച്ചു നേരം നിന്നിട്ട് അവൻ അവിടെ നിന്നും ഇറങ്ങി പോരുകയും ചെയ്തു.

ജനാലകമ്പിയിൽ മുറുക്കി പിടിച്ചു കൊണ്ട് നിൽക്കുകയാണ് അമ്മു.
കണ്ണ് നിറഞ്ഞു ഒഴുകുന്നു. അമ്മയുടെ വിയോഗം അവളെ വല്ലാണ്ട് പിടിച്ചു കുലുക്കി

തോളിൽ ഒരു കൈ പതിഞ്ഞതും അമ്മു തിരിഞ്ഞു നോക്കി….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button