Novel

കാശിനാഥൻ-2: ഭാഗം 27

രചന: മിത്ര വിന്ദ

ദേവിന്റെയും ജാനിയുടെയും പ്രണയം ആരോരും അറിയാതെ അവർ ആസ്വദിച്ചു..

എല്ലാ ദിവസവും അവൻ ആയിരിക്കും നേരത്തെ വരുന്നത്,,,

ജോലി ഒക്കെ വളരെ കൃത്യതയോടെ ചെയ്തു തീർക്കുന്നത് കൊണ്ട് കാശിയുടെ ഉള്ളിൽ അവനോട് ഉള്ള മതിപ്പ് കൂടി കൂടി വന്നു. ഒരുപാട് പുതിയ കമ്പനികൾ ഇവരോട് ലിങ്ക് ചെയ്യാൻ മത്സരിച്ചു.

അതിന്റെ ഒക്കെ ഫുൾ ക്രെഡിറ്റ് നമ്മുടെ ദേവിന് ഉള്ളത് ആയിരുന്നു.

ഇതിനൊടിടയ്ക്ക്,ദേവന്റെ സഹോദരിയുടെ എൻഗേജ്മെന്റ് ഡേറ്റ് ഒക്കെ എടുത്തു.വളരെ നല്ല രീതിയിൽ ആയിരുന്നു ചടങ്ങ് ഒക്കെ നടത്തിയത്. ജാനി ആണെങ്കിൽ പോകണം എന്ന് ഒരുപാട് ആഗ്രഹിച്ചു എങ്കിലും അന്ന് അത്യാവശ്യ ആയിട്ട് അവൾക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ട് ആ പോക്ക് ക്യാൻസൽ ആയി.
.
അവള് വരാഞ്ഞത് കൊണ്ട് ദേവിനും സങ്കടം ആയി.
പിന്നെ ഓഫീസ് കാര്യങ്ങൾ ഇരുവർക്കും അറിയാമല്ലോ. അത്കൊണ്ട് കല്യാണത്തിന് അടിച്ചു പൊളിക്കാം എന്നൊക്കെ പറഞ്ഞു ദേവ് അവളെ അശ്വസിപ്പിച്ചു.

ഡേറ്റ് എടുത്തു കഴിഞ്ഞു ദേവ് കാശിയെ വിളിച്ചു പറഞ്ഞു.
താൻ തീർച്ചയായും എത്തും എന്ന് കാശി അവനോട് മറുപടിയും പറഞ്ഞു, ഒപ്പം അന്ന് തന്നെ ദേവിന്റെ അക്കൗണ്ട് ലേക്ക് 20 ലക്ഷം രൂപ കാശി ട്രാൻസ്ഫർ ചെയ്തു.

അത്രയും തുക വേണ്ടന്ന് ദേവ് ഒരുപാട് തവണ വിളിച്ചു പറഞ്ഞു എങ്കിലും കാശി അതിനു സമ്മതിച്ചില്ല..

എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ, ഒന്നിനും ഒരു കുറവ് പോലും വരുത്തരുത്,ഏറ്റവും നല്ല രീതിയിൽ വിവാഹം നടത്തണം എന്ന് പറഞ്ഞു കൊണ്ട് കാശി ഫോൺ വെച്ചത്.

ജാനി ആണെങ്കിൽ അവൾക്ക് ഉടുക്കാൻ ഒരു സാരി ആയിരുന്നു സെലക്ട്‌ ചെയ്തത്.

ദേവിനെ കുറേ വിളിച്ചു എങ്കിലും, ആരെങ്കിലും കണ്ടാൽ ശരി ആവില്ല എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറി.അതുകൊണ്ട്
രണ്ടു ദിവസം പെണ്ണ് മുഖം വീർപ്പിച്ചു നടന്നു.സാരിടെ കളർ ഏതാണ് എന്ന് ചോദിച്ചിട്ട് പോലും അവൾ ദേവിനോട് പറഞ്ഞതും ഇല്ല.

പീക്കോക്ക് ബ്ലൂ നിറം ഉള്ള കാഞ്ചിപുരം പട്ടു അണിഞ്ഞു മുടി നിറയെ മുല്ലപ്പൂവും വെച്ചു ട്രെഡിഷ്നൽ ആഭരണങ്ങൾ ഒക്കെ അണിഞ്ഞു അവൾ വന്നപ്പോൾ വിവാഹ ദിവസം എല്ലാ കണ്ണുകളും അവളിൽ ആയിരുന്നു.

അന്ന് ആദ്യമായി ദേവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയ്ക്ക് ഒരു പ്രേത്യേക വശ്യത ഉണ്ടായിരുന്നു.

അച്ഛനും അമ്മയും ജാനിയും കൂടെ ആയിരുന്നു വന്നത്.

20ലക്ഷം കൊടുത്തതിന്റെ പിന്നാലെ പെണ്ണിന് ഒരു ചോക്കറും ജിമിക്കിയും അടങ്ങിയ സെറ്റ് ഗിഫ്റ്റ് ആയി കൊണ്ട് വന്നു കൊടുത്തു.

എല്ലാവരും ആയിട്ട്  നിന്ന് ഫോട്ടോ എടുക്കാൻ വേണ്ടി ദേവ് വന്നു കാശിയെയും പാറുവിനെയും വിളിച്ചു.അവർ സ്റ്റേജിലേക്ക് കയറി വന്നു. പെണ്ണിനും ചെക്കനും ഒക്കെ ആശംസകൾ നേർന്നു.ഗിഫ്റ്റ് ഒക്കെ കൈ മാറി.

ജാനി മനഃപൂർവം ദേവിന്റെ അരികിൽ ആയിരുന്നു നിന്നത്.അവനോട് ഇത്തിരി ചേർന്നു നിന്ന് ആണ് പെണ്ണ് പോസ്സ് ചെയ്തത് പോലും.

***
കാര്യങ്ങൾ എത്ര പെട്ടന്ന് ആയിരുന്നു കഴിഞ്ഞത്.ദേവേട്ടന്റെ അനുജത്തിയുടെ വിവാഹവും, അച്ഛന്റെ വരവും, ആദിയുടെ പെണ്ണ് കാണൽ ചടങ്ങും..ഒടുവിൽ അത് വിവാഹത്തിൽ വരെ എത്തി.

മിഴികൾ അടച്ചു കസേരയിൽ ചാരി കിടക്കുകയാണ് ജാനി.

ഒരു തണുപ്പ് നെറ്റിയിൽ പടർന്നപ്പോൾ അവൾ മിഴികൾ ചിമ്മി തുറന്നു.

“എന്താണ് ഇത്ര വലിയ ആലോചന, കുറച്ചു നേരം ആയല്ലോ തുടങ്ങീട്ട് ”

“ഹേയ് ഒന്നുല്ലമ്മേ ,, ഞാൻ വെറുതെ,”
അവൾ വേഗം എഴുന്നേറ്റു.

“ആദി ഇന്ന് വൈകുന്നേരത്തെയ്ക്ക് എത്തും, എന്നിട്ട് നാളെ പോയി ഡ്രസ്സ്‌ ഒക്കെ എടുക്കാം, രവിയേട്ടൻ വിളിച്ചു പറഞ്ഞത് ആണ്… ”
. പാറു പറഞ്ഞപ്പോൾ അവൾ വെറുതെ തല കുലുക്കി.

“നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത്, എപ്പോളും ഇങ്ങനെ പൂട്ടി കെട്ടി വെച്ചോണ്ട് ഇരിക്കുവാണോ മോളെ ”
പാറു ചുളിഞ്ഞ നെറ്റിയോടെ മകളെ നോക്കി.

“അമ്മേടെ തോന്നൽ ആണ്.. എനിക്ക് പ്രോബ്ലം ഒന്നും ഇല്ല, ചെറിയ ഒരു തലവേദന ഉണ്ട്, അതിന്റെ ക്ഷീണമാ.. അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല ”

അവൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

ഇനി പന്ത്രണ്ട് നാൾ കൂടി ഒള്ളു വിവാഹത്തിന്, പാറു അതുകൊണ്ട് നാട്ടിലേക്ക് വന്നത് ആണ്, കാശി എത്തണം എങ്കിൽ ഇനിയും രണ്ടു ദിവസം കൂടെ എടുക്കും..

കല്ലുവിന്റെ വീട്ടിൽ നിന്നും ജാനി തന്റെ അമ്മ വന്നപ്പോൾ സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു.

കല്ലുവിന് ഒരുപാട് സങ്കടം ആയിരുന്ന്.
ഭഗത്തിന്റെ പെണ്ണായി ഈ കുടുംബത്തിൽ അവൾ കഴിയുന്നതും കാത്തു, നോയമ്പ് നോറ്റു പ്രാർത്ഥിച്ചു ഇരുന്നത് ആണ്, എല്ലാം തെറ്റിച്ചു കൊണ്ട് രവി ശങ്കറും ഭാര്യ ലക്ഷ്മിയും വന്നതും ജാനിയെ കണ്ടു ഇഷ്ടപ്പെട്ടു മടങ്ങിയതും ഒരാഴ്ചക്കുള്ളിൽ തന്നെ ആദി എത്തിയതും…

എങ്കിലും പ്രതീക്ഷ കൈ വിടാതെ കല്ലു മകനെ വിളിച്ചു കാര്യം ധരിപ്പിച്ചു.

എന്നാൽ അവൻ അമ്മയെ ഒരുപാട് ചീത്ത പറഞ്ഞു.

ഞാനും അവളും ഒരു അമ്മയുടെ പാൽ കുടിച്ചു വളർന്ന കൂടപ്പിറപ്പുകൾ ആണെന്നും ഒരിക്കലും താൻ ജാനിയെ അങ്ങനെ കണ്ടിട്ടിലെന്നും, അമ്മ ഇത് ഏതു ലോകത്തു ആണ് ജീവിക്കുന്നത് എന്നും ഒക്കെ പറഞ്ഞു അവരെ ആവശ്യത്തിന് വഴക്ക് പറഞ്ഞു ആണ് ഫോൺ വെച്ചത്.ഏറെ സങ്കടം ആയെങ്കിലും പിന്നീട് കല്ലു അവനോട് ഒന്നും പറയാൻ തുനിഞ്ഞില്ല.

**

അന്ന് രാത്രിയിലും ദേവിന്റെ ഫോണിലേക്ക് ജാനി മെസ്സേജ് അയച്ചു.

ദേവ്വേട്ടാ പ്ലീസ്… ഇനിയും വൈകിയിട്ടില്ല.. ഞാൻ ഇറങ്ങി വരട്ടെ.. നമ്മൾക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം, എന്നിട്ട് എവിടെ എങ്കിലും പോയി കഴിയാം… പ്ലീസ്…

ബീപ് സൗണ്ട് കേട്ടതും ദേവ് തന്റെ ഫോൺ എടുത്തു, എന്നിട്ട് അവളുടെ മെസ്സേജ് വായിച്ചു നോക്കി.

അവൻ റീഡ് ചെയ്തു എന്ന് മനസിലായതും അടുത്ത മെസ്സേജ് കൂടി വന്നു.

ദേവേട്ട… ആദി നാളെ എത്തും, പിന്നെ ഡ്രസ്സ്‌ എടുക്കാൻ ഒക്കെ പോണം, അതുവരെ ആയാൽ കാര്യങ്ങൾ എന്റെ കൈപടിയിൽ നിൽക്കില്ല കേട്ടോ.. ഇതുവരെയും പറയും പോലെ അല്ല… കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണം ആകുകയാണ്.

പെട്ടന്ന് തന്നെ അവന്റെ ഫോണിലേക്ക് ജാനി യുടെ കാൾ വന്നു.

ഹലോ… ദേവേട്ടാ…
ഹ്മ്മ്…
നമ്മൾക്ക് അച്ഛനോട് ഒന്ന് സംസാരിക്കാം.. പ്ലീസ്,,,, എന്റെ അച്ഛൻ സമ്മതിക്കും, ഉറപ്പ്..

ഇല്ല ജാനി, ഇനി വിളിച്ചാലും പ്രേത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല, വെറുതെ എന്തിനാ സാറിനെ നാണംകെടുത്തുന്നത്. അവര് രണ്ടാളും പറയുന്നത് താൻ അനുസരിച്ചാൽ മതി.

“അപ്പോൾ ദേവേട്ടന് എന്നേ വേണ്ടല്ലെ….ഞാൻ ഇത്ര നാളും കാത്തിരുന്നതും പ്രണയിച്ചതും ഒക്കെ വെറുതെ ആയി, എന്നേ… എന്നേ പറ്റിക്കുകയായിരുന്നു അല്ലേ…”

കരഞ്ഞു കൊണ്ട് പറയുകയാണ് പെണ്ണ്.

ഒന്നിനും ഒരു മറുപടി പറയാൻ വയ്യാതെ ദേവിനെ വിയർത്തു.

കുറച്ചു കഴിഞ്ഞതും ജാനി ഫോൺ കട്ട്‌ ചെയ്ത്ന്നു അവനു മനസിലായി.

എന്നിരുന്നാലും ഒരു കാര്യം ഉറപ്പ് ആയിരുന്നു, തന്റെ പെണ്ണിനെ തനിക്ക് നഷ്ടം ആകും എന്നുള്ളത്..ഒരിക്കലും കാശിനാഥനും പാർവതിയും അവരുടെ മകളെ തനിക്ക് തരില്ല… ഏതൊരു അച്ഛനെയും അമ്മയെയും പോലെ അവരും സ്വാർത്ഥർ ആണ്. അത് ആരുടെയും കുറ്റം അല്ല….

വെറുതെ…. വെറുതെ ആ പാവത്തിന് ആശ കൊടുത്തു. അവളെ പറ്റിച്ചു കളഞ്ഞു…

അവളുടെ കരച്ചിൽ അവന്റെ കാതിൽ അപ്പോളും അലയടിച്ചു കൊണ്ടേ ഇരുന്നു.
പക്ഷെ ജാനി, ഞാൻ നിന്നെ ചതിച്ചത് അല്ല…. സാറിനോട് എത്രയോ ദിവസങ്ങൾക്കു മുന്നേ ഈ കാര്യം സംസാരിച്ചത് ആണ്,, തരില്ലെന്ന് എന്നോട് നേരിട്ട് പറഞ്ഞിട്ട് അല്ലേ…

അവന്റെ മിഴികൾ അപ്പോളും നിറഞ്ഞു ഒഴുകി……തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button