Novel

അമൽ: ഭാഗം 21

രചന: Anshi-Anzz

ഹാളിൽ ചെന്നപ്പോൾ അവിടെ ആരെയും കാണുന്നില്ല….. എല്ലാവരും പോയിട്ടുണ്ട്…. അതും ഡോർ പുറത്ത്ന്ന് പൂട്ടേം ചെയ്തിന്….. അള്ളോഹ്…. ഞാൻ ഇനി എന്ത് ചെയ്യും…. ഫൊണെടുത്ത് നാജിയെ വിളിക്കാം…..

…………………………….

ഓഡിറ്റോറിയത്തിൽ ചെന്നിറങ്ങി അകത്തേക്ക് നടക്കുമ്പോളാണ് നാജിയുടെ ഫോൺ റിങ് ചെയ്തത്….

നാജി നിന്റെ ഫോണല്ലെ അടിക്കുന്നത്…. ആരാണെന്ന് നോക്കിയേ…..

മുന്ന പറഞ്ഞതും അവള് ഫോൺ എടുത്ത് നോക്കി…. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവർ പരസ്പരം മുഖത്തോട് മുഖം നോക്കി….
അമ്മൂ….. അപ്പൊ അവളെവിടെ…..?????

രണ്ട് പേരും ഒരുമിച്ച് ചോദിച്ചു…..

എന്നോടാണോ ചോദിക്കുന്നത്….. നിങ്ങൾ രണ്ടാളുമല്ലേ എന്തോ സ്വകാര്യവും പറഞ്ഞ് പോയിരുന്നത്…..

അത് കഴിഞ്ഞ് ഞാൻ കരുതി അവള് നിങ്ങളെ വണ്ടിയിൽ കയറിയിട്ടുണ്ടാകും എന്ന്…. ഏതായാലും നീ ഫോൺ എടുത്ത് നോക്ക്….

hello…… അമ്മൂ….. നീ എവിടെയാ….

ഞാൻ വീട്ടിൽ…. നിങ്ങളെന്തേ എന്നെ വിളിക്കായിനെ….. ഇപ്പൊ ഞാൻ ഇവിടെ തനിച്ചായില്ലേ….. ഇനി ഞാൻ എങ്ങനെ പോരും…. ഡോറാണേൽ പുറത്ത്ന്ന് പൂട്ടിയിട്ടും ഉണ്ട്…..

ഞങ്ങൾ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ….. നിന്നെ കൊണ്ടുവരാൻ…. ഇപ്പൊ വിളിക്കാം….. നീ പേടിക്കണ്ട….

ആ…. Ok…. വേഗം വേണം…..

മ്മ്……

ടീ…. അവളോട് അങ്ങനെയൊക്കെ പറഞ്ഞിട്ട് ഇനി ആരെയാ നമ്മള് പറഞ്ഞുവിടാ…. എല്ലാവരും തിരക്കിലായിരിക്കും……

അറിയില്ല വാ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാം…..

ആ…. ഒരാളുണ്ട്….. Zain… അവനോട് പറയാം…. എന്തായാലും അവനത് കേൾക്കാതിരിക്കില്ല….

അതെന്താ????

അതൊക്കെ ഉണ്ട്…. അത് ഞാൻ പിന്നെ പറയാം…. ഇപ്പൊ നീ വാ…..

ടീ…. നാച്ചുക്ക….. അവൻ എന്താ ഉമ്മയോട് പോകില്ലെന്നൊക്കെ പറയുന്നുണ്ടല്ലോ….. എന്താ കാര്യം ആവോ….

വാ പോയി നോക്കാം…..

ഉമ്മാ….. എന്നെ കൊണ്ടൊന്നും വയ്യ ഇനിയും വീട്ടിലേക്ക് പോകാൻ….. നിങ്ങൾ വേറെ ആരോടേലും പറയിൻ…..

എന്താ നാച്ചു….. നീ ഒന്ന് പറഞ്ഞത് കേൾക്ക്….. ഉമ്മാമ്മന്റെ റൂമിലെ ഷെൽഫിൽ ഉണ്ട് ആ കവർ…. നീ അതൊന്ന് എടുത്തോണ്ട് വാ….. പ്ലീസ്…..

ഈ ഒരു തവണ കൂടിയേ ഞാൻ പോകുള്ളൂ….. അതുകൊണ്ട് വേറെ എന്തൊക്കെയാ അവിടെ മറന്ന് വെച്ചത് എന്നൊക്കെ പറഞ്ഞോളി…..

വേറെ ഒന്നൂല്ല…. നീ വേഗം ചെല്ല്….

മ്മ്…. Ok…..

ടീ…. നാച്ചുക്ക വീട്ടിലേക്കാ….. അതുകൊണ്ട് അമ്മു അവന്റെ കൂടെ പോന്നോളും….. പിന്നെ ഇപ്പൊ അവള് അവിടെ ഉള്ളത് പറയാൻ നിൽക്കണ്ട….. അല്ലെങ്കിലേ ചൂടിലാണ്….. നീ ഏതായാലും അവളെ വിളിച്ച് പറഞ്ഞേക്ക് നാച്ചു വരുന്നുണ്ടെന്ന്….

മ്മ്… Ok….

==============================

ആ കലിപ്പൻ വരുന്നുണ്ടെന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ….. ഞാൻ ഇവിടെ ഇരുന്ന് ബോറടിച്ചപ്പോളാണ് കണ്ണാടി കണ്ടത്…. അപ്പൊ തന്നെ അതിന്റെ മുൻപിൽ പോയി നിന്നിട്ട് ഞാൻ എന്നെ തന്നെ ഒന്ന് നോക്കി…..

അയ്യോ 😲😲😲 എന്തൊരു മൊഞ്ചാണ് എന്നെ കാണാൻ…. ഐശ്വര്യാറായ് ഒന്നും എന്റെ ഏഴയലത്ത് എത്തൂല്ല….. ഞാൻ കണ്ണാടിയിൽ നോക്കി എന്നെ തന്നെ പുകഴ്ത്തി ഓരോന്ന് പറഞ്ഞോണ്ടിരുന്നപ്പോളാണ് പുറത്ത് ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടത്….. റബ്ബേ…. ഇനി ഈ ചെക്കൻ ബുള്ളറ്റിലാണോ വന്നിട്ടുള്ളത്…. എനിക്ക് വയ്യ…….

========================

വീട്ടിൽ ചെന്ന് ഡോർ തുറന്നതും അകത്ത് സോഫയിലിരിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി….. അമൽ…. ഇവളെന്താ ഇവിടെ…. അപ്പൊ ഇവള് ഓഡിറ്റോറിയത്തിലേക്ക് പോയില്ലേ…..

ടീ….. നീ എന്താ ഇവിടെ…. അതും ഒറ്റക്ക്…..

അപ്പൊ ഇവൻ എന്നെ കൊണ്ടുപോകാൻ വന്നതല്ലേ….. സംസാരം കേട്ടിട്ട് ഞാൻ ഇവിടെ ഉള്ളത് അറിയാതെയാണ് വന്നതെന്ന് തോന്നുന്നല്ലോ….

നിഞ്ഞോടാ ചോദിച്ചത്….. നീ എന്താ ഇവിടെ എന്ന്…..

അത് പോകാൻ ഇറങ്ങാൻ നേരം ഉപ്പച്ചി വിളിച്ചു….. ഉപ്പച്ചിയോട് സംസാരിക്കാനായി റൂമിലേക്ക് പോയി വന്നപ്പോൾ ഇവിടെ ആരെയും കാണാനില്ല…. ഡോറും പൂട്ടി എല്ലാവരും പോയിട്ടുണ്ട്….. ഇനി ഞാൻ എങ്ങനെ പോകും എന്ന് ചിന്തിച്ച് ഇരിക്കയായിരുന്നു….. അല്ല നീ എന്തിനാ വീണ്ടും ഇങ്ങോട്ട് വന്നത്…..

ഞാൻ ഉമ്മ എന്തോ ഒരു കവർ എടുക്കാൻ മറന്നു എന്ന് പറഞ്ഞു…. അതെടുക്കാൻ വേണ്ടി വന്നതാണ്……. ഏതായാലും ഞാൻ അത് എടുത്തിട്ട് വരട്ടെ……

അവനതും പറഞ് റൂമിലേക്ക് പോയി…. ചെക്കനിന്ന് കലിപ്പിലൊന്നും അല്ലല്ലോ….. എന്തൊക്കെ ആയാലും കലിപ്പൻ ഇന്ന് മൊഞ്ചായിട്ടുണ്ട്….

…………………………………………..

നമ്മളവന്റെ കൂടെ ഓഡിറ്റോറിയത്തിലേക്ക് ബുള്ളറ്റിൽ ചെന്നിറങ്ങിയതും ഞങ്ങളെ മുന്നിൽ തന്നെ zama നിൽക്കുന്നത് കണ്ടു….. എന്നെ നോക്കി കണ്ണുരുട്ടികൊണ്ടുള്ള അവളുടെ നിൽപ്പ് കണ്ടപ്പോ തന്നെ ഞാൻ അവൾക്കിട്ടൊന്ന് താങ്ങാൻ വിചാരിച്ചു….. കലിപ്പനെ നോക്കിയപ്പോൾ അവൻ അവളെ ഒരു പുച്ഛഭാവത്തോടെ നോക്കി നിൽക്കാണ്…. പെട്ടന്ന് അവൻ എന്റെ മുഖത്തേക്ക് നോക്കിയതും ഞങ്ങൾ രണ്ടുപേരും ഒന്ന് ചിരിച്ചു….. എന്നിട്ടവൻ എന്നോട് തല കൊണ്ട് റെഡിഎന്ന് കാണിച്ചു…. അപ്പൊ തന്നെ നമ്മളവനെ നോക്കി കണ്ണിറുക്കിയിട്ട് അവന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു…..

മുന്നിൽ ഉള്ള ആളുകൾ ഒക്കെ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഞങ്ങൾ നോക്കി ഇരുന്നത് അവളെ മുഖത്തേക്കാണ്….. ഒടുക്കം അവള് കലി തുള്ളി അകത്തേക്ക് കയറി പോയപ്പോളാണ് ഞാൻ ചുറ്റുമൊന്ന് നോക്കിയത്….. ക്യാമറ man ഞങ്ങളെ തന്നെ ഫോക്കസ് ചെയ്ത് നിൽക്കുന്നു….. എല്ലാവരും എന്തോ അത്ഭുതം കണ്ടപോലെ ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നു……

എടി ഫൗസി…. അങ്ങോട്ടൊന്ന് നോക്കിയേ…. നിന്റെ മോൻ വരുന്നത്…..

എനിക്ക് വയ്യ റംലൂ….. ഈ കുട്ടിയോള് ഇത് എന്താ കാണിക്കുന്നേ…..
ഫൗസി അവരെ നോക്കികൊണ്ട് പറഞ്ഞു…..

എന്നാലും ഫൗസി നിന്റെ മോന്റെ കല്യാണം കഴിഞ്ഞല്ലേ….. നീ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ……

അടുത്തുള്ളവർ പറയുന്നത് കേട്ട് അവള് അവരോടൊക്കെ ഒന്ന് ചിരിച്ചു….

ടാ തൊരപ്പാ…… അവള് പോയി…. ഇനി എന്റെ കയ്യീന്ന് വിട്….. നമ്മളത് പറഞ്ഞതും ചെക്കൻ എന്റെ കയ്യീന്ന് വിട്ട് എന്നെ ഒരൊറ്റ തട്ട്….. ഭാഗ്യം നമ്മള് വീണില്ല…. വീണേൽ ഇപ്പൊ കാണാമായിരുന്നു അവന്റെ അന്ത്യം….. നമ്മളെ മൈൻഡ് ആക്കാതെ അവൻ മുന്നിൽ പോയതും ഞാൻ അവിടെ അന്തം വിട്ട് നിന്നു….. അപ്പോഴാണ് നാജിയേം മുന്നാനേം കണ്ടത്….. അതുകൊണ്ട് നേരെ അങ്ങോട്ട് വിട്ടു….. അവരെ അടുത്തേക്ക് പോയപ്പോളുണ്ട് മുന്നിൽ തന്നെ ഉമ്മയും മൂത്തമ്മയും എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ച് നിൽക്കുന്നു…..

എന്താണ് ഫൗസികുട്ടി ഒരു ചിരിയൊക്കെ….. നമ്മളെ അഹമ്മദ്ക്ക വരുന്നുണ്ടെന്നെങ്ങാനും പറഞ്ഞോ…. നമ്മള് മൂപ്പത്തിയാരുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു…..

പോടീ….. കാന്താരി…. എന്തായിരുന്നു ആ വരവ്…. രണ്ടാളുടേം….. അഫി പറഞ്ഞ പോലെ ഞങ്ങളെ മുന്നിൽ ടോം &ജെറിയും തനിച്ചാകുമ്പോ ജാക്ക് & റോസും ആണല്ലേ….

എന്ത്….. ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു….

ഒന്നും അറിയാത്ത ഒരു കുട്ടി….. ഫൗസി പാവം…. നീ പറഞ്ഞതൊന്നും അവൾക്ക് മനസ്സിലായിട്ടില്ല…. മൂത്തമ്മ ഉമ്മയെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചിട്ട് എന്നെ അവർ വിളിച്ചു….. ഇപ്പൊ വരാവേ എന്നും പറഞ്ഞ് നമ്മള് അവിടുന്ന് മുങ്ങി….. 😜😜

പിന്നെ അവരോടൊപ്പം ആയിരുന്നു….. കുറച്ച് കഴിഞ്ഞപ്പോ മന്നന്റെ ഫ്രണ്ട്സ് വന്നതും അവളെ ഞങ്ങൾ അവരോടൊപ്പം വിട്ടു…… ഞാനും നാജിയും വീണ്ടും ഓരോന്ന് പറഞ്ഞോണ്ടിരുന്നപ്പോളാണ് ഞങ്ങടെ ഓപ്പോസിറ്റ് ഇരിക്കുന്ന ഒരു ചെക്കൻ നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്നത് കണ്ടത്….. അത് കണ്ടപ്പോൾ നമ്മളവനെ നോക്കി സൈറ്റടിച് കാണിച്ചു….. അപ്പൊ തന്നെ ചെക്കൻ ഫ്ലാറ്റായി ഇരിക്കുന്നത് കണ്ടതും ഞാനും നാജിയും കൂടി പൊട്ടി ചിരിച്ചു……

അങ്ങനെ ഇരിക്കുമ്പോൾ നമ്മളെ ഫോൺ വീണ്ടും കിടന്ന് കാറാൻ തുടങ്ങി….. എടുത്ത് നോക്കിയപ്പോൾ മഷൂർക്ക…. അതും വീഡിയോ കാൾ….. ഞാൻ കാൾ അറ്റന്റ് ചെയ്ത് നാജിയേം കൂട്ടി പുറത്തേക്ക് നടന്നു….. ഓഡിറ്റോറിയത്തിന്റെ ഒരു സൈഡിൽ നിന്ന് നമ്മൾ അവനോട് സംസാരിച്ചുനിന്നു…..

അമ്മൂട്ടി….. നീ ഇന്ന് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ…..

അതല്ലേലും അങ്ങനെ തന്നെയല്ലേ വരൂ…. നമ്മള് ഈ മശൂർക്കാന്റെ പെങ്ങളൂട്ടിയല്ലേ…..

മ്മ്…. അല്ല എന്നിട്ട് നിന്റെ കലിപ്പൻ എവിടെ…???

ആ….. എനിക്കറിയില്ല….. കാക്കു….നിനക്ക് ഒരു ഗോൾഡൻ ചാൻസ് ഉണ്ട്….. പക്ഷേ നീ എനിക്ക് എന്ത് തരും….

എന്ത് ചാൻസ്…..

അതൊക്കെ ഞാൻ പറയാം….. പക്ഷേ നീ ആദ്യം ഇതുപറ……

നിനക്ക് എന്താ വേണ്ടത്…. അത് തരാം…..

എന്നാൽ എനിക്കിപ്പോ ഒരു 10000 രൂപേടെ ആവശ്യം ഉണ്ട് … അത് നീ എനിക്ക് അയച്ച് തരുമോ……

ഒരു ചെറിയ കാര്യത്തിന് പതിനായിരം രൂപയോ….. എന്താ മോളേ ഇത്…. നീ ഈ കാക്കൂനെ പിഴിയാണോ…..

ആ എന്നാ വേണ്ട….. ഇതും വിട്ടേക്ക്…..

അയ്യോ…. നീ അങ്ങനെ പറയല്ലേ…. ശെരി ഞാൻ അയച്ചു തരാം….. നീ കാര്യം പറ…..

മ്മ്…. Ok… ഞാൻ ഇപ്പൊ പറയാവെ…..
നാജി……..

എന്താ അമ്മൂ……

ടീ എനിക്കൊന്ന് വാഷ്റൂമിൽ പോകണമായിരുന്നു….. നീ ഈ ഫോണൊന്ന് പിടിക്കുമോ…..

അതിനെന്താ…. ഇങ്ങോട്ട് താ…. ഞാൻ പിടിക്കാം……

ആ…. പിന്നേയ് മഷൂർക്ക ലൈനിൽ ഉണ്ട്….. അതുകൊണ്ട് കാൾ കട്ടാക്കല്ലെട്ടോ….

ആ… ശെരി…. നീ പോയിട്ട് വാ….

ആ… Ok… പിന്നെ എന്റെ കാക്കൂനെ വെറുതെ പോസ്റ്റാക്കണോ…. അവനോട് വല്ലതും മിണ്ടിയും പറഞ്ഞ് നിൽക്ക്ട്ടോ…..

അതും പറഞ്ഞ് ഞാൻ വേഗം വാഷ്റൂമിലേക്ക് പോയി….. എനിക്കാണേൽ അവരുടെ കാര്യം ഓർത്തിട്ട് ചിരി വരുന്നുണ്ട്…..

======================

 

ഞാൻ ബാത്ത്റൂമിൽ നിന്നും ഇറങ്ങിയപ്പോളാണ് ഒരുത്തി ഇവിടെ ഇരുന്നും കിടന്നുമൊക്കെ ചിരിക്കുന്നത് കണ്ടത്….. അത് കണ്ടിട്ട് നമ്മക്കും ചിരി വരുന്നുണ്ട്…. കാരണം അങ്ങനെ ആണ് അവളെ കാട്ടികൂട്ടൽ….. പെണ്ണ് ചിരിക്കുമ്പോൾ കാണാൻ നല്ല ചേലാ…..

ടീ….. ഞാൻ വിളിച്ചതും പെട്ടന്നവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി……

എന്താടി നിനക്ക് ഇവിടെ പണി….

ഞ….. ഞാൻ… വാ…. ഷ് റു…. റൂമിൽ കൈ കഴുകാൻ വേണ്ടി വന്നതാ….

അല്ല നിനക്ക് എന്ന് മുതലാ വിക്ക് തുടങ്ങിയത്…. ആണുങ്ങളെ വാഷ്റൂമിലേക്ക് ആണോടി നീ കൈ കഴുകാൻ വന്നത്…..

അ…. അത്… ഞാൻ അറിഞ്ഞില്ല…. ഇത് ആണുങ്ങളതാണെന്ന്…. പിന്നെ ഇവിടെ ആണുങ്ങളെ ആരെയും കണ്ടതുമില്ലല്ലോ….

അപ്പൊ എന്താടി….. നീ ഞാൻ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ…..

അതിന് നിന്നെയൊക്കെ ആരാ ആണിന്റെ ഗണത്തിൽ കൂട്ടീക്കണത്……

👹👹👹……നിനക്ക് ഞാൻ കാണിച്ചു തരണോടി ആണാണോ അല്ലയോ എന്ന്….. അതും പറഞ്ഞ് ചെക്കൻ മീശ പിരിച്ച് എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ പേടിച്ച് അവിടെ തന്നെ നിന്നു….. പിന്നേ……. നമ്മളിതെത്ര കണ്ടതാ….. അവന്റെ വിചാരം ഞാൻ ഇപ്പൊ പേടിച് പുറത്തേക്ക് ഓടും എന്നായിരിക്കും…. ഇത് ആള് വേറെയാ… 😎😎

 

ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ച് നിന്നതും കലിപ്പൻ എന്റെ കൈ പിടിച്ച് തിരിച് പുറകിലേക്ക് ആക്കി അവനോട് ചേർത്ത് നിർത്തി….. എന്റെ പടച്ചോനേ നമ്മളെ നെഞ്ച് ഇവിടെ കെടന്ന് ഡിജെ remix ഇട്ട് ഡിസ്കോ കളിക്കുന്നുണ്ട്….. അടങ്ങി നിൽക്ക് നെഞ്ചേ….. എന്തൊക്കെ പറഞ്ഞിട്ടെന്താ അതവിടെ കെടന്ന് ഭയങ്കര ഡാൻസ് തന്നെയാണ്…..

അവന്റെ ആ സുറുമയിട്ട കണ്ണിലേക്ക് നോക്കുമ്പോൾ നമ്മക്ക് എന്തൊക്കെയോ തോന്നാണ്…… അതുകൊണ്ട് ഞാൻ വേഗം മുഖം താഴ്ത്തി അവന്റെ കയ്യിൽ നിന്നും എന്റെ കൈ വേർപ്പെടുത്താൻ തുടങ്ങി….
ടാ…. കലിപ്പാ എന്റെ കയ്യീന്ന് വിടടാ…..
നിഞ്ഞോടാ പറഞ്ഞത് എന്റെ കയ്യീന്ന് വിടാൻ…..

നിനക്ക് ഞാൻ ആണാണോ അല്ലയോ എന്ന് അറിയണ്ടേ…. ഞാൻ ഇപ്പൊ അറിയിച്ചു തരാം….. അവനതും പറഞ്ഞ് അവന്റെ മുഖം നമ്മളെ നേർക്ക് കൊണ്ടുവരാൻ തുടങ്ങിയതും ഞാൻ nooooo എന്ന് പറഞ്ഞ് അലറി…..

അപ്പൊ പറ ഞാൻ ആരാ….

നീ ആണ് തന്നെ….

ആണല്ലോ…..

ആ…. ആണ്…. എന്നെ വിട്…..

ഇപ്പൊ നിനക്ക് മനസ്സിലായില്ലേ….. ഞാൻ ആണാണെന്ന്…. ഇനി മേലാൽ നീ എന്റെ ആണത്തത്തെയും ചോദ്യം ചെയ്ത് വന്നാൽ ഞാൻ നിനക്ക് അതൊന്ന് ശെരിക്ക് തെളിയിച്ച് തരും….. പിന്നെ നീ പത്ത് മാസം കഴിഞ്ഞേ ഒന്ന് ഫ്രീയാവൂ….. വെറുതെ എന്നെക്കൊണ്ട് നീ അത് ചെയ്യിപ്പിക്കരുത്…… അതും പറഞ്ഞവൻ നമ്മളെ കൈവിട്ട് എന്നെ അവുടുന്ന് മാറ്റി നിർത്തി പുറത്തേക്ക് ഇറങ്ങി പോയി…..

ചൂടൻ….. കലിപ്പൻ…… തെണ്ടി….. മരപ്പട്ടി പറഞ്ഞത് കേട്ടില്ലേ….. അതും എന്നോട്….. പ്യാവം ഞാൻ പേടിച്ചു പോയി….. ഈ ചെകുത്താൻ വളരെ ഡൈഞ്ചറാണ്…… അത് കൊണ്ട് ഇവന്റെ അടുത്തേക്ക് ഇനി അതും പറഞ്ഞ് പോകേണ്ട…… അവനെങ്ങാനും പറഞ്ഞ പോലെ ചെയ്‌താൽ….. ശോ…. എനിക്ക് ആലോചിക്കാനും കൂടി വയ്യ……

:::::::::::::::::::::::::::::::::::::::::

അമലിന്റെ അടുത്ത് നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നപ്പോളാണ് നാജി ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നത് കണ്ടത്…. ഞാൻ അടുത്ത് എത്തിയതും അവള് വേഗം എന്നെ ഒന്ന് നോക്കി……… ഞാൻ അത് ആരാണെന്ന് നോക്കിയപ്പോൾ നമ്മളെ മഷൂർ ആയിരുന്നു….. ഇവനോടാണോ ഇവള് സംസാരിക്കുന്നത്….. ഇത് ആ കാന്തരീടെ ഫോൺ ആണല്ലോ….. അവള് കൊടുത്ത് പോയതായിരിക്കും…..

ഏയ്…. മച്ചൂ…… നീ എന്താടാ അവിടെ ആലോചിച് നിൽക്കുന്നെ…..
ഫോണിൽ നിന്നും മഷൂറിന്റെ സൗണ്ട് കേട്ടതും ഞാൻ ചിരിച്ച് കൊണ്ട് അതവളുടെ കയ്യിൽ നിന്ന് വാങ്ങി…… പിന്നെ അവനോടായി സംസാരം……

ഞാൻ ആ കലിപ്പനെ കുറേ പ്രാകിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും നാജിയെ അവിടെ കാണാനില്ല….. പകരം ആ പാക്കരൻ ഉണ്ട് അവിടെനിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നു….. അടുത്തെത്തിയതും അത് എന്റെ ഫോൺ ആണെന്ന് മനസ്സിലായി…..

ടാ…. കലിപ്പാ…. ഇവിടെ താടാ എന്റെ ഫോൺ…. അതും കയ്യിൽ പിടിച്ചോണ്ട് നിൽക്കാ…..

ആർക്ക് വേണം നിന്റെ ഈ ഉണക്ക ഫോൺ…. ഇന്നാ നീ തന്നെ എടുത്തോ….
മഷൂറെ….അപ്പൊ ok daa… പിന്നെ വിളിക്ക് നീ…. എന്റെ ഫോണിലേക്ക്…..

അതും പറഞ്ഞ് അവൻ എനിക്ക് നേരെ ഫോൺ നീട്ടിയപ്പോൾ അത് കട്ടായിരുന്നു……
നിന്നോട് ആരാടാ തൊരപ്പാ എന്റെ ഫോണെടുക്കാൻ പറഞ്ഞത്…..

ഒന്ന് പോടീ ഊളെന്നും പറഞ്ഞ് അവൻ പോകാൻ നിന്നതും അവിടേക്ക് zain ഉം കൂടെ തന്നെ സാമ യും വന്നു…….

എന്താ അമൽ ഇവിടെ പരിപാടി…..
അവൻ നമ്മളെ നോക്കി അത് ചോദിച്ചപ്പോൾ ഞാൻ ആ കോന്തനെ ഒന്ന് നോക്കി…. അപ്പൊ അവൻ എന്നെ തന്നെ നല്ല റൊമാന്റിക് മൂഡിൽ നോക്കി നിൽക്കായിരുന്നു….. ആ പൂതനയെ കാണിക്കാൻ ആവും…… ഞാൻ അവളെ നോക്കിയപ്പോൾ അവളുണ്ട് ഞങ്ങളെ തുറിച്ചു നോക്കി നിൽക്കുന്നു…..

ഏയ്…. ഞങ്ങൾ ചുമ്മാ ഒരു സെൽഫിഎടുക്കാൻ വേണ്ടി വന്നതാ….. ഇനി ഇപ്പൊ നിങ്ങളൊക്കെ വന്നില്ലേ…. അപ്പൊ എങ്ങനെ എടുക്കാനാ….. ഞാൻ അവളെ നോക്കി അത് പറഞ്ഞപ്പോൾ അവളെന്നെ ഒന്ന് കൂടി നോക്കി കണ്ണുരുട്ടി….. അപ്പൊ ഞാൻ അവരാരും കാണാതെ അവളെ ഇടിക്കുന്ന പോലെ കൈ കൊണ്ട് കാണിച്ചു…. പക്ഷേ അതൊക്കെ എന്റെ പുറകിൽ നിൽക്കുന്ന ആ കലിപ്പൻ കണ്ടിരുന്നു…. അവൻ നിന്ന് ഇളിക്കുന്നുണ്ട്…..

ആ …. എന്നാൽ നിങ്ങൾ സെൽഫി എടുക്ക്…. ഞങ്ങൾ പോയേക്കാം….. അതും പറഞ്ഞ് zain എന്നെ ഒരുമാതിരി ഒരു നോട്ടം നോക്കിയിട്ട് അവിടുന്ന് പോയി…. കൂടെ തന്നെ ആ പൂതനയും…..

അവര് പോയതും ഞാൻ പോകാൻ വേണ്ടി നിന്നപ്പോൾ ആ കലിപ്പൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു…..
അങ്ങനെ അങ്ങ് പോയാലോ….. എന്റെ കൂടെ സെൽഫി എടുക്കാൻ വന്നതല്ലേ…. അപ്പൊ വാ നമ്മക്ക് ഒരു സെൽഫി എടുത്തിട്ട് പോകാം എന്നവൻ പറഞ്ഞതും നമ്മളവനെ കണ്ണ് മിഴിച്ചു നോക്കി…. അപ്പോഴേക്കും ചെക്കൻ മൂന്നാല് ക്ലിക്ക് അടിച്ചിരുന്നു…. പിന്നെ നമ്മളും നന്നായിട്ടങ് പോസ് ചെയ്തു…..
അപ്പോഴേക്കും പുറകീന്ന് ഞങ്ങളേം കൂട്ടണെ എന്നും പറഞ്ഞോണ്ട് നാജിയും അഫിയും മുന്നയും മാജിയും വന്നു….. അങ്ങനെ അവരെ കൂടെ നിന്നും നമ്മള് ഒരുപാട് പിക് എടുത്തു….. അതിലെ തമാശ എന്തെന്നാൽ എല്ലാ ഫോട്ടോയിലും നമ്മള് കലിപ്പന്റെ അടുത്താണ് നിൽക്കുന്നത്…. അതും പോരാഞ് അവൻ ചിരിച്ചിട്ടാണ് നിൽക്കുന്നത്……. സത്യം പറഞ്ഞാൽ നമ്മളിവനെ ഇങ്ങനെ ഒന്നും കണ്ടിട്ടേയില്ല….. ഏതായാലും പൊളിച്ചടുക്കി….. നമ്മൾ അതൊക്കെ അപ്പൊ തന്നെ സ്റ്റാറ്റസ് ഇട്ടു…. നമ്മളെ പിള്ളേരൊക്കെ ഒന്ന് കാണട്ടെ………………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button