എന്നും നിനക്കായ്: ഭാഗം 22
രചന: Ummu Aizen
കുറച്ചു മുന്നോട്ട് നടന്നതും അവിടെയുള്ള കാഴ്ച കണ്ടു അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വരാൻ തുടങ്ങി. വരാന്തയുടെ ഒരു ഭാഗത്തായി ആ നാദിയാ നിന്നിട്ടുണ്ട് അതിനടുത്ത് കൈ ചുവരിൽ ചാരി നിന്ന് അജു എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ” ഇവൻ എന്തിനാ ഇവളോട് സംസാരിക്കുന്നത് അതും ഇത്ര അടുത്ത് നിന്നിട്ട്”അവൾ പിറുപിറുത്തു.
അവൾക്ക് ആ കാഴ്ച കണ്ടു നില്ക്കാൻ കഴിയുമായിരുന്നില്ല അതുകൊണ്ട് അവൾ പെട്ടെന്ന് ക്ലാസിലേക്ക് പോയി. എന്നാലും ഇവനിതെന്തു പറ്റി ഒരിക്കൽ പോലും താൻ കണ്ടിട്ടില്ല അവൻ ഒരു പെണ്ണിനോട് ഒറ്റയ്ക്ക് ഇത്ര അടുത്തു നിന്നു സംസാരിക്കുന്നത്. അതും ആ പെണ്ണിനോട്. ഓർക്കുന്തോറും അവൾക്ക് ദേഷ്യം എരിഞ്ഞു കയറി. “അജു നീ ഒരിക്കലും ചെയ്യാൻ ചെയ്യാൻ പാടില്ലായിരുന്നു ഇങ്ങനെയൊന്നും.
ഇനി അവൻ എന്നെ കളിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് ആണോ”അവൾ സ്വയം പറഞ്ഞു. ഇതുവരെ കരഞ്ഞുകൊണ്ടിരുന്നവള് കണ്ണീരൊക്കെ തുടച്ചു പുഞ്ചിരിച്ചു. അപ്പോൾ ഇന്നലെ ഞാൻ തല്ലിയതിനു പകരം വീട്ടുകയാണല്ലേ. എന്തൊരു വാശിയാണ് ചെക്കാ നിനക്ക്. എങ്ങനെ ഇല്ലാതിരിക്കും അല്ലേ, എന്റെ ചെക്കനല്ലേ.അതും പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു.
എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഓരോന്നു ചെയ്തുകൊടുക്കുകയണ ല്ലേ സോറി പറയാൻ മനസ്സില്ല എനിക്ക്. എവിടെ വരെ പോകും എന്ന് നോക്കാം… എനിക്ക് അറിയില്ലേ അവനെ കുറച്ചു ദിവസത്തേക്കല്ലാതെ അതിൽ കൂടുതൽ പിണങ്ങാൻ കഴിയുമോ അവന്. പക്ഷേ അവളുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ദിവസങ്ങൾ അനേകം കടന്നുപോയി ഒരിക്കലും അവളുടെ അടുത്തേക്ക് അവൻ വന്നില്ല.
യാദൃശ്ചികമായി കണ്ടാൽ അവൻ വഴിമാറി നടക്കാൻ തുടങ്ങി അവൾ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ അവനെ കാണാൻ ചെന്നെങ്കിലും അവൻ അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല. ഇതിനിടയിൽ അജുവിന്റെ ഫ്രണ്ട്സുമായി അവൾ നല്ല കമ്പനിയായി. അവന്റെ അവഗണനകൾ ദിവസം കഴിയുംതോറും കൂടി വന്നു.
അവനവളെ അവഗണിക്കുന്ന ഓരോ നിമിഷവും അവൾ മനസ്സിലാക്കുകയായിരുന്നു അവൻ അവൾക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്. അല്ലെങ്കിലും അങ്ങനെയാണല്ലോ…. അടർത്തു മാറ്റപ്പെടുമ്പോഴാണല്ലോ സ്നേഹം അതിന്റെ യഥാർത്ഥ രൂപം കാണിക്കുന്നത്. അവന്റെ പ്രവർത്തികൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറമായപ്പോൾ അവനോട് നേരിട്ട് ചെന്ന് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
അതിനുവേണ്ടി പലതവണ ശ്രമിച്ചെങ്കിലും അവൾ പറയുന്നതൊന്നും കേൾക്കാൻ അവൻ കൂട്ടാക്കിയില്ല. അങ്ങനെ ഒരുനാൾ കോളേജ് കഴിഞ്ഞ് ഷെഫിൻ പോയി കഴിഞ്ഞപ്പോൾ അവൾ ബസ് സ്റ്റോപ്പിലേക്ക് പോകാതെ അജുവിന്റെ അടുത്തേക്ക് പോയി. അവൻ അപ്പോഴും ആ നടിയോട് സംസാരത്തിൽ ആയിരുന്നു. അവൾ വരുന്നത് ആദ്യം തന്നെ കണ്ടെങ്കിലും കണ്ടതായി ഭാവിക്കാതെ അവൻ നദിയുടെ അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്നു. അവളുടെ കൈ കോർത്തു പിടിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി.
അത് കണ്ടതും അവൾക്ക് ദേഷ്യവും സങ്കടവുമൊക്കെ വരാൻ തുടങ്ങി. “എനിക്ക് അജുവിനോട് ഒറ്റയ്ക്ക് സംസാരിക്കണം” അവരുടെ അടുത്ത് ചെന്ന് അവൾ പറഞ്ഞു. ” എനിക്കൊന്നും കേൾക്കണ്ട “അവൻ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു അവിടെന്നു പോവാൻ നോക്കി. അതുകണ്ടു അവൾ അവന്റെ കയ്യിൽ പിടിച്ചു വച്ചു. അവൻ പെട്ടന്ന് നടത്തം നിർത്തി അവളെ തുറിച്ചു നോക്കി.അതു കണ്ടു അവളുടെ കൈ താനെ പിടുത്തം വിട്ടു.
” അജു പ്ലീസ് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അതിന് മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്” “അവന് നിന്നോട് ഒന്നും പറയാനോ ഒന്നും കേൾക്കാനോ ഇല്ലെന്ന് പറഞ്ഞില്ലേ “അവൾ സംസാരിക്കുന്നതിനിടയിൽ കയറി നാദിയ പറഞ്ഞു ” അതിന് ഞാൻ നിന്നോടല്ലല്ലോ അവനോടല്ലെ സംസാരിക്കുന്നത് ” “അവനോടു പറയുന്നതെല്ലാം എനിക്കും കൂടി ബാധകമാണ്. കാരണം ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ എന്റെ കാര്യത്തിൽ ഇടപെടാൻ അവനും അവന്റെ കാര്യത്തിൽ ഇടപെടാൻ എനിക്കും പൂർണമായ അവകാശം ഉണ്ട് “അവൾ ഷെന്നുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. അവന് ഇതൊക്കെ കേട്ട് കലിപ്പ് വന്നെങ്കിലും സാഹചര്യം അനുവദിക്കാത്തത് കൊണ്ട് കേൾക്കാത്ത ഭാവം നടിച്ചു.
” എനിക്ക് അറിയാം നിനക്ക് എന്നെ ഒരുപാട് ഇഷ്ടമാണെന്നും ഇവളെ ഒട്ടും ഇഷ്ടം അല്ലെന്നും. പിന്നെ എന്തിനു വേണ്ടിയാണ് അജു ഈ നാടകം കളി. അതിനുള്ള മറുപടി നീ എനിക്ക് തന്നേ പറ്റു “അവൾ അവനോട് കെഞ്ചി. “ശരിയാ ഇഷ്ടമായിരുന്നു ഒരുപാട് പക്ഷേ അതു മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞില്ല. ഞാൻ നിന്റെ പിന്നാലെ നടക്കുന്നത് എന്നും നിനക്കൊരു ശല്യം ആയിരുന്നു.
അവസാനം ആളുകളുടെ മുന്നിൽ വച്ച് നീ എന്നെ തല്ലി അപമാനിക്കുകയും ചെയ്തു. അങ്ങനെയുള്ള നിന്റെ പിന്നാലെ വീണ്ടും വാലാട്ടി വരാൻ മാത്രം നട്ടെല്ലില്ലാത്തവൻ അല്ല ഈ അജാസ്. എന്നെ വേണ്ടാത്തവളെ എനിക്കും വേണ്ട അത്രതന്നെ. അല്ലാതെ വീണ്ടും വീണ്ടും നിന്റെ പിന്നാലെ നടക്കാനുള്ള ഗതികേട് ഒന്നും എനിക്കില്ല”. അവൻ ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു.
“സോറി അജു അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി. എന്റെ ദേഹത്ത് ആരും തൊടുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് അന്ന് അങ്ങിനെയൊക്കെ സംഭവിച്ചത്. അല്ലാതെ നിന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല. പിന്നെ അവിടെ ഒരുപാട് ആളുകൾ ഒക്കെ ഉള്ളത് ആ സമയത്ത് എനിക്ക് ഓർമ്മയുണ്ടായിരുന്നില്ല. പിന്നെ പെട്ടെന്ന് നിന്നോടുള്ള ഇഷ്ടം സമ്മതിക്കാതിരുന്നത് നിനക്കു എന്നോട് എത്രമാത്രം ഇഷ്ടം ഉണ്ടെന്ന് അറിയാൻ വേണ്ടിയാണ്.
അല്ലാതെ നിന്നെ തരംതാഴ്ത്താൻ ഒന്നുമല്ല. അജൂ… എനിക്കറിയാം നിനക്ക് ഇപ്പോഴും എന്നെ ഒരുപാട് ഇഷ്ടമാണെന്ന് അതുകൊണ്ട് പറയുകയാണ്. പിന്നെ എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് കരുതിയാണ് നീ ഇങ്ങനെയൊക്കെ ചെയ്തത് എങ്കിൽ കേട്ടോളൂ… നീ എന്ന് വച്ചാൽ ജീവനാണ് എനിക്ക്. സത്യമായിട്ടും നീ ഇല്ലാതെ പറ്റില്ലഎനിക്ക്. സത്യം പറഞ്ഞാൽ നീ എന്നെ അവഗണിച്ചു തുടങ്ങിയപ്പോഴാണ് അതിന്റെ ആഴം എത്രയാണെന്ന് എനിക്ക് മനസ്സിലായത്.
എനിക്ക് വേണം നിന്നെ” അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി. ഇതൊക്കെ കേട്ട് വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുവാണ് അജു. ഒരിക്കൽ കേൾക്കാൻ കൊതിച്ച വാക്കുകൾ അവളിൽ നിന്നും കേട്ടപ്പോൾ അവളെ ചെന്ന് കെട്ടിപ്പിടിക്കണം എന്നൊക്കെ ഉണ്ടായിരുന്നു അവന്. പക്ഷെ കൂട്ടുകാരന് വേണ്ടി ഞാൻ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മറച്ചുപിടിച്ച് പറ്റുള്ളൂ. ഇഷ്ടം മാറി അവൾക്ക് എന്നോട് വെറുപ്പ് വരണം.
അതേ അവൾ എന്നെ വെറുക്കണം. എങ്കിലെ അവൾ ഫറുവിനെ സ്നേഹിക്കുകയുള്ളൂ. എന്നോടുള്ള വാശിക്ക് അവൾ പെട്ടന്ന് അവനെ അക്സെപ്റ് ചെയ്തോളും. അങ്ങനെ ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി അവളെ നോക്കി ഉച്ചത്തിൽ പറയാൻ തുടങ്ങി “അല്ല ഞാനിത് എന്തൊക്കെയാണ് കാണുന്നത്. വീരശൂര പരാക്രമിയായ ഷെൻസാ മെഹക് എന്റെ മുമ്പിൽ നിന്ന് കരയുന്നോ. അതും ഈ നിസ്സാര കാര്യത്തിന് അയ്യേ ഷെയിം.
അല്ല ഞാൻ നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ഒന്നും തോന്നാത്ത നിനക്കു ഇപ്പോൾ ഈ സ്നേഹമൊക്കെ എവിടുന്നു വന്നു.മാനത്തുനിന്നു പൊട്ടിവീണോ…അതോ… എന്റെ ഫിനാൻഷ്യൽ ബാഗ്രൗണ്ട് ഒക്കെ ആരെങ്കിലും പറഞ്ഞു തന്നതാണോ? യെസ് അതായിരിക്കും അല്ലേ അതിനു പിന്നിലെ രഹസ്യം. അല്ലെങ്കിലും ഒരു ഗതിയുമില്ലാത്ത നിന്നെ പോലെയുള്ളവരുടെ ഒക്കെ കണ്ണു പോകുന്നത് അവിടെക്ക് ആകുമല്ലോ അല്ലേ?
അങ്ങിനെ എന്റെ സ്വത്ത് കണ്ടു കണ്ണുമഞ്ഞളിച്ചു വരുന്ന നിന്നെ എനിക്ക് വേണ്ട. ഒരുകാലത്ത് നിന്നെ സ്നേഹിച്ചു പോയത്തിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു ഇപ്പോൾ. അതുകൊണ്ട് ഇനി ഈ കാര്യം പറഞ്ഞു നീ എന്റെ പിന്നാലെ വരരുത്. പ്ലീസ്.”…ഓരോ വാക്ക് പറയുമ്പോഴും ഹൃദയം നുറുങ്ങുന്ന വേദന തോന്നി അവന്. അവളുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് അവൻ നാദിയെയും കൂട്ടി അവിടുന്ന് പോയി.
അവന്റെ സംസാരം കേട്ട് അവിടെ ഉള്ളവരുടെ ഒക്കെ ശ്രദ്ധ അവരിലേക്ക് പതിച്ചു. ഷെന്നുആണെങ്കിൽ അപമാനം കാരണം മുഖമുയർത്താതെ അവിടെതന്നെ നിന്നു. ഒരുപാട് കാര്യങ്ങൾ അവനോടു തിരിച്ചു പറയണം എന്നുണ്ടായിരുന്നു അവൾക്. പക്ഷെ ആ സമയം ദുഃഖം കാരണം വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്നു. അവനോടുള്ള സ്നേഹം അവളെ ദുർബലയാക്കിയിരുന്നു .
മുഖമുയർത്തി നോക്കിയപ്പോൾ അവിടെ ഉള്ളവരൊക്കെ അവളെ പരിഹാസത്തോടെ നോക്കുകയും അടക്കം പറയുകയും ഒക്കെ ചെയ്യുന്നത് അവൾ കണ്ടു. അവൾക്ക് തളർച്ച കാരണം തലകറങ്ങുന്നതുപോലെ തോന്നി. അവൾ ആർക്കും മുഖം കൊടുക്കാതെ അവിടുന്ന് പ്രയർ റൂമിലേക്ക് പോയി. അവിടെ എത്തിയതും അവളുടെ കാഴ്ച ഒക്കെ മങ്ങി തുടങ്ങിയിരുന്നു. അവൾ പതിയെ മയക്കത്തിലേക്കു വീണു. ##################
ഷെഫിൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മ ടെൻഷൻ ആയി കൊണ്ട് അവന്റെ അടുത്തേക്ക് വന്നു. ഷെന്നു ഇത് വരെ എത്തിയിട്ടില്ല എന്ന് ഉമ്മ പറഞ്ഞപ്പോൾ അവനും ആകെ ടെൻഷൻ ആവാൻ തുടങ്ങി. സാധാരണ അവൻ എത്തുന്നതിനുമുമ്പ് എത്തുന്നതാണ് അവൾ. വരുമ്പോൾ വാതിക്കൽ തന്നെ നിന്നിട്ട് ഉണ്ടാവും എന്റെ ബാബി എന്തു പറയുന്നു എന്ന് ചോദിച്ചുകൊണ്ട്. അവൾക്ക് അങ്ങനെ ക്ലോസ് ഫ്രണ്ട്സ് ആയി ആരുമുണ്ടായിരുന്നില്ല.
എല്ലാവരോടും അടുത്തിടപഴകുന്ന പ്രകൃതമാണ് അവളുടേത്.എങ്കിലും ഒരു കുട്ടിയുടെ നമ്പർ അവന്റെ കയ്യിൽ ഉണ്ടായിരുന്നു. അവളെ വിളിച്ച് ഷെന്നുവിനെ കുറിച്ച് വല്ലതും അറിയാമോ എന്ന് ചോദിച്ചു. അവൾ ഇതു വരെ എത്തിയില്ലേ എന്നും ചോദിച്ചു അവളും ടെൻഷൻ ആവുന്നത് കണ്ടപ്പോൾ ബസ് മിസ് ആയിറ്റെങ്ങാൻ ഉണ്ടാവും എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു എങ്കിലും അവന് ടെൻഷൻ കാരണം എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നു.നേരം ആണേൽ ഇരുണ്ടു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
അപ്പോൾ ഉമ്മ അടുത്ത് വന്ന് അവളെ കുറിച്ച് വല്ലതും അറിഞ്ഞോ എന്ന് ചോദിച്ചപ്പോൾ അവൾ ബസ് മിസ്സ് ആയിട്ട് ഫ്രണ്ട്ന്റെ വീട്ടിൽ ഉണ്ടെന്ന് കള്ളം പറഞ്ഞു. ഉമ്മ ടെൻഷൻ കാരണം ഇപ്പോൾ തന്നെ കരയാൻ ഒക്കെ തുടങ്ങിയിട്ടുണ്ട്. അവൻ അങ്ങനെ പറഞ്ഞപ്പോൾ ആണ് ഉമ്മാക്ക് ശ്വാസം നേരെ വീണത്. പിന്നെ അങ്ങനെയാണെങ്കിൽ അവൾക്ക് ഒന്നു വിളിച്ചു പറഞ്ഞു കൂടെ എന്നൊക്കെ ചോദിച്ചു വഴക്ക് പറയുന്നുമുണ്ട്.
ഉമ്മാനോട് ഓളെ കൂട്ടി ഇപ്പൊ വരാം എന്നും പറഞ്ഞു ബൈക്കുമെടുത്തു അവൻ അവിടെ നിന്നിറങ്ങി നേരെ കോളേജിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴി മുഴുവൻ അവൻ അവളെ തിരഞ്ഞു കൊണ്ടിരുന്നു. എന്നാൽ എവിടെയും അവളെ കണ്ടില്ല. കോളേജിലെത്തി ഗേറ്റ് കടന്നു ഗ്രൗണ്ടിൽ എത്തിയതും കണ്ണിന് മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ ആവാതെ അവൻ “ഷെന്നൂ ” എന്ന് വിളിച്ചു അലറാൻ തുടങ്ങി….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…