Kerala
നിപ മരണം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി
മലപ്പുറത്ത് യുവാവ് നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ ജില്ലയിൽ ്കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ 10 മണി മുതൽ 7 മണി വരെ പ്രവർത്തിക്കാവൂ.
സിനിമ തിയേറ്ററുകൾ പ്രവർത്തിക്കരുത്. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്‌കൂൾ, കോളേജുകൾ മദ്രസ, അംഗനവാടികൾ എന്നിവ പ്രവർത്തിക്കരുത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തി സമയത്ത് മാസ്‌ക് ഉപയോഗം നിർബന്ധമാക്കി.
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും.