National

നാഗപട്ടണത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണ് രണ്ടര വയസുകാരൻ മരിച്ചു

തമിഴ്‌നാട് നാഗപട്ടണത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. വിജയകുമാർ-മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടം

കുഞ്ഞിന്റെ അമ്മ മീനയുടെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. അയൽവാസികൾ ഓടിക്കൂട്ടി കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004ലെ സുനാമി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിർമിച്ച വീടാണ് തകർന്നത്.

Related Articles

Back to top button