Novel

മുറപ്പെണ്ണ്: ഭാഗം 35

രചന: മിത്ര വിന്ദ

“ഈ sunday ആണ് നമ്മൾക്ക് പോകേണ്ടത്.. അതിന് മുന്നേ ഇല്ലത്തു പോകണ്ടേ… അവരോട് ഒക്കെ യാത്ര പറയണ്ടേ… ”

“മ്മ്.. പോകാം…. ”

“നിനക്ക് വിഷമം ഉണ്ടെങ്കിൽ നി വരണ്ട കെട്ടോ… ”

“എനിക്ക് ഒരു വിഷമവും ഇല്ല്യ.. ഞാൻ വരികയും ചെയ്യും…. ”

“ഓഹ്… അങ്ങനെ ആണോ… ”

“അതേ…. ”

“ഒക്കെ…. എന്തായാലും വരിക…. തനിച്ചു ഇരുന്ന് ബോർ അടിക്കുമ്പോൾ പഠിച്ചോളും… ”

“ഓഹ്.. ഞാൻ സഹിച്ചു….

“പോകും മുൻപ് സാറിനെ കാണണോ….. ”

“ആർക്ക്…. “”?

“പദ്മയ്ക്ക്… ”

“മ്മ്… രണ്ട്മൂന്ന് ദിവസം ഉണ്ടല്ലോ.. അതിന് മുൻപ് ഞാൻ അറിയിക്കാം… ”

“മ്മ്… നിനക്ക് കണ്ടു സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോളുക… ഇനി കുറച്ച് മാസങ്ങൾ കഴിഞ്ഞു അല്ലെ വരാൻ പറ്റൂ.. ”

.”എന്റെ വിഷമം ഞാൻ തീർത്തു കൊള്ളാം.. അതിന് മറ്റാരും സങ്കടപെടണ്ട… ”

“ഇതു എന്താണ് പദ്മ…. എന്നോട് എപ്പോളും വഴക്ക് ഇടുന്നത്…. ”

“ഞാൻ ആണോ വഴക്കിനു വന്നത്… ”

അവൾ അവന്റെ അടുത്ത് നിന്ന് ഇറങ്ങി പോയി..

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

.സത്യത്തിൽ വിഷമിക്കുന്നത് സേതു ഏട്ടൻ ആണ്.. അത് ആ മുഖത്ത് നിന്നു വായിച്ചെടുക്കാം…

എല്ലാം ഡൽഹിയിൽ ചെന്നിട്ട്… അവൾ തീർചപ്പെടുത്തി….

അടുത്ത ദിവസം രണ്ടാളും കൂടി ടൗണിൽ പോയി.

ഡ്രസ്സ്‌ ഒക്കെ ready ആക്കി എടുത്ത്..

മടങ്ങുംവഴി പെട്ടന്ന് ഇല്ലത്തു കൂടി കയറണം എന്ന് ഒക്കെ ഓർത്തു ആണ് പദ്മ പോയത്..

പക്ഷെ ടൈലറിങ് സെന്ററിൽ തിരക്ക് ആയിരുന്നു.. അതുകൊണ്ട് ഇല്ലത്തേക്ക് പോയില്ല..

അതിന്റെ അടുത്ത ദിവസം ആണ് അവർ ഇല്ലത്തു പോയത്.

ഒരു ദിവസം അവിടെ stay ചെയ്തിട്ട് രണ്ടാളും പോന്നത്..

ദേവകി ആണെങ്കിൽ കുട്ടികൾക്ക് കൊണ്ട് പോകാനായി കുറേ ഏറെ സാധനം റെഡി ആക്കി വെച്ചിരുന്നു..

അങ്ങനെ അവർ ഡൽഹിയിലേക്ക് പോകുന്ന ദിവസം എത്തി..

പതിനൊന്നു മണിക്ക് ആണ് ഫ്ലൈറ്റ്.

പദ്മയുടെ അച്ഛൻ ആണ് അവരെ യാത്ര അയക്കൻ പോകുന്നത്.

എല്ലാവരുടെയും കാൽ തൊട്ട് വന്ദിച്ചു രണ്ടാളും ഇറങ്ങി.
പദ്മ ആണെങ്കിൽ ആദ്യം ആയിട്ട് ആണ് ഫ്‌ളൈറ്റിൽ കയറാൻ പോകുന്നത്..

ആ ഒരു അങ്കലാപ്പ് മുഴുവനും അവളുടെ മുഖത്ത് ഉണ്ട്.

എയർപോർട്ടിൽ എത്തി പരിശോധനകൾ ഒക്കെ കഴിഞ്ഞു രണ്ടാളും കുറച്ചു സമയം വെയിറ്റ് ചെയ്ത്.

ഫ്‌ളൈറ്റിൽ കയറിയപ്പോൾ പദ്മയുടെ ചങ്ക് ഇടിച്ചു.

എന്തോ വല്ലാത്ത ഒരു ഭയം.

ഉമിനീർ ഒക്കെ വറ്റിവരണ്ടു.

“എന്ത് പറ്റി… ”

അവളുടെ മുഖം കണ്ടു കൊണ്ട് സേതു അവളെ നോക്കി..

“എനിക്ക്… എന്തോ… വല്ലാത്ത പേടി.. ”

അവളുടെ ശബ്‌ദം വിറച്ചു.

“എന്തിനു….. ”

“എനിക്കു അറിയില്ല ഏട്ടാ… ഞാൻ വരുന്നില്ല… എന്നെ ഒന്ന് ഇറക്കാൻ പറയാമോ.. %

“Che… ഇതെന്താ പദ്മ….കൊച്ചുകുട്ടികൾക്ക് പോലും ഇല്ലാത്ത ഭയം ആണോ തനിക്ക്…. ”

“ഏട്ടാ… പ്ലീസ്…..എനിക്കു തല കറങ്ങുന്നു. ”

Your അറ്റെൻഷൻ പ്ലീസ്…….. അപ്പോളെക്കുംഅ അന്നൗൺസ്‌മെന്റ് മുഴങ്ങി.

“ഏട്ടാ…… എനിക്ക് പേടിയാകുന്നു.. ”

പദ്മ അവന്റെ കൈയിൽ മുറുക്കി പിടിച്ചു…

അവൻ തിരിച്ചു അവളുടെ കൈയിലും പിടിച്ചു..

“പേടിക്കണ്ട പദ്മ….. ഞാൻ ഇല്ലേ കൂടെ..നിനക്ക് എന്നെ വിശ്വാസം ഇല്ലേ .. “അവന്റെ അടക്കിപ്പിടിച്ച ആ വാചകം അവളുടെ മനസിനെ കുളിരു അണിയിച്ചു.

തന്റെ സേതുവേട്ടൻ…. തന്റെ ജീവന്റെ ജീവനായ ഏട്ടൻ തന്നോട് ഒന്ന് പറഞ്ഞുവല്ലോ……

സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.

കുറച്ചു കഴിഞ്ഞതും അവൾ ഒക്കെ ആയിരുന്നു..

“ഇപ്പോൾ പ്രോബ്ലം ഒന്നും ഇല്ലലോ… ”

“ഹേയ്… ഇല്ല… ആദ്യ ഒരു പേടി…. ”

“മ്മ്.. സരമാക്കേണ്ട… ആദ്യം ആയിട്ട് ആയത് കൊണ്ട് ആണ്.. ”

അപ്പോളും അവൾ അവനോട് പറ്റിച്ചേർന്നു ഇരിക്കുക ആയിരുന്നു.
എയർപോർട്ടിൽ അവരെ പിക് ചെയ്യാൻ അവന്റെ ഒരു ഫ്രണ്ട് ആയ കാർത്തി വന്നിരുന്നു.

“ഹെലോ…….. ”

കാർത്തി അവനെ കെട്ടിപ്പുണർന്നു.

“ഹായ്… കാർത്തി….. എന്താണ് വിശേഷം.. ”

“Nothing സ്പെഷ്യൽ da…”

 

ഹായ് പദ്മ…. how are you… ”

“സുഖം……. “അവൾ പുഞ്ചിരിച്ചു..

“ഞാൻ പറഞ്ഞില്ലേ.. കാർത്തി… നാട്ടിൽ kottayam ആണ്…. ഇവനും wife ഉം ആണ് നമ്മുട അടുത്ത ഫ്ലാറ്റിൽ… ”

അവൻ പദ്മയ്ക്ക് കാർത്തിയെ പരിചയപ്പെടുത്തി

“ഒക്കെ… “അവൾ തല കുലുക്കി.
കാർത്തി ആണെങ്കിൽ വാ തോരാതെ സംസാരിച്ചു കൊണ്ട് ആണ് ഡ്രൈവ് ചെയ്തത്..

.പദ്മയ്ക്ക് ആണെങ്കിൽ ദേഷ്യം തോന്നി..

അവൾ സേതുവിൻറെ കൈ തണ്ടയിൽ ഒരു നുള്ള്……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button