Novel

താലി: ഭാഗം 36

രചന: കാശിനാധൻ

ഗൗരി… അവൾ ഇനി അയാളെ കാണാൻ പോയോ ദൈവമേ.പെട്ടന്ന്
എന്തോ അപകടം പോലെ തോന്നി..

അവൾ അയാളെ കാണുവാൻ പോയോ…

ഫോൺ നോക്കിയപ്പോൾ അത് അവിടെ ഇല്ല..

അവൻ അവളുടെ നമ്പറിൽ വിളിച്ചു.

കുറേ റിങ് ചെയ്തു കഴിഞ്ഞു ആണ് അവൾ ഫോൺ എടുത്തത്.

ഏതൊക്കെയോ വണ്ടിയുടെ ശബ്ദം കേൾക്കാം.

“ഹെലോ… ഗൗരി…. നീ എവിടെ ആണ്.. ”

“അത്.. മാധവ്… ഞാൻ വന്നോളാം.. ഇത്തിരി late ആകും… ”

“നീ.. നീ.. എവിടെ ആണ്.. അത് ആദ്യം പറ.. എന്നിട്ട് അല്ലെ ബാക്കി… ”

“ഞാൻ എന്റെ വീട് വരെ പോയിട്ട് വരാം…… ഒന്നും കേൾക്കാൻ വയ്യ.. വെയ്ക്കുവാ… ”

“ഗൗരി… നീ പോകരുത്…. ഞാൻ… ”

അവൻ അത്രയും പറഞ്ഞപ്പോൾ ഫോൺ കട്ട്‌ ആയി..

പിന്നീട് ഒന്ന് രണ്ട് തവണ വിളിച്ചു എങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തില്ല.

“എന്റെ ഈശ്വരാ.. ഇനി എന്തൊക്ക സംഭവിയ്ക്കും…. “അവൻ വേഗം കാറിന്റെ ചാവിയും ആയി വെളിയിലേക്ക് ഓടി.

“മാധവ്….. എന്ത് പറ്റി.. ”
..സിദ്ധു അവന്റെ അരികിലേക്ക് വന്നപ്പോൾ അവൻ കാർ എടുത്തു തിരിച്ചു വേഗം ഓടിച്ചു പോയി.

“ദൈവമേ… ഇത് എന്തൊക്ക ആണ് സംഭവിയ്ക്കുന്നത്… എന്റെ മക്കളെ കൂടി അയാൾ എടുക്കുമോ… “അംബികാമ്മ തളർന്നു വീണു.

“അമ്മേ…. ഇല്ലമ്മേ.. ഒന്നും ഉണ്ടാകില്ല…. അമ്മ ഇവിടെ ഇരിയ്ക്ക്… രാഗിണി.. നീ അമ്മയെ കൂടെ നോക്കണം.. “സിദ്ധുവും തന്റെ കാർ എടുത്തു കഴിഞ്ഞു.

പോയ വഴികളിൽ എല്ലാം മാധവ് ഗൗരിയെ വിളിയ്ക്കാൻ ശ്രമിച്ചു. എല്ലാം പക്ഷെ വിഫലം ആയി…..

അവളെ അവിടെ എത്തിക്കുവാൻ ആണ് അയാളുടെ ഈ നാറിയ പണികൾ എല്ലാം എന്ന് അവനു മനസിലായി..

വീണ്ടും വീണ്ടും അവൻ ഗൗരിയെ വിളിയ്ക്കുക ആണ്.
.

“ഹലോ… മാധവ്… ”
..”ഗൗരി.. നീ ഇത് എവിടെ ആണ്… ഒരു കാരണവശാലും നീ നിന്റെ വീട്ടിലേക്ക് പോകരുത്.. അതു ആപത്തു ആണ്.. പ്ലീസ്.. ”

“ഇല്ല മാധവ്…. ഞാൻ പോകും.. എനിക്ക് പോയെ തീരു.. പക്ഷെ പെട്ടന്ന് ഞാൻ തിരിച്ചു വരും. ഉറപ്പ്… ”

.”നോ ഗൗരി… എല്ലാം നമ്മൾക്ക് നേരെ ആക്കാം.. നീ അവിടെ ചെന്നാൽ അയാൾ നമ്മുട കുഞ്ഞിനെ കൂടി ഇല്ലാതാക്കും….. നീ പോകരുത്.. ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ… ”
മാധവ്.. ഞാൻ വീട്ടിൽ എത്തി.. വെക്കട്ടെ…അധികം സമയം ഒന്നും എടുക്കുല്ല.. എന്നേ വിശ്വസിക്കുന്നേ…മാധവ് അമ്പലത്തിന്റെ അടുത്ത് കാത്തു നിന്നാൽ മതി, ഞാൻ അങ്ങോട്ട് വന്നോളാം…ഒക്കെ ”
..
അവനെന്തെങ്കിലും പറയും മുന്നേ
അവളുടെ കാൾ മുറിഞ്ഞു.

എന്താ ചെയേണ്ടത് എന്ന് ഒരു ഊഹവും അവനു ഇല്ലായിരുന്നു.
കാലത്തെ മുത്തശ്ശനും മുത്തശ്ശിയും ഉമ്മറത്തു ഇരിപ്പുണ്ട്….

മുത്തശ്ശൻ പത്രം വായിക്കുക ആണ്… അതിലെ വാർത്തകൾ മുത്തശ്ശിയോട് പങ്ക് വെയ്ക്കുന്നുണ്ട് താനും..
എന്നും അത് പതിവ് ആണ്. ഒരിക്കലും തെറ്റിക്കാറെയില്ല

അച്ഛന്റെ കാർ മുറ്റത്തു കിടപ്പുണ്ട്.
ഏട്ടനും പോയിട്ടില്ല.. അപ്പൊ എല്ലാവരും und

മടിച്ചു മടിച്ചു ആണെങ്കിൽ പോലും ഗൗരി അകത്തേക്ക് കയറി.

“ആരാ… “മുത്തശ്ശി എഴുന്നേറ്റു.

“ഈശ്വരാ…. ഗൗരിമോൾ
…”രണ്ടാളും വേഗം അവൾക്ക് അരികിലേക്ക് വന്നു.

അവളുടെ വീർത്ത വയറിൽ മുത്തശ്ശി തലോടി….

“എത്ര നാളായി എന്റെ കുട്ട്യേ കണ്ടിട്ട്… നീ ഞങ്ങളെ ഒക്കെ മറന്നോ ”

“മറക്കേ… അങ്ങനെ ഒക്കെ കഴിയുമോ എനിക്കു… ”

അവരെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.
മുത്തശ്ശാ…. “പ്രയാസപ്പെട്ട് അവൾ ആ പാദത്തിൽ നമസ്ക്കരിച്ചു.

“എന്റെ കുട്ടി എണീക്കൂ… വയ്യാണ്ടായി അല്ലെ…. molde ക്ഷീണം ഒക്കെ കുറഞ്ഞോ ”

“ഉവ്വ്… “അവൾ മിഴിനീർ ഒപ്പി..

“ആരാ അവിടെ…. അമ്മ ആരോടാ സംസാരിക്കുന്നത് “വിമല ആയിരുന്നു അത്

“അയ്യോ… മോളെ ഗൗരി…. ഈശ്വരാ എന്റെ കുട്ടി….നീ എന്ത് ആണ് ഇത്രയും രാവിലെ… തനിച്ചു ആണോടാ വന്നത് .. ”

“അതേ അമ്മേ… ഞാൻ ഒറ്റയ്ക്ക് ആണ് ”

“മാധവ് എവിടെ… ”

“വന്നില്ല….”

“എന്താണ് മോളെ.. മുഖം വല്ലാണ്ട്… എന്താ പറ്റിയത്… ”

വിമല അവളെ നോക്കി….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button