Novel

കനൽ പൂവ്: ഭാഗം 30

രചന: കാശിനാഥൻ

പാർവതി നിലത്തു കിടന്നു ഉറങ്ങുന്ന കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം പോലെ ആദ്യമായി അവനു തോന്നി.
അവളുടെ അടുത്തേക്ക് അർജുന്റെ പാദങ്ങൾ ചലിച്ചു.

പാർവതി…
അവൻ അവളുടെ തോളിൽ മെല്ലെ കുലുക്കി.

ക്ഷീണം കാരണം ഞരങ്ങിയും മൂളിയും കിടന്നതല്ലാതെ, പാർവതി കണ്ണ് പോലും തുറന്നില്ല.

പെട്ടെന്ന് അർജുൻ അവളെ തന്റെ കൈകളിൽ കോരി എടുത്തു. അപ്പോളേക്കും അവൾ ഞെട്ടി മിഴികൾ തുറന്നു.

അയ്യോ.. അർജുനേട്ടാ..
അവൾ പെട്ടന്ന് താഴെ ഇറങ്ങാൻ ശ്രെമിച്ചു. അപ്പോളേക്കും അവൻ അവളെ തന്റെ റൂമിലേക്ക് കൊണ്ട് വന്നു.ബെഡിൽ കിടത്തി.

താൻ ഇവിടെ കിടന്നോ, നല്ല പനിയുണ്ട്..
പറഞ്ഞു കൊണ്ട് അവൻ അവളുടെ അടുത്ത് നിന്നും മുഖം ഉയർത്തി നേരെ നിന്നു.

കുഴപ്പമില്ല, ഞാൻ അവിടെ കിടന്നോളാം.
പാർവതി എഴുന്നേൽക്കാൻ ശ്രെമിച്ചതും അവൻ അവളുടെ അരികിൽ ഇരുന്നു.

പറയുന്നത് അനുസരിയ്ക്ക് പാർവതി,,, ഇപ്പൊ ഇവിടെ കിടന്ന് ഉറങ്ങിയാൽ മതി.
അല്പം ഗൗരവത്തിൽ അർജുൻ പറഞ്ഞു.

സഹതാപം കൊണ്ട് ആവുംല്ലെ…
അത് പറയുകയും അവൾക്ക് വാക്കുകൾ ഇടറി.

പെട്ടെന്ന് ഒരു മറുപടി പറയാൻ സാധിക്കാതെ അർജുൻ വിഷമിച്ചു.

അമ്മ ഇന്ന് ഇവിടെ വന്നില്ലായിരുന്നു എങ്കിൽ ഞാനിപ്പോളും ആ ഡ്രസിങ് റൂമിലെ നിലത്തു കിടന്നു ഉറങ്ങിയേനെ.
പറഞ്ഞു കൊണ്ട് പാർവതി എഴുന്നേൽക്കാൻ തുടങ്ങിയതും അർജുൻ അവളുടെ കൈയിൽ കയറി പിടിച്ചു.

പാർവതി….. ഇവിടെ കിടക്കാൻ പറഞ്ഞാൽ ഇവിടെ കിടന്നാൽ മതി. അല്ലാണ്ട് തന്നിഷ്ടം കാണിച്ചാലുണ്ടല്ലോ.

പറയുന്നതിനൊപ്പം അവൻ അവളുമായി ബെഡിലേക്ക് കിടന്നു കഴിഞ്ഞു.

തന്റെ വയറിന്മേൽ കൈത്തലം കൊണ്ട് മുറുക്കി അരികിൽ കിടക്കുന്നവനെ കാണും തോറും പാറുവിന് വിശ്വസിക്കാൻ പോലും പ്രയാസം ആയിരുന്നു.

ശ്വാസം പോലെപിടിച്ചു ആയിരുന്നു അവളുടെ കിടപ്പ്.

മുഖം ചെരിച്ചു നോക്കിയപ്പോൾ അർജുൻ അവളെ നോക്കി ഒന്നു പുഞ്ചിരി തൂകി.
നല്ല കുട്ടിയായിട്ടു കിടന്നു ഉറങ്ങിക്കോ. ഞാൻ അപ്പുറത്ത് കാണും.. കേട്ടോ..
പറയുന്നതിനൊപ്പം അവളുടെ നെറുകയിൽ ഒന്നു തലോടി അർജുൻ എഴുന്നേറ്റു.

ഈ ചുരുങ്ങിയ ദിവസം കൊണ്ട് എന്നോട് കാട്ടിക്കൂട്ടിയത് ഒക്കെ ഒന്നു ഓർത്തു നോക്കിക്കേ, എന്നിട്ട് മതി ഈ കരുതലും സ്നേഹോമൊക്കെ.

ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറയുകയാണ് പാർവതി.

അർജുൻ അവളെ ഉറ്റു നോക്കി.

എന്താ സത്യം അല്ലെ… ദേ ഈ ചുവരിൽ എത്ര തവണ എന്റെ തല പോയി ഇടിച്ഛ്.എന്നേ എന്തൊക്കെ ചയ്തു, എന്തെല്ലാം വിളിച്ചു പറഞ്ഞു…
ഒരു നിമിഷം കൊണ്ട് ഒക്കെ മറന്നുല്ലെ…. പക്ഷെ എല്ലാം എന്റെ ഹൃദയത്തിൽ ഉണ്ട്. അതു അവിടെ ത്തന്നെ കാണും. ഒരിക്കലും മാഞ്ഞു പോവില്ല.

പറയുമ്പോൾ പാർവതിയുടെ വാക്കുകൾ ഇടറി.
മിഴികൾ തുടച്ചു കൊണ്ട് മുട്ടിന്മേൽ മുഖം ചേർത്തു അവൾ ഇരുന്നു.

പെട്ടെന്ന് അവളുടെ പാദങ്ങളിൽ ഒരു തണുപ്പ് പടർന്നു. മുഖം ഉയർത്തി നോക്കിയപ്പോൾ അർജുൻ നിലത്തു മുട്ട് കുത്തിയിരുന്നു കൊണ്ട് അവളുടെ പാദങ്ങളിൽ പിടിച്ചു ഇരിക്കുകയാണ്.

പെട്ടെന്ന് പാർവതി തന്റെ കാലുകൾ പിൻവലിക്കുവാൻ ഒരു ശ്രമം നടത്തി.പക്ഷേ അർജുന്റെ പിടുത്തം മുറുകി.
അവളുടെ പാദത്തിലേക്ക് തന്റെ മുഖം ചേർത്തുകൊണ്ട്  അവൻ കുറച്ചുസമയം അതേ ഇരിപ്പ് തുടർന്നു.

തന്നോട് ക്ഷമ പറയുവാനുള്ള അർഹതയൊന്നും എനിക്കില്ല,,  സത്യം പറഞ്ഞാൽ ഒക്കെയും രാജശേഖരൻ തമ്പിയോടുള്ള,  ദേഷ്യവും പകയും ആയിരുന്നു.  അത് തീർക്കുവാനുള്ള ഒരു ഉപാധിയായി തന്നെ കണ്ടുപോയി.  സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല തന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ ഒരുപാട് സംഭവങ്ങൾ ഉണ്ടായി എന്നുള്ളത്…. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെയൊന്നും..
ആം സോറി ഡോ.

പറഞ്ഞു തീരുമ്പോഴും അവന്റെ മുഖം അവളുടെ പാദങ്ങളിൽ ആയിരുന്നു നില കൊണ്ടത്.

അർജുനേട്ടാ… പ്ലീസ്.. വിടുന്നുണ്ടോ…. എഴുന്നേറ്റ് വന്നേ..
അവൾ അവനെ പിടിച്ചു മാറ്റാൻ പരമാവധി ശ്രെമിച്ചു

പക്ഷെ ആ പിടിത്തം പിന്നെയും മുറുക്കി കൊണ്ടേ ഇരുന്നു.

അപ്പോളേക്കും ഡോറിൽ സിന്ധുചേച്ചി തട്ടി.പെട്ടെന്ന് അവൻ എഴുന്നേറ്റു.

സാറെ.. ഒരാൾ കാണാൻ വന്നിട്ടുണ്ട്.

അവർ പറഞ്ഞതും അർജുൻ ഇറങ്ങി വെളിയില്ക്ക് പോയി.

***

കുറച്ചു കഴിഞ്ഞതും അരുന്ധതി എത്തി ചേർന്ന്.

അവർ വന്നപ്പോൾ പാർവതി ഉറങ്ങുകയാണ്.

പനി ഉണ്ട്. ഇന്ന് ബാങ്കിൽ നിന്നും ഹോസ്പിറ്റലിൽ പോയിട്ട വന്നേ. അവർ ആരൊക്കെയോ ച്ചേർന്നു കൊണ്ട് പോയത്.
സിന്ധു വന്നു അവരോട് പറയുന്നത് കേട്ട് അർജുൻ അനങ്ങാതെ ഇരുന്നു.

ഹമ്… അർജുൻ.. ഒന്ന് വരൂ..
അവരുടെ പിന്നാലെ നടന്നു ചെല്ലുമ്പോൾ അവനു വ്യക്തമായിരുന്നു അമ്മ എന്താണ് തന്നോട് പറയാൻ പോകുന്നത് എന്ന്..

ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം നീ എടുത്തുചാടി, ഓരോന്ന് ചെയ്തു കൂട്ടിയപ്പോൾ ഇവിടെ  ഒരു പെൺകുട്ടിയുടെ ജീവിതം ആണ് നഷ്ടമായതു. അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ നീ നശിപ്പിച്ചു കളഞ്ഞില്ലേ, കാര്യം അറിയാതെ നീ എത്രമാത്രം ഉപദ്രവിച്ചു ആ പാവത്തിനെ. അവളുടെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നുങ്കിൽ…

അമ്മ വായിൽ വന്നതെല്ലാം പറഞ്ഞു അവനെ വഴക്ക് പറഞ്ഞു.ഒരക്ഷരം പോലും മിണ്ടാതെ അർജുൻ എല്ലാം കേട്ട് കൊണ്ട് നിന്നു….തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button