Kerala

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തി; അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം: സംഭവം കണ്ണൂരിൽ

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്ക് അരികിലേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് വെട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂർ ആലക്കോട് കോളിനഗറിലാണ് സംഭവം. അബദ്ധത്തിലാണ് കുട്ടിക്ക് വെട്ടേറ്റത്. പൂവഞ്ചാലിലെ വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുന്നതിനിടയിലാണ് അബദ്ധത്തിൽ കുഞ്ഞിന് വെട്ടേറ്റത്.

ദയാലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നതായി കുടുംബാം​ഗങ്ങൾ പറയുന്നു. ഒരു കണ്ണിന് പൂർണമായും കാഴ്ച നഷ്ടപ്പെട്ടതാണ്. ദയാലിൻ്റെ അമ്മയുടെ വീട്ടിൽ വച്ചാണ് സംഭവം. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സഹോദരി: ദീക്ഷിത (നാല്).

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബോധപൂർവമല്ലാത്ത നരഹത്യക്ക് മുത്തശ്ശി നാരായണിയുടെ പേരിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button
error: Content is protected !!