Kerala
കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ 10 വയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ വിദ്യാർഥിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ്-മായ ദമ്പതികളുടെ മകൾ ദേവികയാണ്(10) മരിച്ചത്.
വീട്ടുകാരും പ്രദേശത്തുള്ളവരുമായി തമിഴ്‌നാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയതിനിടെയാണ് സംഭവം. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു.
പനിയുണ്ടായിരുന്നുവെന്നും സോഡിയം കുറഞ്ഞതാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.