Kerala

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ബന്ധുവായ 10 വയസുകാരിക്കും പനി

പാലക്കാട് നിപ ബാധിതയായ യുവതിയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിക്കാണ് പനി തുടങ്ങിയത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്.

അതേസമയം യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ നാട്ടുകാർ രംഗത്തുവന്നു. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളുണ്ട്. ഇത് പലതവണ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ നാല് വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തും. നിപ രോഗലക്ഷണങ്ങൾ രണ്ട് മാസത്തിനിടെ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.

Related Articles

Back to top button
error: Content is protected !!