Kerala

കൊല്ലത്ത് 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. നീണ്ടകര സ്വദേശി രതീഷാണ് അറസ്റ്റിലായത്. കരാട്ടെ പഠിക്കാനെത്തിയ 13 വയസുകാരിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ വെച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തി. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം പ്രകടമായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് കേസെടുത്തു. അന്വേഷണത്തിൽ പ്രതി മൈസൂരുവിലാണെന്ന് മനസ്സിലാക്കി. ട്രെയിൻ മാർഗം പ്രതി കൊല്ലത്ത് എത്തിയപ്പോഴാണ് പിടികൂടിയത്.

Related Articles

Back to top button