Kerala

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ; ഇന്ന് പ്രത്യേക സിറ്റിംഗ്

കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ 13കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ പോലീസിൽ നിന്നും കുട്ടിയെ സിഡബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്. തുടർ നടപടികൾ തീരുമാനിക്കാനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി കുട്ടിയോട് വിശദമായി സംസാരിക്കും

കുട്ടി വീട് വിട്ടിറങ്ങാനിടയായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്ന് നിരന്തരം മർദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിയും. കുട്ടിയിൽ നിന്ന് വിവരം തേടിയ ശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും.

കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കും. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും തുടർ പഠനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു.

Related Articles

Back to top button